Smoking
ബ്രിട്ടനില്‍ പുകവലി ഉത്പന്നങ്ങളുടെ വില്‍പ്പന കുറയുന്നു. പ്രമുഖ സിഗരറ്റ് ബ്രാന്റായ മാള്‍ബോറോ യുകെയില്‍ വില്‍പ്പന അവസാനിപ്പിച്ചതായി പ്രഖ്യാപിച്ചു. ഇതോടെ രാജ്യം പുകവലി നിരോധനത്തിലേക്ക് നീങ്ങുകയാണെന്നാണ് സൂചനകള്‍. കമ്പനി പരമ്പരാഗത പുകയില ഉല്‍പ്പന്നങ്ങളുടെ വില്‍പ്പന നിര്‍ത്താന്‍ തയ്യാറാണെന്നും കൂടുതല്‍ സുരക്ഷിതമായ മാര്‍ഗ്ഗങ്ങള്‍ വിപണിയില്‍ സ്വീകരിക്കാനാണ് ശ്രമമെന്നും ഫിലിപ് മോറിസ് ഇന്റര്‍നാഷണലിന്റെ(പിഎംഐ) സയന്‍സ് ആന്റ് കമ്യൂണിക്കേഷന്‍സ് വൈസ് പ്രസിഡന്റ് ഡോ. മോയിറ ഗില്‍ക്രിസ്റ്റ് പറഞ്ഞു. നിലവിലുള്ള സിഗരറ്റുകളുടെ വ്യാപാരം പൂര്‍ണ്ണമായും നിര്‍ത്തലാക്കാനും സമാന്തരമായി ഇ-സിഗരറ്റുകളുടെ വിപണിയില്‍ ഇറക്കുന്നത് ആവശ്യമായ നടപടിക്രമങ്ങള്‍ സ്വീകരിക്കാനുമാണ് കമ്പനിയുടെ തീരുമാനിച്ചതായി ഡോ. ഗില്‍ക്രിസ്റ്റ് പറയുന്നു. ഫിലിപ് മോറിസിന്റെ ഐക്യൂഒഎസ് ഉപകരണങ്ങള്‍ പുകയില വിമുക്തമാണ് സര്‍ക്കാരുമായി പുകയില നിരോധിക്കുന്ന കാര്യത്തില്‍ ചര്‍ച്ചകള്‍ ആസൂത്രണം ചെയ്തു വരികയാണെന്നും ഡോ. ഗില്‍ക്രിസ്റ്റ് പറയുന്നു. പുകയിലയുമായി ബന്ധപ്പെട്ട പോളിസി നിര്‍മ്മിച്ചെടുക്കുന്നതിന് ശാസ്ത്രീയ തലത്തിലുള്ള സമീപനം സ്വീകരിക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധരാണ്. ഈ നിലപാട് പുകവലിയെ ഇല്ലാതാക്കാന്‍ മുന്നിട്ടിറങ്ങുന്ന ലോക രാജ്യങ്ങളുടെ പട്ടികയില്‍ ഒന്നാമതെത്താന്‍ ബ്രിട്ടനെ സഹായിക്കുമെന്ന് ഡോ. ഗില്‍ക്രിസ്റ്റ് സയന്‍സ് ആന്റ് ടെക്‌നോളജി കോമണ്‍സ് കമ്മറ്റിയില്‍ നടത്തിയ പ്രസ്താവനയില്‍ പറഞ്ഞു. ബ്രിട്ടനിലെ പകുതിയോളം വരുന്ന പുകവലിക്കാര്‍ ഏകദേശം 8 മില്ല്യണ്‍ ആളുകള്‍ പുകവലി നിര്‍ത്തി സുരക്ഷിതമായ സമാന്തര മാര്‍ഗ്ഗങ്ങളിലേക്ക് സ്വയം മാറിയിട്ടുണ്ട്. ഇത്തരം വലിയ മാറ്റങ്ങള്‍ സിഗരറ്റ് വിപണിക്ക് ആഘാതങ്ങള്‍ സൃഷ്ടിക്കാന്‍ ഉതകുന്നവയാണെന്നും. ഇത് പുകയില വിപണികളെ പ്രതികൂലമായി ബാധിക്കുമെന്നും ഇത്തരം നടപടിയാണ് നമുക്ക് മാറ്റങ്ങള്‍ കൊണ്ടുവരാന്‍ സഹായിക്കുകയെന്നും ഡോ. ഗില്‍ക്രിസ്റ്റ് നിര്‍ദേശിക്കുന്നു. സിഗരറ്റ് വിപണനവും ഉപയോഗവും പൂര്‍ണ്ണമായും നിര്‍ത്തലാക്കാനുള്ള സാഹചര്യം ഇന്ന് നിലനില്‍ക്കുന്നുണ്ട്. ഒരു കമ്പനി എന്ന നിലയ്ക്ക് സര്‍ക്കാരുമായി ഇതുസംബന്ധിച്ച ചര്‍ച്ചകള്‍ നടത്താന്‍ ഞങ്ങള്‍ തയ്യാറാണ്. സിഗരറ്റുകളുടെ വില്‍പ്പന അവസാനിപ്പിക്കാന്‍ തീരുമാനിച്ച ഞങ്ങള്‍ ഇക്കാര്യത്തില്‍ ഉദ്ദിഷ്ടമല്ലാത്ത പ്രത്യാഘാതങ്ങള്‍ പ്രതീക്ഷിക്കുന്നില്ല ഡോ. ഗില്‍ക്രിസ്റ്റ് തുടര്‍ന്നു. ആരോഗ്യത്തിന് കേടുപാടുകള്‍ സൃഷ്ടിക്കാത്ത സമാന്തര സിഗരറ്റ് ഉത്പന്നങ്ങള്‍ സാധാരണ സിഗരറ്റ് ഉപയോഗത്തേക്കാള്‍ എത്രയോ മെച്ചപ്പെട്ട കാര്യമാണ്. ഏതാണ്ട് 50 ശതമാനത്തോളം വരുന്ന രാജ്യത്തെ പുകവലിക്കാര്‍ ഇത്തരം സമാന്തര മാര്‍ഗ്ഗങ്ങളിലേക്ക് മാറി കഴിഞ്ഞിട്ടുണ്ട്. നിലവില്‍ സര്‍ക്കാരുമായി ആലോചിച്ച് പരമ്പരാഗത സിഗരറ്റുകളുടെ വിപണനം പൂര്‍ണ്ണമായും അവസാനിപ്പിക്കാനുള്ള സാഹചര്യത്തിലാണ് കമ്പനിയുള്ളത് ഗില്‍ക്രിസ്റ്റ് പറയുന്നു. വിപ്ലവകരമായ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ പ്രാപ്തിയുള്ള പുരോഗമന രാജ്യങ്ങളുടെ പട്ടികയിലാണ് യുകെ ഇപ്പോഴുള്ളത്. പുകവലിയില്‍ നിയന്ത്രണങ്ങള്‍ കൊണ്ടു വരുന്നത് സുരക്ഷിതമായ സമാന്തര പുകവലി ഉത്പ്പന്നങ്ങളുടെ വിപണനത്തെ വലിയ അളവില്‍ സഹായിക്കുമെന്നും ഡോ.ഗില്‍ഡക്രിസ്റ്റ് പറയുന്നു.
ബീജിംഗ്: സ്ഥിരമായി മദ്യം കഴിക്കുന്ന ആളാണോ നിങ്ങള്‍? എങ്കില്‍ നല്ല ചൂട് ചായ കുടിക്കുന്ന ശീലം ഉപേക്ഷിക്കുന്നതായിരിക്കും നല്ലതെന്ന് പഠനം പറയുന്നു. ദിവസം ഒരു ഡ്രിങ്കും ചൂടു ചായയും കഴിക്കുന്ന ശീലമുള്ളവരില്‍ അന്നനാള ക്യാന്‍സര്‍ വരാനുള്ള സാധ്യത ആഴ്ചയിലൊരിക്കല്‍ മാത്രം ചൂട് ചായ കുടിക്കുന്നവരേക്കാള്‍ അഞ്ച് ഇരട്ടി അധികമാണെന്ന് ചൈനീസ് ഗവേഷകര്‍ ചൂണ്ടിക്കാണിക്കുന്നു. പുകവലിയും ചൂട് ചായയുമായും ക്യാന്‍സറിന് ബന്ധമുണ്ടെന്നും പഠനം പറയുന്നു. 30നും 79നുമിടയില്‍ പ്രായമുള്ള 4,56,155 ആളുകള്‍ക്കിടയില്‍ നടത്തിയ നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തല്‍. പുകവലിക്കാരില്‍ ദിവസവും ചൂട് ചായ കുടിക്കുന്നവര്‍ക്ക് ആഴ്ചയില്‍ ഒരു തവണ ചായ കുടിക്കുന്നവരേക്കാള്‍ അന്നനാള ക്യാന്‍സറിന് രണ്ട് മടങ്ങ് സാധ്യതയാണ് ഉള്ളത്. പുകവലിയും മദ്യപാനവും അന്നനാള ക്യാന്‍സറുമായി നേരിട്ട് ബന്ധമുള്ളവയാണെന്ന് നേരത്തേ തന്നെ തെളിയിക്കപ്പെട്ടിട്ടുള്ളതാണ്. ചായ ഈ ക്യാന്‍സര്‍ വരാനുള്ള സാധ്യതകളെ വര്‍ദ്ധിപ്പിക്കുന്നതായാണ് ഇപ്പോള്‍ വ്യക്തമായിരിക്കുന്നത്. അന്നനാളത്തിലെ കോശങ്ങളെ ചൂട് ചായ കേട് വരുത്തുന്നു. പുകവലിയും മദ്യപാനവും ഈ തകരാറിനെ കൂടുതല്‍ ഗുരുതരമാക്കുകയാണ് ചെയ്യുന്നതെന്ന് ചൈനയിലെ പീക്കിംഗ് യൂണിവേഴ്‌സിറ്റി ഹെല്‍ത്ത് സയന്‍സ് സെന്ററിലെ എല്‍വി ജൂന്‍ പറഞ്ഞു. പഠനത്തിന്റെ തുടക്കത്തില്‍ പങ്കെടുത്ത ആര്‍ക്കും ക്യാന്‍സര്‍ ഉണ്ടായിരുന്നില്ല. അവരില്‍ പകുതിയോളം പേരെ 9 വര്‍ഷത്തോളം ഗവേഷകര്‍ പിന്തുടര്‍ന്നു. ഇതിനിടയില്‍ 1731 പേര്‍ക്ക് അന്നനാളത്തില്‍ ക്യാന്‍സര്‍ ബാധിച്ചു. ഈ രോഗത്തിന്റെ നിരക്ക് ചൈനയില്‍ താരതമ്യേന കൂടുതലാണെന്നാണ് പഠനം വ്യക്തമാക്കുന്നത്. ചൂട് ചായ കുടിക്കുന്ന ശീലം ചൈനക്കാരില്‍ അധികമായതാകാം ഇതിന് കാരണമെന്നാണ് വിലയിരുത്തല്‍.
RECENT POSTS
Copyright © . All rights reserved