കൊറോണ ബാധ മൂലം ജീവന്‍ നഷ്ടപ്പെട്ട NHS സ്റ്റാഫിന്റെയും, ആരോഗ്യ പ്രവര്‍ത്തകരുടെയും ആശ്രിതര്‍ക്ക് സര്‍ക്കാര്‍ ILR നല്‍കും.സ്വകാര്യ കെയര്‍ ഹോമുകളില്‍ ജോലി ചെയ്തിരുന്ന കെയര്‍ വര്‍ക്കെഴ്സിന്‍റെ ബന്ധുക്കളും ഈ പട്ടികയിൽ പെടും.  ഹോം ഓഫീസ് ഫീഈടാക്കുകയില്ല. ഇതുവരെ എല്ലാ വിഭാഗത്തിൽപ്പെട്ടവരും കൂടി 314 ആരോഗ്യ പ്രവര്‍ത്തകര്‍ ബ്രിട്ടനില്‍ കൊറോണ ബാധ മൂലം മരണപ്പെട്ടതായാണ് കണക്കുകൾ.

എന്നാല്‍ ഈ ആശ്രിതര്‍ ആരോഗ്യ മേഖലയില്‍ ജോലി ചെയ്യുന്നവര്‍ ആയിരിക്കണം. NHS- പ്രൈവറ്റ് ആരോഗ്യ മേഖലയില്‍ ജോലി ചെയ്യുന്നവര്‍ക്കും ഈ സൗകര്യം ലഭിക്കും. യുറോപ്യന്‍ യൂണിയനിലെ ജോലിക്കാര്‍ക്ക് ഈ ആനുകൂല്യം ലഭ്യമല്ല. ഇത് സംബന്ധമായ കൂടുതല്‍ വിശദാംശങ്ങള്‍ ലഭ്യമായിട്ടില്ല.

ഇന്ത്യൻ വംശജയായ ഹോം സെക്രട്ടറി പ്രീതി പട്ടേല്‍ ആണ് ഇത് സംബന്ധമായ വിവരങ്ങള്‍ പുറത്തു വിട്ടത്. ലേബര്‍ പാര്‍ട്ടിയും സര്‍ക്കാരിന്റെ ഈ നീക്കത്തെ സ്വാഗതം ചെയ്തു.