നരേന്ദ്ര മോഡിയെ എന്തിനാണ് ബിജെപിക്കാര്‍ ‘മോഡിജീ’ എന്ന് വിളിക്കുന്നത് ? മോഡിയെന്ന് മാത്രം വിളിച്ചാല്‍ മതി; അഭിസംബോധന ചെയ്യുന്നതിലെ പൊരുത്തക്കേട്, ടി.ജി മോഹന്‍ദാസ് രംഗത്ത്

by News Desk 6 | March 1, 2021 6:14 pm

ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ ബിജെപിക്കാര്‍ ‘മോഡിജീ’ എന്ന് അഭിസംബോധന ചെയ്യുന്നതിലെ പൊരുത്തക്കേട് വെളിപ്പെടുത്തി മാധ്യമപ്രവര്‍ത്തകനും ബി.ജെ.പി നേതാവുമായ ടി.ജി മോഹന്‍ദാസ് രംഗത്ത്. പ്രധാനമന്ത്രിയെ മോഡിയെന്ന് മാത്രം വിളിച്ചാല്‍ മതിയെന്നാണ് അദ്ദേഹത്തിന്റെ പ്രതികരണം.

ട്വിറ്ററിലൂടെയായിരുന്നു ടിജി മോഹന്‍ദാസിന്റെ പ്രതികരണം. ടിവി ചര്‍ച്ചകള്‍ക്കിടയില്‍ ബിജെപിക്കാര്‍ എന്തിനാണ് പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ മോഡിജീ എന്ന് വിളിക്കുന്നതെന്നും മോഡിയെന്ന് മാത്രം വിളിച്ചാല്‍ മതിയെന്നുമാണ് അദ്ദേഹം കുറിച്ചത്.

‘ടിവി ചര്‍ച്ചയില്‍ ബിജെപിക്കാര്‍ എന്തിനാണ് ബഹുമാനപ്പെട്ട പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോഡി മോഡിജീ എന്ന് ഓരോ തവണയും പറയുന്നത്? മോഡി എന്ന് മാത്രം മതി. അതാണ് ഔചിത്യം. മാത്രമല്ല, ജീ ചേര്‍ക്കുന്നത് ഹിന്ദി പ്രയോഗമാണ്. മോഡിജീ എന്ന് പ്രയോഗിച്ചാല്‍ പിന്നെ രാഹുല്‍ജീ, മുരളീധരന്‍ജീ എന്നൊക്കെ പറയണ്ടേ?’ – മോഹന്‍ദാസ് കുറിച്ചു.

Endnotes:
  1. എൻഡിഎ തരംഗം ;ബിജെപി തനിച്ച് ഭൂരിപക്ഷത്തിലേക്ക്: https://malayalamuk.com/lok-sabha-election-2019-counting-day-updates/
  2. നമ്മുടെ രീതിയില്‍ തന്നെ മക്കള്‍ വളരണം എന്നു വാശിപിടിക്കരുത്! ദീര്‍ഘ ക്ഷമയോടു കൂടിയാവണം ഓരോ മാതാപിതാക്കളും മക്കളെ കൈകാര്യം ചെയ്യേണ്ടത്. ‘പത്ത് തലയുള്ള മനഃശാസ്ത്രജ്ഞന്‍’ പാര്‍ട്ട് 2: https://malayalamuk.com/vipin-roldant-interview-part-two/
  3. ‘മാന്‍ വേഴ്‌സസ് വൈല്‍ഡ്’ ഞാൻ ഹിന്ദി സംസാരിച്ചപ്പോൾ ബ്രിട്ടീഷ് അവതാരകൻ ബെയര്‍ ഗ്രില്‍സിന് എങ്ങനെ മനസിലായി; എല്ലാവര്‍ക്കും സംശയമുള്ള കാര്യം, മോദിയുടെ വെളിപ്പെടുത്തൽ: https://malayalamuk.com/technology-helped-bear-grylls-understand-hindi/
  4. വെളുത്തു, താടിയുള്ള ആ മനുഷ്യൻ എന്നോട് പറഞ്ഞത് സത്യമായിരുന്നോ ? ആനക്കൊമ്പ് വിഷയം വീണ്ടും ചര്‍ച്ചയാകുമ്പോള്‍; എങ്ങനെ അത് മോഹന്‍ലാലിന്റെ കൈയ്യില്‍ എത്തി, കഥ ഇങ്ങനെ…!: https://malayalamuk.com/mohanlal-elephant-horn-case-explanation/
  5. ബര്‍മിംഗ്ഹാമില്‍ ആവേശത്തിരയിളക്കി ആനന്ദ് ടിവി അവാര്‍ഡ് നൈറ്റ്, ലാലേട്ടനും ബിജു മേനോനും സുരാജും മറ്റ് താരങ്ങളും ചേര്‍ന്നൊരുക്കിയത് മനോഹര കലാ സായാഹ്നം: https://malayalamuk.com/anand-tv-award-night-stage-show/
  6. “താമരശ്ശേരി, ഇടുക്കി ബിഷപ്പുമാര്‍ അലറി വിളിക്കുകയായിരുന്നു. ശവമഞ്ചം വഹിച്ചുകൊണ്ട്  അതിന്റെ പിറകില്‍ കുന്തിരിക്കം വീശി, പ്രമുഖരായ വൈദികര്‍ മരണാനന്തര പാട്ടൊക്കെ പാടി പ്രതീകാത്മകമായി എന്‍റെ ശവസംസ്‌ക്കാരം  ചെയ്തു. ഗാഡ് ഗില്‍ റിപ്പോർട്ടിനെ അനുകൂലിച്ചതിനാൽ…: https://malayalamuk.com/p-t-thomas-mla-shares-the-bitter-experiences-he-faced-for-supporting-gadgil-report/

Source URL: https://malayalamuk.com/tj-mohandas-against-pm-narendra-modi/