ലിവർപൂൾ . ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതാതിർത്തിക്കുള്ളിൽ ശുശ്രൂഷ ചെയ്യുന്ന സീറോ മലബാർ സന്യസ്ഥ വൈദികരുടെയും , സമർപ്പിതരുടെയും ആദ്യ സമ്മേളനം ഇന്നലെ ലിവർപൂൾ ഔർ ലേഡി ക്വീൻ ഓഫ് പീസ് ദേവാലയത്തിൽ നടന്നു . രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ പിതാവിന്റെ കാർമികത്വത്തിൽ അർപ്പിച്ച വിശുദ്ധ കുർബാനയോടെയാണ് സന്യസ്ത ദിനം ആരംഭിച്ചത് . വൃതത്രയങ്ങളിൽ സമർപ്പിതരായവരുടെ പ്രാർഥനകൾ ദൈവ സന്നിധിയിൽ വളരെ വേഗം കൃപ കണ്ടെത്തുകയും , ഫലപ്രാപ്തി നേടുകയും ചെയ്യുന്നു എന്നോർമ്മിപ്പിച്ച അഭിവന്ദ്യ പിതാവ് ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയ്ക്ക് വേണ്ടി പ്രാർത്ഥിക്കുവാൻ എല്ലാ സന്യസ്തരെയും ആഹ്വാനം ചെയ്തു , ഉള്ളിലെ സമർപ്പണ മനോഭാവത്തെ കണ്ടെത്തി പരിപോഷിപ്പിക്കണമെന്നും , ഓരോ കാലഘട്ടത്തിലും സഭയുടെ നവോതഥാനങ്ങൾ ന്നും സമർപ്പിതരിലൂടെയാണ് നടത്തപ്പെടുന്നത് എന്നും ആശംസ പ്രസംഗത്തിൽ പ്രോട്ടോ സിഞ്ചെല്ലൂസ് മോൺ . ആന്റണി ചുണ്ടെലിക്കാട്ട് ഓർമ്മപ്പെടുത്തി .താനായിരിക്കുന്ന സന്യാസ സഭയോടുള്ള സ്നേഹം തിരുസഭയെ സ്നേഹിക്കുവാനും , ശുശ്രൂഷിക്കുവാനുമുള്ള ശക്തമായ അടിത്തറയാണെന്ന് സമ്മേളനത്തിന്റെ പ്രാധാന സംഘാടകൻ ആയിരുന്ന മോൺ . ജിനോ അരീക്കാട്ട് എം. സി. ബി . എസ് അനുസ്മരിച്ചു . രൂപതയുടെ വളർച്ചയിൽ സന്യസ്തരുടെ അകമഴിഞ്ഞ സംഭാവനകളെ രൂപതാ ചാൻസിലർ റെവ. ഫാ. മാത്യു പിണക്കാട്ട് അഭിനന്ദിച്ചു . ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയിൽ തങ്ങളുടെ സഭയുടെ കാരിസം നവ സുവിശേഷ വൽക്കരണത്തിന്റെ ഭാഗമാക്കി മാറ്റാനുള്ള സാധ്യതകളെക്കുറിച് സന്യസ്തർ സംവദിച്ചു . ഫാ. ജോസഫ് വെമ്പാടുംതറ , സി.റോജിറ്റ് സി. എം. സി .എന്നിവർ ആയിരുന്നുഈ വർഷത്തെ സമ്മേളനത്തിന്റെ സംഘാടകർ.അടുത്ത വർഷത്തെ സമ്മേളനത്തിന്റെ സംഘാടകരായി റെവ. ഫാ. സിറിയക് പാലക്കുടി , റെവ. ഫാ. ബിനു കിഴക്കേ ഇളംതോട്ടം , സി . ലിറ്റി എസ് . എ. ബി . എസ് , സി. കുസുമം എസ് . എച്ച് . എന്നിവരെയും തിരഞ്ഞെടുത്തു .