Free and faster WiFi internet access across the UAE from today – What’s On Dubai
യുഎഇ ജനതയ്ക്ക് വൈഫൈ സംവിധാനം സൗജന്യമായി ഉപയോഗിക്കാം. യുഎഇയിലെ വിവിധ സ്ഥലങ്ങളിലായി സ്ഥാപിച്ചിരിക്കുന്ന 400 ഓളം വൈഫൈ ഹോട്ട്‌സ്‌പോട്ടുകളില്‍നിന്ന് സൗജന്യമായി ജനങ്ങള്‍ക്ക് വൈഫൈ ഉപയോഗിക്കാം. ലോക വൈഫൈ ദിനം, നോമ്പുകാലം എന്നിവ പരിഗണിച്ചാണ് യുഎഇ ടെലികമ്യൂണിക്കേഷന്‍സിന്റെ കീഴിലുള്ള വൈഫൈ യുഎഇ ജനങ്ങള്‍ക്ക് സൗജന്യമായി ഇന്റര്‍നെറ്റ് നല്‍കുന്നത്. ഇത്രയും നാള്‍ ഉണ്ടായിരുന്ന ഇന്റര്‍നെറ്റ് വേഗതയുടെ പത്തിരട്ടിയായിരിക്കും ജനങ്ങള്‍ക്ക് സൗജന്യമായി ലഭിക്കുമ്പോള്‍ നല്‍കുന്നത്. ചെറിയ പെരുന്നാള്‍ വരെ ഈ സൗജന്യം തുടരും.
യുഎഇയിലെ പൊതു ഇടങ്ങളായ മെട്രോ സ്‌റ്റേഷനുകള്‍ ദുബായ് മാള്‍ എന്നിവിടങ്ങളില്‍ വൈഫൈ സേവനം ലഭ്യമാക്കുന്നത് യുഎഇ വൈഫൈ എന്ന സര്‍ക്കാര്‍ ഏജന്‍സിയാണ്. പെരുന്നാള്‍ പ്രമാണിച്ച് ഇത്തരമൊരു ആശയം മുന്നോട്ടു വെച്ചതും അവര്‍ തന്നെയാണ്.
യുഎഇ സര്‍ക്കാരിന്റെ വിഷന്‍ 2021 ലേക്കുള്ള ചുവടു വെയ്പ്പുകളുടെ ഭാഗമാണ് സൗജന്യ വൈഫൈ സേവനങ്ങളും. 2021 ആകുമ്പോഴേക്കും യുഎഇയെ ലോകനിലവാരത്തിലേക്ക് എല്ലാ തരത്തിലും എത്തിക്കുക എന്ന ലക്ഷ്യത്തോടെ തുടങ്ങിവെച്ച പദ്ധതിയാണ് വിഷന്‍ 2021. ഈ പദ്ധതിയുടെ ലക്ഷ്യപ്രാപ്തിക്കായി സമഗ്രമേഖലകളിലും വികസന പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുകയാണ് യുഎഇ.
RECENT POSTS
Copyright © . All rights reserved