കെ എസ് ചിത്ര, സുജാതാ മോഹൻ, പി ജയചന്ദ്രൻ, ശ്വേതാ മോഹൻ തുടങ്ങി അനേകം താരങ്ങൾ അണി നിരക്കുന്ന യു കെ മലയാളി മെഡിക്കൽ അസോസിയേഷന്റെ വാർഷിക ലൈവ് വെർച്ച്വൽ കൂട്ടായ്മ ജനുവരി മുപ്പതിന്

by News Desk | January 29, 2021 4:01 pm

മലയാളി മെഡിക്കൽ അസോസിയേഷൻ യുകെയുടെ വാർഷിക ലൈവ് വെർച്ച്വൽ കൂട്ടായ്മ ജനുവരി 30 ന് നടത്തുവാൻ തീരുമാനിച്ചു. യൂറ്റ്യൂബിലൂടെയും, സൂമിലൂടെയും സംപ്രേഷണം ചെയ്യുന്ന മൂന്ന് മണിക്കൂറോളം ദൈർഘ്യമുള്ള പരിപാടിയിൽ യുകെയിലും, നാട്ടിൽ നിന്നും ഉള്ള വിവിധ കലാകാരൻമാർ അണിനിരക്കുന്ന ഈ കലാസന്ധ്യയിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നതായി എംഎംഎ യുടെ ഭാരവാഹികൾ അറിയിച്ചു. കലാവിരുന്നിന് മാറ്റു കൂട്ടാൻ എത്തുന്നത് യുകെയിൽ വളർന്ന് വരുന്ന താരങ്ങളായ ഈവാ കുര്യാക്കോസ്, സൗപർണ്ണികാ നായർ, ജിയാ ഹരികുമാർ, ലക്ഷ്മി രാജേഷ് എന്നിവരാണ്. ഇവരോടൊപ്പം പിയാനിസ്റ്റ് മിലാൻ മനോജ്, കോമഡി ഉത്സവം മിധുൻ രമേശ്, ശ്രീകുമാരൻ തമ്പി, മാൻകൊബ് ഗോപക്രിഷ്ണൻ എന്നിങ്ങനെ പലരും പങ്കെടുക്കുന്നു.

കോവിഡിന്റെ പശ്ചാത്തലത്തിൽ കഴിഞ്ഞ വർഷം നടത്താൻ പറ്റാതിരിക്കുകയും, ഈ വരുന്ന ജനുവരി മുപ്പതിന് നടത്താൻ തയാറെടുക്കുന്ന ആന്വൽ സോഷ്യൽ & കൾച്ചറലിന് എല്ലാവിധ ആശംസകളും നേരുന്നതായി കെ എസ് ചിത്ര, നടി നൈല ഉഷ, മിധുൻ രമേഷ് എംഎംഎയുടെ ഭാരവാഹികൾ മുഖേന അറിയിച്ചു. അതോടൊപ്പം ഈ പരിപാടി ഏവർക്കും ഒരു പുതിയ ഉണർവും, ഉന്മേഷവും, ഉത്തേജനവും തരട്ടെ എന്ന് പ്രാർത്ഥിക്കുന്നതോടാപ്പം കോവിഡ് രോഗികളെ പരിചരിക്കുന്ന എല്ലാവരെയും സ്നേഹപൂർവം ഓർക്കുന്നു എന്നും, എല്ലാവർക്കും വേണ്ടി പ്രാർത്ഥിക്കുന്നു എന്നും കെ എസ് ചിത്ര അറിയിച്ചു.

കോവിഡിന്റെ പിടിയിൽ അമർന്നിരിക്കുന്ന ഈ വിഷമ ഘട്ടത്തിൽ ഈ കലാപരിപാടികൾ നിങ്ങൾക്കേവർക്കും, ഒരാശ്വാസവും, ആനന്ദവും പ്രധാനം ചെയ്യുന്നതായിരിക്കുമെന്നും, എല്ലാവരും ഇതൊരറിയിപ്പായി സ്വീകരിക്കണമെന്നും എംഎംഎ ഭാരവാഹികൾ അറിയിച്ചു.

എംഎംഎയുടെ പ്രസിഡന്റ് ഡോ. ജോബ് സിറിയക്, സെക്രട്ടറി ഡോ ആന്റണി തോമസ് വാച്ചാപറമ്പിൽ, ട്രഷറർ ഡോ. സുരേഷ് ചന്ദ്രൻ, വൈസ് പ്രസിഡന്റ് ഡോ. ജയൻ മന്നത് എന്നിവരാണ് എല്ലാ തയാറെടുപ്പുകൾക്കും നേതൃത്വം വഹിക്കുന്നത്.

Endnotes:
  1. ലണ്ടനിൽ പോയപ്പോൾ നാവിൽ കിട്ടിയ ആ രുചി; പുരുഷനിൽ നിന്നും സ്ത്രീ എന്തൊക്കെ ആഗ്രഹിക്കുന്നുവോ അതെല്ലാം ലാലേട്ടൻ നൽകുമെന്ന് ശ്വേതാ മേനോൻ: https://malayalamuk.com/actress-swetha-menon-about-mohanlal/
  2. വഴിപിഴച്ചു ജീവിക്കുന്നവരുടെ ജീവിതം സിനിമയിലവതരിപ്പിക്കുമ്പോള്‍ മാത്രം എന്നെ ഓർക്കും; പലപ്പോഴും മദാലസവേഷം വേണ്ടാന്നു വച്ചിട്ടും അവർ, ചിത്ര പറയുന്നു അതാണ് സത്യം…..: https://malayalamuk.com/malayalam-actress-chithra-typical-sexy-characterized-issue-speak/
  3. യുക്മ നാഷണൽ കമ്മിറ്റിയുടെ തെരഞ്ഞെടുപ്പ് നാളെ ബെർമ്മിങ്ങാമിൽ. പ്രസിഡന്റ് പദവിയ്ക്കായി റോജിമോൻ വർഗീസും മനോജ് പിള്ളയും നേർക്കുനേർ. അങ്കത്തട്ടിലെ സ്ഥാനാർത്ഥികൾ ഇവർ.: https://malayalamuk.com/uukma-national-election-2019-candidates/
  4. മലയാളത്തിന്റെ നടനവിസമയ്ത്തിന് 60 .മലയാളം യുകെയുടെ പ്രണാമം . മഹാനടന്റെ അഭിനയ ജീവിതത്തെ കുറിച്ച് ജിബിൻ ആഞ്ഞിലിമൂട്ടിൽ എഴുതുന്നു: https://malayalamuk.com/the-life-of-mohanlal/
  5. ഗ്രേറ്റ്‌ ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ കുടുംബ കൂട്ടായ്‌മ വർഷാചാരണം 2020-21 ന്റെ ഉദ്ഘാടനം കാന്റർബ്റിയിൽ നടത്തപ്പെട്ടു: https://malayalamuk.com/the-inauguration-of-the-family-fellowship-annual-ceremony-2020-21-of-the-syro-malabar-diocese-of-great-britain-was-held-in-canterbury/
  6. മോദിയുടെ നയങ്ങൾ നയപരമല്ലന്ന് സംഘപരിവാർ ! നരേന്ദ്രമോദിയെ കാത്തിരിക്കുന്നത് രാഷ്ട്രീയ ഗുരു എല്‍.കെ അദ്വാനിയുടെ ഗതിയോ ? അണിയറയിൽ പോര് മുറുകുന്നു….: https://malayalamuk.com/narendra-modi-government-rss-mohan-bhagwat-bms/

Source URL: https://malayalamuk.com/the-annual-live-virtual-gathering-of-the-uk-malayalee-medical-association-will-be-held-on-january-30/