ഉഴവൂര്‍ എന്ന ദേശത്ത് ജനിച്ച് യാദൃശ്ചികമോ അല്ലാതെയോ യുകെയില്‍ എത്തിപ്പെട്ട ഒരു കൂട്ടം ആള്‍ക്കാര്‍ പരസ്പരം കണ്ടുമുട്ടി ഉണ്ടായ സൗഹൃദങ്ങള്‍, അത് വളര്‍ന്ന് വലുതായി. ആ സൗഹൃദങ്ങളുടെ കൂട്ടായ്മയാണ് പിന്നീട് ഉഴവൂര്‍ സംഗമമായി പരിണമിച്ചത്. പിന്നീട് ഉഴവൂര്‍ സംഗമം സംഗമങ്ങളുടെ സംഗമമായി വളര്‍ന്നു. സംഘടക മികവുകൊണ്ട് ഏവരുടെയും പ്രശംസ പിടിച്ചു പറ്റിയ ഈ വര്‍ഷത്തെ സംഗമം കഴിഞ്ഞ 22,23,24 തീയതികളില്‍ ചെല്‍റ്റന്‍ഹാമിലെ ക്രോഫ്‌റ്റ് ഫാമില്‍ വളരെ ഗംഭീരമായി തകര്‍ത്ത് തിമിര്‍ത്തു പെയ്തിറങ്ങി.

22 വെള്ളിയാഴ്ച്ച വൈകുന്നേരം 5 മണിയോടെ ആരംഭിച്ച സംഗമം 24 ഞായറാഴ്ച്ച ഉച്ചകഴിഞ്ഞ് 2 മണിക്കാണ് അവസാനിച്ചത്. 22 വെള്ളിയാഴ്ച്ച വൈകുന്നേരം ഹരീഷ് പാലായുടെ ഗാനമേളയും ദേശി നാച്ചിന്റെ ബോളിവുഡ് ഡാന്‍സും ഒപ്പം ഉഴവൂര്‍ക്കാരുടെ ആട്ടവും പാട്ടും ഒക്കെയായി വെളുക്കുവോളം ഉഴവൂര്‍ക്കാര്‍ ആടിത്തിമിര്‍ത്തു. 23 ശനിയാഴ്ച്ച രാവിലെ യുകെയിലെ മലയാളികളുടെ ഇപ്പോഴത്തെ ട്രെന്‍ഡ് ആയ വള്ളംകളി മത്സരം നടന്നു. നാലു ഹീറ്റ്സായി 12 ടീമുകള്‍ പങ്കെടുത്ത വള്ളംകളിയില്‍ എടക്കോലി ചുണ്ടന്‍ ഒന്നാം സ്ഥാനവും പെരുംതാനം ചുണ്ടന്‍ രണ്ടാം സ്ഥാനവും പായസമൗണ്ട ചുണ്ടന്‍ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.

തുടര്‍ന്നു നടന്ന വാശിയേറിയ വടംവലി മത്സരത്തില്‍ ഇടക്കോലി തെമ്മാടിസ് ഒന്നാം സ്ഥാനവും ഉഴവൂര്‍ ടൗണ്‍ രണ്ടാം സ്ഥാനവും കരസ്ഥമാക്കി. തുടര്‍ന്ന് ചെയര്‍മാന്‍ ജെയിംസ് കുന്നുംപുറം അധ്യക്ഷത വഹിച്ച പൊതുസമ്മേളനത്തില്‍ ചിഫ് കോഡിനേറ്റര്‍ സ്റ്റീഫന്‍ തീരുവത്ത സ്വാഗതവും ആശ്വസിച്ചു. അതേതുടര്‍ന്ന് നാട്ടില്‍ നിന്നും യുകെയില്‍ എത്തിച്ചേര്‍ന്ന ഉഴവൂര്‍ക്കാരുടെ മാതാപിതാക്കള്‍ ഭദ്രദീപം കൊളുത്തി സമ്മേളനം ഉദ്ഘാടനം ചെയ്തു. ഉഴവൂര്‍ ക്കാരുടെ അളിയന്‍മ്മാരുടെ പ്രതിനിധിയായി സിബി ആശംസകള്‍ അര്‍പ്പിച്ചു. തുടര്‍ന്ന് അനില്‍ മങ്ക്ഗലത് എബി തൊട്ടിയില്‍ എന്നിവരുടെ നേതൃത്വത്തിലുള്ള കലാസന്ധ്യ അരങ്ങേറി. കുട്ടികളുടെ കലാപരിപാടികള്‍ സംഗമത്തിന്റെ മാറ്റ്കൂട്ടി.

8 മണിയോടുകൂടി യുകെയിലെ പ്രശസ്ത ഗായകന്‍ റെക്‌സിന്റെ നേതൃത്വത്തിലുള്ള ഗാനമേള ഉഴവൂര്‍ക്കാരുടെ സിരകളില്‍ അഗ്‌നിയായി പടര്‍ന്നു പാതിരാത്രി വരെ ആണ്‍-പെണ്‍ ഭേദമില്ലാതെ ഉഴവൂര്‍ക്കാര്‍ ക്രോഫ്‌റ്റ് ഫാം പാര്‍ക്കില്‍ ആടിത്തകര്‍ത്തു. 24 ഞായറാഴ്ച്ച രാവിലെ മുതല്‍ ചെറു-ചെറു കൂട്ടങ്ങള്‍ ആയിരുന്ന് സ്ന്മൃതിലയം പരിപാടികള്‍ നടന്നു. ഉച്ചക്ക് 2 മണിയോടുകൂടി സംഗമം പര്യവസാനിച്ചു.

യുകെയില്‍ അറിയപ്പെടുന്ന സംഘാടകരായ ചീഫ് കോഡിനേറ്റര്‍ സ്റ്റീഫന്‍ തെരുവത് ചെയര്‍മാന്‍ ജെയിംസ് കുന്നുംപുറം, മറ്റ് കമ്മറ്റിക്കാരായ അനില്‍ മംഗലത്, മത്തായി ചക്കളപ്പടവില്‍, എബി തൊട്ടിയില്‍, ഗ്രെസ് മുപ്രാപ്പള്ളിയില്‍, ജോബിച്ചന്‍ നാളൊന്നുംപടവില്‍, ടിജോ തുണ്ടിയില്‍, ജോയ് വേരുകടപ്പനാല്‍, സജി മലമുണ്ടക്കല്‍, സാജന്‍ കുന്നപ്പള്ളി എന്നിവരുടെ നേതൃത്വത്തിലുള്ള സംഘാടക സമിതിയുടെ പ്രവര്‍ത്തനങ്ങള്‍ ആണ് ഈ സംഗമം ഒരു വന്‍ വിജയമാക്കി മാറ്റിയത്. ഒപ്പം ഇവന്റ് മാനേജരുടെ റോളില്‍ കമ്മറ്റിയുടെ നീഴലായി നിന്ന് പ്രവര്‍ത്തിച്ച ജോര്‍ജ്ജ്കുട്ടി എണ്ണംപ്ലാശേരിയും നിശബ്ദമായി കാര്യങ്ങള്‍ നിയന്ത്രിച്ചു.

ടീം മൂണ്‍ലൈറ്റ് ഇവന്റാണ് മൂന്നു ദിവസത്തെ ഇവന്റ് മാനേജ്‌മെന്റ് നിര്‍വഹിച്ചത് സ്വാദിഷ്ടമായ ഭക്ഷണവും സ്റ്റേജ് ഷോയെ വെല്ലുന്ന ശബ്ദവും വെളിച്ചവും, ഗംഭീര ഗാനമേളയും, ഡെക്കറേഷനും, ഉള്‍പ്പെടെ എല്ലാകാര്യങ്ങളും ടീം മൂണ്‍ലൈറ്റ് ഇവന്റാണ് നിര്‍വഹിച്ചത്. വീണ്ടും കൊവെന്‍ട്രിയില്‍ നടത്താന്‍ ജോര്‍ജ്കുട്ടി എണ്ണംപ്ലാശ്ശേരി, ഷിന്‍സണ്‍ കവുങ്ങുംപാറ, ടോജോ അബ്രഹാം, സിബു ചര്‍ക്കര എന്നിവരുടെ നേതൃത്വത്തിലുള്ള സംഘത്തെ ഉഴവൂര്‍ നിവാസികള്‍ ചുമതലപ്പെടുത്തി. ഇതിനു മുന്‍പ് കൊവെന്‍ട്രിയില്‍ നടന്ന ഉഴവൂര്‍ സംഗമമാണ് ഏറ്റവും കൂടുതല്‍ ജനപങ്കാളിത്തത്തില്‍ നടന്നത്.