ബ്രിട്ടനിൽ മിന്നൽ പെരുമഴ: നഗരങ്ങൾ പ്രളയത്തിൽ മുങ്ങി.

by News Desk | October 2, 2019 3:59 am

ആദില ഹുസൈൻ, മലയാളം യുകെ ന്യൂസ് ടീം

ബ്രിട്ടൺ : ഒരാഴ്ചകൊണ്ട് പെയ്യുന്ന മഴ ഒരു ദിവസം കൊണ്ട് പെയ്തതുമൂലം മിഡ്ലാൻഡ്, വെയിൽസ്, തെക്കേ ഇംഗ്ലണ്ട് എന്നിവിടങ്ങളിൽ വെള്ളപ്പൊക്കം ഉണ്ടായി. പലസ്ഥലങ്ങളിലും ആളുകൾ വെള്ളം കയറിയ വീടുകളിൽ കുടുങ്ങിക്കിടക്കുകയാണ്. ചൊവ്വാഴ്ച പെയ്ത കനത്ത മഴയിൽ പലയിടത്തും ഗതാഗതം പൂർണമായി തകരാറിലായി. ഇംഗ്ലണ്ടിൽ പ്രളയ സാധ്യത പ്രഖ്യാപിച്ചിരിക്കുകയാണ്. പലയിടങ്ങളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.

ജലാശയങ്ങളിലും, കടയിലും പൊതുജനങ്ങൾ പോകരുത് എന്ന നിർദ്ദേശം നൽകിയിട്ടുണ്ട്. ചൊവ്വാഴ്ച മാത്രം രണ്ടു മണിക്കൂറിനുള്ളിൽ ഏകദേശം 50 മില്ലി മീറ്റർ മഴയാണ് പലയിടങ്ങളിലും ലഭിച്ചത്. വ്യാഴാഴ്ച ഇനിയും കനത്ത മഴ ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി.

വടക്കേ ഇംഗ്ലണ്ടിലെ കനത്ത മഴയെ തുടർന്ന് കംബ്രിയ, കാർഐസിൽ, ന്യൂകാസിൽ എന്നിവിടങ്ങളിലെ റോഡ്, റെയിൽ ഗതാഗതം താറുമാറായി. ലാക്സി നദിയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന ഗ്രാമം പരിപൂർണ്ണമായി ഒറ്റപ്പെട്ടിരിക്കുകയാണ്. വീടുകളിൽ കുടുങ്ങിപ്പോയവരെ ഫയർ സർവീസ്, കോസ്റ്റ് ഗാർഡ് ഹെലികോപ്റ്ററിന്റെ സഹായത്തോടെ രക്ഷപ്പെടുത്തി. പലയിടങ്ങളിലും വെള്ളം കയറിയ വീടുകൾ വൃത്തിയാക്കാൻ ഉള്ള ശ്രമങ്ങൾ ആരംഭിച്ചു കഴിഞ്ഞു.

Endnotes:
  1. വേരില്ലാത്തവർ : ആദില ഹുസൈൻ എഴുതിയ കവിത: https://malayalamuk.com/varillathavar-poem-by-athila-hussain/
  2. സിറിയ -ആദില ഹുസൈൻ എഴുതിയ കവിത: https://malayalamuk.com/syria-poem-by-athila-hussain/
  3. മുക്കുറ്റി തിരുതാളി കാടും പടലും പറിച്ചു കെട്ടി താ : ഓണത്തെപ്പറ്റി ആദില ഹുസൈൻ എഴുതുന്ന ഗൃഹാതുരത്വ മുണർത്തുന്ന കുറിപ്പ്.: https://malayalamuk.com/about-onam-by-athila-hussain/
  4. എൻ എച്ച് എസ് ആശുപത്രികളിൽ പ്രധാനമന്ത്രി ബോറിസ് ജോൺസന്റെ മിന്നൽ സന്ദർശനം : ചില രോഗികൾ പ്രധാനമന്ത്രിയെ കാണുവാൻ കൂട്ടാക്കിയില്ല: https://malayalamuk.com/boris-johnson-makes-surprise-midnight/
  5. കോരിച്ചൊരിയുന്ന മഴ, 2 മരണം;മൂന്നാറില്‍ പാലം തകർന്നു; നിലമ്പൂരിലും, വാഗമണ്ണില്‍ ഉരുള്‍പൊട്ടല്‍ ;വയനാട്ടില്‍ ആയിരങ്ങള്‍ ദുരിതാശ്വാസ ക്യാംപില്‍: https://malayalamuk.com/monsoon-has-reached-kerala-heavy-rains-from-tomorrow/
  6. കേരളം മുങ്ങി പൊങ്ങുന്നു; വെള്ളപ്പൊക്കത്തിൽ വലഞ്ഞ് കുട്ടനാട്ടുകാർ, ദുരിതത്തിൽ കൈത്താങ്ങായി പുളിങ്കുന്ന് കാതോലിക്കാ ദേവാലയവും……: https://malayalamuk.com/rain-crisis-widely-affected-in-kuttanad-area/

Source URL: https://malayalamuk.com/uk-weather-torrential-rain-brings-floods-across-britain/