ന്യൂഡൽഹി: രാജ്യത്ത് പൊതുവായി മിനിമം കൂലി ചട്ടം വരുന്നു. ഏപ്രിൽ ഒന്നു മുതൽ ദേശീയ തൊഴിൽ ചട്ടം നിലവിൽ വരുന്നതിന്റെ ഭാഗമായാണ് മിനിമം കൂലി നിശ്ചയിക്കുന്നത്. മിനിമം കൂലി നിയമവ്യവസ്ഥയാക്കുന്നതിനാൽ സംസ്ഥാനങ്ങൾക്ക് ഇതിൽ കുറഞ്ഞ കൂലി നിശ്ചയിക്കാനാവില്ല. ദേശീയ തൊഴിൽ കോഡ് നടപ്പാക്കുന്നതിന്റെ ഭാഗമായാണ് നടപടി.

കഴിഞ്ഞ വർഷമാണ് മൂന്ന് ലേബർ കോഡുകൾ ലോക്‌സഭ പാസാക്കുന്നത്. ഇൻഡസ്ട്രിയൽ റിലേഷൻസ് കോഡ് ബിൽ, കോഡ് ഓൺ സോഷ്യൽ സെക്യൂരിറ്റി ബിൽ, ഒക്കുപേഷണൽ സേഫ്റ്റി, ഹെൽത്ത് ആന്റ് വർക്കിം​ഗ് കണ്ടീഷൻസ് കോഡ് ബിൽ എന്നിവയാണ് അത്.