പ്ലാസ്റ്റിക് മാലിന്യപ്രശ്നം പരിഹരിക്കുന്നതിനുള്ള ഗവേഷണത്തിന് ആത്മവിശ്വാസം പകരുന്നതാണ് പുതിയ കണ്ടെത്തല്‍. ലാര്‍വയില്‍ നടക്കുന്ന എന്തുതരം പ്രവര്‍ത്തനമാണ് പ്ലാസ്റ്റിക്കിനെ വിഘടിപ്പിക്കുന്നതെന്ന് അറിയേണ്ടതുണ്ട്. ഈ രഹസ്യം അറിയാന്‍ കഴിഞ്ഞാല്‍ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ വലിയൊരളവില്‍ നിയന്ത്രിക്കാനാന്‍ കഴിയും.
ഡോ. പവേലോ ബോംബെല്ലി
പ്ലാസ്റ്റിക് പ്രകൃതിദത്തമായി ഇല്ലാതാക്കുന്നതിന്റെ രാസപ്രക്രിയ കണ്ടെത്താനുള്ള പഠനമാണു നടത്തുന്നത്. പ്രതിവര്‍ഷം 80 മില്യണ്‍ പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങളാണ് ലോകത്താകമാനം ഉല്പാദിപ്പിക്കുന്നത്. ഇത് ഇല്ലാതാക്കുന്നതോടെ പരിസ്ഥിതിയെ വലിയൊരു വിപത്തില്‍ നിന്നു രക്ഷിക്കാം. അതേസമയം പുതിയ കണ്ടെത്തല്‍ കൂടുതല്‍ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ പുറംതള്ളാനുള്ള അനുവാദമായും കാണരുത്- അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഗവേഷണ ഫലങ്ങള്‍ കറന്റ് ബയോളജി ജേണലില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം, ജപ്പാനിലെ ശാസ്ത്രജ്ഞര്‍ ഇത്തരത്തിലുള്ള ഒരു ബാക്ടീരിയയെ കണ്ടെത്തിയിരുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. വെള്ളനിറത്തിലുള്ള പോളി എഥിലീന്‍ ടെറാഥാലേറ്റ് പ്ലാസ്റ്റിക്കുകള്‍ ഭക്ഷിക്കുന്ന ബാക്ടീരിയയെയാണ് ജപ്പാന് ശാസ്ത്രജ്ഞര്‍ കണ്ടെത്തിയിരിക്കുന്നത്.