leaving Kohli ‘unhappy’
ഐപിഎല്ലിൽ മുംബൈ ഇന്ത്യൻസിനെതിരായ മൽസരത്തിൽ എബി ഡിവില്ലിയേഴ്സിന്റെ ഉപദേശം സ്വീകരിച്ചത് വിരാട് കോഹ്‌ലിക്ക് ഇഷ്ടമായില്ലെയെന്ന് റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ താരം അങ്കിത് ചൗധരി. ”മൽസരത്തിലെ 18-ാം ഓവറിലെ അവസാന പന്ത് സ്‌ലോ എറിയണോ അതോ ഫാസ്റ്റ് എറിയണോ എന്നെനിക്ക് സംശയമുണ്ടായിരുന്നു. കാരണം കളിയെ തന്നെ ആ ഒരു ബോൾ മാറ്റിമറിച്ചേനെ. അതിനാൽ ഞാൻ എബി ഡിവില്ലിയേഴ്സിന്റെ അടുത്തുപോയി അഭിപ്രായം ആരാഞ്ഞു. ഹാർദിക് പാണ്ഡ്യ സ്‌ലോ ബോൾ ആയിരിക്കും പ്രതീക്ഷിക്കുകയെന്നും അതിനാൽ ഫാസ്റ്റ് എറിഞ്ഞാൽ മതിയെന്നും അദ്ദേഹം പറഞ്ഞു. ഡിവില്ലിയേഴ്സിനെപ്പോലൊരു ലോകതാരം പറയുമ്പോൾ അതിനെതിരെ പ്രവർത്തിക്കുകയെന്നത് ബുദ്ധിമുട്ടാണ്. അദ്ദേഹം പറഞ്ഞത് ശരിയാണെന്നു ഞാൻ ചിന്തിച്ചു. വിരാട് കോഹ്‌ലിക്ക് ഇത് ഇഷ്ടമായില്ല. ഞാൻ ചെയ്തത് തെറ്റാണെന്നും ഫുള്‍ സ്‌ലോ ബോള്‍ ആണ് എറിയേണ്ടിയിരുന്നതെന്നുമാണ് കോഹ്‌ലി കരുതുന്നത്”- അങ്കിത് മൽസരശേഷം പറഞ്ഞു. റോയൽ ചലഞ്ചേഴ്സ-മുംബൈ ഇന്ത്യൻസ് മൽസരത്തിലെ ഏറെ നിർണായകമായിരുന്നു 18-ാം ഓവർ. അങ്കിത് ചൗധരിയാണ് ആ ഓവർ ചെയ്യാനെത്തിയത്. ആദ്യ അഞ്ചു പന്തിൽ അഞ്ചു റൺസ് മാത്രമാണ് അങ്കിത് വിട്ടു നൽകിയത്. ആ സമയത്ത് 13 പന്തില്‍ 25 റണ്‍സായിരുന്നു മുംബൈക്ക് ജയിക്കാന്‍ വേണ്ടിയിരുന്നത്. എന്നാൽ അവസാന പന്ത് വൈഡ് എറിഞ്ഞു. തുടർന്നാണ് ഉപദേശത്തിനായി ഡിവില്ലിയേഴ്സിനെ സമീപിച്ചത്. ഡിവില്ലിയേഴ്സിന്റെ ഉപദേശം സ്വീകരിച്ച ശേഷം അങ്കിത് ബോൾ ചെയ്തു. എന്നാൽ ഹാർദിക് പാണ്ഡ്യ ആ ബോൾ സിക്സർ പറത്തി. അതോടെ അവസാന രണ്ട് ഓവറില്‍ മുംബൈക്ക് ജയിക്കാന്‍ 18 റണ്‍സ് മാത്രം മതിയെന്നായി. മൽസരത്തിൽ ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്സിനെ അഞ്ചുവിക്കറ്റിന് അവർ തോൽപ്പിക്കുകയും ചെയ്തു.
RECENT POSTS
Copyright © . All rights reserved