poem
രാജു കാഞ്ഞിരങ്ങാട് കറുത്ത കണ്ണുള്ള വിഷാദ വതിയായ പെൺകുട്ടി എത്ര ദുരിതപൂർണ്ണമാണ് നിൻ്റെ ജീവിതം എന്നും പ്രഭാതത്തിലെ,യീ തണുപ്പിൽ ഇരുളടഞ്ഞ ശവക്കുഴിയിലേക്കെന്നോണം തെരുവു മൂലയിലൂടെ, ഗലികളിലൂടെ നിനക്ക് യാചിച്ചു നടക്കേണ്ടി വരുന്നു അപ്പോഴും തെമ്മാടികളായ ചിലർ അശ്ലീലങ്ങൾ പറഞ്ഞ് കണ്ണ് കൊണ്ട് നിന്നെ കൊത്തിപ്പറിക്കുന്നു നിനക്ക് കണ്ണു കാണില്ലെന്ന് കണ്ടാൽ തോന്നു കയേയില്ല ഓരോ കാലടി ശബദവും വെച്ച് നീ ആളുകളുടെ നീക്കത്തെ തിരിച്ചറിയുന്നു ഓരോ മൊഴിയിലൂടെ നീ മനസ്സിനെ അടുത്തറി യുന്നു നിൻ്റെ ഓരോവാക്കും എൻ്റെ ബോധത്തിലൂടെ - യൂർന്ന് ഓർമ്മയിൽ വന്നിറങ്ങിക്കൊണ്ടിരിക്കുന്നു ആ വാക്കുകളെന്നെ ഗദ്ഗദം കൊണ്ട് മൂടുന്നു അക്ഷരങ്ങളുടെ ഒഴുക്കും, ഇലകളുടെ നൃത്തവു മാണ് നീ ആഴങ്ങളിൽ നിന്നും ചുരത്തുന്ന പ്രകാശം, ലോകത്തിൻ്റെ നന്മ നിന്നെയോർക്കുമ്പോൾ എന്നിൽനിന്നുഞാൻ പൊഴിഞ്ഞു പോകുന്നു നിലാവും, ആകാശവും, ഞാനും, ചക്രവാളവും ഒരേകാന്ത വൃക്ഷമായി മാറുന്നു ശരത്കാല ഇലപോലെ വീണടിയുന്നു കഥയില്ലാതെ ചിത്രമില്ല നിറങ്ങളായി വിരയുന്ന ചിത്രത്തിൻ്റെ ഇതളുക ളാണു നീ മഞ്ഞിൽ പതിഞ്ഞ ആ മനോഹരമായ കാൽപ്പാട് മനസ്സിൽ നിന്നും മായുന്നേയില്ല പിന്നെയും, പിന്നെയും നിൻ്റെയോർമ്മ മുറിവേറ്റൊരു പക്ഷിയേപ്പോലെ മനസ്സിൽ പൊടുന്നനെ ചാടി വീഴുന്നു ഒരിക്കൽ വരച്ചു വെച്ചാൽ മതി മറക്കില്ല നാം ഒരുനാളും ചില ഓർമ്മകൾ   രാജു കാഞ്ഞിരങ്ങാട് സ്ഥലം :- കണ്ണൂർ ജില്ലയിലെ തളിപ്പറമ്പിലുള്ള കാഞ്ഞിരങ്ങാട് അച്ഛൻ :- കല്ല്യാടൻ വീട്ടിൽ കണ്ണൻ നായർ അമ്മ :- കെല്ലറേത്ത് കാർത്ത്യായനിയമ്മ ഭാര്യ :- അഴീക്കോടൻ ശോഭന മക്കൾ:- രസ്ന ,രസിക, രജിഷ ജോലി: - തളിപ്പറമ്പ ആർട്സ് & സയൻസ് കോളേജ് കാഞ്ഞിരങ്ങാട് ആനുകാലികങ്ങളിൽ എഴുതാറുണ്ട് ആകാശവാണിയിൽ കഥ, കവിത അവതരിപ്പിക്കാറുണ്ട് തുളുനാട് മാസിക പുരസ്കാരം, ചിലങ്കം മാസിക ജനപ്രിയ പുരസ്കാരം, മലയാള രശ്മി മാസിക പുരസ്കാരം,കണ്ണൂർ നർമ്മവേദി പുരസ്കാരം, ചിലങ്ക സാംസ്കാരിക വേദി പുരസ്കാരം, യുവ ആർട്സ് ജില്ലാതല പുരസ്കാരം, പാലക്കാട് സൃഷ്ടികവിതാ പ്രത്യേക ജൂറി പുരസ്കാരം, KCEU കണ്ണൂർ ജില്ലാതല കവിതാ പുരസ്കാരം, വിരൽ മാസിക പുരസ്കാരങ്ങൾ ( 2018, 2019) തിരുവനന്തപുരം (കലാലയ കൂട്ടായ്മ പുരസ്കാരം 20l 8, വാലെന്റൈൻ പുരസ്കാരം 2019, സ്പെഷ്യൽ അവാർഡ് )എന്നിവ ലഭിച്ചിട്ടുണ്ട് പ്രസിദ്ധീകരിച്ച പുസ്തകൾ:- 1, ആസുരകാലത്തോടു വിലാപം 2 ,കാൾ മാർക്സിന് 3, കണിക്കൊന്ന (ബാലസാഹിത്യം ) 4. ഒരു സ്ത്രീയും പറയാത്തത് എന്നീ കവിതാ സമാഹാരങ്ങൾ 'ബാനത്തെ വിശേഷങ്ങൾ'എന്ന നോവൽ മലയാള രശ്മി  മാസികയിൽ  ഖണ്ഡശ്ശ: പ്രസിദ്ധീകരിച്ചു. ഫോൺ :- 9495458138  
39 അഭയാർത്ഥികൾ കൊല്ലപ്പെട്ട ദാരുണ സംഭവത്തിൽ ദുഃഖം രേഖപെടുത്തികൊണ്ട് ലോകം മുഴുവനുള്ള അഭയാർത്ഥികളുടെ വേദന ഒപ്പിയെടുത്ത്‌  ആദില ഹുസൈൻ മലയാളം യുകെ യിൽ എഴുതിയ കവിത "വേരില്ലാത്തവർ " ഞങ്ങൾ വേദനയോടെ പുനഃപ്രസിദ്ധികരിക്കുന്നു ........   ആദില ഹുസൈൻ | മലയാളം കവിത ഞാൻ ഒരു ഭാരമാണ് എന്റെ പേര് ഭൂപടങ്ങളിലില്ല എന്നെ ഭയപ്പെട്ട് നിങ്ങൾ മതിലുകൾ പണിതു, എനിക്കെതിരെ നിയമമുണ്ടാക്കി ലക്ഷ്മണരേഖകൾ വരച്ചു എന്നെ ഇല്ലാതാക്കാൻ അന്താരാഷ്ട്ര ചർച്ചകൾ നടത്തി പ്രതീകവൽക്കരിച്ചു കരളില്ലാത്തവനായി മുദ്രകുത്തി കണ്ണീരില്ലാത്തവനായി തെറ്റിദ്ധരിച്ചു. എന്നെ അവർ ഒളിമ്പിക്സിൽ പ്രതിനിധീകരിച്ചു എല്ലാം കാണുന്ന ദൈവങ്ങൾ കണ്ണടച്ചു. ഞാനെണീറ്റു നിന്നു നിങ്ങൾ അന്ധരായഭിനയിച്ചു. ഞാൻ ശബ്ദമുയർത്തി നിങ്ങൾ ബധിരരായി. ഒടുവിലംബയും കൈവെടിഞ്ഞപ്പോൾ മറുകര പറ്റാൻ തോണിയേറി, ഞാനൊരു കടൽത്തീരത്ത് ഭാരങ്ങൾ ഒഴിഞ്ഞു നിങ്ങളെന്നെ ഐലാൻ കുർദി എന്ന് വിളിച്ചു. എനിക്ക് വേണ്ടി കരയാൻ നിങ്ങളുണ്ടായിരുന്നോ? ഇല്ല ഉണ്ണാൻ ഉടുക്കാൻ കിടക്കാൻ രമിക്കാൻ എല്ലാം ആവശ്യത്തിലധികം നിങ്ങൾക്കുണ്ട് പിന്നെന്തിന് ഒരു കണ്ണീർത്തുള്ളി വെറുതെ കളയണം സമയം വിലപ്പെട്ടതാണ് ഇനി നിങ്ങൾ നിങ്ങളിലേക്ക് മടങ്ങിക്കോളൂ പിൻതാങ്ങാൻ ആളില്ലാത്തവന്റെ ജൽപനം കേട്ടെന്നു നടിക്കേണ്ട. പതുപതുത്ത ഒരു മെത്ത നിങ്ങളെ കാക്കുന്നു മുൾപ്പടർപ്പുകൾ എരിവെയിൽ വേദന വേട്ടയാടാൻ എന്നെയും.    ആദില ഹുസൈൻ . കായംകുളത്തു ജനിച്ചു. പിതാവ് :ഹുസൈൻ എം , മാതാവ് : ഷീജ , സഹോദരി :  ആൽഫിയാ ഹുസൈൻ. ഇപ്പോൾ ജാമിയ മിലിയ ഇസ്ലാമിയ, സെൻട്രൽ യൂണിവേഴ്സിറ്റി ന്യൂ ഡൽഹിയിൽ ഇംഗ്ലീഷ് ബിരുദാനന്തര ബിരുദം പഠിക്കുന്നു. ആദില ഹുസൈന്റെ കവിതകൾ എന്ന കവിതാസമാഹാരം 2019ൽ പുറത്തിറക്കി. മലയാളം യുകെ ഉൾപ്പെടെയുള്ള ആനുകാലികങ്ങളിൽ കവിതകൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.എഡിറ്റിംഗ്, വിവർത്തനം എന്നീ മേഖലകളിൽ പ്രവർത്തിച്ചു വരുന്നു.
ഐശ്വര്യ ലക്ഷ്മി.എസ്സ് തിരയാത്ത സ്വപ്നങ്ങൾ. തീച്ചൂളയിലെഴും നനവിൻ ഗന്ധങ്ങൾ. തളരാത്ത മോഹങ്ങൾ മിഴിച്ചെപ്പിൻ നാദങ്ങൾ. തകരുന്നു ഈ പടർപ്പിൻ പാളയങ്ങളിൽ. ഏറുന്നു ഭാരങ്ങൾ അറിയുന്നു നിശ്വാസങ്ങൾ. പിളരുന്നു പാരിജാതമെന്നിൽ. ചെമ്പകപൂമൊട്ടുകൾ പുണർന്നീടുമോ പുൽകീടുമോ ആയിരം രാവിലെ ചിത്രമണികൾ. തച്ചുടഞ്ഞു വീഴുന്നൊരീ ആമ്പൽമുറ്റത്ത് നീ എരിഞ്ഞു തീരുകയോ ഈ കൽപ്പടവുകളിൽ? നീലകുപ്പിച്ചില്ലുകൾകൊണ്ടൊരു ജാലകപൂഞ്ചില്ലയിൽ ഞാൻ പുണർന്നീടവേ.   ഐശ്വര്യ ലക്ഷ്മി.എസ്സ്. സ്വദേശം പത്തനംതിട്ട ജില്ലയിലെ കുന്നന്താനം. തിരുവല്ലമാക്ഫാസ്റ്റ് കോളേജിലെ അവസാനവർഷ എം.സി.എ വിദ്യാർഥിനി ആണ് .അച്ഛൻ ശശിധരകൈമൾ.അമ്മ ഇന്ദു കുമാരി. ഇമെയിൽ: [email protected] ചിത്രീകരണം : ജിഷ എം വർഗീസ്
ആദില ഹുസൈൻ | മലയാളം കവിത ഇവിടെയിരുന്നു കൊണ്ട് ഞാൻ വിലപിക്കും സിറിയ നിന്റെ നൊമ്പരങ്ങൾ എന്നെ കാർന്നു തിന്നുന്നുവെന്ന് നിന്റെ മുറിവുകൾ എന്നിൽ നീറ്റലുണ്ടാക്കുന്നുവെന്ന് നീ എന്റെ വിശപ്പ് കെടുത്തുന്നുവെന്ന് നിന്റെ ആകാശം ചുവക്കുമ്പോൾ പക്ഷികൾ ഭയന്ന് നാടുവിടുമ്പോൾ അനാഥരാക്കപ്പെട്ട കുട്ടികൾ ചേറുണ്ട് വിശപ്പാറ്റുമ്പോൾ പൊള്ളിയടർന്ന ശരീരങ്ങൾ മോർച്ചറിയിൽ ആരും സ്വീകരിക്കാനില്ലാതെ കാത്തുകിടക്കുമ്പോൾ ഞാനിവിടെ മോര് കൂട്ടി വയറുനിറയെ ഉണ്ണും ചൂടിനെ കുറ്റം പറഞ്ഞ് ഏസി ഓണാക്കി വെളുവെളുത്ത പതുപതുത്ത കിടക്കയിൽ സുഖമായുറങ്ങും പെട്ടെന്ന് ഞാനൊരു സ്വപ്നം കാണും പറക്കുന്ന കഴുകന്മാർ ക്കിടയിലൂടെ നീലക്കണ്ണുള്ള ഒരു കൊച്ചുസുന്ദരി അമ്മയെ തിരയുന്നു ഞെട്ടിയുണർന്ന ഞാൻ ഫ്രിഡ്ജിൽ നിന്നും വെള്ളം കുടിക്കും വീണ്ടും കിടന്നുറങ്ങും എന്നിട്ട് ഞാൻ വാട്സാപ്പിൽ സ്റ്റാറ്റസ് ഇടും 'സിറിയ' എനിക്ക് ദുഃഖമുണ്ട്   ആദില ഹുസൈൻ , 1996 നവംബർ 28ന് കായംകുളത്ത് ജനിച്ചു. പിതാവ് :ഹുസൈൻ എം , മാതാവ് : ഷീജ സെന്റ് മേരീസ്‌ ബഥനി പബ്ലിക് സ്കൂൾ, പി. കെ. കുഞ്ഞ് സാഹിബ്‌ മെമ്മോറിയൽ ഹൈസ്കൂൾ എന്നിവിടങ്ങളിലായി സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കി. തിരുവല്ല മാർത്തോമാ കോളേജിൽ നിന്ന് ആംഗലേയ സാഹിത്യത്തിൽ ബിരുദം കരസ്ഥമാക്കിയിട്ടുണ്ട്. ആദില ഹുസൈന്റെ കവിതകൾ എന്ന കവിതാസമാഹാരം 2019ൽ പുറത്തിറക്കി. ആനുകാലികങ്ങളിൽ കവിതകൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. സഹോദരി : ആൽഫിയാ ഹുസൈൻ  

SOLDIER

What is your name?

What is your language?

What is your religion?

What is your region?

Who are you?

What are you?

Why are you?

Asked me the crowd!

As I was different.

With smile on face

Intensity in eyes

Power in body

Confidence in approach

And, dare devil to face any challenges

But polite in manners

Reply, silent and stern

I am the SOLDIER

Whose name is nation

Whose language is love

Whose region is the country

Whose religion is humanity.

I am the son or the daughter of this land

I am here for you

As a symbol of Unity in Diversity.

I am the SOLDIER.

  Author Muraly TV is an Indian Airforce veteran and actively writing articles,poems and stories for children and grown ups. He also promotes patriotism and charity work through various activities.
RECENT POSTS
Copyright © . All rights reserved