ആശാനൊന്നടിച്ചാല്‍ അമ്പത്തൊന്ന് തിരിച്ചടിക്കും; അടിച്ച അധ്യാപികയെ വിദ്യാര്‍ത്ഥിനി തിരിച്ചടിക്കുന്ന വീഡിയോ വൈറല്‍

by News Desk 1 | April 18, 2017 7:50 am

 

തന്നെ ക്ലാസ് മുറിയില്‍ വെച്ച് തല്ലിയ അധ്യാപികയെ വിദ്യാര്‍ത്ഥിനി തിരിച്ചു തല്ലുന്നതിന്റെ വീഡിയോ വൈറലാകുന്നു. ചൈനയിലാണ് സംഭവം. ചൈനീസ് സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റായ വെയ്‌ബോയിലാണ് ഈ വീഡിയോ പ്രത്യക്ഷപ്പെട്ടത്. ക്ലാസില്‍ മോശമായി പെരുമാറിയ വിദ്യാര്‍ത്ഥിനിയോട് അധ്യാപിക ദേഷ്യപ്പെട്ടു. എന്നാല്‍ ധൈര്യമുണ്ടെങ്കില്‍ തന്നെ തല്ലാനായിരുന്നു വിദ്യാര്‍ത്ഥിനിയുടെ വെല്ലുവിളി.

ഇതോടെ ദേഷ്യം സഹിക്കാനാവാതെ അധ്യാപിത വിദ്യാര്‍ത്ഥിനിയെ തല്ലി. പിന്നീട് അവിടെ നടന്നത് സിനിമാ സ്റ്റൈലിലുള്ള സംഭവങ്ങളാണ്. ഇരുവരും ക്ലാസില്‍ത്തന്നെ ഏറ്റുമുട്ടി. പൊരിഞ്ഞ അടി. തുടര്‍ന്ന് മറ്റു വിദ്യാര്‍ത്ഥികള്‍ എത്തി ഇവരെ പിടിച്ചു മാറ്റാന്‍ ശ്രമിക്കുന്നുണ്ട്. എന്നാല്‍ ചൈനയില്‍ എവിടെയാണ് ഈ സംഭവമുണ്ടായതെന്നോ ഏതു സ്‌കൂളാണ് ഇതെന്നോ വ്യക്തമല്ല.

20 ലക്ഷത്തിലേറെ ആളുകളാണ് ഈ വീഡിയോ ഇതുവരെ കണ്ടത്. വിദ്യാര്‍ത്ഥിനിയെയും അധ്യാപികയെയും വിമര്‍ശിക്കുന്ന കമന്റുകളും വീഡിയോയില്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. വിദ്യാര്‍ത്ഥികളെ പെരുമാറ്റം പഠിപ്പിക്കേണ്ട അധ്യാപകര്‍ ഇപ്രകാരം വിദ്യാര്‍ത്ഥികളുമായി ശണ്ഠകൂടുന്നതിനെയാണ് ഏറെപ്പേരും വിമര്‍ശിക്കുന്നത്.

വീഡിയോ കാണാം

Endnotes:
  1. യുകെയിലെ യുവ പ്രതിഭകളുടെ സംഗമം. പാട്ടിന്റെ പാലാഴി ശനിയാഴ്ച ബർമിംഗ്ഹാമിൽ.: https://malayalamuk.com/a-meeting-of-young-talent-in-the-uk-star-singer-in-birmingham-on-saturday/
  2. 10-ാം ക്ലാസ് വിദ്യാര്‍ത്ഥിയായ കാമുകനുമായി ആഡംബര ഹോട്ടലില്‍ ഒളിച്ചു താമസിക്കാന്‍ നാലു പവന്റെ പാദസരം വിറ്റു, ഭര്‍ത്താവുമായി അകന്നു കഴിയുന്ന അദ്ധ്യാപികയ്ക്ക് പ്രചോദനം ‘പ്രേമം’ സിനിമ: https://malayalamuk.com/teacher-student-love-story/
  3. കുട്ടി സഖാക്കന്മാർ തമ്മിൽ വലിയവനാര്‌ പോര്…! എസ്.എഫ്. ഐ ആക്രമണത്തില്‍ വിദ്യാര്‍ഥിക്ക് കുത്തേറ്റ സംഭവത്തില്‍ സര്‍ക്കാര്‍ റിപ്പോര്‍ട്ട് തേടി; യൂണിവേഴ്സിറ്റി കോളജ് കൊടുംക്രിമിനലുകളുടെ താവളം,ആഞ്ഞടിച്ച് എഐഎസ്എഫ്: https://malayalamuk.com/stabbed-youth-undergoes-surgery-sfi-suspends-5-members/
  4. കടുപ്പേമേറിയ പരീക്ഷകള്‍ പാസാകാന്‍ കുട്ടികള്‍ നിരോധിത സ്മാര്‍ട്ട് മരുന്നുകള്‍ ഉപയോഗിക്കുന്നതായി വെളിപ്പെടുത്തല്‍; പരീക്ഷകളുണ്ടാക്കുന്ന അധിക സമ്മര്‍ദ്ദം ഇത്തരം പ്രവണതകള്‍ വര്‍ദ്ധിപ്പിക്കുന്നുതായി വിദഗ്ദ്ധര്‍: https://malayalamuk.com/teenagers-admit-taking-smart-drugs-pass-hardest-exams/
  5. മലയാളികള്‍ ഉൾപ്പെടെ അയര്‍ലണ്ടിലെ അന്താരാഷ്ട്ര വിദ്യാര്‍ഥികള്‍ കൊടിയ നിരാശയിലും ദുരിതത്തിലും; അന്യ രാജ്യത്തെ അപരിചിതമായ മുറികളിൽ കനത്ത ഫീസും വാങ്ങി വിരസമായ ഓണ്‍ലൈന്‍ ക്ലാസുകളില്‍ ജീവിതം…..: https://malayalamuk.com/ireland-international-students-issues-india/
  6. പോക്‌സോ നിയമപ്രകാരം അധ്യാപിക കുടുങ്ങും ! ചേർത്തലയിൽ നിന്നും പത്താംക്ലാസുകാരന്‍ കാമുകനെക്കൊണ്ട് ചെന്നൈയ്ക്ക് മുങ്ങിയ അദ്ധ്യാപിക കുടുങ്ങിയത് ഇങ്ങനെ ?: https://malayalamuk.com/alapuzha-olichottam-full-story/

Source URL: https://malayalamuk.com/teacher/