week end cooking season 2 2
 ബേസിൽ ജോസഫ് ചേരുവകൾ ചിക്കൻ ബ്രെസ്റ്റ് - 4 എണ്ണം ബോൺലെസ്സ് പ്ലെയിൻ ഫ്ലോർ -1/ 4 കപ്പ് കുരുമുളക് പൊടി -1 / 4 ടീസ്‌പൂൺ മുട്ട - 2 എണ്ണം ബ്രഡ് ക്രമ്ബസ് -2 കപ്പ് ഓയിൽ - വറക്കുവാനാവശ്യത്തിന് ഉപ്പ് - 1 ടീസ്പൂൺ പാചകം ചെയ്യുന്ന വിധം ചിക്കൻ ബ്രെസ്റ് നന്നായി കഴുകി എടുത്തു വയ്ക്കുക . ഒരു മിക്സിങ് ബൗളിൽ പ്ലെയിൻ ഫ്ലോർ കുരുമുളക് പൊടി ഉപ്പ് എന്നിവ നന്നായി മിക്സ് ചെയ്തെടുക്കുക .ചിക്കൻ ഇതിലേയ്ക്ക് മുക്കി ,അടിച്ചു വച്ചിരിക്കുന്ന മുട്ടയിൽ മുക്കി ബ്രഡ് ക്രമ്ബ്‌സിൽ റോൾ ചെയ്തെടുക്കുക. ഒരു പാനിൽ ഓയിൽ ചൂടാക്കി ചെറു തീയിൽ ചിക്കൻ നല്ല ഗോൾഡൻ ബ്രൗൺ നിറമാകുന്നതു വരെ വറുത്തു കോരുക. കാറ്റ്സു സോസ് ഉണ്ടാക്കുന്ന രീതി ടൊമാറ്റോ സോസ് - 1/ 4 കപ്പ് ഓയിസ്റ്റർ സോസ് -2 ടേബിൾസ്പൂൺ വൂസ്റ്റർ ഷെയർ സോസ് -2 ടേബിൾസ്പൂൺ ഷുഗർ -1 1 / 2 ടേബിൾസ്പൂൺ ഒരു ചെറിയ ബൗളിലേയ്ക്ക് ഓരോ സോസും ഷുഗറും ചേർത്ത് ഒരു വിസ്‌ക് കൊണ്ട് നന്നായി യോജിപ്പിച്ചു നല്ല കട്ടിയുള്ള ഒരു സോസ് ആയി എടുക്കുക. വറുത്തു വച്ച ചിക്കന്റെ കൂടെ സെർവ് ചെയ്യുക . റൈസും കൂടെ സെർവ് ചെയ്യാവുന്നതാണ് [caption id="attachment_257084" align="alignnone" width="294"] ബേസിൽ ജോസഫ്[/caption]
ഷെഫ് ജോമോൻ കുരിയാക്കോസ് ഗ്രിൽ ചെയ്ത ചേനയും അവക്കാഡോ സാലഡും ചേരുവകൾ ചേന 250 ഗ്രാം (3 roundals) വെളിച്ചെണ്ണ 1 ടീസ്പൂൺ കുഞ്ഞുള്ളി 6 എണ്ണം മുളക് പൊടി 1 ടീസ്പൂൺ മഞ്ഞൾ പൊടി ½ ടീസ്പൂൺ പുളി (പൾപ് ആക്കിയത് ) 2 ടീസ്പൂൺ ഇഞ്ചി 30 ഗ്രാം കറി വേപ്പില 1 തണ്ട് ചെറുതായിചോപ് ചെയ്തത്) ഉപ്പ് - ആവശ്യത്തിന് ബട്ടർ 50 ഗ്രാം For topping അവക്കാഡോ 1 പകുതി കുഞ്ഞുള്ളി 4 എണ്ണം പച്ചമുളക് 2 എണ്ണം തക്കാളി 1 എണ്ണം ( കുരു കളഞ്ഞു ചെറുതായിചോപ് ചെയ്തത്) ഉപ്പ് - ആവശ്യത്തിന് നാരങ്ങാ നീര് - പകുതി   പാചകം ചെയ്യുന്ന വിധം ചേന വൃത്തിയായി കഴുകി 1/2" കനത്തിൽ മുറിച്ചു എടുക്കുക തിളക്കുന്ന വെള്ളത്തിൽ ഉപ്പു ഇട്ടു ചേന പാതി വേവിക്കുക വെള്ളം അരിച്ചു കളഞ്ഞു ചേന തണുപ്പിക്കുക മാറിനേഷന് ഉള്ള ചേരുവകൾ ഒരു മിക്സറിൽ അരച്ച് എടുക്കുക പാതി വെന്ത ചേനയിൽ അരപ്പു തേച്ചു പിടിപ്പിക്കുക ചേന ഒരു ഗ്രിൽ പാനിൽ ബട്ടർ ഒഴിച്ച് രണ്ട് വശവും ഗ്രിൽ ചെയ്യുക For the toppings അവക്കാഡോയും , കുഞ്ഞുള്ളിയും ,തക്കാളിയും പച്ചമുളകും ചെറുതായി അരിഞ്ഞു ഉപ്പും നാരങ്ങാ നീരും ചേർത്ത് മിക്സ് ചെയ്‌തു ഗ്രിൽ ചെയ്ത ചേനയുടെ കൂടെ കഴിച്ചാൽ സ്വർഗം ഇറങ്ങി വന്ന ഫീൽ ആണ്. ഷെഫ് ജോമോൻ കുര്യാക്കോസ്  
RECENT POSTS
Copyright © . All rights reserved