ടോം ജോസ് തടിയംപാട്

ലിവർപൂളിൽ ഇദംപ്രഥമായി തുടക്കമിട്ട ലിവർപൂൾ ക്നാനായ കമ്മ്യൂണിറ്റി ക്ലബിനു വലിയ ജനപിന്തുണയോടെ ഇന്നു തുടക്കമായി. ഒരുവിധത്തിലുള്ള സ്ഥാപനവൽക്കരണവും ഇല്ലാതെ എല്ലാവർക്കും ഇഷ്ട്ടപ്പെടുന്ന രീതിയിൽ ആസ്വാദിക്കാൻ കഴിയുന്ന തലത്തിൽ വിവിധ പരിപാടികളോടെ ആരംഭിച്ച ക്ലബ് പങ്കെടുത്ത എല്ലാവർക്കും ഒരു പുതിയ അനുഭവമായിമാറി .

കുട്ടികൾ അവർക്കിഷ്ട്ടപ്പെട്ട ചെസ്സ്കളി ,ക്യാരംസുകാളി മറ്റു കോമഡി പരിപാടികൾ എന്നിവയിൽ മുഴുകിയപ്പോൾ അവരുടെ സന്തതസഹചാരിയായ മൊബൈൽ ഫോണിനെ അവർ കുറച്ചു സമയത്തേക്ക് മറന്നു സന്തോഷം കണ്ടെത്തി. പ്രായമായവർ ചീട്ടുകളി , അന്താക്ഷരികളി ,ഇതര ചർച്ചകൾ ,എന്നിവയിൽ മുഴുകിയപ്പോൾ സമയം പോയത് ആരും അറിഞ്ഞില്ല .

ഞായറാഴ്ച വൈകുന്നേരം 6 മണിക്ക് ലിവർപൂൾ ഐറിഷ് ഹാളിൽ ആരംഭിച്ച പരിപാടി രാത്രി പത്തുമണി വരെ തുടർന്നു .രണ്ടായിരം അണ്ടോടുകൂടി യു കെ യിലേക്ക് ഉണ്ടായ മലയാളി കുടിയേറ്റത്തെതുടർന്ന് ലിവർപൂളിൽ എത്തിച്ചേർന്ന മലയാളികളിൽ വലിയൊരു ശതമാനം റിട്ടയർമെന്റിനോട് അടുക്കുന്ന സാഹചര്യത്തിൽ അവർക്കു കൂടിച്ചേരാൻ ഒരു വേദി സൃഷ്ടിക്കുക എന്ന ഉദ്ദേശത്തിൽ ഫിലിപ്പ് തടത്തിലിന്റെയും ജിജിമോൻ മാത്യുവിന്റെയും ശ്രമഫലയിട്ടാണ് ഇത്തരം ഒരു സൗരംഭത്തിനു തുടക്കമായത്. ആദ്യ പരിപാടിത്തന്നെ വൻവിജയം ആയതിന്റെ സന്തോഷത്തിലാണ് സംഘാടകർ. എല്ലാമാസവും ഒരു ദിവസം ഇത്തരത്തിൽ കൂടിചേർന്നുകൊണ്ടു ജീവിതത്തിലെ പിരിമുറുക്കങ്ങൾക്കു ഒരു അയവുവരുത്താൻ കഴിയുമെന്ന് സംഘാടകർ സ്വപനം കാണുന്നു . ആ സ്വപ്നം യാഥാർത്യമാകും എന്നത് തെളിയിക്കുന്നതായിരുന്നു ഇന്നത്തെ പരിപാടികൾ .