യുഎഇയിൽ ശക്തമായ മഴ; അതീവ ജാഗ്രത നിർദ്ദേശം, സ്കൂളുകൾക്ക് അവധി

by News Desk 6 | November 21, 2019 5:37 am

കേരളത്തിലേതിന് സമാനമായി യുഎഇയിലും കനത്ത മഴ. എല്ലാ എമിറേറ്റുകളിലും പുലർച്ചെ മുതൽ ശക്തമായ മഴ തുടരുകയാണ്. കനത്ത മഴ ജനജീവിതത്തെ സാരമായി ബാധിച്ചു.യുഎഇ കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിൻറെ പ്രവചനം പോലെ അബുദാബിയും ദുബായും ഉൾപ്പെടെ എല്ലാ എമിറേറ്റുകളിലും ശക്തമായ മഴ തുടരുകയാണ്. കനത്ത മഴയെത്തുടർന്നു യുഎഇയിലെ സ്കൂളുകൾക്ക് വിദ്യാഭ്യാസ മന്ത്രാലയം അവധി പ്രഖ്യാപിച്ചു. ഷാർജ, അജ്മാൻ, റാസൽഖൈമ, ഫുജൈറ തുടങ്ങിയ വടക്കൻ എമിറേറ്റുകളിലെ റോഡുകളിൽ വെള്ളക്കെട്ടുകൾ രൂപപ്പെട്ടത് ഗതാഗതം തടസപ്പെടുത്തി.

ദൂരക്കാഴ്ച കുറഞ്ഞതിനാൽ വാഹനമോടിക്കുന്നവർ അതീവ ജാഗ്രത പാലിക്കണമെന്നാണ് പൊലീസ് നിർദേശം. ഷാർജയിൽ ടാക്സി സർവീസുകളും ഫെറി സർവീസുകളും തടസപ്പെട്ടു. കനത്തമഴയിൽ പെട്ടെന്നു വെള്ളക്കെട്ടുകളുണ്ടാകാൻ സാധ്യതയുള്ളതിനാൽ വടക്കൻ എമിറേറ്റുകളിലെ മലമ്പ്രദേശങ്ങളിൽ വിനോദസഞ്ചാരം പൊലീസ് നിരുത്സാഹപ്പെടുത്തുകയാണ്. വരും ദിവസങ്ങളിലും മഴ തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണവകുപ്പിൻറെ പ്രവചനം.

Endnotes:
  1. ബ്രിട്ടീഷ് സ്കൂളുകൾക്ക് പാഠമാക്കാം ഈ ഫ്രഞ്ച് മാതൃക ; കൃത്യമായ സുരക്ഷാ നടപടികളുമായി ഫ്രാൻസ്. യുകെയിൽ ജൂൺ 1 ന് സ്കൂളുകൾ തുറക്കുമെന്നിരിക്കെ വിദ്യാർത്ഥികളുടെ സുരക്ഷയിൽ ആശങ്ക: https://malayalamuk.com/this-french-model-can-be-taught-to-british-schools/
  2. കൊറോണ ബാധ : ബ്രിട്ടനിൽ വരുംദിവസങ്ങളിൽ കൂടുതൽ സ്കൂളുകൾ അടച്ചിടുമെന്ന് റിപ്പോർട്ടുകൾ.: https://malayalamuk.com/coronavirus-many-schools-will-have-to-shut-in-days/
  3. തീവ്രവാദികളുടെ ലക്‌ഷ്യം മോഹന്‍ ഭാഗവതോ ? കേരളത്തിൽ അതീവ ജാഗ്രത നിർദ്ദേശം; ഡോ. മോഹന്‍ ഭാഗവതിന്റെ പരിപാടികളില്‍ അതിശക്തമായ സുരക്ഷ: https://malayalamuk.com/special-security-for-mohan-bhagwat-in-kerala/
  4. കനത്ത പേമാരി, റോഡ് ഏത് പുഴയേത് : ഏഴ് ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി: https://malayalamuk.com/heavy-rain-lashes-kerala-holiday-declared-in-7-districts/
  5. ആഴ്ചകളായി നീണ്ടുനിന്ന അധ്യാപക സംഘടനകളുമായുള്ള തർക്കങ്ങൾക്ക് ഒടുവിൽ ജൂൺ ഒന്നു മുതൽ തന്നെ സ്കൂളുകൾ ആരംഭിക്കുമെന്ന തീരുമാനവുമായി പ്രധാനമന്ത്രി ബോറിസ് ജോൺസൺ: https://malayalamuk.com/prime-minister-boris-johnson-has-decided-to-open-schools-from-june-1/
  6. കൊറോണ വൈറസ്: സ്കൂളുകൾ പൂട്ടിയത് സമൂഹവ്യാപനം ഗണ്യമായി കുറച്ചുവെന്ന് ശാസ്ത്രജ്ഞൻമാർ.: https://malayalamuk.com/coronavirus-scientists-question-school-closures-impact/

Source URL: https://malayalamuk.com/uae-dams-open-gates-after-heavy-rainfall/