കുടിയേറ്റ നയത്തില്‍ വിദേശ വിദ്യാര്‍ത്ഥികളോടുള്ള സമീപനത്തില്‍ അയവ് വരുത്താന്‍ നിര്‍ബന്ധിതയായി പ്രധാനമന്ത്രി

by News Desk 1 | April 20, 2017 7:01 am

ലണ്ടന്‍: കുടിയേറ്റ നയത്തില്‍ വിദേശ വിദ്യാര്‍ത്ഥികളുടെ കാര്യത്തില്‍ ഇളവുകള്‍ വേണമെന്ന ആവശ്യം പ്രധാനമന്ത്രി അംഗീകരിച്ചതായി സൂചന. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ പാര്‍ട്ടിക്കുള്ളില്‍ ഐക്യം നിലനിര്‍ത്തേണ്ടത് ആവശ്യമായതിനാല്‍ ഗത്യന്തരമില്ലാതെ മേയ് ഇക്കാര്യം അംഗീകരിച്ചുവെന്നാണ് വിവരം. കുടിയേറ്റം നിരുത്സാഹപ്പെടുത്തുന്നതിന്റെ ഭാഗമായി വിദ്യാര്‍ത്ഥികളുടെ എണ്ണത്തിലും നിയന്ത്രണമേര്‍പ്പെടുത്താനായിരുന്നു സര്‍ക്കാര്‍ നീക്കം. വിദ്യാര്‍ത്ഥികളെ കുടിയേറ്റക്കാരായി കാണാനാവില്ലെന്ന നയത്തിനെതിരെ ടോറി അംഗങ്ങള്‍ തന്നെ രംഗത്തെത്തിയിരുന്നു.

വിദ്യാര്‍ത്ഥികളെ പഠന കാലയളവില്‍ കുടിയേറ്റക്കാരായി പരിഗണിക്കമെന്നും ആനുകൂല്യങ്ങള്‍ നല്‍കണമെന്നും ഹൗസ് ഓഫ് ലോര്‍ഡ്‌സ് ബില്ലില്‍ ഭേദഗതി നിര്‍ദേശിച്ചിരുന്നു. ഇതിനെതിരെ വോട്ട് ചെയ്യണമെന്നായിരുന്നു കോമണ്‍സില്‍ ടോറി വിപ്പ് നല്‍കാന്‍ തീരുമാനിച്ചത്. എന്നാല്‍ ഈ നിര്‍ദേശത്തിനി സ്വന്തം അംഗങ്ങളില്‍ നിന്നു പോലും മേയ്ക്ക് എതിര്‍പ്പുകള്‍ നേരിടേണ്ടി വന്നു. തെരഞ്ഞെടുപ്പു കൂടി പ്രഖ്യാപിച്ച സാഹചര്യത്തില്‍ വിമത നീക്കം തടയാനായി ബില്ലിനുമേലുള്ള കടുംപിടിത്തം സര്‍ക്കാര്‍ ഉപേക്ഷിച്ചതായും റിപ്പോര്‍ട്ടുകള്‍ ഉണ്ട്.

കുടിയേറ്റ നയത്തിലെ മാറ്റം മൂലം വിദേശ വിദ്യാര്‍ത്ഥികളുടെ എണ്ണത്തില്‍ ഗണ്യമായ കുറവാണ് രേഖപ്പെടുത്തുന്നത്. സെപ്റ്റംബറിലെ കണക്കനുസരിച്ച് 41,000 വിദ്യാര്‍ത്ഥികളുടെ കുറവ് ഉണ്ടായിട്ടുണ്ട്. ഈ പ്രവണത തുടര്‍ന്നാല്‍ യൂണിവേഴ്സിറ്റികള്‍ ട്യൂഷന്‍ ഫീസ് വര്‍ദ്ധിപ്പിക്കുമെന്ന ആശങ്കകളും നിലവിലുണ്ടായിരുന്നു.

Endnotes:
  1. മലയാളികള്‍ ഉൾപ്പെടെ അയര്‍ലണ്ടിലെ അന്താരാഷ്ട്ര വിദ്യാര്‍ഥികള്‍ കൊടിയ നിരാശയിലും ദുരിതത്തിലും; അന്യ രാജ്യത്തെ അപരിചിതമായ മുറികളിൽ കനത്ത ഫീസും വാങ്ങി വിരസമായ ഓണ്‍ലൈന്‍ ക്ലാസുകളില്‍ ജീവിതം…..: https://malayalamuk.com/ireland-international-students-issues-india/
  2. കുട്ടി സഖാക്കന്മാർ തമ്മിൽ വലിയവനാര്‌ പോര്…! എസ്.എഫ്. ഐ ആക്രമണത്തില്‍ വിദ്യാര്‍ഥിക്ക് കുത്തേറ്റ സംഭവത്തില്‍ സര്‍ക്കാര്‍ റിപ്പോര്‍ട്ട് തേടി; യൂണിവേഴ്സിറ്റി കോളജ് കൊടുംക്രിമിനലുകളുടെ താവളം,ആഞ്ഞടിച്ച് എഐഎസ്എഫ്: https://malayalamuk.com/stabbed-youth-undergoes-surgery-sfi-suspends-5-members/
  3. മലയാളികൾ അടക്കമുള്ള വിദേശ എൻ എച്ച് എസ് ജീവനക്കാർക്ക് ആശ്വസിക്കാം ; കുടിയേറ്റ തൊഴിലാളികളെ ഇമിഗ്രേഷൻ ഹെൽത്ത്‌ ചാർജിൽ നിന്ന് ഒഴിവാക്കണമെന്ന ആവശ്യം പ്രധാനമന്ത്രി അംഗീകരിച്ചു: https://malayalamuk.com/the-prime-minister-acknowledged-the-need-for-migrant-workers-to-be-exempted-from-immigration-health-charges/
  4. മോദിയുടെ നയങ്ങൾ നയപരമല്ലന്ന് സംഘപരിവാർ ! നരേന്ദ്രമോദിയെ കാത്തിരിക്കുന്നത് രാഷ്ട്രീയ ഗുരു എല്‍.കെ അദ്വാനിയുടെ ഗതിയോ ? അണിയറയിൽ പോര് മുറുകുന്നു….: https://malayalamuk.com/narendra-modi-government-rss-mohan-bhagwat-bms/
  5. പ്രതിക്ഷേധിച്ച കുട്ടികളോട് സ്വാമിജി ചോദിച്ചു, കുടിവെള്ളം ഒക്കെ ഒരു പ്രശ്‌നമാണോ ? അമൃത കോളേജില്‍ നടക്കുന്ന പീഡനം; മാതാ അമൃതാനന്ദമയിയും ചോദ്യമുനയില്‍, വിദ്യാര്‍ത്ഥിയുടെ ആത്മഹത്യ വ്യാപക പ്രതിഷേധം….: https://malayalamuk.com/amrita-student-suicide-issue/
  6. മക്കളെ വിദേശത്തു പഠിക്കാനായി വിടുമ്പോൾ മാതാപിതാക്കൾ ഈ കാര്യങ്ങൾ ശ്രദ്ധിക്കുക. കേന്ദ്ര സർക്കാർ പുറത്തിറക്കിയ പുതിയ നിയമങ്ങളും നിബന്ധനകളും പുറത്തിറക്കി .: https://malayalamuk.com/financial-lessons-for-those-who-study-abroad/

Source URL: https://malayalamuk.com/theresa-may-forced-to-soften-stance-on-foreign-students-being-included-in-immigration-numbers/