അവൾ വിശ്വസിച്ച അവളുടെ കൂട്ടുക്കാരൻ അവളെ ക്രൂരമായി പീഡിപ്പിച്ചു കൊലപ്പെടുത്തി; വി​ഗിം​ഗ്ട​ൺ പാ​ർ​ക്കിലെ കീലി ബങ്കറുടെ കൊലപാതകത്തിലേക്കുള്ള വഴിയിലൂടെ ഒരു യാത്ര….

by News Desk 6 | July 19, 2020 4:48 pm

പോ​ലീ​സ് വാ​ഹ​ന​ങ്ങ​ൾ നി​ര​ന്നു​കി​ട​ന്ന വ​ഴി​യി​ലൂ​ടെ ന​ട​ക്കു​ന്പോ​ൾ അ​ത് അ​വ​രു​ടെ കീ​ല്ലി​യാ​ക​രു​തേ എ​ന്ന​യാ​ൾ പ്രാ​ർ​ഥി​ച്ചു. ഇ​രു​ട്ടാ​ണ്, ചു​റ്റും ജ​ന​ങ്ങ​ൾ കൂ​ടി​നി​ൽ​ക്കു​ന്നു.

പോ​ലീ​സു​കാ​രി​ൽ ഒ​രാ​ൾ വ​ന്ന് അ​ദ്ദേ​ഹ​ത്തെ പാ​ർ​ക്കി​ന്‍റെ ഒ​റ്റ​പ്പെ​ട്ട വ​ശ​ത്തേ​ക്കു കൂ​ട്ടി​ക്കൊ​ണ്ടുപോ​യി. ടോ​ർ​ച്ചി​ന്‍റെ വെ​ളി​ച്ച​ത്തി​ൽ കീ​ല്ലി​യു​ടെ കൈ​യി​ൽകി​ട​ന്ന ബ്രേ​സ്‌​ല​റ്റി​ന്‍റെ തി​ള​ക്കം അ​യാ​ളു​ടെ ക​ണ്ണി​ലു​ട​ക്കി. അ​യാ​ൾ പൊ​ട്ടി​ക്ക​ര​ഞ്ഞു​കൊ​ണ്ടു മു​ഖം​പൊ​ത്തി. “അ​തേ, ഇ​തു ഞ​ങ്ങ​ളു​ടെ കീ​ല്ലി ത​ന്നെ…” ത​ള​ർ​ന്ന ശ​ബ്ദ​ത്തി​ൽ അ​യാ​ൾ പ​റ​ഞ്ഞു.

കൂ​ട്ടു​കാ​ർ​ക്കൊ​പ്പം

കൂ​ട്ടു​കാ​ർ​ക്കൊ​പ്പം പാ​ർ​ട്ടി​യു​ണ്ടെ​ന്നു പ​റ​ഞ്ഞ് കീ​ല്ലി ബ​ങ്ക​ർ എ​ന്ന ഇ​രു​പ​തു​കാ​രി വീ​ടു​വി​ട്ടി​റ​ങ്ങി​യി​ട്ടു ര​ണ്ടു പ​ക​ലും ഒ​രു രാ​ത്രി​യും ക​ഴി​ഞ്ഞു. 18ന് ​ബി​ർ​മിം​ഗ് ഹാ​മി​ൽ ഒ​രു സം​ഗീ​ത​നി​ശ​യി​ൽ പ​ങ്കെ​ടു​ക്ക​ണം. അ​തു​ക​ഴി​ഞ്ഞു നേ​രെ ക്ല​ബ്ബിലേ​ക്ക്, കൂ​ട്ടു​കാ​ർ​ക്കൊ​പ്പം. ഇ​താ​യി​രു​ന്നു ആ ​രാ​ത്രി​യി​ലെ അ​വ​ളു​ടെ പ​രി​പാ​ടി​ക​ൾ.

വ്യാ​ഴാ​ഴ്ച പു​ല​ർ​ച്ചെ മ​ട​ങ്ങി​യെ​ത്തു​മെ​ന്നു പ​റ​ഞ്ഞാ​ണ് ബു​ധ​നാ​ഴ്ച രാ​വി​ലെ വീ​ട്ടി​ൽ​നി​ന്നി​റ​ങ്ങി​യ​തെ​ങ്കി​ലും അ​വ​ൾ വാ​ക്കുപാ​ലി​ച്ചി​ല്ല. പു​ല​ർ​ച്ചെ എ​ത്തു​മെ​ന്നു പ​റ​ഞ്ഞ മ​ക​ൾ വൈ​കു​ന്നേ​ര​മാ​യി​ട്ടും മ​ട​ങ്ങിയെത്താ​തെ വ​ന്ന​തോ​ടെ കീ​ലി​യു​ടെ കു​ടും​ബം പ​രി​ഭ്രാ​ന്ത​രാ​യി. മ​ക​ളെ കാ​ണാ​നി​ല്ലെ​ന്നു കാ​ണി​ച്ച് അ​ച്ഛ​ൻ ക്രി​സ്റ്റ​ഫ​ർ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി.

വ​സ്ത്ര​ങ്ങ​ൾ ന​ഷ്ട​മാ​യി

19ന് ​രാ​ത്രി​യോ​ടെ കീ​ല്ലി​യു​ടെ കു​ടും​ബ​ത്തെ​ത്തേ​ടി ആ ​ദുഃ​ഖ​വാ​ർ​ത്ത വ​ന്നു. കീ​ല്ലി ബ​ങ്ക​ർ അ​വ​രെ വി​ട്ടു​പോ​യി! എ​ന്താ​ണ് സം​ഭ​വി​ച്ച​തെ​ന്ന​റി​യാ​തെ ആ ​കു​ടും​ബം വി​റ​ച്ചു. വി​വ​രം സ്ഥി​രീ​ക​രി​ക്കാ​നാ​യി കീ​ല്ലി​യു​ടെ അ​മ്മാ​വ​ൻ ജാ​സ​ൺ സ്റ്റാ​ഫോ​ർ​ഡ്ഷൈ​റി​ലെ ടാം​വ​ർ​ത്തി​ലു​ള്ള വി​ഗിം​ഗ്ട​ൺ പാ​ർ​ക്കി​ലേ​ക്കു പു​റ​പ്പെ​ട്ടു.

അ​ദ്ദേ​ഹ​മാ​ണ് മൃ​ത​ദേ​ഹം കീ​ല്ലി​യു​ടേ​തുത​ന്ന​യാ​ണെ​ന്ന് ഉ​റ​പ്പി​ച്ച​ത്. എ​ന്നി​ട്ടും അ​ത് അ​വ​ൾ ആ​കാ​തി​രി​ക്ക​ണേ​യെ​ന്ന് അ​യാ​ൾ വീ​ണ്ടും വീ​ണ്ടും പ്രാ​ർ​ഥി​ച്ചു. ത​ല കു​ള​ത്തി​ലേ​ക്കു മു​ക്കി​യ നി​ല​യി​ലാ​ണ് പോ​ലീ​സ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. ഈ ​സ​മ​യം കീ​ല്ലിയു​ടെ ശ​രീ​ര​ത്തി​ൽ പാ​ന്‍റ്സോ അ​ടി​വ​സ്ത്ര​മോ ഉ​ണ്ടാ​യി​രു​ന്നി​ല്ല.

കീ​ല്ലി​യു​ടെ മൃ​ത​ദേ​ഹ​ത്തി​ൽ​നി​ന്നു കി​ട്ടി​യ തെ​ളി​വു​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ അ​തു മാ​ന​ഭം​ഗ​മാ​ണ് എ​ന്ന നി​ഗ​മ​ന​ത്തി​ൽ പോ​ലീ​സ് എ​ത്തി​ച്ചേ​ർ​ന്നു. തു​ട​ര​ന്വേ​ഷ​ണ​ത്തി​ൽ കീ​ല്ലി​ക്കൊ​പ്പം അ​വ​സാ​നം ക​ണ്ട​ത് വെ​സ്‌​ലി സ്ട്രീ​റ്റ് എ​ന്ന സു​ഹൃ​ത്തി​നെ​യാ​ണെ​ന്നു പോ​ലീ​സ് തി​രി​ച്ച​റി​ഞ്ഞു.

പാ​ർ​ക്കി​ൽ വ​ന്ന​ത്

വീ​ട്ടി​ൽ​നി​ന്നു സു​ഹൃ​ത്തു​ക്ക​ൾ​ക്കൊ​പ്പം പാ​ർ​ട്ടി​ക്കു പോ​യ പെ​ൺ​കു​ട്ടി എ​ന്തി​ന് പാ​ർ​ക്കി​ൽ വ​ന്നു? കൊ​ല​പ്പെ​ടു​ത്താ​ൻ മാ​ത്രം ആ​ർ​ക്കാ​ണ് അ​വ​ളോ​ടു ശ​ത്രു​ത​യു​ള്ള​ത്? ഉ​ണ്ടെ​ങ്കി​ൽ​ത്ത​ന്നെ എ​ന്തി​ന്?… തു​ട​ങ്ങി നി​ര​വ​ധി ചോ​ദ്യ​ങ്ങ​ൾ​ക്ക് ഉ​ത്ത​രം തേ​ടി​യാ​ണ് കീ​ല്ലി ബ​ങ്ക​ർ കൊ​ല​പാ​ത​ക​ത്തി​ന്‍റെ​യും അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​ത്.

തു​ട​ക്കം മു​ത​ൽ‌​ത​ന്നെ കീ​ല്ലി​യു​ടെ സു​ഹൃ​ത്തു​ക്ക​ളെ സം​ബ​ന്ധി​ച്ചു കു​ടും​ബം പോ​ലീ​സി​നോ​ടു സം​സാ​രി​ച്ചി​രു​ന്നു. ര​ണ്ടു സു​ഹൃ​ത്തു​ക്ക​ൾ​ക്കൊ​പ്പ​മാ​ണ് കീ​ല്ലി പാ​ർ​ട്ടി​ക്കു പോ​യ​തെ​ന്നും അ​തി​ൽ ഒ​രാ​ൾ അ​ത്ര ന​ല്ല വ്യ​ക്തി​യാ​ണെ​ന്നു തോ​ന്നു​ന്നി​ല്ലെ​ന്നും അ​വ​ർ പ​റ​ഞ്ഞി​രു​ന്നു. കീ​ല്ലി​യെ ശ്വാ​സം മു​ട്ടി​ച്ചാ​ണ് കൊ​ല​പ്പെ​ടു​ത്തി​യ​തെ​ന്നു വ്യ​ക്ത​മാ​യി​രു​ന്നു.

വൈ​കാ​തെ​ത​ന്നെ അ​ന്വേ​ഷ​ണം കീ​ല്ലി​യു​ടെ ആ​ൺ സു​ഹൃ​ത്താ​യ വെ​സ്‌​ലി സ്ട്രീ​റ്റി​ലേ​ക്കു തി​രി​ഞ്ഞു. പെ​ൺ​കു​ട്ടി​യെ സു​ര​ക്ഷി​ത​യാ​യി വീ​ട്ടി​ലെ​ത്തി​ക്കേ​ണ്ട സു​ഹൃ​ത്തുത​ന്നെ​യാ​ണ് അ​വ​ളു​ടെ ജീ​വ​നെ​ടു​ത്ത​തെ​ന്ന് അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​ർ ത​റ​പ്പി​ച്ചു പ​റ​ഞ്ഞ​പ്പോ​ഴും സ്ട്രീ​റ്റ് കു​റ്റം സ​മ്മ​തി​ക്കാ​ൻ ത​യാ​റാ​യി​ല്ല.

സ്ഥി​ര​മാ​യി ഒ​രു മേ​ൽ​വി​ലാ​സം പോ​ലും ഇ​ല്ലാ​ത്ത സ്ട്രീ​റ്റ് ക​ള്ളം പ​റ​യു​ക​യാ​ണെ​ന്ന് അ​ന്വേ​ഷ​ണ സം​ഘം ക​രു​തി.

ആ ​രാ​ത്രി സം​ഭ​വി​ച്ച​ത്?

സം​ഗീ​ത​നി​ശ​യി​ൽ പ​ങ്കെ​ടു​ത്ത ശേ​ഷം കീ​ല്ലി​യും സു​ഹൃ​ത്തു​ക്ക​ളും തൊ​ട്ട​ടു​ത്തു​ള്ള ക്ല​ബി​ലേ​ക്കു പോ​യി. അ​വി​ടെ അ​വ​ർ ആ​ടി​യും പാ​ടി​യും മ​തി​വ​രു​വോ​ളം ആ​ഘോ​ഷി​ച്ചു. പാ​ട്ടി​നൊ​പ്പം മ​ദ്യംകൂ​ടി​യാ​യ​തോ​ടെ ആ​ഘോ​ഷ​രാവി​നു വീ​ര്യം​കൂ​ടി.

ആ ​രാ​ത്രി സു​ഹൃ​ത്ത് സ്ട്രീ​റ്റ് അ​മി​ത​മാ​യി മ​ദ്യ​പി​ച്ചി​രു​ന്നു. ബാ​റി​ൽനി​ന്നി​റ​ങ്ങി ഈ ​സം​ഘം നേ​രെ പോ​യ​തു കീ​ല്ലി​യു​ടെ സു​ഹൃ​ത്തി​ന്‍റെ ടാം​വ​ർ​ത്തി​ലു​ള്ള വീ​ട്ടി​ലേ​ക്കാ​ണ്. ന​ന്നേ ക്ഷീ​ണി​ത​യാ​യി​രു​ന്ന കീ​ല്ലി​യോ​ടു അ​വി​ടെ ത​ങ്ങാ​മെ​ന്നും അ​ടു​ത്ത ദി​വ​സം രാ​വി​ലെ വീ​ട്ടി​ലേ​ക്കു പോ​യാ​ൽ മ​തി​യെ​ന്നും സു​ഹൃ​ത്ത് പ​റ​ഞ്ഞെ​ങ്കി​ലും അ​വ​ൾ കേ​ട്ടി​ല്ല.

ത​നി​ക്കു ന​ല്ല ക്ഷീ​ണ​മു​ണ്ടെ​ന്നും എ​ങ്ങ​നെ​യെ​ങ്കി​ലും വീ​ട്ടി​ലെ​ത്തി‌​യാ​ൽ മ​തി​യെ​ന്നു​മാ​യി​രു​ന്നു മ​റു​പ​ടി. സ്ട്രീ​റ്റ് ഒ​പ്പ​മു​ണ്ടെ​ന്നും അ​വ​ൻ തൊ​ട്ട​ടു​ത്താ​ണ് താ​മ​സി​ക്കു​ന്ന​തെ​ന്നും ഒ​രു​മി​ച്ചു പൊ​യ്ക്കോ​ളാ​മെ​ന്നും പ​റ​ഞ്ഞാ​ണ് കീ​ല്ലി വീ​ട്ടി​ൽനി​ന്നി​റ​ങ്ങി​യ​തെ​ന്നും സു​ഹൃ​ത്ത് ഓ​ർ​ക്കു​ന്നു.

ഉ​റ്റ സു​ഹൃ​ത്ത് ത​ന്നെ സു​ര​ക്ഷി​ത​യാ​യി വീ​ട്ടി​ലെ​ത്തി​ക്കു​മെ​ന്നു കീ​ല്ലി പ്ര​തീ​ക്ഷി​ച്ചെ​ങ്കി​ലും അ​വ​ൾ​ക്കു പി​ന്നീ​ടു വീ​ട്ടി​ലേ​ക്കു മ​ട​ങ്ങാ​ൻ സാ​ധി​ച്ച​തേ​യി​ല്ല. വീ​ട്ടി​ലേ​ക്കു വെ​റും ഇ​രു​പ​തു മി​നി​റ്റ് ന​ട​ക്കാ​വു​ന്ന ദൂ​ര​ത്തി​ൽ​നി​ന്ന് അ​വ​ൾ ന​ട​ന്ന​തു മ​ര​ണ​ത്തി​ന്‍റെ വ​ഴി​യി​ലേ​ക്കാ​യി​രു​ന്നു.

തു​റ​ന്നു​പ​റ​ച്ചി​ൽ

“ഒ​രു തി​ക​ഞ്ഞ കു​റ്റ​വാ​ളി​യു​ടെ മി​ക​വോ​ടെ​യാ​ണ് സ്ട്രീ​റ്റ് പോ​ലീ​സി​ന്‍റെ ചോ​ദ്യം ചെ​യ്യ​ലി​നെ നേ​രി​ട്ട​ത്. വി​ശ്വ​സ​നീ​യ​മാ​യ പ​ല ക​ള്ള​ങ്ങ​ളും അ​വ​ൻ പ​റ​ഞ്ഞു​കൊ​ണ്ടേ​യി​രു​ന്നു.

കീ​ല്ലി​യെ തൊ​ട്ട​ടു​ത്തു​ള്ള ഒ​രു ടെ​ലി​ഫോ​ൺ ബൂ​ത്തി​ൽ എ​ത്തി​ച്ചി​ട്ടാ​ണ് അ​വ​ൻ പി​രി​ഞ്ഞ​തെ​ന്നു കീ​ല്ലി​യു​ടെ കു​ടും​ബ​ത്തെ​യും പോ​ലീ​സി​നെ​യും ധ​രി​പ്പി​ച്ചു. അ​വ​ൾ​ക്കൊ​പ്പം ന​ട​ന്ന വ​ഴി​ക​ൾ​പോ​ലും അ​വ​ൻ കാ​ണി​ച്ചു​ത​ന്നു.” പ്രോ​സി​ക്യൂ​ട്ട​ർ ജേ​ക്ക​ബ് ഹാ​ലം തു​ട​ർ​ന്നു.

” പ​ക്ഷേ, സി​സി ​ടി​വി ദൃ​ശ്യ​ങ്ങ​ൾ അ​വ​ന്‍റെ ക​ള​വു​ക​ൾ പൊ​ളി​ച്ച​ടു​ക്കി. സി​സി​ ടി​വി മാ​ത്ര​മ​ല്ല, അ​വ​ന്‍റെ മൊ​ബൈ​ൽ ട​വ​ർ ലൊ​ക്കേ​ഷ​നും ഡി​എ​ൻ​എ​യും എ​ല്ലാം അ​വ​ന്‍റെ വാ​ദ​ങ്ങ​ളെ പൊ​ളി​ക്കു​ന്ന​താ​യി​രു​ന്നു. ഒ​ടു​വി​ൽ സ്ട്രീ​റ്റ് സം​ഭ​വി​ച്ച​തൊ​ക്കെ​യും തു​റ​ന്നുപ​റ​ഞ്ഞു.

കൊ​ടും​ കു​റ്റ​വാ​ളി

ഇ​തു പെ​ട്ടെ​ന്നു​ണ്ടാ​യ മ​ര​ണ​മ​ല്ലെ​ന്ന് ഉ​റ​പ്പാ​ണ്. കാ​ര​ണം ബോ​ധം മ​റ​യ​ണ​മെ​ങ്കി​ൽ പ​ത്തു മു​ത​ൽ പ​തി​ന​ഞ്ചു സെ​ക്ക​ൻ​ഡ് വ​രെ സ​മ​യ​മെ​ടു​ക്കും. എ​ന്നാ​ൽ, കീ​ല്ലിയു​ടെ കാ​ര്യ​ത്തി​ൽ ഇ​തു ര​ണ്ടു മു​ത​ൽ മൂ​ന്നു മി​നി​റ്റ് വ​രെ നീ​ണ്ടു. ആ​ദ്യ സെ​ക്ക​ൻ​ഡു​ക​ളി​ൽ ശ്വാ​സം കി​ട്ടാ​തെ വ​രു​ന്ന​തു​കൊ​ണ്ടു​ത​ന്നെ അ​വ​ർ ക​ഴു​ത്തി​ൽ മു​റു​കു​ന്ന വ​സ്തു​വി​ൽ തീ​ർ​ച്ച​യാ​യും പി​ടി​മു​റു​ക്കും.

ഇ​തി​നു സ​മാ​ന​മാ​യ പാ​ടു​ക​ൾ കീ​ല്ലി​യു​ടെ ശ​രീ​ര​ത്തി​ലും ക​ഴു​ത്തി​ലു​മു​ണ്ട്. മാ​ത്ര​മ​ല്ല, സ്ട്രീ​റ്റ് കീ​ല്ലി​യു​ടെ മു​ഖ​ത്തും ക​ഴു​ത്തി​ലും പി​ടി​മു​റു​ക്കു​ന്ന​താ​യു​ള്ള ദൃ​ശ്യ​ങ്ങ​ൾ സി​സി​ടി​വി​യി​ൽനി​ന്നു ല​ഭി​ച്ചു. കൂ​ടാ​തെ പു​ല​ർ​ച്ചെ 04.18 മു​ത​ൽ 04.52 വ​രെ പാ​ർ​ക്കി​ന്‍റെ പ​രി​സ​ര​ത്തു​ണ്ടാ​യി​രു​ന്ന​താ​യി അ​യാ​ളു​ടെ ഫോ​ൺ ലൊ​ക്കേ​ഷ​ൻ സൂ​ചി​പ്പി​ച്ചു.

കീ​ല്ലി​യു​ടെ ഫോ​ണും അ​തേ ട​വ​ർ ലൊ​ക്കേ​ഷ​നി​ൽ ത​ന്നെ​യു​ണ്ടാ​യി​രു​ന്നു. ശേ​ഷം 04.58ഓ​ടെ സ്ട്രീ​റ്റി​ന്‍റെ ലൊ​ക്കേ​ഷ​ൻ സി​ഗ്ന​ൽ കീ​ല്ലി​യു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ ഭാ​ഗ​ത്തേ​ക്കു മാ​റി. സ്ട്രീ​റ്റി​ന്‍റെ ടീഷ​ർ​ട്ടി​ൽ കീ​ല്ലി​യു​ടെ മേ​ക്ക​പ്പി​ന്‍റെ പാ​ടു​ക​ൾ ക​ണ്ട​തും കൊ​ല​യാ​ളി അ​യാ​ൾ ത​ന്നെ​യെ​ന്ന​തു സാ​ധൂ​ക​രി​ച്ചു.”- ഹാ​ലം പ​റ​ഞ്ഞു.

അ​വ​ളു​ടെ പ​തി​നാ​റാം ജ​ന്മ​ദി​ന​ത്തി​ലാ​ണ് വ​ഴി​വി​ട്ട ബ​ന്ധ​ത്തി​നു നി​ർ​ബ​ന്ധി​ച്ചി​ട്ടു കീ​ല്ലി വ​ഴ​ങ്ങാ​ത്ത​തി​ൽ ജീ​വ​ൻ ന​ഷ്ട​മാ​യ​തെ​ന്നു അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടി.

സ്ട്രീ​റ്റി​ന്‍റെ ക്രൂ​ര​ത​ക​ൾ​ക്കു വി​ധേ​യ​യാ​യ ഏ​ക പെ​ൺ​കു​ട്ടി കീ​ല്ലി​യ​ല്ലെ​ന്നും മു​ൻ​പ് മ​റ്റു പെ​ൺ​കു​ട്ടി​ക​ളെ​യും അ​യാ​ൾ സ​മാ​ന​മാ​യ രീ​തി​യി​ൽ കൊ​ല​പ്പെ​ടു​ത്തി​യി​ട്ടു​ണ്ടെ​ന്ന ഞെ​ട്ടി​ക്കു​ന്ന വ​സ്തു​ത​കൂ​ടി അ​ന്വേ​ഷ​ണ സം​ഘം ക​ണ്ടെ​ത്തി.

കീ​ല്ലി കൊ​ല​പാ​ത​ക​ത്തി​നു പു​റ​മേ ഒ​രു കു​ട്ടി​യെ ഉ​ൾ​പ്പെ​ടെ ആ​റു പേ​രെ സ്ട്രീ​റ്റ് ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ച്ച​താ​യും പോ​ലീ​സ് ക​ണ്ടെ​ത്തി. സ്റ്റാ​ഫോ​ർ​ഡ് ക്രൗ​ൺ കോ​ട​തി​യി​ൽ കേ​സി​ന്‍റെ വി​ചാ​ര​ണ പു​രോ​ഗ​മി​ക്കു​ന്പോ​ഴാ​ണ് ഞെ​ട്ടി​ക്കു​ന്ന വി​വ​ര​ങ്ങ​ൾ പു​റ​ത്തു​വ​രു​ന്ന​ത്.

Endnotes:
  1. അവളെപ്പോലെ സുന്ദരിയായ ഒരു പെണ്ണ് അടുത്തു കിടക്കുമ്പോൾ കൈ വെക്കാതിരിക്കാൻ ഞാൻ മാലാഖയൊന്നുമല്ലല്ലോ…; നിങ്ങളെയും പ്രണയം വേദനിപ്പിച്ചോ ? രക്തത്തിന്റെ ഗന്ധമുള്ള ഒരു പ്രണയ കഥ….: https://malayalamuk.com/true-love-never-has-a-happy-ending-because-there-is-no-ending-to-true/
  2. ഒരു കഥയ്ക്കുമപ്പുറം: ജോർജ്ജ് മറ്റം എഴുതിയ കഥ .: https://malayalamuk.com/oru-kadhayukkum-appuram-story-by-george-mattam/
  3. കുട്ടനാട് അക്ഷരാർത്ഥത്തിൽ മുങ്ങി; ജനം ഒഴുകുന്നു ചങ്ങനാശേരിയിലേക്ക്……: https://malayalamuk.com/changanacherry-rescue-camp-kuttanad-save/
  4. ഇംഗ്ലണ്ടിലേയ്ക്ക് എത്തിയത് 8000 ഏക്കറിലെ വനസമ്പത്തും ധാതുക്കളും… 99 വർഷം കരാർ നിശ്ചയിക്കുന്ന ബ്രിട്ടീഷ് പതിവ് ഇവിടെ 999 വർഷമായതെങ്ങിനെ? മുല്ലപ്പെരിയാർ കരാറിന്റെ മറവിൽ കേരള ജനത ഒറ്റിക്കൊടുക്കപ്പെട്ടുവോ?  ഹൃദയരക്തത്താൽ ഒപ്പുവയ്ക്കുന്നുവെന്ന് തിരുവിതാംകൂർ രാജാവ് കുറിച്ചതെന്തേ… അഡ്വ.…: https://malayalamuk.com/mullapperiyar-agreement-adv-russel-joy-reveals-the-truth/
  5. അദ്ഭുതങ്ങൾ നിറഞ്ഞ ല​ണ്ട​നി​ലെ ബ​ക്കിം​ഗ് ഹാം ​കൊ​ട്ടാ​രം: https://malayalamuk.com/buckingham-palace/
  6. കൊന്നത് വി​ദ​ഗ്ധ​നാ​യ കൊലയാളി, കൊലപ്പെടുത്തിയത് മൂർച്ചയുള്ള കട്ടർ കൊണ്ട്; രക്തം കട്ടപിടിക്കാത്ത ശരീരം, മുറിച്ച ഭാഗങ്ങളിൽ ശരീരം ചിന്നിച്ചിതറിയ നിലയിൽ, കൊല്ലപ്പെട്ടത് ആര് ? കൊലയാളിയും….: https://malayalamuk.com/kozhikode-elavazhinjipuzha-dead-body/

Source URL: https://malayalamuk.com/trusted-friend-raped-killed-woman-20-promising-walk-home-trial-hears/