Kochi
പ്ലെയിൻ ആണ് എറണാകുളം നേവൽ ബേസിന് സമീപത്തെ കൊച്ചി കായലിൽ ലാന്‍ഡ് ചെയ്തത്. മാലദീപിൽ നിന്നും വരുന്ന വഴി ഇന്ധനം നിറയ്ക്കാനാണ് ട്വിൻ ഓട്ടർ 300 എന്ന വിമാനം ഇറങ്ങിയത്. വിമാനം കായലിലേക്ക് പറന്നിറങ്ങുന്നത് കാണാന്‍ വെണ്ടുരുത്തി പാലത്തില്‍ മാധ്യമപ്രവര്‍ത്തകരും പ്രദേശവാസികളും തടിച്ചുകൂടി. കൊച്ചിക്കാര്‍ക്ക് വേറിട്ട കാ‍ഴ്ചയായിരുന്നു സീ പ്ലെയ്ന്‍ ലാന്‍ഡിങ്ങും പറക്കലും. മാലിദ്വീപിൽ നിന്നും പുറപ്പെട്ട വിമാനം ഇന്ധനം നിറയ്ക്കാനാണ് കൊച്ചിയിലിറങ്ങിയത്. താഴ്ന്ന് പറന്ന ശേഷം കായൽ പ്രതലത്തിന് സമാന്തരമായി പറന്ന് ട്വിൻ ഓട്ടർ 300 ലാൻഡ് ചെയ്തു. ശേഷം നേവൽ ബേസ് തീരത്തേക്ക് ഇന്ധനം നിറയ്ക്കാനായി അടുപ്പിച്ചു. ഒരു മണിക്കൂർ നീണ്ട ഇന്ധനം നിറയ്ക്കലിനും സാങ്കേതിക പരിശോധനകൾക്കും ശേഷമാണ് വിമാനം യാത്രയാരംഭിച്ചത്. ഗോവയിൽ തങ്ങിയ ശേഷമേ വിമാനം ഹൈദരാബാദിൽ എത്തുകയുള്ളൂ. മാലിദ്വീപിൽ നിന്നും പുറപ്പെട്ട വിമാനം ഇന്ധനം നിറയ്ക്കാനാണ് കൊച്ചിയിലിറങ്ങിയത്. താഴ്ന്ന് പറന്ന ശേഷം കായൽ പ്രതലത്തിന് സമാന്തരമായി പറന്ന് ട്വിൻ ഓട്ടർ 300 ലാൻഡ് ചെയ്തു. ശേഷം നേവൽ ബേസ് തീരത്തേക്ക് ഇന്ധനം നിറയ്ക്കാനായി അടുപ്പിച്ചു. ഒരു മണിക്കൂർ നീണ്ട ഇന്ധനം നിറയ്ക്കലിനും സാങ്കേതിക പരിശോധനകൾക്കും ശേഷമാണ് വിമാനം യാത്രയാരംഭിച്ചത്. ഗോവയിൽ തങ്ങിയ ശേഷമേ വിമാനം ഹൈദരാബാദിൽ എത്തുകയുള്ളൂ.
കൊച്ചി: കൊച്ചി സ്മാര്‍ട് സിറ്റി പദ്ധതി പ്രതിസന്ധിയില്‍. ദുബായില്‍ ഒഴികെ മറ്റൊരിടത്തും പദ്ധതികള്‍ തുടരേണ്ടതില്ലെന്ന് ദുബായ് ഹോള്‍ഡിങ്സ് കമ്പനി തീരുമാനിച്ചതിനേത്തുടര്‍ന്നാണ് കൊച്ചി സ്മാര്‍ട് സിറ്റി പദ്ധതി പ്രതിസന്ധിയിലായിരിക്കുന്നത്. ഇതോടെ 78,000 തൊഴിലവസരങ്ങളും 90 ലക്ഷം ചതുരശ്രയടി കെട്ടിടങ്ങളും സംസ്ഥാനത്തിനു നഷ്ടമായേക്കും. കൊച്ചി സ്മാര്‍ട് സിറ്റി ദുബായിലെ ഓഫീസിന്റെ പ്രവര്‍ത്തനം കഴിഞ്ഞ വര്‍ഷം പകുതിയോടെ പൂര്‍ണ്ണമായും നിലച്ചിരുന്നു. കഴിഞ്ഞ ജനുവരിയില്‍ ദുബായ് ഹോള്‍ഡിങ്സ് കമ്പനിയുടെ പുതിയ മാനേജ്‌മെന്റ് അധികാരത്തിലെത്തിയതോടെയാണ് മാറ്റങ്ങള്‍ക്ക് തുടക്കമായത്. ദൂബായ് ഒഴികെയുള്ള മേഖലകളില്‍ തുടരുന്ന സ്മാര്‍ട് സിറ്റി പദ്ധതികള്‍ ഉപേക്ഷിക്കാന്‍ കമ്പനി തീരുമാനിച്ചതോടെ കേരളത്തിലെ പദ്ധതി പ്രതിസന്ധിയിലാവുകയായിരുന്നു. സൗദിയില്‍ കമ്പനി നടത്തുന്ന സ്മാര്‍ട് സിറ്റി പദ്ധതിയും ഉപേക്ഷിച്ചിട്ടുണ്ട്. 2004-ലാണ് ദുബായ് ഹോള്‍ഡിങ്സ് തങ്ങളുടെ രാജ്യത്തിനു പുറത്തും പുതിയ പദ്ധതികള്‍ കൊണ്ടുവരാനുള്ള ആശയത്തിനു രൂപം കൊടുത്തത്. ഡോ. ഒമര്‍ ബിന്‍ സുലൈമാന്‍ നടപ്പാക്കിയ ഗോയിങ് ഗ്ലോബല്‍ പദ്ധതിക്കു സ്ഥലം കണ്ടെത്താന്‍ രൂപീകരിച്ച മൂന്നംഗ കോര്‍ ടീമാണ് ഐ.ടി പദ്ധതിക്ക് അനുയോജ്യമായ സ്ഥലം തേടി ദുബായിക്കു പുറത്ത് അന്വേഷണം ആരംഭിച്ചത്. മാള്‍ട്ട, ഇറാന്‍, ഇന്ത്യ, പാകിസ്താന്‍ എന്നിവിടങ്ങളിലും സ്ഥലം നോക്കി. ഇന്ത്യയില്‍ ഗുര്‍ഗാവ്, ഹൈദരാബാദ്, ബംഗളുരു എന്നിവിടങ്ങളില്‍ എവിടെയെങ്കിലും പദ്ധതി തുടങ്ങാനായിരുന്നു ആദ്യതീരുമാനം. എന്നാല്‍, ഹൈദരാബാദിലെ വാലന്‍ബര്‍ഗ് ഐ ടി കമ്പനി വിലയ്ക്കു വാങ്ങാനുള്ള തീരുമാനം വേണ്ടെന്നുവച്ചതോടെ കേരളത്തിനു സാധ്യത തെളിഞ്ഞു. 2011 ഫെബ്രുവരിയിലാണു സ്മാര്‍ട് സിറ്റി കരാറില്‍ സര്‍ക്കാരും ദുബായ് ഹോള്‍ഡിങ്സും ഒപ്പിട്ടത്. 2016 മാര്‍ച്ചില്‍ പദ്ധതിയുടെ ഒന്നാം ഘട്ടം പൂര്‍ത്തീകരിച്ച് അതിന്റെ ഉദ്ഘാടനവും നടന്നിരുന്നു. രണ്ടാംഘട്ടത്തില്‍ പൂര്‍ത്തീകരിക്കേണ്ട 90,000 ചതുരശ്രയടി കെട്ടിടങ്ങളും 78,000 തൊഴിലവസരങ്ങളുമാണ് പദ്ധതി വേണ്ടെന്നുവച്ചതോടെ കേരളത്തിനു നഷ്ടമാകുന്നത്.
കൊച്ചി: കൊച്ചി കപ്പല്‍ നിര്‍മാണ ശാലയിലുണ്ടായ പൊട്ടിത്തെറിയില്‍ അഞ്ച് പേര്‍ മരിച്ചു. ഒഎന്‍ജിസിയുടെ കപ്പലിലാണ് പൊട്ടിത്തെറിയുണ്ടായത്. കപ്പല്‍ അറ്റകുറ്റപ്പണികള്‍ക്കായാണ് കപ്പല്‍ശാലയില്‍ എത്തിച്ചത്. സാഗര്‍ ഭൂഷണ്‍ എന്ന കപ്പലിലെ വാട്ടര്‍ ടാങ്ക് പൊട്ടിത്തെറിച്ചാണ് അപകടം ഉണ്ടായതെന്നാണ് വിവരം. മരിച്ചവരില്‍ രണ്ടു പേര്‍ മലയാളികളാണ്. പത്തനംതിട്ട സ്വദേശി ഗവിന്‍. വൈപ്പിന്‍ സ്വദേശി റംഷാദ് എന്നിവരാണ് മരിച്ച മലയാളികള്‍. മറ്റ് രണ്ടു പേര്‍ കപ്പലില്‍ കുടുങ്ങി കിടക്കുന്നുണ്ടെന്നാണ് വിവരം. വെല്‍ഡിംഗിനിടെയാണ് അപകടമുണ്ടായതെന്നാണ് പ്രാഥമിക സൂചന. അപകടത്തില്‍ പരിക്കേറ്റവരെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടത്തേക്കുറിച്ച് കപ്പല്‍ശാല ഔദ്യോഗികമായി പ്രതികരണം അറിയിച്ചിട്ടില്ല. കപ്പല്‍ ശാലയ്ക്കുള്ളില്‍ തന്നെയുള്ള അഗ്‌നിശമനസേനയുടെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം നടന്നുവരികയാണ്.
കൊച്ചി: അപകടത്തില്‍പ്പെട്ട് നിസഹായാവസ്ഥയില്‍ കിടക്കുന്നവരെ തിരിഞ്ഞുനോക്കാതെ പോകുന്നവരെ കുറ്റം പറയാന്‍ മലയാളി എന്നും മുന്നിലുണ്ട്. എന്നാല്‍ കണ്‍മുന്നില്‍ അങ്ങനെയൊരു സംഭവമുണ്ടായാല്‍ തിരിഞ്ഞുനോക്കാതെ പോകുന്നതില്‍ മലയാളിയും വ്യത്യസ്തരല്ലെന്ന് തെളിയിക്കുന്നതാണ് കൊച്ചിയില്‍ കഴിഞ്ഞ ദിവസം നടന്ന സംഭവം. പദ്മ ജംഗ്ഷനില്‍ കെട്ടിടത്തിന്റെ മുകളില്‍ നിന്ന് താഴെ വീണ തൃപ്രയാര്‍ സ്വദേശി സജി ആന്റോ (46) എന്നയാള്‍ക്കാണ് ദുരനുഭവം നേരിടേണ്ട് വന്നത്. വഴിയാത്രക്കാര്‍ പലരും ഇയാളെ കടന്നു പോയപ്പോള്‍ ചിലര്‍ നോക്കി നിന്നതല്ലാതെ ആശുപത്രിയിലേക്ക് മാറ്റാനോ സഹായിക്കാനോ തയ്യാറായില്ല. ഇതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തു വന്നിട്ടുണ്ട്. വഴിയാത്രക്കാരിയായ ഹൈക്കോടതി അഭിഭാഷക, രഞ്ജിനിയാണ് ഒടുവില്‍ ഇയാള്‍ക്ക് സഹായമായത്. ഇവര്‍ പലരെയും സഹായത്തിന് വിളിച്ചെങ്കിലും ആരും മുന്നോട്ടു വരാന്‍ തയ്യാറായില്ല. പിന്നീട് ഒരു വാഹനം തടഞ്ഞു നിര്‍ത്തിയാണ് ഇവര്‍ സജിയെ ആശുപത്രിയിലാക്കിയത്. പിന്നീട് ഇയാളെ കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. ശനിയാഴ്ച വൈകിട്ട് 6.30ഓടെയാണ് സംഭവമുണ്ടായത്. പദ്മ ജംഗ്ഷനിലെ ലോഡ്ജിന്റെ നാലാം നിലയില്‍ നിന്നാണ് ഇയാള്‍ വീണത്. റോഡരികില്‍ പാര്‍ക്ക് ചെയ്തിരുന്ന സ്‌കൂട്ടറില്‍ തട്ടി ഇയാള്‍ താഴെ വീഴുന്നതും സമീപത്തുണ്ടായിരുന്ന ഓട്ടോറിക്ഷ പിന്നിലേക്ക് മാറ്റുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്. ഒട്ടേറെയാളുകള്‍ സമീപത്തുണ്ടായിരുന്നിട്ടും ആരും സഹായത്തിന് മുന്നോട്ടു വരാന്‍ തയ്യാറായില്ല. അതേസമയം, സജി ഏറെ നേരം റോഡില്‍ കിടന്നില്ലെന്നാണ് പോലീസ് അവകാശപ്പെടുന്നത്. പെട്ടെന്നുണ്ടായ സംഭവത്തില്‍ ആളുകള്‍ പ്രതികരിക്കാന്‍ വൈകിയതാണ്. അധികം വൈകാതെതന്നെ അഭിഭാഷക രക്ഷക്കെത്തിയിരുന്നുവെന്നും പോലീസ് സംഘം എത്തുന്നതിനു മുമ്പുതന്നെ സജിയെ ആശുപത്രിയിലേക്ക് മാറ്റിയിരുന്നുവെന്നും പോലീസ് അറിയിച്ചു. https://youtu.be/qnqGrUgJvLI
കൊച്ചി: കൊച്ചിയില്‍ വാതകച്ചോര്‍ച്ച. വെല്ലിംങ്ടണ്‍ ഐലന്‍ഡിലുള്ള ഫാക്ടിന്റെ അമോണിയ പ്ലാന്റിലാണ് ചോര്‍ച്ചയുണ്ടായത്. ഉച്ചക്ക് ഒന്നരയോടെയാണ് സംഭവം. പ്ലാന്റില്‍ നിന്ന് അമോണിയ കയറ്റുന്നതിനിടെ ലോറിയുടെ പൈപ്പ് പൊട്ടിത്തെറിച്ചാണ് വാതകം ചോര്‍ന്നത്. അമോണിയ പടര്‍ന്നതിനെത്തുടര്‍ന്ന് കേന്ദ്രീയ വിദ്യാലയത്തിലെ കുട്ടികള്‍ക്ക് ശ്വാസതടസമുള്‍പ്പെടെയുള്ള അസ്വസ്ഥതകള്‍ ഉണ്ടായി. ഇതേത്തുടര്‍ന്ന് കുട്ടികളെ ഒഴിപ്പിച്ചു. ചില കുട്ടികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. സംഭവത്തെത്തുടര്‍ന്ന് വെണ്ടുരുത്തി പാലത്തില്‍ നിന്ന് ഐലന്‍ഡിലേക്കുള്ള ഗതാഗതം നിരോധിച്ചു. ജനവാസ മേഖലയല്ലാത്തതിനാല്‍ കൂടുതല്‍ അനിഷ്ട സംഭവങ്ങള്‍ ഒഴിവായി. ഇപ്പോഴും പ്രദേശത്ത് അമോണിയ കെട്ടിനില്‍ക്കുകയാണെന്നാണ് വിവരം.
Copyright © . All rights reserved