ഫാദർ ജോസ് അഞ്ചാനിക്കു വിരാൾ സമൂഹം ഉജോലമായ യാത്രയപ്പ് നൽകി .

by News Desk | January 5, 2020 1:15 am

കഴിഞ്ഞ ഒന്നരവർഷമായി സീറോ മലബാർ സഭ സമൂഹത്തിന്റെ വൈദികനായി വീരാളിൽ സേവനം അനുഷ്ഠിച്ചുവന്ന ഫാദർ ജോസ് അഞ്ചാനിക്കു ഇടവക സമൂഹം ഒന്നടങ്കം ചേർന്ന് ഉജോലമായ യാത്രയപ്പ് നൽകി, .കൂടാതെ 3 7 വർഷം പൂർത്തിയാക്കിയ അച്ഛന്റെ വൈദിക ജീവിതത്തെയും വിശ്വാസികൾ നന്ദിയോടെ സ്മരിക്കുകയും ആദരിക്കുകയും ചെയ്തു ,അച്ഛൻ വീരാളിൽ നിന്നും മാഞ്ചെസ്റ്റെർ സീറോ മലബാർ ഇടവക വൈദികനായിട്ടാണ് സ്ഥാലം മാറി പോകുന്നത് .

കഴിഞ്ഞ രണ്ടാം തീയതി വിരാൾ, അപ്റ്റൻ സെന്റ് ജോസഫ് ദേവാലയത്തിൽ വച്ചാണ് യാത്ര അയക്കൽ ചടങ്ങുകൾ നടന്നത്.. പള്ളിയുടെ പ്രധാന കവാടത്തിനു മുൻപിൽ നിന്ന് ട്രസ്റ്റി റോയ് ജോസഫ് ഇടവകയിലെ മുതിർന്ന അംഗം അബ്രഹ൦ അലക്സൻഡർ എന്നിവർ ചേർന്ന് അച്ഛനു ബൊക്ക നൽകി സ്വികരിച്ചു പള്ളിയുടെ അകത്തേക്ക് ആനയിച്ചു ,പിന്നീട് നടന്ന വിശുദ്ധകുർബാനക്കു ശേഷമാണ് യാത്രയയക്കൽ ചടങ്ങു നടന്നത് .
ചടങ്ങിനു സ്വാഗതം ആശംസിച്ചു കൊണ്ട് ട്രസ്റ്റി ജോഷി ജോസഫ് സംസാരിച്ചു ,അച്ഛന് നന്മകൾ ആശംസിച്ചു കൊണ്ട് റോയ് ജോസഫ് ,വേദപാഠംപ്രധാന അധ്യാപകൻ സജിത്ത് തോമസ് ,വിമൻസ് ഫോറം പ്രതിനിധി സോഫി ആന്റോ .ബാബു മാത്യു ,ഷിബു മാത്യു, ,റെജി ചെറിയാൻ ഡിവൈൻ എബ്രഹാം എന്നിവർ സംസാരിച്ചു .വേദപാഠം കുട്ടികൾക്കു വേണ്ടി സ്വെൻ സാബു അച്ഛന് നന്ദി പ്രകാശിപ്പിച്ചുകൊണ്ടു കാർഡ് നൽകി, കുട്ടികളുടെ വക കേക്ക് ജസ്വിൻ സാജിത്ത് നൽകി ചടങ്ങിന് നന്ദിപറഞ്ഞുകൊണ്ടു അച്ഛന് ഏറ്റവും ഇഷ്ട്ടമുള്ള സത്യനായക എന്ന ഗാനം അച്ഛൻ ഇടവക ജനങ്ങൾക്കായി പാടി സമർപ്പിച്ചു , എല്ലാവരും ചേർന്ന് സ്‌നേഹവിരുന്നും കഴിച്ചു സന്തോഷമായി പിരിഞ്ഞു.

 

Endnotes:
  1. സ്റ്റോക്ക് ഓൺ ട്രെന്റ് വിശ്വാസികളുടെ കാത്തിരിപ്പിന് വിരാമമിട്ട് ഫാദർ ജോർജ് മാഞ്ചസ്റ്ററിൽ എത്തിയപ്പോൾ സ്‌നേഹനിർഭരമായ വരവേൽപ്പ്… സന്തോഷം പങ്കിടാൻ ക്രൂ, സ്റ്റാഫോർഡ് മലയാളികളും… : https://malayalamuk.com/stoke-mission-incharge-fr-george-ettuparayil-arrived/
  2. ഗ്രേറ്റ് ബ്രിട്ടൻ രൂപതയിലെ സിറോ മലബാർ യൂത്ത് മൂവ്മെൻറ് ലണ്ടൻ റീജിയൻറെ ആഭിമുഖ്യത്തിൽ ഓഗസ്റ്റ് ഇരുപത്തിനാലാം തീയതി യുവജനങ്ങൾക്കായി പ്രഥമ യൂത്ത് കൺവെൻഷൻ സംഘടിപ്പിക്കുന്നു: https://malayalamuk.com/syro-malabar-youth-movement-of-great-britain-diocese-organizes-first-youth-convention-for-youth/
  3. വിരാൽ സൈന്റ്റ് ജോസഫ് പള്ളിയും ഐപ്പുചേട്ടന്റെ വേദന കണ്ടു, ഒരായിരം നന്ദി അറിയിക്കുന്നു. ഇതുവരെ 3338 പൗണ്ട് ലഭിച്ചു, ചാരിറ്റി വരുന്ന ചെവ്വാഴച വരെ തുടരുന്നു. .: https://malayalamuk.com/idukki-charity-news-4/
  4. യു കെ മലയാളികളുടെ സഹായം കൊണ്ട് ഏപ്പുചേട്ടൻ പുതിയ വീട്ടിലേക്കു താമസം മാറി.: https://malayalamuk.com/with-the-help-of-uk-malayalees-eppuchettan-moved-to-his-new-home/
  5. ഐപ്പു ചേട്ടൻറെ വീട് എന്ന സ്വപ്നം യാഥാർത്ഥ്യമാവുന്നു. ഇടുക്കി ചാരിറ്റിയുടെ ക്രിസ്മസ് ചാരിറ്റി അവസാനിച്ചു: https://malayalamuk.com/idukki-charitty-ippu-chettans-house-is-a-dream-come-true/
  6. അന്തർദേശീയ സഭാഐക്യ ദൈവശാസ്ത്ര സംവാദത്തിന്റെ നിരീക്ഷകനായി ഫാദർ ജിജി പുതുവീട്ടിൽക്കളം എസ്സ്. ജെയെ വത്തിക്കാൻ നിയമിച്ചു: https://malayalamuk.com/sabhaaikya-theological-dialogue-and-international-observers-fr-jiji-s-putuvittilkkalam-the-vatican-appointed/

Source URL: https://malayalamuk.com/the-viral-community-made-a-joyous-journey-to-father-jose-anchani/