ഷൈമോൻ തോട്ടുങ്കൽ

പ്രെസ്റ്റൺ : ഗ്രെയ്റ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ നേതൃത്വത്തിൽ നടത്തുന്ന സുവാറ 2020 ബൈബിൾ ക്വിസ് മത്സരങ്ങളുടെ ആദ്യ റൗണ്ട് പൂർത്തിയായപ്പോൾ എഴുപത്തിയഞ്ചു ശതമാനം കുട്ടികൾ രണ്ടാമത്തെ റൗണ്ട് മത്സരങ്ങൾക്ക് യോഗ്യത നേടി. ആദ്യ റൗണ്ടിലെ മൂന്നാമത്തെ ആഴ്ച മത്സരത്തിൽ മുപ്പത്തിനാല് കുട്ടികൾ നൂറു ശതമാനം വിജയം കരസ്ഥമാക്കി . എയ്ജ് ഗ്രൂപ്പ് 8 -10 ൽ പതിനാലു കുട്ടികൾ നൂറുശതമാനം മാർക്കുകൾ നേടിയപ്പോൾ മറ്റ് രണ്ട് എയ്ജ് ഗ്രൂപ്പുകളിൽ നിന്ന് പത്തു കുട്ടികൾ വീതം നൂറുശതമാനം മാർക്കുകൾ നേടി. രണ്ടാമത്തെ റൗണ്ട് മത്സരങ്ങൾ ഈ ശനിയാഴ്ച്ച മുതൽ ആരംഭിക്കും. രണ്ടാം റൗണ്ടിലെ മത്സരങ്ങൾ നാല് ആഴ്ചകളിലായിട്ടാണ് നടത്തുന്നത് . മത്സരത്തിൽ പങ്കെടുത്ത എല്ലാ കുട്ടികൾക്കും അവരുടെ ആദ്യ റൗണ്ടിലെ മത്സര ഫലം ഇതിനോടൊകം മത്സരാത്ഥികളുടെ രജിസ്റ്റെർഡ് ഈമെയിലിൽ അയച്ചിട്ടുണ്ട് എന്ന് ബൈബിൾ അപ്പോസ്റ്റലേറ്റ് കോഓർഡിനേറ്റർ ആന്റണി മാത്യു അറിയിച്ചു. രണ്ടാം റൗണ്ടിലെ മത്സരങ്ങളുടെ ഓരോ ആഴ്ചത്തേയും പഠന ഭാഗങ്ങൾക്കായും ബൈബിൾ ക്വിസിനെക്കുറിച്ചുള്ള കൂടുതൽ കാര്യങ്ങൾ അറിയുവാനും രൂപത ബൈബിൾ അപ്പോസ്റ്റലേറ്റ് വെബ്‌സൈറ്റ് സന്ദർശിക്കുക . സുവാറ ബൈബിൾ ക്വിസ് മത്സരങ്ങളുടെ ഫൈനൽ മത്സരം ഓഗസ്റ്റ് 29 തിന് നടക്കും. ആദ്യ റൗണ്ടിലെ അവസാന ആഴ്ചയിലെ മത്സരത്തിലെ പ്രഥമ സ്ഥാനം കരസ്ഥമാക്കിയവർ ആരൊക്കെയെന്നറിയുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക : http://smegbbiblekalotsavam.com/?page_id=595, ബൈബിൾ ക്വിസ് സംബന്ധിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക് രൂപത ബൈബിൾ അപോസ്റ്റലേറ്റുമായി ബന്ധപ്പെടണമെന്ന് ഓൺലൈൻ ബൈബിൾ ക്വിസ് പി ആർ ഓ ,ജിമ്മിച്ചൻ ജോർജ് അറിയിച്ചു .