കുഞ്ഞ് പിറന്നുവീണു ; കയ്യിൽ അമ്മയുടെ ഗർഭനിരോധന ഉപകരണവുമായി. വിയറ്റ്നാമിൽ നിന്നുള്ള കാഴ്ചകൾ സാമൂഹ്യമാധ്യമങ്ങളിൽ വൈറൽ

by News Desk | July 7, 2020 3:56 am

സ്വന്തം ലേഖകൻ

വിയറ്റ്നാം : അമ്മയുടെ വയറ്റിൽ നിന്നും ഭൂമിയിലേക്ക് ജനിച്ചുവീണ കുഞ്ഞ് ഇടതുകൈ ചുരുട്ടിപിടിച്ചിരിക്കുകയായിരുന്നു. എന്നാൽ അതിനുള്ളിലെ കാഴ്ചയാണ് ഡോക്ടർമാരെ അത്ഭുതപ്പെടുത്തിയത്; കുട്ടിയുടെ കയ്യിൽ അമ്മയുടെ ഗർഭനിരോധന ഉപകരണം. വടക്കൻ വിയറ്റ്നാമിലെ ഹായ് ഫോംഗ് നഗരത്തിലെ ഹായ് ഫോംഗ് ഇന്റർനാഷണൽ ഹോസ്പിറ്റലിൽ ആണ് സംഭവം നടന്നത്. ഗർഭപാത്രത്തിൽ നിക്ഷേപിക്കുന്ന ഇൻട്രാ യൂട്രിൻ ഡിവൈസ് എന്ന കൃത്രിമഗര്‍ഭനിരോധനയന്ത്രം മുറുക്കിപിടിച്ചുള്ള നവജാത ശിശുവിന്റെ ചിത്രം ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ വൈറലാണ്. കുഞ്ഞ് ജനിക്കുമ്പോൾ ഈ ഉപകരണവും ഒപ്പം പുറത്തുവന്നിട്ടുണ്ടെന്ന് ഡോക്ടർ ട്രാൻ വിയറ്റ് ഫുവാങ് പറഞ്ഞു.

“ഡെലിവറിക്ക് ശേഷം, ഉപകരണം കയ്യിൽ ഇരിക്കുന്നത് രസകരമാണെന്ന് എനിക്ക് തോന്നി. അതിനാൽ ഞാൻ ഒരു ചിത്രമെടുത്തു. അതിന് ഇത്രയധികം ശ്രദ്ധ ലഭിക്കുമെന്ന് ഒരിക്കലും കരുതിയിരുന്നില്ല.” ഫുവാങ് വെളിപ്പെടുത്തി. 34-കാരിയായ അമ്മ രണ്ട് വർഷം മുമ്പ് ഐ.യു.ഡി നിക്ഷേപിച്ചതായി റിപ്പോർട്ടുണ്ട്. ഐയുഡി അതിന്റെ യഥാർത്ഥ സ്ഥാനത്ത് നിന്ന് നീക്കിയിരിക്കാമെന്നും ഫലപ്രദമല്ലാത്ത ഗർഭനിരോധന മാർഗ്ഗമായി മാറുകയും അത് അമ്മ ഗർഭിണിയാകാൻ അനുവദിക്കുകയും ചെയ്തതായി ഫുവാങ് പറഞ്ഞു. അമ്മയുടെ മൂന്നാമത്തെ കുട്ടിയായാണ് ഈ ആൺകുഞ്ഞ് ജനിച്ചുവീണത്. ജനനത്തിനു ശേഷം കുഞ്ഞും അമ്മയും ആശുപത്രിയിൽ നിരീക്ഷണത്തിലാണ്.

 

Endnotes:
  1. ഈയാം പാറ്റകളെപ്പോലെ ചത്തൊടുങ്ങി മനുഷ്യ ജന്മങ്ങൾ : വിയറ്റ്നാമിൽ നിന്ന് യുകെയിലേയ്ക്കുള്ള മനുഷ്യകടത്ത് ഞെട്ടിപ്പിക്കുന്നത് .: https://malayalamuk.com/grass-route-or-vip-to-britain-how-rural-vietnamese/
  2. ഇന്ന് മദറിംഗ് സൺഡേ… മാതൃത്വത്തിന് ആദരമർപ്പിക്കുന്ന ദിനം… ജീവന്റെ കാവൽക്കാരായ അമ്മമാർ മലയാളം യുകെ ന്യൂസിലൂടെ തങ്ങളുടെ ഹൃദയം തുറക്കുന്നു…: https://malayalamuk.com/mothering-sunday-special-mothers-sharing-the-experience/
  3. അവസാനം ബ്രിട്ടീഷ് പോലീസ് തിരിച്ചറിഞ്ഞു ….മരിച്ച 39 പേരും വിയറ്റ്നാമിൽ നിന്ന് .: https://malayalamuk.com/migrant-lorry-victims-believed-to-be-vietnamese/
  4. സന്ദർശകർക്ക് സ്വാഗതം ………..! വിസയില്ലാതെ സഞ്ചരിക്കാൻ പറ്റിയ ആറ് രാജ്യങ്ങൾ: https://malayalamuk.com/visitors-welcome-six-countries-that-can-travel-without-a-visa/
  5. ഒരു കഥയ്ക്കുമപ്പുറം: ജോർജ്ജ് മറ്റം എഴുതിയ കഥ .: https://malayalamuk.com/oru-kadhayukkum-appuram-story-by-george-mattam/
  6. ഇതിനു വേണ്ടിയോ നീ ആ കുരുന്നിന്റെ ജീവനെടുത്തത് ? കുഞ്ഞിനെ വായും മൂക്കും പൊത്തിപ്പിടിച്ചു ശ്വാസം മുട്ടിച്ചു കൊന്നു; ആശുപത്രിയിൽ എത്തിക്കാൻ ശ്രമിച്ചത് മരണം ഉറപ്പിച്ച ശേഷം, ആതിരയുടെ മൊഴി….: https://malayalamuk.com/alappuzha-cherthala-15-month-girl-murdered-latest-follow-up/

Source URL: https://malayalamuk.com/the-baby-was-born-with-the-mothers-condoms-in-hand/