wake up
മനില: ഡോകടര്‍മാര്‍ മരിച്ചുവെന്നു വിധിയെഴുതിയ മൂന്ന്‍ വയസ്സുകാരിക്ക് സംസ്കാര ചടങ്ങുകള്‍ക്കിടെ ജീവന്‍ തിരികെ കിട്ടി. കുട്ടിയുടെ സംസ്കാര ചടങ്ങുകള്‍ നടന്ന്‍ കൊണ്ടിരിക്കെയാണ് കുട്ടിയില്‍ ജീവന്‍റെ തുടിപ്പുകള്‍ ഉണ്ടെന്ന്‍ തിരിച്ചറിയുന്നത്. ഉടന്‍ തന്നെ ബന്ധുക്കളും മറ്റുള്ളവരും ചേര്‍ന്ന്‍ കുട്ടിയെ വീണ്ടും ആശുപത്രിയില്‍ എത്തിച്ചു. കുട്ടി മരിച്ചുവെന്ന് അറിയിച്ച് സംസ്കാര ചടങ്ങുകള്‍ക്കായി കുട്ടിയെ ആശുപത്രി അധികൃതര്‍ വിട്ടു നല്‍കുകയായിരുന്നു. സംസ്കാര ചടങ്ങുകള്‍ക്കിടെ പെട്ടിയില്‍ ശ്രധിച്ച ഒരാള്‍ കുട്ടിയുടെ തല അനങ്ങിയതായി സംശയം പ്രകടിപ്പിച്ചതിനെ തുടര്‍ന്നാണ് കാര്യങ്ങള്‍ മാറിയത്. കുട്ടിക്ക് ജീവന്‍ അവശേഷിക്കുന്നുവെന്ന്‍ കണ്ട് ഉടനടി ഹോസ്പിറ്റലില്‍ വീണ്ടും എത്തിച്ചു. ഇതിനിടെ സംസ്കാര ചടങ്ങില്‍ പങ്കെടുക്കാനെത്തിയ ഒരു ബന്ധു ഈ ദൃശ്യങ്ങള്‍ മൊബൈലില്‍ ച്ത്രീകരിച്ചത് യുട്യൂബില്‍ അപ് ലോഡ് ചെയ്തതോടെ ദൃശ്യങ്ങള്‍ ഇന്‍റര്‍നെറ്റില്‍ വൈറല്‍ ആവുകയായിരുന്നു. കുട്ടിയെ ആദ്യം ചികിത്സിച്ച ആശുപത്രിക്കെതിരെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. വീഡിയോ കാണാന്‍ താഴെ ക്ലിക്ക് ചെയ്യുക
കുട്ടികളെ മത്സര ബുദ്ധിയോടെ വളര്‍ത്തുന്ന മാതാപിതാക്കളുടെ എണ്ണം മലയാളികള്‍ക്കിടയില്‍ വളരെ കൂടുതലാണ്. അക്കാര്യത്തില്‍ യുകെയെന്നോ, ആസ്ട്രേലിയയെന്നോ, ഗള്‍ഫ് എന്നോ, കേരളമെന്നോ ഉള്ള വ്യത്യാസങ്ങള്‍ ഇല്ല. തങ്ങളുടെ കുട്ടികളുടെ കഴിവുകളും കുറവുകളും മനസ്സിലാക്കി അവരെ വളര്‍ത്തുന്നതിന് പകരം മറ്റുള്ള കുട്ടികളെ നോക്കി സ്വന്തം കുഞ്ഞുങ്ങളെ അളക്കുന്നവര്‍ തീര്‍ച്ചയായും ഈ ഹ്രസ്വ ചിത്രം കണ്ടിരിക്കണം. ഓസ്ട്രേലിയന്‍ മലയാളിയായ സ്റ്റെഫി ഫിലിപ്പ് സംവിധാനം ചെയ്ത ഈ ചിത്രം വലിയൊരു സന്ദേശമാണ് പകര്‍ന്ന് നല്‍കുന്നത്. വേക്ക് അപ് എന്ന്‍ പേരിട്ടിരിക്കുന്ന ഈ ചിത്രം നിര്‍മ്മിച്ചിരിക്കുന്നത് ഫോക്കസ് പുള്ളറിന്റെ ബാനറിലാണ്. പൂര്‍ണമായും ആസ്‌ട്രേലിയയില്‍ ചിത്രീകരിച്ച ഈ ചിത്രത്തിന്റെ ചായാഗ്രഹണം നിര്‍വഹിച്ചത് അനിത് ആന്റണിയാണ്. സംഗീതം ജോനതന്‍ ബ്രൂസ്, ആലാപനം കൃപ കുര്യന്‍, കളറിംഗ് സജിത് രാജേന്ദ്രന്‍, സൗണ്ട് എഫ്ഫക്ട്‌സ് അംബുവും നിര്‍വഹിച്ചു. ചുറ്റുമുള്ള സത്യങ്ങള്‍ തിരിച്ചറിയാതെയും, സ്വന്തം മക്കളുടെ കഴിവുകള്‍ കണ്ടെത്താതെയും, അവരുടെമേല്‍ സ്വന്തം താല്പര്യങ്ങള്‍ അടിച്ചേല്‍പ്പിക്കുകയും ചെയുമ്പോള്‍ സംഭവിക്കുന്നതെന്ത്? മറ്റുള്ളവരോടല്ല, തന്നോട് തന്നെയാണ് മത്സരിക്കേണ്ടത് എന്ന തിരിച്ചറിവുണ്ടാകുന്നിടതാണ് വിജയത്തിലേക്കുള്ള വഴി തെളിയുന്നത് എന്ന ഓര്‍മ്മപെടുത്തലുമാണ് ഈ ചിത്രം. ചിത്രം കാണാം:  
RECENT POSTS
Copyright © . All rights reserved