russia
റഷ്യ വന്‍ ആക്രമണങ്ങള്‍ നടത്താന്‍ സാധ്യതയുണ്ടെന്ന് മുന്‍ എംഐ 6 മേധാവി സര്‍ റിച്ചാര്‍ഡ് ഡിയര്‍ലവ്. സാലിസ്ബറി നെര്‍വ് ഏജന്റ് ആക്രമണം പോലെയുള്ള വന്യമായ ശ്രമങ്ങള്‍ റഷ്യ നടത്തുന്നതിനാല്‍ ആ രാജ്യത്തെ ഒരിക്കലും വിലകുറച്ചു കാണരുതെന്നും അദ്ദേഹം പറഞ്ഞു. റഷ്യന്‍ ഡബിള്‍ ഏജന്റ് സെര്‍ജി സ്‌ക്രിപാലിനു നേരെയുണ്ടായ നെര്‍വ് ഏജന്റ് ആക്രമണം പോലെ റഷ്യക്കു പങ്കുള്ള ആക്രമണങ്ങള്‍ ഭാവിയിലും ഉണ്ടായേക്കാമെന്നും അദ്ദേഹം പറഞ്ഞു. ഇത്തരത്തിലുള്ള വന്യ സ്വഭാവം വ്‌ളാഡിമിര്‍ പുടിന്റെ രാജ്യത്തിന്റെ ജനിതകത്തിലുണ്ടെന്നും സോവിയറ്റ് ചാരപ്രവര്‍ത്തനത്തിന്റെ തുടര്‍ച്ചയായ റഷ്യന്‍ ചാരപ്രവര്‍ത്തനം തുടര്‍ന്നുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. പുടിനെ അധികാരത്തില്‍ നിലനിര്‍ത്തുക എന്നതാണ് ഇപ്പോള്‍ റഷ്യയുടെ ദേശീയ താല്‍പര്യം. അതിനായി നമ്മുടെ രാജ്യത്തെ ഭിന്നിപ്പിക്കാനാണ് അവര്‍ ശ്രമിക്കുന്നത്. റഷ്യയുടെ ഡിഎന്‍എയില്‍ ഇത്തരം ഛിദ്രതയ്ക്കുള്ള കഴിവുകളുണ്ടെന്നും അത് വ്യപകമായി ആ രാഷ്ട്രം ഉപയോഗിച്ചു വരികയാണെന്നും സര്‍ റിച്ചാര്‍ഡ് വ്യക്തമാക്കി. ചരിത്രം പരിശോധിച്ചാല്‍ കൊലപാതകങ്ങളും അതിനുള്ള ശ്രമങ്ങളും റഷ്യ ആയുധമാക്കി വരികയാണെന്ന് വ്യക്തമാകുമെന്നും അദ്ദേഹം പറഞ്ഞു. സാലിസ്ബറി ആക്രമണത്തിലെ രണ്ടാം പ്രതിയെക്കുറിച്ചുള്ള വിവരങ്ങള്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കാനിരിക്കെയാണ് ഈ മുന്നറിയിപ്പ് പുറത്തു വന്നിരിക്കുന്നത്. ചൊവ്വാഴ്ച നടക്കുന്ന കോമണ്‍സ് കമ്മിറ്റി യോഗത്തില്‍ ഇന്‍വെസ്റ്റിഗേറ്റീവ് വെബ്‌സൈറ്റായ ദി ബെല്ലിംഗ്ക്യാറ്റ് റഷ്യന്‍ ജിആര്‍യു മിലിട്ടറി ഇന്റലിജന്‍സ് ഓഫീസര്‍മാരെക്കുറിച്ചുള്ള വിവരങ്ങള്‍ നല്‍കുമെന്നാണ് അറിയിച്ചിട്ടുള്ളത്. സ്‌ക്രിപാലിനെ ആക്രമിച്ച രണ്ട് റഷ്യന്‍ ചാരന്‍മാര്‍ റുസ്ലാന്‍ ബോഷിറോവ്, അലക്‌സാന്‍ഡര്‍ പെട്രോവ് എന്നിവരാണെന്നായിരുന്നു നേരത്തേ അറിയിച്ചിരുന്നത്. എന്നാല്‍ ഇവ വ്യാജപ്പേരുകളാണെന്ന് പിന്നീട് വ്യക്തമായിരുന്നു. ഒരു മൂന്നാം ലോകമഹായുദ്ധത്തിനുള്ള സാധ്യത തള്ളിക്കളയാനാകില്ലെന്ന് 2004-2008 കാലയളവില്‍ റഷ്യന്‍ അംബാസഡറായിരുന്ന സര്‍ ടോണി ബ്രെന്റണും ശനിയാഴ്ച പറഞ്ഞിരുന്നു.
അമേരിക്കയും പാശ്ചാത്യരാജ്യങ്ങളും ഏര്‍പ്പെടുത്തുന്ന വിലക്കുകളെ മറികടക്കാന്‍ ഇറാനും റഷ്യയും ക്രിപ്‌റ്റോകറന്‍സിയെ ആശ്രയിക്കുമെന്ന് സൂചന. അമേരിക്കന്‍ ഡോളറിനെ ആശ്രയിച്ചുള്ള ക്രയവിക്രയങ്ങള്‍ ഒഴിവാക്കുന്നതിനായി ഡിജിറ്റല്‍ കറന്‍സിയിലേക്ക് ഈ രാജ്യങ്ങള്‍ നീങ്ങുകയാണെന്നാണ് കരുതുന്നത്. ഒബാമയുടെ കാലത്ത് ഇറാനുമായി പ്രഖ്യാപിച്ച ആണവക്കരാര്‍ ട്രംപ് പിന്‍വലിച്ചതോടെ ഇറാന്‍ നാണയമായ റിയാലിന്റെ മൂല്യം ഡോളറിനെതിരെ ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിലയിലെത്തിയിരുന്നു. ഉക്രെയിനിലെ സൈനിക നടപടിക്കു ശേഷം റഷ്യക്കെതിരെയും നിരവധി അന്താരാഷ്ട്ര ഉപരോധങ്ങള്‍ നിലവിലുണ്ട്. അമേരിക്കന്‍ ഡോളര്‍ അധിഷ്ഠിത വ്യവഹാരങ്ങളെ മറികടക്കാനും ഡോളര്‍ അധിഷ്ഠിതമായ അന്താരാഷ്ട്ര ബാങ്കിംഗ് നെറ്റ്വര്‍ക്ക്, സ്വിഫ്റ്റിലുള്ള ആശ്രയത്വം ഒഴിവാക്കുന്നതിനുമായി ടെഹ്‌റാന്‍ ക്രിപ്‌റ്റോകറന്‍സിയെ ആശ്രയിക്കാമെന്ന നിര്‍ദേശം മുന്നോട്ടു വെച്ചിരിക്കുകയാണെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. റഷ്യയുമായി നടന്ന ഉന്നതതല ചര്‍ച്ചകളിലാണ് ഇറാന്‍ ഈ നിര്‍ദേശം നല്‍കിയതെന്ന് ഇന്റര്‍ഫാക്‌സ് ന്യൂസ് ഏജന്‍സിയെ ഉദ്ധരിച്ച് റഷ്യന്‍ മാധ്യമമായ ആര്‍ബിസി റിപ്പോര്‍ട്ട് ചെയ്തു. ക്രിപ്‌റ്റോകറന്‍സി ഉപയോഗത്തിനായുള്ള പദ്ധതികള്‍ ആവിഷ്‌കരിക്കാനായി സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇറാന് ഇറാനിലെ പാര്‍ലമെന്ററി കമ്മീഷന്‍ ഓഫ് ഇക്കണോമിക് അഫയേഴ്‌സ് നിര്‍ദേശം നല്‍കിയിട്ടുണ്ട്. കമ്മീഷന്‍ തലവനായ മൊഹമ്മദ് റെസ പോറെബ്രാഹിമിയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. കഴിഞ്ഞ രണ്ട് വര്‍ഷങ്ങള്‍ക്കിടെ ക്രിപ്‌റ്റോകറന്‍സി ഒരു പ്രധാന വസ്തുതയായി മാറിയിട്ടുണ്ട്. ഡോളറിനെ ആശ്രയിക്കുന്നതില്‍ നിന്നും സ്വിഫ്റ്റ് സിസ്റ്റത്തെ ഒഴിവാക്കാനും മികച്ച ഒരു മാര്‍ഗ്ഗമാണ് ക്രിപ്‌റ്റോകറന്‍സിയെന്ന് അദ്ദേഹം പറഞ്ഞതായും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. റഷ്യയുടെ ഫെഡറേഷന്‍ കൗണ്‍സില്‍ കമ്മിറ്റി ഓണ്‍ ഇക്കണോമിക് പോളിസി തലവന്‍ ദിമിത്രി മെസെന്റേവുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് ഇദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയതെന്നാണ് റിപ്പോര്‍ട്ട്.
ഇംഗ്ലീഷ് സമുദ്രാതിര്‍ത്തിയില്‍ യുദ്ധഭീതി നിലനില്‍ക്കുന്നതായി റിപ്പോര്‍ട്ട്. റഷ്യന്‍ യുദ്ധക്കപ്പല്‍ അതിര്‍ത്തി പ്രദേശത്തിന് തൊട്ടടുത്ത് കൂടി സഞ്ചരിച്ചതാണ് യുദ്ധഭീതി പടര്‍ത്തിയിരിക്കുന്നത്. എന്നാല്‍ എന്തിനും സജ്ജമായി ഈ മേഖലകളില്‍ റോയല്‍ നേവിയുടെ കപ്പലുകള്‍ തമ്പടിച്ചിട്ടുണ്ട്. എന്തെങ്കിലും രീതിയിലുള്ള പ്രകോപനങ്ങളുണ്ടാവുകയാണെങ്കില്‍ ശക്തമായി തിരിച്ചടിക്കുമെന്ന് നേരത്തെ ഡിഫന്‍സ് അതോറിറ്റികള്‍ വ്യക്തമാക്കിയിരുന്നു. ബ്രിട്ടനുമായി ശീതയുദ്ധം ആരംഭിച്ചതിന് ശേഷം റഷ്യ യുദ്ധത്തിനുള്ള തയ്യാറെടുപ്പുകള്‍ നടത്തുകയാണെന്ന റിപ്പോര്‍ട്ടുകള്‍ക്കിടയിലാണ് ഇംഗ്ലീഷ് സമുദ്രാതിര്‍ത്തിക്ക് തൊട്ടടുത്തായി പടക്കപ്പല്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. റഷ്യയുടെ അത്യാധുനിക യുദ്ധക്കപ്പലായി യാറോസ്ലാവ് മഡ്രിയാണ് ഇംഗ്ലീഷ് അതിര്‍ത്തി പ്രദേശത്തിന് മീറ്ററുകള്‍ മാത്രം അകലത്തിലൂടെ കടന്നുപോയിരിക്കുന്നത്. അതേസമയം റഷ്യന്‍ പടക്കപ്പലിന് മേല്‍ റോയല്‍ നേവി നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. റോയല്‍ നേവിയുടെ സെന്റ് അല്‍ബാന്‍സ് യുദ്ധക്കപ്പലാണ് നിരീക്ഷണം നടത്തുന്നത്. യുദ്ധ സാഹചര്യങ്ങള്‍ കനത്ത ആക്രമണങ്ങള്‍ നടത്താന്‍ പ്രാപ്തിയുള്ള കപ്പലാണ് സെന്റ് അല്‍ബാന്‍സ്. അത്യാധുനിക മെഷിന്‍ ഗണ്ണുകളും മിസേലുകളും ഇവയിലുണ്ട്. ഹാര്‍പൂണ്‍ സീ വൂള്‍ഫ് തുടങ്ങിയ മിസേലുകള്‍ ശത്രവിനെ തകര്‍ക്കാന്‍ പാകത്തിന് ശക്തിയുള്ളവയാണ്. കൂടാതെ മെര്‍ലിന്‍ ഹെലികോപ്റ്ററും കപ്പലില്‍ സജ്ജമാണ്. അപായ സൂചനകളുണ്ടായാല്‍ ആക്രണം നടത്താനുള്ള സര്‍വ്വ സജ്ജീകരണവും ഇതിലുണ്ട്. റഷ്യന്‍ പടക്കപ്പല്‍ സമുദ്രാതിര്‍ത്തിക്ക് തൊട്ടടുത്ത് എത്തിയത് ഗൗരവത്തോടെയാണ് നേവി കാണുന്നത്. നിരീക്ഷണങ്ങള്‍ വരും ദിവസങ്ങളില്‍ ശക്തമാക്കും. റഷ്യന്‍ ഡബിള്‍ ഏജന്റായിരുന്ന സെര്‍ജി സ്‌ക്രിപാലും മകളും നെര്‍വ് ഏജന്റ് ആക്രമണത്തിനിരയായതോടു കൂടിയാണ് റഷ്യയും ബ്രിട്ടനും തമ്മിലുള്ള ശീതയുദ്ധം ആരംഭിക്കുന്നത്. റഷ്യന്‍ നിര്‍മ്മിത നെര്‍വ് ഏജന്റായി നോവിചോക് ഉപയോഗിച്ചാണ് സ്‌ക്രിപാലും മകളും സാലിസ്‌ബെറിയില്‍ ആക്രമിക്കപ്പെട്ടത്. ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചത് മോസ്‌കോയാണെന്ന് യുകെ സര്‍ക്കാര്‍ ആരോപിച്ചു. എന്നാല്‍ ആരോപണം പുടിന്‍ ഭരണകൂടം നിഷേധിച്ചു. സംഭവത്തിന് ശേഷം ഇരു രാജ്യങ്ങളിലെയും ഡിപ്ലോമാറ്റുകളെ പുറത്താക്കപ്പെടുകയും നയതന്ത്ര തലത്തില്‍ വലിയ പ്രതിസന്ധി രൂപപ്പെടുകയും ചെയ്തു. അമേരിക്കയും ബ്രിട്ടനും ഫ്രാന്‍സും സിറിയന്‍ രാസയുധ കേന്ദ്രങ്ങളില്‍ നടത്തിയ സംയുക്ത വ്യോമാക്രമണവും റഷ്യയെ ചൊടിപ്പിച്ചിട്ടുണ്ട്. വിമത സൈന്യത്തെ നേരിടാന്‍ അസദ് ഭരണകൂടത്തെ സഹായിക്കുന്നത് റഷ്യയാണ്. ജനങ്ങള്‍ക്ക് മേല്‍ രാസായുധം പ്രയോഗിക്കുന്നത് കണ്ട്‌നില്‍ക്കാന്‍ കഴിയില്ലെന്ന നിലപാടെടുത്ത ബ്രിട്ടന്‍ രാസായുധ കേന്ദ്രങ്ങള്‍ ആക്രമിക്കുകയായിരുന്നു.
രാജ്യത്തെ 200ലധികം വരുന്ന എന്‍എച്ച്എസ് സ്ഥാപനങ്ങള്‍ സൈബര്‍ സുരക്ഷാ ടെസ്റ്റുകളില്‍ പരാജയപ്പെട്ടതായി റിപ്പോര്‍ട്ട്. റഷ്യ ബ്രിട്ടനില്‍ സൈബര്‍ ആക്രമണങ്ങള്‍ക്ക് പദ്ധതിയിടുന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്ന സാഹചര്യത്തില്‍ സുരക്ഷക്രമീകരണങ്ങള്‍ ശക്തിപ്പെടുത്തുന്നതിനായി സര്‍ക്കാര്‍ തലത്തില്‍ 15 മില്യണ്‍ പൗണ്ടിന്റെ പദ്ധതി ആവിഷ്‌കരിച്ചരുന്നു. കഴിഞ്ഞ വര്‍ഷം നടന്ന സൈബര്‍ ആക്രമണത്തിന്റെ (WannaCry attack) ശേഷം എന്‍എച്ച്എസ് സുരക്ഷ മെച്ചപ്പെടുത്തിയിരുന്നു. എങ്കിലും ഇക്കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തേണ്ടതുണ്ടെന്ന് ഡിജിറ്റല്‍, കള്‍ച്ചര്‍, മീഡിയ ആന്റ് സ്‌പോര്‍ട്‌സ് സ്‌റ്റേറ്റ് സെക്രട്ടറി മാറ്റ് ഹാന്‍കോക്ക് വ്യക്തമാക്കി. രാജ്യത്തെ സൈബര്‍ സംവിധാനങ്ങള്‍ക്ക് നേരെ ആക്രമണം നടത്താനുള്ള ശ്രമങ്ങള്‍ വര്‍ദ്ധിച്ചു വരുന്നതായും സുരക്ഷ ശക്തമാക്കേണ്ടതുണ്ടെന്നും ഹാര്‍കോക്ക് പറഞ്ഞു. കോമണ്‍വെല്‍ത്ത് രാജ്യങ്ങളുടെ സുരക്ഷ ശക്തിപ്പെടുത്തുന്നത് സംബന്ധിച്ച് 15 മില്യണ്‍ പൗണ്ടിന്റെ പദ്ധതി കൊണ്ടുവരുമെന്ന് പ്രധാനമന്ത്രി തെരേസ മെയ് വ്യക്തമാക്കിയിരുന്നു. സിറിയന്‍ രാസായുധ കേന്ദ്രങ്ങള്‍ ആക്രമിച്ചതിന് ശേഷം സുരക്ഷ ഭീഷണി വര്‍ദ്ധിച്ചതായി അധികൃതര്‍ കണ്ടെത്തിയതിന്റെ പശ്ചാത്തലത്തിലാണ് പുതിയ പദ്ധതി നടപ്പിലാക്കാന്‍ യുകെ ആലോചിക്കുന്നത്. ഇത്തരം കാര്യങ്ങളിലാണ് നാം എപ്പോഴും കൂടുതല്‍ ശ്രദ്ധ ചെലുത്തേണ്ടത്. ഒരോ എന്‍എച്ച്എസ് ട്രസ്റ്റുകളും അവരുടെ സുരക്ഷ ഉറപ്പു വരുത്താനുള്ള ഉത്തരവാദിത്വമുണ്ടെന്നും ഹാന്‍കോക്ക് പറഞ്ഞു. സുരക്ഷ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത് സര്‍ക്കാര്‍ വൃത്തങ്ങളാണ്. തങ്ങളുടെ സിസ്റ്റം സുരക്ഷിതമാണെന്ന് എന്‍എച്ച്എസ് ഉറപ്പു വരുത്തേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നാഷണല്‍ സൈബര്‍ സെക്യൂരിറ്റി വര്‍ദ്ധിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് 5.5ബില്യണ്‍ പൗണ്ടിന്റെ പദ്ധതി 2020ല്‍ നടക്കാനിരിക്കുന്ന കോമണ്‍വെല്‍ത്ത് രാജ്യങ്ങളുടെ ഉച്ചകോടിയില്‍ പ്രധാന ചര്‍ച്ചാ വിഷയമായിരിക്കും. ബ്രിട്ടന്റെയും അമേരിക്കയുടെയും രാജ്യ സുരക്ഷയെ ബാധിക്കുന്ന വിധത്തില്‍ സൈബര്‍ ആക്രമണം നടത്താന്‍ റഷ്യ പദ്ധതിയിടുന്നതായി എഫ്ബിഐ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. സിറയന്‍ രാസായുധ കേന്ദ്രങ്ങള്‍ ബ്രിട്ടീഷ് പിന്തുണയോടു കൂടി അമേരിക്ക ആക്രമിച്ചത് റഷ്യയെ കൂടുതല്‍ പ്രകോപിതരാക്കിയതായിട്ടാണ് റിപ്പോര്‍ട്ടുകള്‍. അസദ് അല്‍ ബഷര്‍ ഭരണകൂടം വിമതര്‍ക്കെതിരെ യുദ്ധം നടത്തുന്നത് റഷ്യന്‍ പിന്തുണയോടു കൂടിയാണ്. സൈബര്‍ സുരക്ഷ വര്‍ദ്ധിപ്പിക്കുവാനും ആക്രമണങ്ങള്‍ തടയാനുമുള്ള മുന്‍കരുതല്‍ ബ്രിട്ടന്‍ ശക്തമാക്കുമെന്നാണ് റിപ്പോര്‍ട്ട്.
ബ്രിട്ടനുള്‍പ്പെടെയുള്ള പാശ്ചാത്യ രാജ്യങ്ങളില്‍ പഠിക്കുന്ന റഷ്യന്‍ വിദ്യാര്‍ത്ഥികളെ തിരിച്ചു വിളിക്കാനൊരുങ്ങി പുടിന്‍ സര്‍ക്കാര്‍. റഷ്യയുമായുള്ള നയതന്ത്രബന്ധത്തില്‍ പ്രശ്‌നങ്ങള്‍ ഉടലെടുത്തിരിക്കുന്ന രാജ്യങ്ങളില്‍ നിന്നും വിദ്യാര്‍ത്ഥികളെ തിരികെ കൊണ്ടുവരാനാണ് സര്‍ക്കാര്‍ ഏജന്‍സികള്‍ ശ്രമിക്കുന്നത്. പാശ്ചാത്യ രാജ്യങ്ങളുമായുള്ള റഷ്യയുടെ ബന്ധം വഷളായതിനെ തുടര്‍ന്നാണ് പുതിയ നീക്കം. റഷ്യന്‍ ഡബിള്‍ ഏജന്റായ സെര്‍ജി സ്‌ക്രിപാല്‍ നെര്‍വ് ഏജന്റ് ആക്രമണത്തിന് ഇരയായതോടെയാണ് പ്രശ്‌നങ്ങള്‍ ആരംഭിക്കുന്നത്. സ്്ക്രിപാലും മകളും സാലിസ്‌ബെറിയിലെ ഒരു പാര്‍ക്കില്‍ വെച്ചാണ് ആക്രമിക്കപ്പെടുന്നത്. റഷ്യന്‍ നിര്‍മ്മിത നെര്‍വ് ഏജന്റ് നോവിചോക് ഉപയോഗിച്ചായിരുന്നു ഇവരെ അപായപ്പെടുത്തിയത്. ആക്രമണത്തിന് പിന്നില്‍ റഷ്യയാണെന്ന് ബ്രിട്ടന്‍ ആരോപിച്ചിരുന്നു. എന്നാല്‍ മോസ്‌കോ ഇക്കാര്യം നിഷേധിച്ചു. തുടര്‍ന്ന് ബ്രിട്ടനും റഷ്യയും തമ്മില്‍ കടുത്ത ശീതയുദ്ധം ആരംഭിക്കുകയും ചെയ്തിരുന്നു. ഇതേതുടര്‍ന്ന് യുകെയിലുള്ള റഷ്യന്‍ ഡിപ്ലോമാറ്റുകളെ തെരേസ മെയ് പുറത്താക്കി. മറുപടിയായി റഷ്യയും ബ്രിട്ടീഷ് ഡിപ്ലോമാറ്റുകളെ പുറത്താക്കിയിരുന്നു. 60,000 ത്തോളം റഷ്യന്‍ വിദ്യാര്‍ത്ഥികളാണ് ഇതര രാജ്യങ്ങളില്‍ ഉന്നത വിദ്യഭ്യാസം തേടുന്നത്. ഇവര്‍ നാട്ടിലേക്ക് തിരിച്ചു വന്നാല്‍ പഠനം പൂര്‍ത്തീകരിക്കാനുള്ള സൗകര്യമൊരുക്കുമെന്ന് റഷ്യന്‍ സര്‍ക്കാര്‍ ഏജന്‍സി പ്രസ്താവനയില്‍ പറയുന്നു. യുകെയിലും ഇതര പാശ്ചാത്യ രാജ്യങ്ങളിലും പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കായിട്ടാണ് പുതിയ പദ്ധതി ആവിഷ്‌കരിച്ചിരിക്കുന്നതെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നു. മറ്റു രാജ്യങ്ങളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് നേരെ ആക്രമണം ഉണ്ടായേക്കുമെന്ന് നേരത്തെ റഷ്യന്‍ വാര്‍ത്താ ഏജന്‍സികള്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. സിറിയന്‍ രാസായുധ കേന്ദ്രത്തിന് നേരെ അമേരിക്കയും ഫ്രാന്‍സും ബ്രിട്ടനും ചേര്‍ന്ന് നടത്തിയ ആക്രമണത്തെ അപലപിച്ച് റഷ്യ രംഗത്ത് വന്നിരുന്നു. റഷ്യക്കെതിരായ നീക്കങ്ങള്‍ വെസ്റ്റേണ്‍ രാജ്യങ്ങള്‍ നീക്കം ശക്തമാക്കിയതോടെ കൂടുതല്‍ മുന്‍ കരുതലുകളെടുക്കാന്‍ തയ്യാറെടുക്കുകയാണ് പുടിന്‍ ഭരണകൂടം. അതേ സമയം ബിസിനസ്, വിനോദം, വിദ്യാഭ്യാസം തുടങ്ങിയ ആവശ്യങ്ങള്‍ക്കായി ബ്രിട്ടനിലേക്ക് റഷ്യന്‍ പൗരന്മാര്‍ക്ക് ഏത് സമയം വേണമെങ്കിലും കടന്നുവരാമെന്നും അവരെ പൂര്‍ണ മനസോടെ സ്വാഗതം ചെയ്യുന്നതായും ബ്രിട്ടീഷ് എംബസി അറിയിച്ചു.
RECENT POSTS
Copyright © . All rights reserved