കേരളത്തിലേതുൾപ്പെടെ വ്യാജ സർവകലാശാലകളുടെ ലിസ്റ്റ് പുറത്തിറക്കി യുജിസി. സൂക്ഷിക്കുക ഈ തട്ടിപ്പുകാരുടെ വലയിൽ കുടുങ്ങരുത്
by News Desk | October 10, 2020 1:04 am
ന്യൂഡല്‍ഹി: യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മിഷന് രാജ്യത്തെ വ്യാജ സര്‍വകലാശാലകളുടെ പുതിയ പട്ടിക പുറത്തിറക്കി. കേരളത്തില്‍ നിന്നുളള ഒരെണ്ണം അടക്കം 24 സര്‍വകലാശാലകളാണ് പട്ടികയിലുളളത്. കൂടുതല്‍ വ്യാജ സര്‍വകലാശാലകളും ഉത്തര്‍പ്രദേശില്‍ നിന്നുളളവയാണ്.
ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അള്‍ട്ടര്‍നേറ്റീവ് മെഡിസിന്, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് ആന്‍ഡ് എന്‍ജിനീയറിങ് തുടങ്ങി യഥാര്‍ഥ ഇന്‍സ്റ്റിറ്റ്യൂട്ടുകളുടേതിന് സമാനമായ പേരുകളുളള നിരവധി സ്ഥാപനങ്ങളെ യുജിസി വ്യാജപട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ഇത്തരത്തില്‍ വ്യാജസ്ഥാപനങ്ങളുടെ പട്ടിക എല്ലാ വര്‍ഷവും യു.ജി.സി പുറത്തിറക്കാറുളളതാണ്. വ്യാജ സര്‍വകലാശാലകളുടെ പട്ടിക –
ഉത്തര്‍പ്രദേശ്
- വര്‍ണശേയ സംസ്കൃത വിശ്വവിദ്യാല, വാരണാസി
- മഹിളാ ഗ്രാമ വിദ്യാപിഠം / വിശ്വവിദ്യല്യ
- ഗാന്ധി ഹിന്ദി വിദ്യാപീഠ്, പ്രയാഗ്
- നാഷണല്‍ യൂണിവേഴ്സിറ്റി ഓഫ് ഇലക്ട്രോ കോംപ്ലക്സ് ഹോമിയോപ്പതി, കാണ്‍പൂര്‍
- നേതാജി സുഭാഷ് ചന്ദ്രബോസ് യൂണിവേഴ്സിറ്റി (ഓപ്പണ്‍ യൂണിവേഴ്സിറ്റി), അചല്‍ട്ടാല്‍, അലിഗഡ്
- ഉത്തര്‍പ്രദേശ് വിശ്വവിദ്യാലയം, കോസി കലന്‍, മഥുര
- മഹാറാണ പ്രതാപ് ശിക്ഷ നികേതന്‍ വിശ്വവിദ്യാലയം,
- ഇന്ദ്രപ്രസ്ഥശിക്ഷ പരിഷദ്, നോയിഡ
ഡല്‍ഹി
- കമേഴ്ഷ്യല്‍ യൂണിവേഴ്സിറ്റി ലിമിറ്റജ് ദര്യഗഞ്ച് ഡല്‍ഹി
- യൂണൈറ്റഡ് നാഷന്‍സ് യൂണിവേഴ്സിറ്റി, ഡല്‍ഹി
- എഡിആര്‍-സെന്‍ട്രിക് ജുറിഡീഷ്യല്‍ യൂണിവേഴ്സിറ്റി, എഡിആര്‍ ഹൗസ്
- ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് ആന്‍ഡ് എന്‍ജിനീയറിങ്, ന്യൂഡല്‍ഹി
- വിശ്വകര്‍മ ഓപണ്‍ യൂണിവേഴ്സിറ്റി ഫോര്‍ സെല്‍ഫ്-എംപ്ലോയ്മെന്റ്, ഇന്ത്യ
- അധ്യാത്മിക് വിശ്വവിദ്യാലയ(സ്പിരിച്വല്‍ യൂണിവേഴ്സിറ്റി)
പശ്ചിമ ബംഗാള്‍
- ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ആള്‍ട്ടര്‍നേറ്റീവ് മെഡിസിന്, കൊല്‍ക്കത്ത
- ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ആള്‍ട്ടര്‍നേറ്റീവ് മെഡിസിന് ആന്‍ഡ് റിസര്‍ച്ച്, കൊല്‍ക്കത്ത
ഒഡീഷ
- നബഭാരത് ശിക്ഷ പരിഷത്ത്, റൂര്‍ക്കല
- നോര്‍ത്ത് ഒറീസ യൂണിവേഴ്സിറ്റി അഗ്രികള്‍ച്ചര്‍ ആന്‍ഡ് ടെക്നോളജി, മയൂര്‍ഭഞ്ച്
കര്‍ണാടക
ബദഗന്‍വി സര്‍ക്കാര്‍ വേള്‍ഡ് ഓപ്പണ്‍ യൂണിവേഴ്സിറ്റി എജ്യൂക്കേഷന്‍ സൊസൈറ്റി
കേരള
സെന്റ്.ജോണ്‍സ് യൂണിവേഴ്സിറ്റി കിശനറ്റം
മഹാരാഷ്ട്ര
രാജ അറബിക് യൂണിവേഴ്സിറ്റി, നാഗ്പുര്‍
പുതുച്ചേരി
ശ്രീ ബോധി അക്കാദമി ഓഫ് ഹയര്‍ എഡ്യൂക്കേഷന്‍
ആന്ധ്രപ്രദേശ്
ക്രൈസ്റ്റ് ടെസ്റ്റമെന്റ് ഡീമ്ഡ് യൂണിവേഴ്സിറ്റി
Endnotes:- ഇവര്‍ ഇംഗ്ലണ്ടിലെ ലോക്കല്‍ ഇലക്ഷനുകളില്‍ ഇടം നേടിയ ഇംഗ്ലണ്ട് മലയാളികള്‍: https://malayalamuk.com/uk-local-election-malayalee-participation/
- യുജിസിയുടെ പുതിയ മാര്‍ഗ്ഗനിര്‍ദ്ദേശം : കോളജുകളില്‍ ഇനി ഒരു മണിക്കൂര്‍ വ്യായാമം നിര്‍ബന്ധം: https://malayalamuk.com/one-hour-exercises-colleges/
- യുകെ യൂണിവേഴ് സിറ്റികളിൽ ഭയാനകമാംവിധം കോവിഡ് കേസുകൾ വർദ്ധിക്കുന്നു: അഞ്ചോളം യൂണിവേഴ് സിറ്റികൾ അധ്യയനം പൂർണമായി ഓൺലൈനിലാക്കുന്നു.: https://malayalamuk.com/covid-cases-on-the-rise-at-uk-universities/
- നമ്മുടെ രീതിയില്‍ തന്നെ മക്കള്‍ വളരണം എന്നു വാശിപിടിക്കരുത്! ദീര്‍ഘ ക്ഷമയോടു കൂടിയാവണം ഓരോ മാതാപിതാക്കളും മക്കളെ കൈകാര്യം ചെയ്യേണ്ടത്. ‘പത്ത് തലയുള്ള മനഃശാസ്ത്രജ്ഞന്’ പാര്‍ട്ട് 2: https://malayalamuk.com/vipin-roldant-interview-part-two/
- ‘അറിയാലോ, ഇവിടെ ടെന്‍ഡര്‍ സിസ്റ്റം ആണ്, ഇപ്പോള്‍ ഏറ്റവും മുന്പില് നില്‍ക്കുന്നത് മുപ്പത്തിയഞ്ചു ലക്ഷം ആണ് ‘… 22 വയസുള്ള എനിക്ക് ആകെ കേട്ടു കേള്‍വി രാവണപ്രഭുവിലെ concealed ടെന്‍ഡറിന്റെ സീന്‍ ആണ്…!…: https://malayalamuk.com/anupama-m-aachari-face-book-post/
- കര്‍ദിനാള്‍ ആലഞ്ചേരിക്കെതിരേ വ്യാജരേഖ; ഒന്നാം പ്രതി ഫാ. പോള്‍ തേലക്കാട്ട്, രണ്ടാം പ്രതി ബിഷപ്പ് ജേക്കബ് മനത്തോടത്ത്, വിവാദത്തില്‍ ആടിയുലഞ്ഞ് സിറോ മലബാര്‍ സഭ: https://malayalamuk.com/fake-documents-against-cardinal/
Source URL: https://malayalamuk.com/ugc-releases-list-of-fake-universities-including-kerala/