rashyan crypto currency
സ്വന്തം ലേഖകൻ റഷ്യ : അങ്ങനെ ലോകം ക്രിപ്റ്റോ കറൻസിയിലേയ്ക്ക് നീങ്ങുന്നു . ചൈനയ്ക്ക് പുറമെ റഷ്യയും അവരുടെ സ്വന്തം ക്രിപ്റ്റോ കറൻസിയായ റൂബിൾ പുറത്തിറക്കുന്നു . റഷ്യൻ  സെൻട്രൽ ബാങ്ക് അവരുടെ ഡിജിറ്റൽ കറൻസിയായ ഡിജിറ്റൽ റൂബിൾ പരീക്ഷിക്കാനുള്ള പദ്ധതികൾ പുറത്തിറക്കി. ചൈന അവരുടെ ക്രിപ്റ്റോ കറൻസിയായ യുവാൻ സജീവമായി പരീക്ഷിച്ചുകൊണ്ടിരിക്കുമ്പോൾ , റഷ്യയും അവരുടെ രാജ്യത്തിന്റെ സെൻട്രൽ ബാങ്ക് ഡിജിറ്റൽ കറൻസിയായ റൂബിൾ പരീക്ഷിക്കുവാൻ ഒരുങ്ങുകയാണ്. റഷ്യയുടെ സെൻട്രൽ ബാങ്ക് ഡിജിറ്റൽ റൂബിൾ വിവിധ പങ്കാളികളുമായി ഉപയോഗിച്ച് ഒരു പരീക്ഷണം നടത്താനുള്ള പദ്ധതികൾ രൂപീകരിച്ചതായി ഇസ്വെസ്റ്റിയ പ്രസിദ്ധീകരണം കഴിഞ്ഞ ആഴ്ച റിപ്പോർട്ട് ചെയ്തു. ഡിജിറ്റൽ റൂബിൾ വിതരണം ചെയ്യുന്നതിനെക്കുറിച്ചുള്ള പൊതു അഭിപ്രായങ്ങൾ ഡിസംബർ 31 വരെ സ്വീകരിക്കുമെന്ന് സെൻട്രൽ ബാങ്ക് അറിയിച്ചു . സെൻട്രൽ ബാങ്ക് ഡിജിറ്റൽ കറൻസിയുടെ (സിബിഡിസി) ആദ്യ വിതരണത്തിൽ പങ്കെടുക്കാൻ അഞ്ച് റഷ്യൻ ബാങ്കുകൾ ഇതിനകം താൽപര്യം പ്രകടിപ്പിച്ചു കഴിഞ്ഞു. ക്രെഡിറ്റ് ബാങ്ക് ഓഫ് മോസ്കോ , പ്രോംസ്വിയാസ്ബാങ്ക്, ബാങ്ക് സെനിറ്റ്, ഡോം.ആർ.എഫ്, റഷ്യൻ നാഷണൽ കൊമേഴ്‌സ്യൽ ബാങ്ക്. ഫെഡറൽ അസംബ്ലി ഓഫ് റഷ്യയുടെ താഴത്തെ ഭവനമായ സ്റ്റേറ്റ് ഡുമ, ഡിജിറ്റൽ റൂബിൾ പരീക്ഷണം 2021 ന്റെ ആദ്യ പകുതിയിൽ ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. സ്റ്റോറുകളിൽ ചരക്കുകൾക്കും സേവനങ്ങൾക്കുമായി പണമടയ്ക്കാൻ ക്രിപ്റ്റോ കറൻസിയായ റൂബിൾ മൊബൈലുകളിൽ ഉള്ള ക്രിപ്റ്റോ കറൻസി വാലറ്റുകളിൽ കൂടി നൽകാം , അവിടെ അത് സ്വീകരിക്കുന്നതിന് പേയ്‌മെന്റ് ടെർമിനലുകളിൽ വേണ്ട ക്രമീകരണങ്ങൾ നടത്തും. ഡിജിറ്റൽ റൂബിൾ സ്വീകരിച്ചാൽ റഷ്യക്കാർക്ക് ശമ്പളവും ആനുകൂല്യങ്ങളും ലഭിക്കുമെന്ന് സെൻട്രൽ ബാങ്ക് പറയുന്നു. ഡിജിറ്റൽ റൂബിളിനായി ബാങ്ക് ഓഫ് റഷ്യ ഒരു പ്രത്യേക പ്ലാറ്റ്ഫോം നിർമ്മിക്കുമെന്നും അത് രാജ്യത്തിന്റെ പേയ്‌മെന്റ് സിസ്റ്റത്തിന്റെ ഭാഗമാവുകുമെന്നും സെൻട്രൽ ബാങ്ക് അറിയിച്ചു. പൗരന്മാർക്കും ബിസിനസുകൾക്കും അവരുടെ ബാങ്ക് അകൗണ്ടുകളിൽ സൂക്ഷിച്ചിരിക്കുന്ന പണമോ ഫണ്ടുകളോ ​​കൈമാറ്റം ചെയ്തുകൊണ്ട് ഡിജിറ്റൽ റൂബിളുകൾ വാങ്ങാൻ കഴിയും. ഡിജിറ്റൽ റൂബിളുകളിൽ ശമ്പളം, ആനുകൂല്യങ്ങൾ അല്ലെങ്കിൽ മറ്റ് പേയ്‌മെന്റുകൾ സ്വീകരിക്കാനുള്ള സാധ്യതയും പരിഗണിക്കപ്പെടുന്നു. റഷ്യൻ ധനകാര്യ വകുപ്പിലെ ഇടപാടുകളിൽ ചെലവ് കുറയുന്നു , ബാങ്കുകളുടെ ഭാരം കുറയുന്നു , അതിർത്തി കടന്നുള്ള പേയ്‌മെന്റുകൾ വർദ്ധിക്കുന്നു , ഡോളറിനെ ആശ്രയിക്കേണ്ടി വരുന്നില്ല , റഷ്യയുടെ മേൽ മറ്റൊരു രാജ്യത്തിനും ഉപരോധങ്ങൾ ഏർപ്പെടുത്താൻ കഴിയില്ല എന്നിവയാണ് ക്രിപ്റ്റോ കറൻസിയായ ഡിജിറ്റൽ റൂബിളിന്റെ ഗുണങ്ങൾ എന്ന് റഷ്യൻ ധനകാര്യ മന്ത്രാലയം വാർത്താക്കുറിപ്പിൽ അറിയിച്ചു. നിരവധി വർഷങ്ങളായി ഡോളറിനെ ആശ്രയിക്കുന്നത് കുറയ്ക്കുന്നതിനുള്ള നയം റഷ്യ സ്ഥിരമായി പിന്തുടരുകയായിരുന്നു . റഷ്യൻ സർക്കാർ 2017 മുതൽ ക്രിപ്റ്റോ റൂബിൾ നിർമ്മിക്കാൻ വേണ്ടി വിവിധതരം പര്യവേക്ഷണങ്ങൾ തുടങ്ങിയിരുന്നു . റഷ്യ ക്രിപ്റ്റോ റൂബിൾ നിയമപരമായ ടെണ്ടർ ആക്കുന്നതിനുള്ള ബിൽ പോലും അവതരിപ്പിച്ചിരുന്നു . എന്നാൽ ആദ്യ കാലങ്ങളിൽ സെൻട്രൽ ബാങ്ക് ഈ ആശയത്തെ എതിർത്തതുകൊണ്ടാണ് റൂബിളിന്റെ നിർമ്മാണം ഇത്രയും വൈകിയത്. ഒരു വ്യക്തിക്ക് ഓരോ വർഷവും 600,000 റൂബിൾ മാത്രം വാങ്ങാൻ കഴിയുന്ന രീതിയിൽ അളവ് പരിമിതപ്പെടുത്താൻ ബാങ്ക് ഓഫ് റഷ്യ നിർദ്ദേശിച്ചു. “ ഡിജിറ്റൽ ഫിനാൻഷ്യൽ അസറ്റുകളിൽ ” എന്ന നിയമം അടുത്ത വർഷം ജനുവരി ഒന്നിന് പ്രാബല്യത്തിൽ വരുമ്പോൾ ഈ നിയന്ത്രണവും  പ്രാബല്യത്തിൽ വരുമെന്ന് പ്രതീക്ഷിക്കുന്നു. ചൈനയ്‌ക്കൊപ്പം റഷ്യയുടെ ക്രിപ്റ്റോ കറൻസിയും നിലവിൽ വരുന്നതോടുകൂടി സ്വകാര്യ മേഖലയിലും , പൊതുമേഖലയിലുമുള്ള  ക്രിപ്റ്റോ കറൻസികൾ ഉപയോഗിച്ചുകൊണ്ടുള്ള ക്രയവിക്രയങ്ങളെ ലോകം അംഗീകരിക്കുന്നു എന്നാണ് തെളിയുകയാണ്. 2016 മുതൽ യുകെയിലും മറ്റ് അനേകം രാജ്യങ്ങളിലും നിങ്ങളുടെ ഷോപ്പിംഗിലൂടെയും ,  ഇൻഷുറൻസ് പ്രീമിയം , ഇലക്ട്രിസിറ്റി ബിൽ , മൊബൈൽ ബിൽ പോലെയുള്ള ബില്ലുകൾ അടിക്കുന്നതിലൂടെ സൗജന്യമായി ക്രിപ്റ്റോ കറൻസികൾ നേടുന്ന സംവിധാനം ടെക്ക് ബാങ്ക് എന്ന മൊബൈൽ ആപ്പ് ഒരുക്കിയിരുന്നു . ഇതിനോടകം ഒരു മില്യണിൽ കൂടുതൽ ആളുകളാണ് ടെക്ബാങ്ക് എന്ന ആപ്പ് ഉപയോഗിച്ച് അനേകം ക്രിപ്റ്റോ കറൻസികൾ സൗജന്യമായി നേടിയെടുത്തത്. എന്താണ് ബ്ലോക്ക് ചെയിൻ ? , ക്രിപ്‌റ്റോ കറൻസികളായ ക്രിപ്റ്റോ കാർബൺ ( സി സി ആർ ബി ) , ബിറ്റ് കോയിൻ ( ബി ടി സി ) , എതീരിയം തുടങ്ങിയവ എങ്ങനെ സൗജന്യമായി നേടാം ?, വില കൊടുത്ത് എങ്ങനെ വാങ്ങിക്കാം ? , അവ ഉപയോഗിച്ച് ഓൺലൈനിലും , നേരിട്ട് കടകളിലും എങ്ങനെ ഷോപ്പിംഗ് നടത്താം തുടങ്ങിയ കാര്യങ്ങളെപ്പറ്റി അറിയുവാൻ താഴെയുള്ള ലിങ്ക് ക്ലിക്ക് ചെയ്യുകയോ 07394436586 എന്ന നമ്പരിലോ ബന്ധപ്പെടുക . ക്രിപ്റ്റോ കറൻസികൾ സൗജന്യമായി നേടുവാൻ ഈ ലിങ്ക് സന്ദർശിക്കുക
Copyright © . All rights reserved