ലണ്ടനിൽ വൻകവർച്ച : 600 കോടി രൂപയുടെ ആഭരണങ്ങൾ മോഷ്ടിക്കപ്പെട്ടു

by News Desk | December 17, 2019 2:07 am

ലിസ മാത്യു, മലയാളം യു കെ ന്യൂസ്‌ ടീം

ലണ്ടൻ :- ഫോർമുല വൺ ഗ്രൂപ്പ് മുൻ ചീഫ് എക്സിക്യൂട്ടീവ് ബെർണി എക്കിൽസ്റ്റോണിൻ്റെ മകൾ തമാരയുടെ അൻപത് മില്യൺ പൗണ്ടിന്റെ ആഭരണങ്ങൾ മോഷ്ടിക്കപ്പെട്ടു. 57 മുറികളുള്ള അദ്ദേഹത്തിന്റെ ആഡംബര വീട്ടലെ സെയ്ഫുകകളിൽ സൂക്ഷിച്ചിട്ടുള്ള സ്വർണ്ണാഭരണങ്ങളാണ് നഷ്ടപ്പെട്ടത്. സിസിടിവി ക്യാമറകൾ ഉള്ള, 24 മണിക്കൂറും സെക്യൂരിറ്റി പെട്രോളിങ്ങുള്ള ഭവനത്തിലാണ് കവർച്ച നടന്നത്.

എന്നാൽ ഇത് വീട്ടിനുള്ളിൽ ഉള്ളവർ അറിഞ്ഞിട്ടുള്ള കവർച്ച ആണെന്നാണ് ബെർണി സംശയിക്കുന്നത്. തമാരയും, ഭർത്താവ് ജയ്, മകൾ സോഫിയ എന്നിവർ പിതാവിനൊപ്പം ലാപ്ലാൻഡിലേക്കു യാത്ര പോയ സമയത്താണ് കവർച്ച നടന്നത്. ഇതുവരെയും മോഷണത്തെ തുടർന്ന് അറസ്റ്റുകൾ ഒന്നും നടന്നിട്ടില്ല.

കവർച്ച നടത്താൻ വീടിനുള്ളിൽ തന്നെ ആരോ സഹായിച്ചിട്ടുണ്ട് എന്നാണ് പ്രാഥമിക നിഗമനം. വളരെ വിലപിടിപ്പുള്ള ആഭരണങ്ങളാണ് നഷ്ടപ്പെട്ടിരിക്കുന്നത്. അമ്പതിനായിരം പൗണ്ട് വിലവരുന്ന ഒത്തിരി അധികം ഡയമണ്ട് ആഭരണങ്ങൾ, റോളക്സ് വാച്ച് കളക്ഷൻ എന്നിവയെല്ലാം നഷ്ടപ്പെട്ടു. മൂന്നുപേർ ചേർന്നാണ് കവർച്ച നടത്തിയതെന്നാണ് നിഗമനം. പുറകിലുള്ള മതിൽ ചാടി കടന്നാണ് ഭവനത്തിലേക്ക് പ്രവേശിച്ചത്. അൻപതു മിനിറ്റോളം എടുത്താണ് കവർച്ച നടത്തിയത്. പോലീസിൻെറ അന്വേഷണം ഊർജിതമായി നടക്കുന്നുണ്ട്.

Endnotes:
  1. കേരളം ബഡ്ജറ്റ് 2018 പുരോഗമിക്കുന്നു ! സാമൂഹ്യസുരക്ഷയിലും തീരദേശപാക്കേജിലും ഊന്നി ഐസക് പറഞ്ഞ 100 കാര്യങ്ങള്‍ ഇങ്ങനെ……: https://malayalamuk.com/state-budget-2018/
  2. ചാമ്പ്യൻസ് ലീഗ് ഫൈനൽ; രണ്ടു താര രാജക്കന്മാരിൽ ആരുടെ വിജയം, റൊണാള്‍ഡോയോ മുഹമ്മദ് സലായോ മികച്ചത്: https://malayalamuk.com/2018_uefa_champions_league_final/
  3. ഈസ്റ്റ് ജർമനിയിലെ ഡ്രെസ്ഡനിലുള്ള മ്യൂസിയത്തിൽ നിന്നും ഡയമണ്ട് ആഭരണങ്ങൾ മോഷ്ടിക്കപ്പെട്ടു : അന്വേഷണം ഊർജിതം: https://malayalamuk.com/dresden-green-vault-robbery-priceless-diamonds-stolen/
  4. മുടക്കിയ കോടികൾ ആരൊക്കെ തിരിച്ചു നൽകും ! ഐപിഎൽ കോടികൾ കടന്ന താരലേലം, ഒരു അവലോകനം……ടീമുകൾ കൂടുതൽ നോട്ടമിട്ടത് ആരെയാണ്?: https://malayalamuk.com/most-price-player-and-wicketkeeper-ipl/
  5. മാതൃ ഭക്തരാൽ നിറഞ്ഞു കവിഞ്ഞു വാൽസിംഗ്ഹാം; മൂന്നാമത് ഗ്രേറ്റ് ബ്രിട്ടൺ തീർത്ഥാടനം മരിയൻ പ്രഘോഷണമായി: https://malayalamuk.com/malabarpilgrimage-walsigham-2019/
  6. മദ്യ വില്‍പ്പനയില്‍ റിക്കോര്‍ഡ് സൃഷ്ടിക്കുന്നതില്‍ ഈ ക്രിസ്തുമസും പിന്നിലായില്ല; ബിവറേജസില്‍ പതിനൊന്ന് കോടിയുടെ അധിക വില്‍പ്പന: https://malayalamuk.com/alcohol-sale-in-kerala/

Source URL: https://malayalamuk.com/the-big-bang-in-london-jewelery-worth-rs-600-crore-stolen/