mammootty
റോൺ മാത്യു മണലിൽ 'മാമാങ്കം 'എന്ന ചരിത്രസിനിമയ്ക്കായി നാം കാത്തിരിക്കുകയാണല്ലോ. നൂറ്റാണ്ടുകൾക്ക് മുൻപ് തിരുനാവായയിൽ നടന്നിരുന്ന മാമാങ്കത്തെപ്പറ്റി പാട്ടുകളിലൂടെ നാം എപ്പോഴും കേട്ടു കൊണ്ടിരിക്കുന്നു. പദ്മശ്രീ മമ്മുട്ടി പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന മാമാങ്കം, ചരിത്രത്തിൽ താത്പര്യമുള്ള ഏവർക്കും വലിയ അനുഭവം സമ്മാനിക്കുമെന്ന കാര്യത്തിൽ സംശയമില്ല. മാമാങ്കം ക്രിസ്തുവർഷത്തിന്റെ ആദ്യനൂറ്റാണ്ടിൽ കേരളത്തിലുണ്ടായിരുന്ന പ്രധാന രാജവംശങ്ങൾ ആയിരുന്നു ആയ്, ചേരനാട്, പൂഴിനാട് എന്നിവ. ഒൻപതാം നൂറ്റാണ്ടോടെ കുലശേഖര സാമ്രാജ്യവും നാടുവാഴികളും ആവിർഭവിച്ചു. തെക്കേയറ്റത്ത് വേണാട്, ഓടനാട് മുതൽ വള്ളുവനാട്, ഏറനാട്, കോലത്തുനാട് തുടങ്ങിയവ ഭരണം നടത്തി. പതിനൊന്നാം നൂറ്റാണ്ടിൽ ചോളന്മാരുടെ ആക്രമണത്തെ തുടർന്ന് രാജ്യത്തുടനീളം കളരികൾ സ്ഥാപിച്ച് ആയുധാഭ്യാസം പഠിപ്പിച്ചു നിർബന്ധസൈനിക സേവനം ഏർപ്പെടുത്തി. ചാവേർ സംഘങ്ങളെ സൃഷ്ടിച്ചെടുത്തു. വേണാട് സാമൂതിരി, കോലത്തിരി എന്നിവർക്ക് പൂർണ്ണ അധികാരം ഉണ്ടായിരുന്നുവെങ്കിലും വള്ളുവനാട് പോലെയുള്ള നാടുവാഴികൾ സ്വാതന്ത്രാധികാരത്തോടെ ഭരിച്ചു. വള്ളുവനാട്ടിലെ 'മാഘമക' ഉത്സവം ചേരകാലഘട്ടത്തിൽ നിളയുടെ (ഭാരതപുഴയുടെ ) വടക്കേതീരത്തുള്ള തിരുനാവായയിൽ ബുദ്ധമതാചാരപ്രകാരം പൗഷമാസത്തിലെ പൂയം നാളിൽ (തൈപ്പുയം ) ആരംഭിച്ചിരുന്ന 28 ദിവസത്തെ വ്യപാരമേള അവസാനിച്ചിരുന്നത് മാഘമാസത്തിൽ വെളുത്തപക്ഷത്തിലെ 'മകം ' നാളിലായിരുന്നു .അതിനാൽ ഈ മഹോത്സവത്തെ 'മഹാമകം '/'മാഘമകം ' എന്നത് ലോപിച്ചു 'മാമാങ്കം 'എന്ന് വിളിച്ചുവെന്ന് മലബാർ മാന്വലിൽ വില്യം ലോഗൻ രേഖപ്പെടുത്തിയിട്ടുണ്ട്. പൗഷപൂയം നാളിൽ വെളുത്ത വാവ് വരുന്നത് ഓരോ പന്ത്രണ്ട് വർഷം കൂടുമ്പോഴുള്ള (വ്യാഴവട്ടം)  വ്യാഴഗ്രഹം കർക്കടരാശിയിലായിരിക്കുമ്പോൾ ആണ് എന്ന് ഇബ്നു ബത്തൂത്തയുടെ യാത്രാവിവരണത്തിലുണ്ട്. റോം, ഗ്രീസ്, അറബ്, ചൈന രാജ്യങ്ങളിൽ നിന്ന് വ്യാപാരത്തിനായി കപ്പലുകൾ മാമാങ്കത്തിൽ പങ്കെടുത്തിരുന്നുവെന്ന് ഹാമിൽട്ടനെ ഉദ്ധരിച്ചു കൊണ്ട് ലോഗൻ പറയുന്നു. മാമാങ്കത്തിലെ നിലപാട് കുലശേഖരന്മാരുടെ അനന്തിരവൻ എന്ന നിലയിൽ പൊന്നാനി ആസ്ഥാനമായുള്ള പെരുമ്പടപ്പ് സ്വരൂപം എന്ന കൊച്ചി ഭരണകർത്താക്കൾക്കായിരുന്നു മാമാങ്കത്തിലെ അദ്ധ്യക്ഷ സ്ഥാനം. പല വിധ ആക്രമങ്ങളാൽ ക്ഷീണിതരായിരുന്ന പെരുമ്പടപ്പ്, 'മാമാങ്കനിലപാട് 'എന്ന അദ്ധ്യക്ഷസ്ഥാനം കരാറടിസ്ഥാനത്തിൽ താത്കാലികമായി വള്ളുവക്കോനാതിരിക്ക് നൽകി. ചാവേറുകൾ പതിമൂന്നാം നൂറ്റാണ്ടിൻെറ അവസാനഘട്ടത്തിൽ വള്ളുവകോനാതിരിയെന്ന ചിരവൈരിയെ കീഴ്പ്പെടുത്തികൊണ്ട് മാമാങ്കത്തിൽ അദ്ധ്യക്ഷസ്ഥാനം സാമൂതിരി കരസ്ഥമാക്കി. അന്നുമുതൽ പുതുമന, ചന്ദ്രോത്ത്, വേർകോട്ട്, വയങ്കര നായർ കുടുംബങ്ങളിലെ ചാവേറുകളെ അയച്ച് മാമാങ്ക വേദിയിൽ (നിലപാടുതറ) എഴുന്നള്ളിയ സാമൂതിരിയെ വധിക്കുവാൻ വള്ളുവക്കോനാതിരി ശ്രമിക്കുന്ന കുപ്രസിദ്ധ ചടങ്ങായി മാമാങ്കം. സാമൂതിരിയുടെ നായർ പടയാളികളാൽ വധിക്കപ്പെട്ട വള്ളുവച്ചാവേറുകളുടെ ജഡങ്ങൾ ആനകൾ കിണറിൽ എറിഞ്ഞിരുന്നുവെന്ന് പ്രചാരമുള്ളതായും ലോഗൻ ചൂണ്ടിക്കാണിക്കുന്നു. കണ്ടർമേനോനും ഇത്താപ്പുവും പതിനേഴാം നൂറ്റാണ്ടിന്റെ ആരംഭത്തിൽ വള്ളുവനാടിന്റെ വീരപുരുഷനായിരുന്ന കണ്ടർമേനോനും 15 വയസ്സുള്ള മകൻ ഇത്താപ്പുവും സാമൂതിരിയുടെ നേരെ ആക്രമണം നടത്തിയെങ്കിലും ചേറ്റുവ പണിക്കർ ഉൾപ്പെടെയുള്ള സാമൂതിരി ഭടന്മാർ ചതി പ്രയോഗത്തിൽ ഇവരെ വകവരുത്തി. ചന്ദ്രോത്ത് ചന്തുണ്ണി 1695 ലെ മാമാങ്കത്തിൽ 14 താഴെ വയസ്സുള്ള ചന്ദ്രോത്ത് ചന്തുണ്ണി എന്ന ധീര കൗമാരക്കാരൻ നിലപാde തറയിൽ പറന്നെത്തി സാമൂതിരിയെ വെട്ടിയെങ്കിലും കൂറ്റൻ വിളക്കിനായിരുന്നു വെട്ടേറ്റത്. രണ്ടാമതും വാങ്ങിയെങ്കിലും സാമൂതിരിയുടെ നായർ പോരാളികൾ ചന്തുണ്ണിയെ വീഴ്ത്തിയെന്ന് മലബാർ മാന്വൽ പറയുന്നു. 1743 -ൽ നടന്ന അവസാന മാമാങ്കത്തിൽ ഒരു ചാവേറ്, നിലപാട് തറ വരെ ചാടിക്കയറിയെങ്കിലും കോഴിക്കോട് കോയ അരിഞ്ഞുവീഴ്ത്തിയതായി 'കേരളത്തിലെ രാജവംശങ്ങൾ 'എന്ന പുസ്തകത്തിൽ വേലായുധൻ പണിക്കശേരി ചൂണ്ടികാണിക്കുന്നു. വള്ളുവനാടിന്റെ വീരപുത്രന്മാർ കഥകളിലൂടെ ഇന്നും ജന മനസ്സുകളിൽ ജീവിക്കുന്നു മാമാങ്കം അവസാനിച്ചെങ്കിലും.   റോൺ മാത്യു മണലിൽ ഒൻപതാം ക്ലാസ് വിദ്യാർത്ഥി മാർത്തോമാ റെസിഡെൻഷ്യൽ സ്കൂൾ , തിരുവല്ല        
കോട്ടയം കുഞ്ഞച്ചന്‍-2 ചിത്രീകരണം തുടങ്ങുന്നതിന് മുന്‍പ് ഉപേക്ഷിച്ചു. ആദ്യ ഭാഗത്തിന്റെ അണിയറ പ്രവര്‍ത്തകരുമായി ഉണ്ടായ പകര്‍പ്പവകാശ തര്‍ക്കത്തെ തുടര്‍ന്നാണ് സിനിമ ഉപേക്ഷിച്ചത്. കോട്ടയം കുഞ്ഞച്ചന്‍-2 ഉപേക്ഷിക്കുന്നതായി നിര്‍മ്മാതാവ് വിജയ്ബാബു അറിയിച്ചു. കോട്ടയം പശ്ചാത്തലമാക്കി മറ്റൊരു മമ്മൂട്ടി ചിത്രം നിര്‍മ്മിക്കുമെന്ന് വിജയ്ബാബു പറഞ്ഞു. സിനിമയുടെ രണ്ടാം ഭാഗം നിര്‍മ്മിക്കുന്നത് സംബന്ധിച്ച യാതൊരു ചര്‍ച്ചയും തങ്ങളുമായി നടത്തിയിട്ടില്ലെന്ന് ആദ്യ ഭാഗത്തിന്റെ സംവിധായകന്‍ സുരേഷ് ബാബുവും നിര്‍മ്മാതാവ് അരോമ മണിയും വ്യക്തമാക്കി. കോട്ടയം ചെല്ലപ്പനെന്നോ കോട്ടയം കുഞ്ഞപ്പനെന്നോ മറ്റ് പേരോ ഉപയോഗിച്ച് സിനിമ ചെയ്തോളൂ എന്നായിരുന്നു സംവിധായകന്‍ സുരേഷ് ബാബു പ്രതികരിച്ചത്. ആദ്യ ഭാഗത്തിന്റെ ചിത്രങ്ങള്‍ പോസ്റ്ററില്‍ ഉപയോഗിച്ച നടപടിയെ കോടതിയില്‍ ചോദ്യം ചെയ്യുമെന്നും അണിയറ പ്രവര്‍ത്തകര്‍ വ്യക്തമാക്കി. ബോക്‌സോഫീസില്‍ വലിയ നേട്ടമുണ്ടാക്കിയ മമ്മൂട്ടി ചിത്രത്തിന്റെ രണ്ടാം ഭാഗം പുറത്തിറങ്ങുന്നുവെന്ന വാര്‍ത്ത വലിയ ആവേശത്തോടെയാണ് സോഷ്യല്‍ മീഡിയ സ്വീകരിച്ചത്. രണ്ടാം ഭാഗം പുറത്തിറങ്ങുന്ന കാര്യം മമ്മൂട്ടിയാണ് മാധ്യമങ്ങളെ അറിയിച്ചത്. എന്നാല്‍ സിനിമ ഉപേക്ഷിച്ചത് സംബന്ധിച്ച് അദ്ദേഹം പ്രതികരിച്ചിട്ടില്ല.
അട്ടപ്പാടിയില്‍ ആദിവാസി യുവാവിനെ ആള്‍ക്കൂട്ടം മര്‍ദ്ദിച്ചു കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതികരണവുമായി മമ്മൂട്ടി. വിശപ്പടക്കാന്‍ മോഷ്ടിക്കുന്നവനെ കള്ളനെന്ന് വിളിക്കരുതെന്ന് ഫേസ്ബുക്ക് പോസ്റ്റില്‍ മമ്മൂട്ടി പറഞ്ഞു. പട്ടിണി സമൂഹത്തിന്റെ സൃഷ്ടിയാണ്. ആള്‍ക്കൂട്ടത്തിന് നീതിപാലനത്തിന്റെ അമിതാധികാരങ്ങളും ശിക്ഷാവിധിയുടെ മുള്‍വടികളും കല്പിച്ചു കൊടുത്ത നമ്മുടെ വ്യവസ്ഥിതിക്ക് കൂടി മധുവിന്റെ മരണത്തിന് ഉത്തരവാദിത്തമുണ്ട്. മനുഷ്യന്‍ മനുഷ്യനെത്തന്നെ ആക്രമിക്കുന്നത് എന്തിന്റെ പേരിലായാലും മനുഷ്യന്‍ എന്ന നിലയില്‍ അംഗീകരിക്കാനാവില്ലെന്നും മമ്മൂട്ടി വ്യക്തമാക്കുന്നു പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം മധുവിനെ ആദിവാസി എന്നു വിളിക്കരുത്. ഞാന്‍ അവനെ അനുജന്‍ എന്ന് തന്നെ വിളിക്കുന്നു. ആള്‍ക്കൂട്ടം കൊന്നത് എന്റെ അനുജനെയാണ്. മനുഷ്യനായി ചിന്തിച്ചാല്‍ മധു നിങ്ങളുടെ മകനോ അനുജനോ ജ്യേഷ്ഠനോ ഒക്കെ ആണ്. അതിനുമപ്പുറം നമ്മെപ്പോലെ എല്ലാ അവകാശാധികാരങ്ങളുമുള്ള പൗരന്‍. വിശപ്പടക്കാന്‍ മോഷ്ടിക്കുന്നവനെ കള്ളനെന്ന് വിളിക്കരുത്. പട്ടിണി സമൂഹത്തിന്റെ സൃഷ്ടിയാണ്. ആള്‍ക്കൂട്ടത്തിന് നീതിപാലനത്തിന്റെ അമിതാധികാരങ്ങളും ശിക്ഷാവിധിയുടെ മുള്‍വടികളും കല്പിച്ചു കൊടുത്ത നമ്മുടെ വ്യവസ്ഥിതിക്ക് കൂടി മധുവിന്റെ മരണത്തിന് ഉത്തരവാദിത്തമുണ്ട്. മനുഷ്യന്‍ മനുഷ്യനെത്തന്നെ ആക്രമിക്കുന്നത് എന്തിന്റെ പേരിലായാലും മനുഷ്യന്‍ എന്ന നിലയില്‍ അംഗീകരിക്കാനാവില്ല. വിശപ്പിന്റെയും വിചാരണയുടെയും കറുത്ത ലോകത്തു നിന്നു കൊണ്ട് നമ്മള്‍ എങ്ങനെയാണ് പരിഷ്‌കൃതരെന്ന് സ്വയം പ്രഖ്യാപിക്കുന്നത്? മധു... മാപ്പ്...
മലയാള സിനിമയില്‍ തര്‍ക്കങ്ങള്‍ മുറുകുന്നുവെന്ന് സൂചന. ദിലീപ് പുറത്തു വന്നതോടെ ചിലരുടെയും ലക്ഷ്യം മമ്മൂട്ടിയും മകന്‍ ദുല്‍ഖര്‍ സല്‍മാനുമാണെന്ന് സിനിമാ മംഗളത്തില്‍ പല്ലിശേരി പറയുന്നു. മമ്മൂട്ടിയേയും ദുല്‍ഖറിനേയും ഇല്ലാതാക്കാന്‍ ശ്രമം നടക്കുന്നതാണ് ആരോപണം. അമ്മയില്‍ നിന്ന് ദിലീപിനെ പുറത്താക്കിയതുമായി ബന്ധപ്പെട്ട് നിരവധി ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. അതില്‍ പലരും പ്രതിസ്ഥാനത്ത് നിര്‍ത്തിയത് മമ്മൂട്ടിയെയാണ്. പൃഥ്വിരാജിന് വേണ്ടി മമ്മൂട്ടിയാണ് ദിലീപിനെ അമ്മയില്‍ നിന്ന് പുറത്താക്കിയതെന്ന ആക്ഷേപം കെ.ബി ഗണേശ് കുമാറും ഉയര്‍ത്തി. ഇത്തരം ചര്‍ച്ചകള്‍ക്കിടെയാണ് പല്ലിശേരിയുടെ പുതിയ ലേഖനം. Image result for pallissery journalist പല്ലിശേരി എഴുതുന്നത് ഇങ്ങനെ: എതിരാളികള്‍ പോലും സ്‌നേഹിക്കുന്ന ആദരിക്കുന്ന വിരലിലെണ്ണാവുന്ന നടന്മാരില്‍ ഒരാളാണ് മമ്മൂട്ടി. കഴിഞ്ഞ 38 വര്‍ഷമായി മലയാളസിനിമയില്‍ ശക്തിദുര്‍ഗമായി നില്‍ക്കുന്ന നടനാണ് മമ്മൂട്ടി. പ്രദര്‍ശന ശാലകളില്‍ മമ്മൂട്ടിയുടെ വിജയിക്കാത്ത സിനിമകള്‍ ഉണ്ടായിട്ടുണ്ടാകാം. എന്നാല്‍ അത്തരം സിനിമകളില്‍ പോലും ഓരോ മലയാളിക്കും അഭിമാനിക്കാവുന്ന അഭിനയമുഹൂര്‍ത്തങ്ങളാണ് മമ്മൂട്ടിയില്‍ നിന്നും ലഭിച്ചത്. നടിയുമായി ബന്ധപ്പെട്ട സംഭവത്തിന്റെ പേരില്‍ മമ്മൂട്ടിയെയും മകന്‍ ദുല്‍ഖറിനെയും മലയാളസിനിമയില്‍ നിന്നും ഇല്ലായ്മ ചെയ്യാന്‍ വേണ്ടി മലയാളസിനിമയിലെ തന്നെ ചിലര്‍ ശ്രമം തുടങ്ങിക്കഴിഞ്ഞു. അതിന്റെ ലക്ഷണങ്ങളാണ് കണ്ടുകൊണ്ടിരിക്കുന്നത്. അമ്മ സംഘടനയെക്കുറിച്ച് പറഞ്ഞുകൊണ്ടാണ് കുറ്റാരോപണം. എന്നാല്‍ അതല്ല കാരണമെന്നു പലര്‍ക്കും അറിയാം. നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ഗൂഢാലോചനയില്‍ പങ്കുണ്ടെന്ന സംശയ നിഴലില്‍ നില്‍ക്കുന്ന ദിലീപിനെ രക്ഷപ്പെടുത്താന്‍ മമ്മൂട്ടിയോട് പറഞ്ഞെങ്കിലും അതിനു തയ്യാറാകാതെ ഒഴിഞ്ഞുമാറുകയായിരുന്നു മമ്മൂട്ടി എന്നാണ് ദിലീപ് ക്യാമ്പില്‍ നിന്നും അറിയാന്‍ കഴിഞ്ഞത്. കുടുംബ പ്രേക്ഷകരുടെ നടനും കൈരളി ചെയര്‍മാനുമായ മമ്മൂട്ടിക്ക് മുഖ്യമന്ത്രിയുമായിട്ടുണ്ടെന്നു പറയപ്പെടുന്ന അടുത്ത ബന്ധംതന്നെയാണ് ദിലീപ് കേസില്‍ ഇടപ്പെടണമെന്ന് മമ്മൂട്ടിയോട് പറയാന്‍ കാരണം. ഒടുവില്‍ ദിലീപ് പലതും തുറന്ന് പറയുമെന്ന് ചെറിയ രീതിയില്‍ ഒരു ഭീഷണി. ആ ഭീഷണിയിലാണ് മമ്മൂട്ടി അടക്കമുള്ളവര്‍ വീണതെന്നും ദിലീപിനു സഹായകരമായ രീതിയില്‍ സംസാരിച്ചതെന്നും പറയപ്പെടുന്നു. എന്നാല്‍ സംഭവത്തിന്റെ യഥാര്‍ത്ഥ രംഗങ്ങള്‍ കാണേണ്ടി വന്ന മുഖ്യമന്ത്രി ഒരു യഥാര്‍ത്ഥ കമ്മ്യൂണിസ്റ്റുകാരനായി. തെറ്റുകള്‍ ചെയ്തവര്‍ ആരായാലും ശരി അവര്‍ ശിക്ഷക്ക് അര്‍ഹരാണെന്നും തെളിവുകള്‍ ഉണ്ടെങ്കില്‍ പ്രതിസ്ഥാനത്തു നില്‍ക്കുന്നവരെ അറസ്റ്റ് ചെയ്യണമെന്നും പറയുകയുണ്ടായി. പിന്നെ എല്ലാം വേഗത്തിലായിരുന്നു. ദിലീപ് അറസ്റ്റ് ചെയ്യപ്പെട്ടു. 85 ദിവസം ജയിലില്‍ കിടന്നു. അതിനുള്ളില്‍ കുറ്റപത്രം സമര്‍പ്പിക്കുമെന്ന് കരുതിയെങ്കിലും നടന്നില്ല. ദിലീപിനെ രക്ഷപ്പെടുത്താന്‍ ആരൊക്കെയോ ലക്ഷങ്ങള്‍ വാരിയെറിഞ്ഞ് കളിക്കുകയാണെന്ന പ്രചരണം ശക്തമായി. ദിലീപിന് ജാമ്യം കിട്ടാതായപ്പോള്‍ മമ്മൂട്ടി വിചാരിച്ചിരുന്നെങ്കില്‍ മുഖ്യമന്ത്രിയെകൊണ്ട് ജാമ്യം കിട്ടാനുള്ള വകുപ്പുകള്‍ ഉണ്ടാക്കാമെന്ന് വിചാരിച്ചവരും കുറവല്ല. എന്തായാലും ദിലീപിന്റെ കാര്യത്തില്‍ മമ്മൂട്ടി കളിച്ചെന്ന് ഒരു വാര്‍ത്ത ഉണ്ടാക്കാന്‍ ചിലര്‍ക്കു കഴിഞ്ഞു. എങ്കില്‍ പിന്നെ മമ്മൂട്ടിയെ മാത്രമല്ല, നടന്‍ കൂടിയായ ദുല്‍ഖറിനെയും ഇല്ലാതാക്കാനുള്ള ശ്രമത്തിനു തുടക്കം കുറിച്ചു. ആദ്യപടിയായി സിനിമാ മേഖലയിലെ പ്രമുഖരുടെ എല്ലാ ഇടപാടുകളും കേന്ദ്ര ഏജന്‍സിയെക്കൊണ്ട് അന്വേഷണത്തിന് വേണ്ടതൊക്കെ ചെയ്തു. സിനിമാ താരങ്ങള്‍ അനധികൃമായി സമ്പാദിച്ച സ്വത്തുകള്‍ സംബന്ധിച്ചും ഐ.ബി അന്വേഷണം തുടങ്ങുകയാണ്. മമ്മൂട്ടി കായല്‍ കൈയേറിയതായ ആരോപണവും പരിസ്ഥിതിയെ വെല്ലുവിളിച്ച് 17 സെന്റ് സ്ഥലത്ത് കെട്ടിടം നിര്‍മ്മിച്ചതും എല്ലാം ഐ.ബി പ്രധാനമായും അന്വേഷിക്കുന്നുണ്ട്. ഇതിനു പുറമെ എറണാകുളം ജില്ലയിലെ കണ്ണായ സ്ഥലത്ത് മമ്മൂട്ടിക്ക് സൗജന്യമായി 6 സെന്റ് ഭൂമി നല്‍കിയതും അന്വേഷിക്കുന്നുണ്ട്. പരാതി നല്‍കിയ നവാസില്‍ നിന്നും അന്വേഷണസംഘം വിശദാംശം തേടും. ഇന്‍കം ടാക്‌സ് എന്‍ഫോഴ്‌സ്‌മെന്റ് ഉദ്ദോഗ്യസ്ഥരെ സ്വാധീനിച്ച് പല പ്രമുഖരും നടപടികളില്‍ നിന്നും രക്ഷപ്പെടുന്നുണ്ടെന്ന ആക്ഷേപം നിലനില്‍ക്കുന്നതിനാല്‍ ഐ.ബി അന്വേഷണം സിബിഐക്ക് നിര്‍ണായകമാകും. സിനിമാ മേഖലയില്‍ വാങ്ങുന്ന യഥാര്‍ത്ഥ പ്രതിഫലം, ബ്ലാക്ക് മണി, മയക്കുമരുന്ന് അങ്ങനെ നിരവധി കാര്യങ്ങളില്‍ സജീവമായ അന്വേഷണം നടക്കുകയാണ്. മമ്മൂട്ടിയുടെ ഇമേജ് തകര്‍ക്കുന്നതിനൊപ്പം മകല്‍ ദുല്‍ഖര്‍ സല്‍മാന്റെ സിനിമകള്‍ക്കു നേരെ വ്യാജമായ പ്രചരണങ്ങളാണ് അഴിച്ചുവിട്ടുകൊണ്ടിരിക്കുന്നത്. അതിന്റെ തുടക്കം പറവ മുതല്‍ ആരംഭിച്ചിരുന്നു എന്നാണ് സിനിമയ്ക്കുള്ളിലെ ചര്‍ച്ച. ജാതിയും മതവും ഇല്ലാതിരുന്ന മലയാള സിനിമയില്‍ ഇപ്പോള്‍ അതെല്ലാം മനഃപൂര്‍വം കുറെപ്പേര്‍ കൊണ്ടുവന്നിരിക്കുന്നു. ഇന്നലെ വരെ ഉണ്ടായിരുന്ന സിനിമയോ സൗഹൃദമോ കൂട്ടായ്മയോ സംഘടിത കൂട്ടുകെട്ടോ ഇന്നില്ല. അതെല്ലാം കൊച്ചിയില്‍ പീഡിപ്പിക്കപ്പെട്ട നായികനടിയുടെ കേസിനൊപ്പം ഇല്ലാതായി. തുറന്നുപറഞ്ഞും രഹസ്യം പറഞ്ഞും എതിരാളികളെ ഉണ്ടാക്കി തകര്‍ക്കാനുള്ള ശ്രമം തുടങ്ങികഴിഞ്ഞു. നിശബ്ദമായ പ്രതികാരം… ഇതൊക്കെ മലയാളസിനിമയുടെ തകര്‍ച്ചയ്ക്കു മാത്രം കാരണമാകും-പല്ലിശേരി പറയുന്നു.
RECENT POSTS
Copyright © . All rights reserved