സുരാജ് വെഞ്ഞാറമൂടും നിമിഷ സജയനും തർത്തഭിനയിച്ച അല്ല ജീവിക്കുന്ന കഥാപാത്രങ്ങളെ മലയാളിയുടെ മനസ്സിലേക്ക് പകർന്നു നൽകിയ ചലച്ചിത്രത്തെക്കുറിച്ചു യുകെയിലെ നഴ്സിംഗ് വിദ്യാർത്ഥിനിയായ ജോസ്‌ന തന്റെ ഫേസ്ബുക് കുറിപ്പിലൂടെ സംസാരിക്കുന്നു…

കുറിപ്പിന്റെ പൂർണ്ണ രൂപം 

ഫെമിനിസത്തെ ചുറ്റിപ്പറ്റിയുള്ള വാക്കുകേള്‍ക്കാത്ത ഒരുദിവസം പോലും ഇന്നിപ്പോ ഇല്ലാതായി . കൂടാതെ വന്നു വന്നു വരുന്ന ഒട്ടുമിക്ക സിനിമകളും സീരീസുകളും പ്രസിദ്ദികരണങ്ങളുടെയുമെല്ലാം കാതലായ സബ്ജക്ട് ഇതായി മാറിയിരിക്കുന്നു .

മാറ്റം നല്ലതാണു . അതിനുള്ള മൂവേമെന്റ്‌സും നല്ലതാണു പക്ഷെ അതിനു മുമ്പ് നമുക്ക് ചിന്തിക്കേണ്ട ചില വസ്തുതകള്‍ ഇവിടെ കുറിക്കുകയാണ് ..
ശരിയാവാം തെറ്റാവാം എന്നാലും പറയാതെ പോവ വയ്യ .
നമ്മള്‍ ഇച്ചിരി കുറെ പുറകോട്ടു സഞ്ചരിക്കുവാണെല്‍…
അതായതു ആകാശയാത്രയോ ടു വീലറോ ഫോര്‍ വീലര്‍ യാത്രകളോ ഒന്നും സാധ്യമല്ലാതിരുന്ന…..
ഒന്ന് കണ്ണ് തുറന്നുനോക്കിയാല്‍ എങ്ങും വനങ്ങളും പാറകളും കൊണ്ട് നമ്മുടെ ചുറ്റുപാടുകള്‍ മൂടിയിരുന്ന.. ഇന്നത്തെപോലെ സുഗമമായ യാത്ര സൗകര്യങ്ങളോ, ഇന്‍ഡസ്ട്രീസ് ജോലികളോ കുടുമ്പ ശ്രീ തൊഴിലുറപ്പുകളോ ഒന്നിന്റെം പ്രഹസനം ഇല്ലാതിരുന്ന അന്നത്തെ ആ പഴയ കാലം ..
അന്നത്തെ ആ കല്ലും മുള്ളും നിറഞ്ഞു പന്തലിച്ച.. കാട്ടുമൃഗങ്ങളുടെ വിളയാട്ടമായിരുന്ന ഭൂമിയുടെ ആ പ്രതലത്തെ ഇന്നത്തെ ഈ സ്ഥിതിയില്‍ ആക്കിയെടുക്കാന്‍ നല്ല മസില്‍ പവറും ചങ്കൂറ്റവും കൂടാതെ തന്റെ ജീവന്‍ പോലും പണയം വച്ച് പോരാടാന്‍ തക്ക മനബലവും ഫിസിക്കല്‍ പവറും ആവശ്യമുണ്ടാരുന്ന ഒരു കാലം നമുക്കുണ്ടായിരുന്നു .
അന്നത്തെ ആ ഭീകരാവസ്ഥയില്‍ തങ്ങളുടെ മക്കളെയും സ്ത്രീകളയും സംരക്ഷിക്കാനുള്ള ഉത്തരവാദിത്വത്തില്‍ അവരെ വീട്ടില്‍ ഇരുത്തി ആണുങ്ങള്‍ എന്തിനും ഏതിനും തയാറായ് വെളിയിലിറങ്ങുകയും….
പെണ്ണുങ്ങള്‍ കുഞ്ഞുങ്ങളെ നോക്കാനും പകലന്തിയോളം പ്രകൃതിയോടും മൃഗങ്ങളോടും യുദ്ദം ചെയ്തു പുരയിലെത്തുന്ന തന്റെ പുരുഷനെ അവനുവേണ്ടതെല്ലാം അറിഞ്ഞു ചെയ്തു സന്തോഷിപ്പിക്കുന്നതാണ് തന്റെ സ്വര്‍ഗമെന്നും വിശ്വസിച്ചിരുന്ന ഒരുപറ്റം സ്ത്രീ സമൂഹം ഉള്ള ഒരുകാലമുണ്ടായിരുന്നു .
ഭാര്യയോട് തനിക്കുള്ള സ്‌നേഹവും കരുതലും എടുത്തു പറയാതെയും അവരുടെ ആഗ്രഹങ്ങള്‍ ചോദിക്കാതെയും അവരെ പലവിധത്തില്‍ അനുഭവിക്കാന്‍ അവന്‍ അന്നേ ശീലിച്ചിരുന്നിരിക്കാം . അല്ലങ്കില്‍ അന്നത്തെ പെണ്ണുങ്ങള്‍ അവനു വാരിക്കോരി കൊടുത്തിരുന്ന കരുതലിലൂടെ അവരെ അത് പഠിപ്പിച്ചിരുന്നിരിക്കാം.
അവന്‍ ചെയ്തു വന്നിരുന്ന കഠിനമായ ജോലിയുടെ ഭാഗമായി അവന്റെ മനസും സ്വഭാവ രീതികളും കാര്‍ക്കശ്യം നിറഞ്ഞതുമായിരുന്നിരിക്കണം .
പക്ഷെ അന്നത്തെ സ്ത്രീ ഇതിനെതിരായി പോരാടാനൊരുമ്പെടാതെ നിന്നതൊരുപക്ഷേ തന്റെ പുരുഷന്‍ ചെയ്യുന്ന കാഠിന്യമേറിയ ജോലികള്‍ ചെയ്യാന്‍തക്ക ആരോഗ്യവും സാഹചര്യവും തങ്ങള്‍ക്കില്ലന്നും അവര്‍ വിശന്നു ഷീണിച്ചു വരുമ്പോള്‍ അന്നമൂട്ടാന്‍…..
തങ്ങളുടെ കുഞ്ഞുങ്ങളെ നല്ലതു ചൊല്ലി വളര്‍ത്താന്‍…..
ഞങ്ങള്‍ പെണ്ണുങ്ങള്‍ പുരയില്‍ വേണമെന്നുമവര്‍ മനസിലാക്കിയിരുന്നിരിക്കണം….
ആണുങ്ങളെ പരിചരിക്കേണ്ട ശീലങ്ങള്‍ പെണ്ണുങ്ങള്‍ പാലിക്കേണ്ട മര്യാദകള്‍ എല്ലാം അവന്‍ അല്ലങ്കില്‍ അവള്‍ വളരെ ചെറുപ്പം മുതല്‍ കണ്ടും കെട്ടും വളര്‍ന്നത് സ്വന്തം അമ്മയില്‍ (സ്ത്രീ) നിന്നുതന്നാണ്. അങ്ങനെ ഒരുമടിയും കൂടാതെ അവനു പാദസേവ ചെയ്യാന്‍ പെണ്ണുങ്ങളും അവളെ കര്‍ക്കശ്യത്തോടെ സംരക്ഷിക്കാന്‍ അവനും അവളില്‍ (‘അമ്മ )നിന്നും പഠിച്ചിരുന്നിരിക്കാം ..
നമ്മള്‍ അവളില്‍നിന്നും പഠിക്കാത്തതായൊന്നുമില്ല.
പക്ഷെ ഇന്ന് കാലം മാറി കഥ മാറി.. റോഡുകളായി പാലങ്ങളായി യാത്രാസാവകാര്യങ്ങളായീ പഠന സൗകര്യങ്ങളായീ യന്ത്ര വല്‍ക്കരണവും തൊഴില്‍ മേഖലകളുടേം കുത്തൊഴുക്കായി ..
എല്ലാര്‍ക്കുമെല്ലാം ഒരു ഫിംഗര്‍ ടച്ചിലൂടെ നേടിയെടുക്കാമെന്ന സഹചര്യമായ് .
ആ പഴയ തലമുറ നമുക്കിന്നത്തേക്കു വേണ്ട അടിസ്ഥാന സൗകര്യങ്ങള്‍ നല്‍കി കടന്നുപോയതിന്‍ ഭലമയി ഇന്ന് ആര്‍ക്കും ആരെയും അധികമായി ആശ്രയിക്കേണ്ട സാഹചര്യം വേണ്ടാതായി . ആണിനും പെണ്ണിനും പൊരുതി ജീവിക്കാനുള്ള ഒരു ബേസിക് ഇന്നുണ്ട് .

‘അപ്പോള്‍ ഇന്ന് ആരും ആര്‍ക്കും അടിമയല്ല’ .
എന്നിരുന്നാലും ഒരു ചെറിയ ശതമാനം ആണുങ്ങള്‍ ഇന്നും പഴയതര അടിച്ചമര്‍ത്തലുകള്‍ക്ക് പുറമെ പഴയ പലതിനേം പലവിധത്തില്‍ ആധുനീകരിച്ചു പുതിയവ തിരഞ്ഞെടുത്തു മുന്നോട്ടുപോകുന്നുമുണ്ട് .
അവര്‍ അവരുടെ അനുവാദം കൂടാതെ തന്റെഭാര്യയെ ഒറ്റയ്‌ക്കോ കൂട്ടുകാരോടൊപ്പമോ ഒന്ന് പുറത്തു പോകാനോ, അവളുടെ വീട്ടുകാരെയോ കൂട്ടുകാരെയോ ഒന്ന് ഫോണ്‍ വിളിക്കണോ സഹായിക്കാനോ എന്തിനേറെ അവളുടെ സ്വാതന്ദ്രത്തില്‍ ഒന്ന് ഉടുത്തൊരുങ്ങാനോ ഇച്ചിരി കൂടുതല്‍ കിടന്നുറങ്ങാനോ ടെലിവിഷന്‍ കാണാനോ പോലും അനുവദിക്കാത്തവരും നമ്മളിലുണ്ട് .
നിങ്ങള്‍ ഒരു 35 വയസിനു മുകളില്‍ പ്രായം ഉള്ളവരാണെങ്കില്‍ ഈ മേല്പറഞ്ഞ ഏതെങ്കിലും ഒരു കാര്യമെങ്കിലും എന്നും ജീവിതത്തില്‍ അനുഭവിക്കാത്തവരും ചുരുക്കം .

കാലങ്ങളായി ഒരേ ജീവിതശീലി പാലിച്ചു പോന്നിരുന്ന നമ്മുടെ സമൂഹം പെട്ടെന്നൊരു ദിവസം കൊണ്ട് അടിമുടി മാറാന്‍ പ്രയാസമാണ് .
എന്നിരുന്നാലും today situations and expectations are changed. പണ്ട് ഒരു ആണിന്റെ മനസ് കയ്യടക്കുകയെന്നത് ഫുഡിലൂടെ ഉള്ള മാജിക്കിലൂടെ ആയിരുന്നുവെങ്കില്‍ ഇന്നത് മാറി യൂബര്‍ ഇറ്റാലിയന്‍ ടേക്ക് എവേയ് അങ്ങനെ പലതുമായി .അപ്പോള്‍ പണ്ട് തിന്നതും പറഞ്ഞതും എന്നും പ്രവര്‍ത്തികമാകുമെന്നു കരുതരുത് .
അതുകൊണ്ടു ഇവിടെ റോള്‍ കൂടുതല്‍ സ്ത്രീകള്‍ക്കാണ് അമ്മമാര്‍ക്കാണ് കാരണം അടുത്ത തലമുറയിലെ ആണ്കുഞ്ഞുങ്ങളും പെണ്കുഞ്ഞുങ്ങളും വളര്‍ന്നുവരുന്നത് നമ്മളിലൂടെയാണ്

അപ്പോള്‍ നമ്മള്‍ പെണ്ണുങ്ങള്‍ അവനില്‍ നിന്നും പ്രതീക്ഷിക്കുന്നത് എന്താണോ അത് അവന്‍ ചെറുപ്പം മുതലേ തന്നെ നമ്മളിലൂടെ കണ്ടുവളരാനും പഠിക്കാനും നമ്മള്‍തന്നെ ഇടയാക്കണം.

അതുമനസിലാക്കി ഇന്നത്തെ അമ്മമാര്‍ക്ക് തന്നിലൂടെ….ഓരോ സെക്കണ്ടും തന്റെ ചൂടേറ്റുവളരുന്ന ആണ്കുഞ്ഞുങ്ങള്‍ക്കു
പെണ്ണിനോടെങ്ങനെ പെരുമാറണമെന്നും ആണ്‍പെണ്‍ വ്യത്യാസമില്ലാതെ സമസ്തരായെങ്ങനെ വളരാമെന്നും വളരെ ചെറുപ്പം മുതലേ പഠിപ്പിച്ചു കൊടുക്കേണ്ട ഉത്തരവാദിത്വം നമ്മള്‍ ഓരോ അമ്മമാര്‍ക്കുമാണ് കാരണം…

അമ്മയേക്കാള്‍ നല്ലൊരു ടീച്ചര്‍ ഇല്ല . അമ്മയേക്കാള്‍ നല്ലൊരു യൂണിവേഴ്‌സിറ്റിയില്ല .
അതാണ് ഈശ്വരന്‍ ഗര്‍ഭപാത്രം അമ്മക്കുതന്നെ നല്‍കി നല്ലൊരു തലമുറയെ വളര്‍ത്താനുള്ള ഉത്തരവാദിത്വം ഏല്പിച്ചു കൊടുത്തിരിക്കുന്നത്.
അതുകൊണ്ട് നമ്മളുടെയും കൂടെ ഉത്തരവാദിത്വമാണ് നമ്മളെ മാനിക്കുന്ന ഒരു തലമുറയെ വളര്‍ത്തികൊണ്ടു വരുകയെന്നുള്ളത് . അല്ലാതെ തമ്മിലടിച്ചും സ്ത്രീ ശാക്തീകരണം മൂലം സ്പര്‍ധ വളര്‍ത്തിയും…ആണുങ്ങള്‍ അതിനെതിരെ പ്രതികരിച്ചു അവരുടെ ബലം കാണിച്ചു റേപ്പുകളുടെ എണ്ണം വര്‍ദ്ദിപ്പിച്ചും .
മക്കളെ ഇതെല്ലം കാണിച്ചു പേടിപ്പിച്ചു ഇണയില്ലാതെ ഒറ്റക്കുവളരാന്‍ പ്രേരിപ്പിച്ചും ….
പലവിധത്തില്‍ പകവളര്‍ത്തിയും….
വരും തലമുറയെ കൂടി നശിപ്പിക്കരുത് അപേക്ഷയാണ് ??

NB: എന്തൊക്കെ പറഞ്ഞാലും മാറാന്‍ പറ്റാത്ത ഒരു സെക്ഷന്‍ പെണ്ണുങ്ങളും നമുക്കിടത്തിലുണ്ട് . അതായത് ആണുങ്ങള്‍ ഫുള്‍ ഫ്രീഡം കൊടുത്താലും അത് അംഗീകരിക്കാതെ അവരുടെ ആശ്വാസ മേഖലയായി വീടിനുള്ളില്‍ കഴിഞ്ഞുകൂടാന്‍ ആഗ്രഹിക്കുന്ന പല സ്ത്രീകളും ഉണ്ട് ..
വെളിയില്‍ നിന്ന് ഫുഡ് കഴിക്കാമെന്നു പറഞ്ഞാലും എനിക്കിച്ചിരി കഞ്ഞി കുടിക്കണം എന്ന് പറയുന്നവരും ….

നമുക്കിന്നൊരു സിനിമ കാണാന്‍ പോയാലോ എന്നുചോദിക്കുമ്പോള്‍ .. പിന്നെ… ടീവിയില്‍ ഇന്നാവശ്യത്തില്‍ കൂടുതല്‍ ഫിലിം ഉണ്ടല്ലോ എന്നും പറഞ്ഞു കൂടുതല്‍ സമയവും കിച്ചണില്‍ കഴിച്ചുകൂട്ടാന്‍ ആഗ്രഹിക്കുന്നവരും , പലവിധ വീട്ടുപണി ചെയ്തു സമയം സ്‌പെന്‍ഡ് ചെയ്യാനാഗ്രഹിക്കുന്നവരും , പ്രാര്‍ത്ഥനയും വഴിപാടുമായ് അലഞ്ഞു തിരിയാന്‍ ആഗ്രഹിക്കുന്ന ചെറിയൊരു ശതമാനം സ്ത്രീകളുമൊക്കെ ഇന്നും നമുക്കിടയിലുണ്ട്….

ഒരു ചുരിതാറൊക്കെ നിനകിട്ടുകൂടെ എന്ന് ചോദിച്ചു ഗിഫ്റ്റായി കൊടുക്കുന്നവയെ തട്ടിത്തെറിപ്പിച്ചു പിന്നെ ഇനി ഈ പ്രായത്തിലാ ഇതൊക്കെ… വേറെ പണിയൊന്നും ഇല്ലേ എന്നുചോദിച്ചു പഴയ സാരി പൊടിതട്ടിയെടുക്കുന്നവരും….
ദാമ്പത്യബന്ധത്തിനോട് വിരക്തി കാണിച്ചു പുറംതിരിഞ്ഞുറങ്ങുന്ന സ്ത്രീകളും നമുക്കിടയിലുണ്ട് ….

പാശ്ചാത്യ രാജ്യങ്ങളില്‍ മിക്‌സി ഉപയോഗിക്കാത്തവരില്ലെങ്കിലും ഒരു അരകല്ലുണ്ടായിരുന്നങ്കില്‍ ഇച്ചിരി ചമ്മന്തി അരച്ച് കൂട്ടാമെന്നു കരുതി നല്ല വിലകൊടുത്തു ആമസോണില്‍ നിന്നും അരകല്ലു വാങ്ങി ഉപയോഗിക്കുന്നവരും…..
വാഷിംഗ് മെഷിനുണ്ടങ്കിലും അലക്കുകല്ലു മേടിച്ചു വെളിയില്‍ ഫിക്‌സ് ചെയ്യുന്നവരും…

ഡിഷ്‌വാഷര്‍ ഉണ്ടങ്കിലും കൈകൊണ്ടു പാത്രം കഴുകാന്‍ ഇഷ്ടപ്പെടുന്നവരും നമുക്കിടയിലുണ്ട്….
ഇതൊക്കെ കണ്ടു തന്റെ ഭാര്യയുടെ സഹകരണക്കുറവില്‍ വിഷമിക്കുന്ന…
സ്ത്രീശാസ്ത്രീകരണം മൂലം പലതും കണ്ടില്ലന്നു ഭാവിച്ചു സ്വയം സഹിക്കുന്ന ഭര്‍ത്താക്കന്മാരും നമുക്കിടയിലുണ്ട് ….
കൂടാതെ ഇന്ന് ആണ്‍ പെണ്‍ വ്യത്യാസമില്ലാതെ മുഴുവന്‍സമയ ജോലിചെയ്യുന്നവരാണ് നമ്മളില്‍ പലരും. അതില്‍ കൂടുതലും സ്ത്രീകള്‍ ആശുപത്രികളില്‍ രാവും പകലും ജോലി ചെയ്യുന്നവരാണ് . അവരെ സപ്പോര്‍ട് ചെയ്യാന്‍ എല്ലാ വീട്ടുജോലികളും ഷോപ്പിംഗ് മുതല്‍ പിള്ളേരെ നോട്ടം വരെ അവരുടെ പലവിധ ഷീണവും മാറ്റിവച്ചു വളരെ സന്തോഷത്തോടെ ചെയ്യുന്ന ഭര്‍ത്താക്കന്മാരും നമ്മുടെ സമൂഹത്തിലിന്നു കൂടിവരുകയാണ്
അതുകൊണ്ടു സ്ത്രീധനവും ജോലിയും പദവിയും ഒക്കെ നോക്കി കല്യാണം കഴിക്കാതെ ഇരുവരുടേം കാഴ്ചപ്പാടുകള്‍ പസ്പരം മനസിലാക്കി തനിക്കു മാച്ച് ആകുന്നവരെ മാത്രം തിരഞ്ഞെടുത്തു കുടുംബജീവിതം തുടങ്ങിയാല്‍ ഇതൊന്നും ഒരു പ്രശ്‌നമായി മാറുകയില്ല എന്നാണ് എന്റെ എന്റെ മാത്രം കാഴ്ചപ്പാട് .
പക്ഷെ പുതിയ തലമുറ ഇന്നും അവര്‍ മാറികൊണ്ടിരിക്കുന്ന തിരക്കിലാണ് ….
അതെ നമ്മള്‍ മാറിവരുകയാണ് ……
ജോസ്‌ന സാബു സെബാസ്റ്റ്യന്‍