india-edges-closer-to-100-ranking-in-fifa-table
മ്യാന്മറിനെതിരെ നടന്ന ഏഷ്യാ കപ്പ് യോഗ്യതാമാത്സരതതില്‍ ഇഞ്ചുറി ടൈമില്‍ സുനില്‍ ചേത്രി തുടുത്തുവിട്ട ഗോളിന്‍റെ മികവില്‍ നേടിയ വിജയം ഇന്ത്യയുടെ ഫിഫ റാങ്കിങ്ങിലും പ്രതിഫലിക്കും. ഫിഫയുടെ വെബ്സൈറ്റ് നല്‍കുന്ന റാങ്കിംഗ് ടൂള്‍ പ്രകാരം ഈ വിജയം ഇന്ത്യയെ 223 പൊയന്റില്‍ നിന്നും 331 ലേക്ക് എത്തിച്ചിരിക്കുകയാണ്. ഇന്ത്യയെ ഇത് നികരഗുവ, ലിത്വാനിയ, എസ്റ്റോണിയ എന്നീ രാജ്യങ്ങളോടൊപ്പം എത്തിക്കും. 101 നും 105 നും ഇടയിലുള്ള സ്ഥാനത്താവും ഇന്ത്യന്‍ ടീം. 1996 ലേ തൊണ്ണൂറ്റിനാലാം സ്ഥാനത്തിനു ശേഷം ഇന്ത്യ നേടുന്ന ഏറ്റവും ഉയര്‍ന്ന റാങ്ക് ആവും ഇത്. പതിനെട്ടു വര്‍ഷത്തിനിടയില്‍ ഉള്ള ഏറ്റവും ഉയര്‍ന്ന റാങ്കിങ്ങില്‍ ആണ് ഇന്ത്യ ഇപ്പോള്‍ നില്‍ക്കുന്നത്. 1999ല്‍ ഉണ്ടായിരുന്ന 106 എന്ന റാങ്ക് ആണ് പതിനെട്ടു വര്‍ഷത്തിനു ശേഷം ഇന്ത്യ മറികടന്നിരിക്കുന്നത്. 1999 ല്‍ 106 ആം സ്ഥാനത്തുണ്ടായിരുന്ന ഇന്ത്യ പിന്നീടുള്ള പതിനെട്ടു വര്‍ഷങ്ങളില്‍ റാങ്കിങ്ങില്‍ കീഴ്പ്പോട്ടേക്കു മാത്രമാണ് പോയത്. രണ്ടു വര്‍ഷം മുന്നേ ഫിഫ പുറത്തുവിട്ട റാങ്കിംഗ് പട്ടികയില്‍ ഇന്ത്യ 173 ആം സ്ഥാനത്തേക്കു കൂപ്പുകുത്തിയിരുന്നു. ഇന്ത്യയുടെ വിശ്വസ്ഥ സ്ട്രൈക്കര്‍ സുനില്‍ ചേത്രിക്കുകൂടെയാണ് ഈ മികവിന്‍റെ ഖ്യാതി. മ്യാന്‍മറിനെതിരെ ചൊവ്വാഴ്ച്ച നേടിയ ഒരു ഗോളോടെ അന്താരാഷ്ട്ര മത്സരങ്ങളിലെ ഗോള്‍ സ്കോറിംഗ് പട്ടികയില്‍ ഇംഗ്ലണ്ടിന്റെ വെയിന്‍ റൂണിയെ കടത്തിവെട്ടിയിരിക്കുകയാണ് സുനില്‍ ചേത്രി. പട്ടികയില്‍ നാലാം സ്ഥാനത്തുള്ള ചേത്രിയുടെ പേരില്‍ 53 ഗോളുകളാണ് ഉള്ളത് . 56 ഗോളുകള്‍ സ്വന്തം പേരിലുള്ള ക്ലിന്റ് ഡെമ്പ്സി, 58 ഗോളുമായി ലയേണല്‍ മെസ്സി, 71 ഗോളുകളുള്ള ക്രിസ്റ്റ്യാനോ റൊണാള്‍ഡോ എന്നിവര്‍ മാത്രമാണ് നിലവില്‍ ചേത്രിയേക്കാള്‍ ഗോളുകളുമായി പട്ടികയില്‍ ഉള്ളത്. കോച്ച് സ്റ്റീഫന്‍ കോണ്‍സ്റ്റന്റയിനിന്‍റെ കീഴില്‍ മികച്ച പ്രകടനമാണ് ഇന്ത്യന്‍ ടീം പുറത്തെടുത്തുകൊണ്ടിരിക്കുന്നത്. ജൂണില്‍ ലെബനനോടു നടക്കുന്ന സൗഹൃദ മത്സരവും കിര്‍ഗിസ് റിപബ്ലിക്കിനോട് നടക്കുന്ന എ.എഫ്.സി കപ്പ്‌ യോഗ്യത റൗണ്ട് മത്സരവും വിജയിക്കുകയാണ് എങ്കില്‍ ഇന്ത്യ ഫിഫ റാങ്കിങ്ങില്‍ രണ്ടക്കത്തിലേക്ക് എത്തും. ഇന്ത്യ റാങ്കിങ്ങില്‍ രണ്ടക്കം കാണാന്‍ അധികം കാലമെടുക്കില്ല എന്ന പ്രതീക്ഷയിലാണ് ഇന്ത്യന്‍ ക്യാമ്പും ഫുട്ബാള്‍ ആരാധകരും. 20 വർഷം മുമ്പ് 1996ൽ ഇന്ത്യ നിന്നിരുന്ന തൊണ്ണൂറ്റിനാലാം സ്ഥാനമെങ്കിലും തിരിച്ചുപിടിക്കാനാവുമെന്ന പ്രതീക്ഷയിലാണ് ആരാധകർ. പുതുജീവൻവെയ്ക്കുന്ന ഇന്ത്യൻ ഫുട്ബോളിന്റെ വളർച്ചയാണ് ഇത് കാണിക്കുന്നത്.
RECENT POSTS
Copyright © . All rights reserved