film
ജിസ് ജോൺ പച്ചപ്പും നാട്ടിന്‍പുറത്തിന്റെ എല്ലാ വശ്യചാരുതയും നിറഞ്ഞു നില്‍ക്കുന്ന തോപ്രാംകുടിക്ക് സിനിമയില്‍ ഒരു പൊന്‍തൂവല്‍ക്കൂടി. 80ശതമാനം കര്‍ഷകര്‍ താമസിക്കുന്ന തോപ്രാംകുടി ഒരുകാലത്ത് കുരുമുളകിന്റെ കേന്ദ്രമായിരുന്നു. വീണ്ടും വാര്‍ത്താ പ്രധാന്യമേറിയത് നേന്ത്രപ്പഴം കയറ്റിയയക്കുന്നതിനാലായിരുന്നു. ഇതിനെല്ലാം ഇടയിലാണ് സിനിമാക്കാര്‍ക്കും പ്രിയമുള്ള സ്ഥലമായി തോപ്രാംകുടി മാറിയത്. പളുങ്ക് എന്ന ചിത്രത്തില്‍ നാട്ടിന്‍പുറം ഷൂട്ട് ചെയ്തത് തോപ്രാംകുടിയിലായിരുന്നു. എന്നാല്‍ സിനിമയില്‍ തോപ്രാംകുടിയെ എല്ലാവരും അറിഞ്ഞത് മമ്മൂട്ടിയുടെ ലൗഡ് സ്പീക്കറിലൂടെയായിരുന്നു. വളരെയധികം അവാര്‍ഡുകള്‍ നേടിയ മഹേഷിന്റെ പ്രതികാരം തോപ്രാംകുടിയിലും പരിസര പ്രദേശത്തുമാണ് ഷൂട്ട് ചെയ്തത്. ഇതില്‍ തോപ്രാംകുടി സെന്റ് മരിയ ഗോരെത്തിസ്‌കൂള്‍ ഒരു പാട്ടില്‍ കാണുമ്പോള്‍ അവിടെ പഠിച്ച എല്ലാവരുടെയും മനസില്‍ പഴയകാല ഓര്‍മ്മകള്‍ വരുന്നു. വീണ്ടും ഒട്ടേറെ സിനിമകള്‍ തോപ്പില്‍ ജോപ്പന്‍ എന്ന സിനിമയും തോപ്രാംകുടി പേര് എടുത്തു കാണിക്കുന്നു. തോപ്രാംകുടി എന്ന പേര് ഒരു ഭാഗ്യമായി സിനിമാക്കാര്‍ കരുതുന്നുണ്ടോയെന്ന് പോലും സംശയിക്കേണ്ടിയിരിക്കുന്നു. ഇപ്പോള്‍ ഇതാ ഒരു തിരക്കഥാകൃത്തും തോപ്രാംകുടിയില്‍ നിന്ന് സാജു തോമസ്. മോഹന്‍ലാലിന്റെ ചിത്രമായ നീരാളിയുടെ തിരക്കഥാകൃത്താണ് സാജു തോമസ്. ജേർണലിസത്തില്‍ തന്റെ കഴിവ് തെളിയിച്ച സാജു തോമസ് ആദ്യമായ തിരക്കഥയെഴുതുന്നത് മോഹന്‍ലാല്‍ ചിത്രത്തിന് വേണ്ടിയാണ്. സൗമ്യനായ ഏഴടിയിലേറെ പൊക്കക്കാരനായ സാജു തോമസ് സിനിമമാത്രം കണ്ട് മാധ്യമപ്രവര്‍ത്തനം പഠിക്കാനെത്തിയതായിരുന്നു. പതിനഞ്ച് വര്‍ഷത്തെ കാത്തിരിപ്പിന് ശേഷം മോഹന്‍ലാല്‍ ചിത്രം നീരാളിയിലൂടെ ആ ആഗ്രഹം സഫലമായി. ചെറുപ്പം മുതലേ സിനിമ മനസിലുണ്ടായിരുന്നു. വളരെധികം തിരക്കഥകള്‍ ചെയ്തതിന് ശേഷമാണ് വിജയത്തിലെത്തുന്നത്. നീരാളി ഒരു അതിജീവനത്തിന്റെ കഥയാണ്. നമ്മളെല്ലാം ഈ അടുത്ത ദിവസങ്ങളിലായി വാര്‍ത്തയില്‍ കണ്ടുകൊണ്ടിരിക്കുന്ന തായ്‌ലാന്റിലെ ഗുഹയില്‍ കുട്ടികള്‍ അകപ്പെട്ട സംഭവവും അവരെ രക്ഷിക്കുന്ന ആ സമയത്ത് തന്നെ നീരാളിയും റിലീസാകുന്നതും അതിശയം തോന്നിപ്പിക്കുന്നതാണ്. മലയാളികള്‍ക്ക് ഒട്ടും സുപരിചിതമല്ലാത്ത അജോയ് വര്‍മ്മയും സാജു തോമസും ഇത്രയും വലിയ ഒരു പ്രോജെക്ടിന് പിന്നിലെന്നതും അതിശയം തോന്നിപ്പിക്കുന്ന കാര്യം തന്നെ. നീരാളിയുടെ 90 ശതമാനം ഷൂട്ടിംഗും നടന്നത് മുംബൈയിലാണ്. അതുപൊലെ തന്നെ ഈ ചിത്രത്തിന്റെ നാദിയ മോഹന്‍ലാല്‍ ജോടികള്‍ വീണ്ടും ഒന്നിക്കുന്നുവെന്നതും ശ്രദ്ധേയമാണ്. ജേർണലിസത്തിലൂടെ ഒട്ടേറെപ്പേര്‍ സിനിമയിലെത്തണമെന്ന് ആഗ്രഹിക്കുന്നു. അവര്‍ക്കെല്ലാം സാജു തോമസ് ഒരു പ്രചോദനമാകട്ടെ.
ആദ്യകാല സിനിമകളിലൊക്കെ ഇഷ്ടമില്ലാത്ത ഡ്രസ്സുകള്‍ ഇടേണ്ടി വന്നിട്ടുണ്ടെന്ന് മലയാളത്തിന്റെ പ്രിയതാരം കാവ്യാമാധവന്‍.അന്നൊന്നും ആരും നമ്മുടെ അഭിപ്രായം ചോദിക്കില്ലായിരുന്നുവെന്നും കാവ്യ പറയുന്നു. ഫാഷന്‍ സെന്‍സ് എന്നാല്‍ കയ്യില്‍ കിട്ടുന്നതെല്ലാം വാരിവലിച്ച് ഇടുന്നതല്ല മറിച്ച് അവനവനു യോജിക്കുന്ന രീതിയില്‍ ഡ്രസ് ചെയ്യുന്നതാണെന്ന് പറയുമ്പോഴും ഒരു ഡ്രസ് കണ്ടാല്‍ തന്റെ ബോഡിഷേപ്പിന് ചേരുമോ എന്ന് ചിന്തിച്ചും പിന്നെ അധികം ടൈറ്റായ ഡ്രസ്സുകള്‍ ഉപയോഗിക്കാറില്ല നമ്മള്‍ സൊസൈറ്റിയെ ബഹുമാനിക്കണമല്ലോ എന്നും കാവ്യ പറയുന്നു. ഇന്ന് സിനിമകളില്‍ ഡ്രസ്സിങ്ങിനെ കുറിച്ച് അത്ര പ്രശ്‌നം വരാറില്ല കാരണം ട്രയലൊക്കെ നടത്തിയിട്ടാണ് ഏതു ഡ്രസ് വേണമെന്ന് തീരുമാനിക്കുന്നത്. പല സിനിമകളിലും നമ്മള്‍ക്കു തന്നെ ഷോപ്പിങ് നടത്തി ഡ്രസ് തിരഞ്ഞെടുക്കാമെന്നതും ഏറെ നല്ലകാര്യമാണ്. പിന്നെ തനിക്ക് തീരെ ഇഷ്ടമില്ലാത്ത കാര്യമാണ് സൈസ് സീറോ ആകുന്നതെന്ന് കാവ്യ. ബോഡിഷേപ്പ് നമ്മള്‍ക്ക് പാരമ്പര്യമായി കിട്ടുന്നതാണ് അധികം മാറ്റങ്ങളില്ലാതെ അതങ്ങനെ തന്നെ സൂക്ഷിക്കാനാണ് തനിക്കിഷ്ടമെന്നും താരം തുറന്നുപറഞ്ഞു. എങ്കിലും മെലിഞ്ഞ ആരെക്കണ്ടാലും തനിക്ക് അസൂയയാണെന്ന് ഒരു കുസൃതിയോടെ കാവ്യ പറയുന്നു. ഇഷ്ടമുള്ള ഏതു വസ്ത്രവും അവര്‍ക്ക് ധരിക്കാമല്ലോ. ഭംഗിയുള്ള മെലിച്ചില്‍ ഒരു ഭാഗ്യം തന്നെയാണ്. പിന്നെ സിനിമാരംഗത്താണെങ്കില്‍ മംമ്തയുടെ സ്‌റ്റൈല്‍ ഒരുപാട് ഇഷ്ടമാണ്. ഏതു വസ്ത്രവും നന്നായി യോജിക്കും. മോഡേണ്‍ വസ്ത്രങ്ങള്‍ പ്രത്യേകിച്ച് യോജിക്കുമെന്നും താരം പറഞ്ഞു. മലയാളത്തിന്റെ പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് കാവ്യമാധവന്‍ ഇക്കാര്യങ്ങള്‍ പറഞ്ഞത്.
സോഷ്യല്‍ മീഡിയകളില്‍ പ്രചരിക്കുന്ന വ്യാജ വാര്‍ത്തകള്‍ക്കെതിരേ കൊച്ചിന്‍ ഹനീഫയുടെ ഭാര്യ ഫാസില. താനും മക്കളും വാടക വീട്ടില്‍ തനിച്ചാണെന്നും, കുട്ടികളുടെ വിദ്യാഭ്യാസത്തിന്റെ ചെലവ് പോലും വഹിക്കാനാവാതെ ഫസീല കഷ്ടപ്പെടുന്നു എന്നായിരുന്നു വാര്‍ത്തകള്‍. എന്നാല്‍ ഇത്തരം വാര്‍ത്തകള്‍ സോഷ്യല്‍ മീഡിയകള്‍ വഴി പ്രചരിക്കുന്നത് എന്തിനാണെന്ന് തനിയ്ക്ക് മനസിലാകുന്നില്ലെന്ന് ഫസീല പറയുന്നു. താന്‍ വാടക വീട്ടിലേക്ക് മാറിയത് ദാരിദ്രം കൊണ്ടല്ല. പക്ഷേ വീട് മാറി താമസിക്കുന്നത് വാസ്തു സംബന്ധിച്ച ചില പ്രശ്‌നങ്ങള്‍ കാരണമാണ്. കൂടാതെ കുട്ടികളുടെ വിദ്യാഭ്യാസം കൂടി കണക്കിലെടുത്തുക്കൊണ്ടാണെന്ന് ഫസീല പറയുന്നു. ഹനീഫ മരിച്ച സമയത്ത് കുടുംബത്തെ സഹായിക്കാമെന്ന് പല സിനിമാ താരങ്ങളും പറഞ്ഞിരുന്നു. എന്നാല്‍ ആരും ഇപ്പോള്‍ ഹനീഫയുടെ കുടുംബത്തെ തിരിഞ്ഞ് നോക്കുന്നില്ലെന്നും വാര്‍ത്തകള്‍ വന്നിരുന്നു. ആരും തിരിഞ്ഞ് നോക്കുന്നില്ല എന്ന് പറയുന്നതും ശരിയല്ല. കാരണം എന്ത് പ്രശ്‌നമുണ്ടായാലും ദിലീപ് ഓടി എത്തുകെയും വേണ്ട സഹായം ചെയ്യുകെയും ചെയ്യും. താര സംഘടനയായ അമ്മയില്‍ നിന്ന് കുട്ടികളുടെ വിദ്യാഭ്യാസത്തിന് ആവശ്യമുള്ള തുക ലഭിക്കുന്നുണ്ട്. ഇപ്പോള്‍ സോഷ്യല്‍ മീഡിയ വഴി പ്രചരിക്കുന്ന വാര്‍ത്തകള്‍ എന്തിനാണെന്ന് തനിക്ക് മനസിലാകുന്നില്ലെന്ന് ഫാസില പറയുന്നു. വാടക വീട്ടില്‍ ആണെന്നുള്ള കാര്യം സത്യമാണ്. വാസ്തു സംബന്ധമായ പ്രശ്‌നങ്ങളെ തുടര്‍ന്നാണ് താന്‍ വാടക വീട്ടിലേക്ക് മാറിയത്. ഒപ്പം കുട്ടികളുടെ വിദ്യാഭ്യാസ കാര്യങ്ങളും നോക്കണം.
RECENT POSTS
Copyright © . All rights reserved