ട്വൻറി 20 സ്ഥാനാർഥികളെ പ്രഖ്യാപിച്ചു . ശ്രീനിവാസനും കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളിയും ട്വൻറി 20 യിൽ . പിജെ ജോസഫിന്റെ മരുമകൻ സ്ഥാനാർത്ഥിപ്പട്ടികയിൽ

by News Desk | March 8, 2021 12:19 pm

കിഴക്കമ്പലം: തദ്ദേശതെരഞ്ഞെടുപ്പിൽ എറണാകുളത്തിൻ്റെ കിഴക്കൻ മേഖലയിൽ വൻ മുന്നേറ്റം നടത്തിയ ട്വൻ്റി 20 നിയമസഭാ തെരഞ്ഞെടുപ്പിലും പോരിനിറങ്ങുന്നു. എറണാകുളത്തെ അഞ്ച് നിയോജകമണ്ഡലങ്ങളിലേക്കുള്ള ട്വൻ്റി 20-യുടെ സ്ഥാനാര്‍ത്ഥികളെ സംഘടനയുടെ ചീഫ് കോര്‍ഡിനേറ്റര്‍ സാബു എം ജേക്കബ് പ്രഖ്യാപിച്ചു.

സംഘടനയുടെ പ്രവര്‍ത്തനം വിപുലീകരിക്കുന്നതിൻ്റെ ഭാഗമായി പ്രമുഖ വ്യക്തിത്വങ്ങളെ ഉൾപ്പെടുത്തി ട്വൻ്റി 20 ഉപദേശക സമിതി രൂപീകരിച്ചു. ട്വൻ്റി 20യുടെ പുതിയ ഉപദേശക സമിതി അധ്യക്ഷനായി കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളി ചുമതലയേറ്റു. നടൻ ശ്രീനിവാസനും സംവിധായകൻ സിദ്ധിഖും ഏഴംഗ ഉപദേശക സമിതിയിൽ അംഗങ്ങളാവും.
നിയമസഭാ തെരഞ്ഞെടുപ്പിൽ അത്ഭുതം സൃഷ്ടിക്കും എന്ന പ്രഖ്യാപനത്തോടെ എറണാകുളം ജില്ലയിലെ അഞ്ച് മണ്ഡലങ്ങളിലേക്കുള്ള ട്വൻ്റി 20 സ്ഥാനാര്‍ത്ഥികളേയും ഇന്ന് പ്രഖ്യാപിച്ചു. ട്വൻ്റി 20 യുടെ ശക്തി കേന്ദ്രമായ കുന്നത്തുനാട്ടിൽ സുജിത്ത് പി സുരേന്ദ്രനാണ് സ്ഥാനാര്‍ത്ഥിയാവുന്നത്. കോതമംഗലത്ത് ഡോ. ജോ ജോസഫാണ് സ്ഥാനാര്‍ത്ഥിയാവുക. കളമശ്ശേരി മെഡിക്കൽ കോളേജിൽ നിന്നും വിരമിച്ച ഡോക്ടര്‍ ജോ ജോസഫ് കേരള കോണ്‍ഗ്രസ് നേതാവ് പി.ജെ.ജോസഫിൻ്റെ മരുമകനാണ്. ചിത്ര സുകുമാരനാണ് പെരുമ്പാവൂരിലെ സ്ഥാനാര്‍ത്ഥി. മൂവാറ്റുപുഴയിൽ മാധ്യമപ്രവര്‍ത്തകനായ സി.എൻ. പ്രകാശൻ സ്ഥാനാര്‍ത്ഥിയാവും. വൈപ്പിനിൽ ഡോ. ജോബ് ചക്കാലക്കലാവും സ്ഥാനാര്‍ത്ഥി. സ്ഥാനാര്‍ത്ഥികളാരും പൊതുപ്രവര്‍ത്തന രംഗത്ത് ഉള്ളവരല്ലെങ്കിലും ആരോഗ്യം, വിദ്യാഭ്യാസം തുടങ്ങി വിവിധ മേഖലകളിൽ വൈദഗ്ദ്ധ്യം ഉള്ളവരാണ്.

Endnotes:
  1. കി​ഴ​ക്ക​ന്പ​ല​ത്തി​നു പു​റ​ത്തേ​ക്കും സ്വാ​ധീ​ന​മു​റ​പ്പി​ച്ച് ട്വ​ന്‍റി 20; ഐ​ക്ക​ര​നാ​ട്ടി​ലും ഭ​ര​ണം പി​ടി​ക്കാ​ൻ സാ​ധ്യ​ത: https://malayalamuk.com/twenty20-with-influence-outside-the-east-coast-possibility-to-rule-in-the-united-states-as-well/
  2. കേരള കോൺഗ്രസ്സിലെ തർക്കം ബാധിക്കുക യുഡിഫിൽ മൂന്ന് സീറ്റുകളെ; ഹൈക്കമാൻഡിന് അതൃപ്തി, കോൺഗ്രസ് ഇടപെടുന്നു: https://malayalamuk.com/kerala-congress-seat-dispute-congress-trying-ti-intervene/
  3. കേരള തദ്ദേശ തെരഞ്ഞെടുപ്പ് ഫലം ഒരു വിശകലനം: മലയാളം യുകെ സ്പെഷ്യൽ റിപ്പോർട്ട്: https://malayalamuk.com/an-analysis-of-kerala-local-body-election-results/
  4. നിഷയെ തള്ളി ജോസഫ്, വെട്ടിലായി യുഡിഎഫ്; ഔദാര്യം വേണ്ട, രണ്ടില ഇല്ലെങ്കിലും മത്സരിക്കും മുന്നറിയിപ്പുമായി ജോസ് വിഭാഗം: https://malayalamuk.com/joseph-slams-nisha/
  5. യുഡിഎഫ് തള്ളിപ്പറഞ്ഞത് മാണി സാറിന്റെ രാഷ്ട്രീയത്തെ; ഭാവി രാഷ്ട്രീയം നാളെ തീരുമാനിക്കുമെന്നും ജോസ് കെ മാണി, പ്രതികരണവുമായി പിജെ ജോസഫിനൊപ്പം പിസി ജോർജും…..: https://malayalamuk.com/udf-suspends-kerala-congress-jose-k-mani-faction/
  6. പാലായില്‍ മാണി സി കാപ്പന്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി; പി ജെ ജോസഫിന്റെ പ്രസ്താവനയിൽ പ്രതികരിച്ച് മാണി സി കാപ്പന്‍, പ്രതികരിക്കാതെ എന്‍സിപി സംസ്ഥാന നേതൃത്വം: https://malayalamuk.com/mani-c-kappan-pj-joseph-assembly-election/

Source URL: https://malayalamuk.com/twenty20-candidates-announced/