സ്വന്തം ലേഖകൻ മുംബൈ : ഇന്ത്യയിൽ  ക്രിപ്റ്റോ കറൻസി ഇടപാടുകൾ നടത്തുവാനുള്ള അംഗീകാരം 2020 മാർച്ചിൽ  സുപ്രീംകോടതി നൽകിയതോടുകൂടി 2018 ഏപ്രിൽ ആറിന്  സുപ്രീം കോടതി ഇറക്കിയ ക്രിപ്റ്റോ കറൻസി  നിരോധന ഉത്തരവ് പൂർണ്ണമായും അസാധുവായെന്നും അതുകൊണ്ട്  തന്നെ ഇനിയും ഒരു ഇന്ത്യൻ ബാങ്കുകളും ക്രിപ്റ്റോ കറൻസി ഇടപാടുകൾ തടയരുതെന്നും റിസർവ് ബാങ്ക് ഓഫ് ഇന്ത്യ എല്ലാ ബാങ്കുകൾക്കും നിദ്ദേശം നൽകി . ആദ്യത്തെ കോടതി ഉത്തരവിന് ക്ര്യത്യമായ വ്യക്തത വരുത്തിയാണ് പുതിയ സർക്കുലർ എല്ലാ ബാങ്കുകൾക്കുമായി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ നല്കിയിരിക്കുന്നത്.