weekend cooking
ബേസില്‍ ജോസഫ്‌   ചേരുവകള്‍ സോസേജ് - 5 എണ്ണം സബോള -2 എണ്ണം ഇഞ്ചി -1 പീസ് വെളുത്തുള്ളി -5 അല്ലി പച്ചമുളക് - 4 എണ്ണം മുളകുപൊടി -1ടീസ്പൂണ്‍ മഞ്ഞള്‍പൊടി- 1/2 ടീസ്പൂണ്‍ ഗരം മസാല 1/2 ടീസ്പൂണ്‍ പെപ്പെര്‍ പൗഡര്‍ 1 ടീസ്പൂണ്‍ ചില്ലി പൗഡര്‍ 1 ടീസ്പൂണ്‍ കറിവേപ്പില 1 തണ്ട് ഓയില്‍ - 50 എം.എല്‍ ഉപ്പ്- ആവശ്യത്തിന്   പാചകം ചെയ്യുന്ന വിധം സോസേജ് ഗ്രില്ലില്‍ വച്ച് പകുതി കുക്ക് ചെയ്യുക ശേഷം വട്ടത്തില്‍ കനം കുറച്ചു മുറിച്ചു വെക്കുക ഒരു പാനില്‍ ഓയില്‍ ചൂടാക്കി ഇഞ്ചി, വെളുത്തുള്ളി സബോള എന്നിവ വഴറ്റിയെടുക്കുക ഓയില്‍ തെളിഞ്ഞു തുടങ്ങുമ്പോള്‍ പച്ചമുളക്, മുളക് പൊടി, മഞ്ഞള്‍പൊടി ഗരം മസാല, പെപ്പര്‍ പൗഡര്‍ എന്നിവ ചേര്‍ത്തു നന്നായി മൂപ്പിച്ചെടുക്കുക. ഇതിലേയ്ക്ക് മുറിച്ചു വെച്ച സോസേജ് ചേര്‍ത്തിളക്കി ആവശ്യത്തിന് ഉപ്പും ചേര്‍ത്ത് നന്നായി മൊരിയിച്ചെടുക്കുക. ഹോട്ടല്‍ മാനേജ്മെന്‍റ് ബിരുദധാരിയായ ബേസില്‍ ജോസഫ് ന്യൂ പോര്‍ട്ടിലാണ് താമസം. മലയാളം യുകെയില്‍ വീക്കെന്‍ഡ് കുക്കിംഗ് എന്ന പംക്തി തയ്യാറാക്കുന്നു. എല്ലാ ഞായറാഴ്ചകളിലും ആണ് വീക്കെന്‍ഡ് കുക്കിംഗ് പ്രസിദ്ധീകരിക്കുന്നത്. ബേസില്‍ ജോസഫിന്‍റെ കൂടുതല്‍ പാചകക്കുറിപ്പുകള്‍ കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
ചേരുവകള്‍ മഷ്റൂം- 250 ഗ്രാം തേങ്ങ ചിരകിയത്-അര മുറി ഉണക്കമുളക്-2 വെളുത്തുള്ളി-2 അല്ലി ചെറിയുള്ളി-2 മുളകുപൊടി-1 ടീസ്പൂണ്‍ മല്ലിപ്പൊടി-1 ടീസ്പൂണ്‍ മഞ്ഞള്‍പ്പൊടി-അര ടീസ്പൂണ്‍ കടുക്- 20 ഗ്രാം ഓയില്‍- 50 എംല്‍ കറിവേപ്പില- 1 തണ്ട് പാചകം ചെയ്യുന്ന വിധം ഒരു പാനില്‍ എണ്ണ ചൂടാക്കുക. ഇതിലേക്ക് കടുക്, ഉണക്കമുളക്, കറിവേപ്പില എന്നിവ ചേര്‍ത്തു മൂപ്പിക്കുക. വൃത്തിയാക്കി മഷ്റൂം കഷ്ണങ്ങളാക്കിയ ഇതിലേക്കിട്ട് ഇളക്കുക. മറ്റൊരു പാനില്‍ തേങ്ങ, കറിവേപ്പില, വെളുത്തുള്ളി, ഉള്ളി, ഉണക്കമുളക് എന്നിവ ചേര്‍ത്ത് ചുവക്കനെ വറുക്കണം. ഇത് ചൂടാറുമ്പോള്‍ വെള്ളം ചേര്‍ത്ത് മയത്തില്‍ അരയ്ക്കണം. ഈ അരപ്പ് കൂണില്‍ ചേര്‍ത്തിളക്കുക. പാകത്തിന് വെള്ളവും ഉപ്പും ചേര്‍ത്ത് വേവിച്ചെടുക്കാം. ഹോട്ടല്‍ മാനേജ്മെന്‍റ് ബിരുദധാരിയായ ബേസില്‍ ജോസഫ് ന്യൂ പോര്‍ട്ടിലാണ് താമസം. മലയാളം യുകെയില്‍ വീക്കെന്‍ഡ് കുക്കിംഗ് എന്ന പംക്തി തയ്യാറാക്കുന്നു. എല്ലാ ഞായറാഴ്ചകളിലും ആണ് വീക്കെന്‍ഡ് കുക്കിംഗ് പ്രസിദ്ധീകരിക്കുന്നത്. ബേസില്‍ ജോസഫിന്‍റെ കൂടുതല്‍ പാചകക്കുറിപ്പുകള്‍ കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
ബേസില്‍ ജോസഫ് ചേരുവകള്‍ ചിക്കന്‍ ബോണ്‍ ലെസ്സ് -250 ഗ്രാം ഇഞ്ചി -1 പീസ് വെളുത്തുള്ളി -5 അല്ലി കുരുമുളകുപൊടി - 1 ടീസ്പൂണ്‍ ഗരംമസാല - 1/2 ടീസ്പൂണ്‍ മല്ലിയില - 2 ടേബിള്‍ സ്പൂണ്‍ പുതിനയില - 2 ടേബിള്‍ സ്പൂണ്‍ ചെറിയുള്ളി - 4-5 നാരങ്ങാ നീര് - 1 ടീസ്പൂണ്‍ മൈദ - 100 ഗ്രാം ഓയില്‍ - വറക്കുവാന്‍ ആവശ്യത്തിന് പാകം ചെയ്യുന്ന വിധം ചിക്കന്‍ നന്നായി കഴുകി ഒരു പാനില്‍ ഇട്ട് കുരുമുളകുപൊടി, ഗരം മസാല എന്നിവ കൂടി ചേര്‍ത്ത് നന്നായി വേവിച്ചെടുക്കുക. നന്നായി തണുത്ത് കഴിയുമ്പോള്‍ ഇഞ്ചി, വെളുത്തുള്ളി, മല്ലിയില പൊതിനയില, ചെറിയുള്ളി നാരങ്ങാനീര് എന്നിവകൂടി വേവിച്ച ചിക്കനൊപ്പം ചേര്‍ത്ത് വെള്ളം ചേര്‍ക്കാതെ മിക്‌സിയില്‍ നന്നായി അരച്ചെടുക്കുക. ഈ അരപ്പ് വളരെ ചെറിയ ഉരുളകളാക്കി നീളത്തില്‍ ചെറിയ കബാബിന്റെ ഷെയ്പ്പില്‍ ഉരുട്ടി വയ്ക്കുക. മൈദ ആവശ്യത്തിന് ഉപ്പ്, വെള്ളം, ഓയില്‍ ചേര്‍ത്ത് ചപ്പാത്തി മാവിന്റെ പരുവത്തില്‍ കുഴച്ചെടുക്കുക. ഈ മാവ് ചപ്പാത്തി വലുപ്പത്തില്‍ പരത്തി നീളത്തില്‍ കത്തി കൊണ്ട് മുറിച്ച് ഉരുട്ടി വെച്ച ഉരുളകളുടെ മുകളില്‍ ചുറ്റി വെയ്ക്കുക. ഒരു പാനില്‍ ഓയില്‍ ചൂടാക്കി ഈ ഉരുളകള്‍ ചെറു തീയില്‍ ഗോള്‍ഡന്‍ ബ്രൗണ്‍ നിറമാകുന്നതു വരെ ഫ്രൈ ചെയ്‌തെടുക്കുക ഹണി ബീ ചിക്കന്‍. ചൂടോടെ ടൊമാറ്റോ സോസിനൊപ്പം സെര്‍വ് ചെയ്യുക.   ഹോട്ടല്‍ മാനേജ്മെന്‍റ് ബിരുദധാരിയായ ബേസില്‍ ജോസഫ് ന്യൂ പോര്‍ട്ടിലാണ് താമസം. മലയാളം യുകെയില്‍ വീക്കെന്‍ഡ് കുക്കിംഗ് എന്ന പംക്തി തയ്യാറാക്കുന്നു. എല്ലാ ഞായറാഴ്ചകളിലും ആണ് വീക്കെന്‍ഡ് കുക്കിംഗ് പ്രസിദ്ധീകരിക്കുന്നത്. ബേസില്‍ ജോസഫിന്‍റെ കൂടുതല്‍ പാചകക്കുറിപ്പുകള്‍ കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
ബേസില്‍ ജോസഫ് ചേരുവകള്‍ മഷ്റൂം- 200 ഗ്രാം തൈര്- 100 എംല്‍ ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്- 1 ടീസ്പൂണ്‍ ജീരകപ്പൊടി- 1 ടീസ്പൂണ്‍ കാശ്മീരി ചില്ലി പൗഡര്‍- 2 ടീസ്പൂണ്‍ മല്ലിപ്പൊടി- 2 ടീസ്പൂണ്‍ മഞ്ഞള്‍പൊടി- 1/ 2 ടീസ്പൂണ്‍ ഗരം മസാല- 1 ടീസ്പൂണ്‍ കറിവേപ്പില- 10 ഇല (വളരെ ചെറുതായി അരിഞ്ഞത് ) കോണ്‍ ഫ്‌ലോര്‍- 2 ടേബിള്‍സ്പൂണ്‍ അരിപ്പൊടി- 1 ടേബിള്‍സ്പൂണ്‍ നാരങ്ങാ നീര്- 1 ടീസ്പൂണ്‍ ഉപ്പ്- ആവശ്യത്തിന് ഓയില്‍- വറക്കുവാനാവശ്യത്തിന് പാചകം ചെയ്യുന്ന വിധം ഒരു മിക്‌സിങ് ബൗളില്‍ തൈര് ഒരു വിസ്‌കര്‍ കൊണ്ട് നന്നായി വിസ്‌ക് ചെയ്ത് ക്രീമി പരുവത്തിലാക്കുക. ഇതിലേക്ക് ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്, ജീരകപ്പൊടി, കാശ്മീരി ചില്ലി പൗഡര്‍, മല്ലിപ്പൊടി, മഞ്ഞള്‍പൊടി, ഗരം മസാല, കറിവേപ്പില, കോണ്‍ ഫ്‌ലോര്‍, അരിപ്പൊടി, നാരങ്ങാ നീര്, ആവശ്യത്തിന് ഉപ്പ് എന്നിവ ചേര്‍ത്ത് നന്നായി മിക്‌സ് ചെയ്തു കട്ടിയുള്ള ബാറ്റര്‍ ആക്കി എടുക്കുക. ഒരു പാനില്‍ ഓയില്‍ നന്നായി ചൂടാക്കി മഷ്റൂം ഈ ബാറ്ററില്‍ മുക്കി ചെറു തീയില്‍ നന്നായി വറത്തെടുക്കുക. മഷ്റൂം 65 റെഡി. ഹോട്ടല്‍ മാനേജ്മെന്‍റ് ബിരുദധാരിയായ ബേസില്‍ ജോസഫ് ന്യൂ പോര്‍ട്ടിലാണ് താമസം. മലയാളം യുകെയില്‍ വീക്കെന്‍ഡ് കുക്കിംഗ് എന്ന പംക്തി തയ്യാറാക്കുന്നു. എല്ലാ ഞായറാഴ്ചകളിലും ആണ് വീക്കെന്‍ഡ് കുക്കിംഗ് പ്രസിദ്ധീകരിക്കുന്നത്. ബേസില്‍ ജോസഫിന്‍റെ കൂടുതല്‍ പാചകക്കുറിപ്പുകള്‍ കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
                    ബേസില്‍ ജോസഫ് മേത്തി മലായ് മട്ടർ പനീർ ഒരു ഉത്തരേന്ത്യൻ വെജിറ്റെറിയൻ ഡിഷ്‌ ആണ് ഇന്ന് വീക്ക്‌ ഏൻഡ് കുക്കിംഗ്‌ പരിചയപ്പെടുത്തുന്നത്. ചപ്പാത്തി, ഫുൽക്കാ, റൊട്ടി, നാൻ, ഫ്രൈഡ് റൈസ് എന്നിവയ്ക്കൊക്കെ ഒരു നല്ല സൈഡ് ഡിഷ്‌ ആണ് മേത്തി മലായ് മട്ടർ പനീർ. മിക്കവാറും ഉള്ള പനീർ ഡിഷുകളുടെതു പോലെ ഇതിന്റെ ഗ്രേവിയും  വളരെ ക്രീമി ആണ് ചേരുവകൾ പനീർ -250 ഗ്രാം സബോള - 2 എണ്ണം തക്കാളി -1 എണ്ണം കശുവണ്ടി -50 ഗ്രാം ഇഞ്ചി - 6 അല്ലി ഇഞ്ചി -1 ഇഞ്ച്‌ പച്ചമുളക് - 2 എണ്ണം ഫെനുഗ്രീക്ക് -50 ഗ്രാം കുരുമുളകുപൊടി -1 ടി സ്പൂൺ മല്ലിപ്പൊടി- 1 ടി സ്പൂൺ മുളകുപൊടി -1 ടി സ്പൂൺ ഗരം മസാല 1/ 2 ടി സ്പൂൺ മഞ്ഞൾപൊടി 1/ 2 ടി സ്പൂൺ ഗ്രീൻപീസ്-50 ഗ്രാം ഓയിൽ -ആവശ്യത്തിന് ഉപ്പ് -ആവശ്യത്തിന് ക്രീം -50 ml പാചകം ചെയ്യുന്ന വിധം ഒരു പാനിൽ ഓയിൽ ചൂടാക്കി ജീരകം പൊട്ടിച്ച് അതിലേയ്ക്ക് ഇഞ്ചി ,വെളുത്തുള്ളി ,സബോള ,കശുവണ്ടി തക്കാളി,പച്ചമുളക്  എന്നിവ ചേർത്ത് നന്നായി വഴറ്റുക .വഴറ്റിയെടുത്തത് തണുപ്പിച്ചു നന്നായി മിക്സിയിൽ അരച്ച് എടുക്കുക. അതേ പാനിൽ അല്പം ഓയിൽ ചൂടാക്കി ഫെനുഗ്രീക്ക് ,എല്ലാ മസാലപ്പൊടികളും ചേർത്ത് കുക്ക് ചെയ്യുക .മസാലയുടെ പച്ച മണം മാറിക്കഴിയുമ്പോൾ അരച്ചുവച്ച  പേസ്റ്റ് അല്പം വെള്ളം,. ഗ്രീൻപീസ് ആവശ്യത്തിന് ഉപ്പും ചേർത്ത് നന്നായി മിക്സ്‌ ചെയ്ത്  ഒരു 4-5 മിനുട്ട് കൂടി കുക്ക് ചെയ്യുക .നന്നായി തിളച്ചു കഴിയുമ്പോൾ ക്യുബ്സ് ആയി മുറിച്ചു വച്ച പനീർ ചേർത്ത് വീണ്ടും ഒരു 4-5 മിനുട്ട് കൂടി ചെറിയ തീയിൽ പനീർ കുക്ക് ആകുന്നതുവരെ വയ്ക്കുക .പനീർ കുക്ക് ആയി കഴിയുമ്പോൾ ക്രീം ചേർത്ത് ചൂടോടെ സെർവ് ചെയ്യുക. ((പനീർ  വളരെ സോഫ്റ്റ്‌ അണെങ്കിൽ പൊടിയാതിരിക്കാൻ ഗ്രേവിയിൽ ചേർക്കുന്നതിനു മുൻപേ ഷാലോ  ചെയ്യുന്നത് നന്നായിരിക്കും) basilഹോട്ടല്‍ മാനേജ്മെന്‍റ് ബിരുദധാരിയായ ബേസില്‍ ജോസഫ് ന്യൂ പോര്‍ട്ടിലാണ് താമസം. മലയാളം യുകെയില്‍ വീക്കെന്‍ഡ് കുക്കിംഗ് എന്ന പംക്തി തയ്യാറാക്കുന്നു. എല്ലാ ഞായറാഴ്ചകളിലും ആണ് വീക്കെന്‍ഡ് കുക്കിംഗ് പ്രസിദ്ധീകരിക്കുന്നത്. ബേസില്‍ ജോസഫിന്‍റെ കൂടുതല്‍ പാചകക്കുറിപ്പുകള്‍ കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക  
RECENT POSTS
Copyright © . All rights reserved