ചൈ​​​ന​​​യു​​​ടെ ശ്ര​​​മ​​​ങ്ങ​​​ൾ​​​ക്ക് കനത്ത തിരിച്ചടി; ഹോങ്കോംഗുകാർക്ക് പ്രത്യേക വീസയുമായി ബ്രിട്ടൻ

by News Desk 6 | February 1, 2021 4:21 am

ല​​​ണ്ട​​​ൻ: ഹോ​​​ങ്കോം​​​ഗി​​​നെ പൂ​​​ർ​​​ണ​​​നി​​​യ​​​ന്ത്ര​​​ണ​​​ത്തി​​​ലാ​​​ക്കാ​​​നു​​​ള്ള ചൈ​​​ന​​​യു​​​ടെ ശ്ര​​​മ​​​ങ്ങ​​​ൾ​​​ക്കു മ​​​റു​​​പ​​​ടി​​​യാ​​​യി ഹോ​​​ങ്കോം​​​ഗ് പൗ​​​ര​​​ന്മാ​​​ർ​​ക്കു പൗ​​​ര​​​ത്വം ന​​​ല്കാ​​​നു​​​ള്ള ന​​​ട​​​പ​​​ടി​​​ക​​​ൾ ബ്രി​​​ട്ട​​​ൻ ആ​​​രം​​​ഭി​​​ച്ചു. ഹോ​​​ങ്കോം​​​ഗു​​​കാ​​​ർ​​ക്കു പ്ര​​​ത്യേ​​​ക ബ്രി​​​ട്ടീ​​​ഷ് വീ​​​സ ന​​​ല്കാ​​​നു​​​ള്ള പ​​​ദ്ധ​​​തി ഇ​​​ന്ന​​​ലെ ആ​​​രം​​​ഭി​​​ച്ചു. മൂ​​​ന്നു ല​​​ക്ഷം പേ​​​ർ അ​​​പേ​​​ക്ഷ ന​​​ല്കു​​​മെ​​​ന്നാ​​​ണു പ്ര​​​തീ​​​ക്ഷി​​​ക്കു​​​ന്ന​​​ത്.

ഹോ​​​ങ്കോം​​​ഗു​​​കാ​​​ർ​​​ക്കു പ്ര​​​ത്യേ​​​കം അ​​​നു​​​വ​​​ദി​​​ച്ചി​​​ട്ടു​​​ള്ള ബ്രി​​​ട്ടീ​​​ഷ് നാ​​​ഷ​​​ണ​​​ൽ (ഓ​​​വ​​​ർ​​​സീ​​​സ്) പാ​​​സ്പോ​​​ർ​​​ട്ട് ഉ​​​ള്ള​​​വ​​​ർ​​​ക്കും അ​​​വ​​​രു​​​ടെ അ​​​ടു​​​ത്ത ബ​​​ന്ധു​​​ക്ക​​​ൾ​​​ക്കു​​​മാ​​​ണു വീ​​​സ​​​യ്ക്ക് അ​​​പേ​​​ക്ഷി​​​ക്കാ​​​നാ​​​വു​​​ക. വീ​​​സ ല​​​ഭി​​​ക്കു​​​ന്ന​​​വ​​​ർ​​​ക്ക് അ​​​ഞ്ചു വ​​​ർ​​​ഷ​​​ത്തേ​​​ക്ക് ബ്രി​​​ട്ട​​​നി​​​ൽ പ​​​ഠ​​​ന​​​ത്തി​​​നും തൊ​​​ഴി​​​ലെ​​​ടു​​​ക്കാ​​​നും അ​​​നു​​​മ​​​തി ല​​​ഭി​​​ക്കും. തു​​​ട​​​ർ​​​ന്ന് സ്ഥി​​​രം പൗ​​​ര​​​ത്വ​​​ത്തി​​​നും അ​​​പേ​​​ക്ഷി​​​ക്കാം.

മു​​​ൻ ബ്രി​​​ട്ടീ​​​ഷ് കോ​​​ള​​​നി​​​യാ​​​യ ഹോ​​​ങ്കോം​​​ഗി​​​നോ​​​ടു​​​ള്ള സൗ​​​ഹൃ​​​ദം മാ​​​നി​​​ച്ചാ​​​ണ് ഈ ​​​ന​​​ട​​​പ​​​ടി​​​യെ​​​ന്ന് പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ബോ​​​റീ​​​സ് ജോ​​​ൺ​​​സ​​​ൻ പ​​​റ​​​ഞ്ഞു.   ബ്രി​​​ട്ട​​​ന്‍റെ ന​​​ട​​​പ​​​ടി ചൈ​​​നീ​​​സ് പ​​​ര​​​മാ​​​ധി​​​കാ​​​ര​​​ത്തി​​​ന്മേ​​​ലു​​​ള്ള ക​​​ട​​​ന്നു​​​ക​​​യ​​​റ്റ​​​മാ​​​ണെ​​​ന്നു ചൈ​​​നീ​​​സ് വി​​​ദേ​​​ശ​​​കാ​​​ര്യ​​​മ​​​ന്ത്രാ​​​ല​​​യം വ​​​ക്താ​​​വ് ഴാ​​​വോ ലി​​​ജി​​​യാ​​​ൻ പ്ര​​​തി​​​ക​​​രി​​​ച്ചു. ബ്രി​​​ട്ടീ​​​ഷ് നാ​​​ഷ​​​ണ​​​ൽ (ഓ​​​വ​​​ർ​​​സീ​​​സ്) പാ​​​സ്പോ​​​ർ​​​ട്ടി​​​നെ ഇ​​​നി ചൈ​​​ന അം​​​ഗീ​​​ക​​​രി​​​ക്കി​​​ല്ലെ​​​ന്നും വ്യ​​​ക്ത​​​മാ​​​ക്കി.

1997ൽ ​​​ബ്രി​​​ട്ട​​​ൻ ഹോ​​​ങ്കോം​​​ഗി​​​നെ ചൈ​​​ന​​​യ്ക്കു കൈ​​​മാ​​​റും മു​​​ന്പാ​​​ണ് ബ്രി​​​ട്ടീ​​​ഷ് നാ​​​ഷ​​​ണ​​​ൽ (ഓ​​​വ​​​ർ​​​സീ​​​സ്) പ​​​ദ​​​വി സൃ​​​ഷ്ടി​​​ക്ക​​​പ്പെ​​​ട്ട​​​ത്. ക​​​ഴി​​​ഞ്ഞ ജൂ​​​ണി​​​ൽ കൊ​​​ണ്ടു​​​വ​​​ന്ന ദേ​​​ശീ​​​യ സു​​​ര​​​ക്ഷാ നി​​​മ​​​യ​​​ത്തി​​​ലൂ​​​ടെ​​​യാ​​ണു ചൈ​​​ന ഹോ​​​ങ്കോം​​​ഗി​​​നു മേ​​​ൽ പി​​​ടി​​​മു​​​റു​​​ക്കാ​​​ൻ ശ്ര​​​മി​​​ക്കു​​​ന്ന​​​ത്.

 

 

Endnotes:
  1. തു​​​​​​ട​​​​​​ർ​​​​​​ച്ച​​​​​​യാ​​​​​​യ എ​​​​​​ട്ടാം വാരവും ചൈ​​​​​​നാ​​​​​വി​​​​​​രു​​​​​​ദ്ധ പ്ര​​​​​​ക്ഷോ​​​​​​ഭം തുടരുന്നു .ഹോങ്കോംഗിൽ തെരുവുയുദ്ധം: https://malayalamuk.com/honk-kong-stike-updates/
  2. ഇംഗ്ലണ്ടിലേയ്ക്ക് എത്തിയത് 8000 ഏക്കറിലെ വനസമ്പത്തും ധാതുക്കളും… 99 വർഷം കരാർ നിശ്ചയിക്കുന്ന ബ്രിട്ടീഷ് പതിവ് ഇവിടെ 999 വർഷമായതെങ്ങിനെ? മുല്ലപ്പെരിയാർ കരാറിന്റെ മറവിൽ കേരള ജനത ഒറ്റിക്കൊടുക്കപ്പെട്ടുവോ?  ഹൃദയരക്തത്താൽ ഒപ്പുവയ്ക്കുന്നുവെന്ന് തിരുവിതാംകൂർ രാജാവ് കുറിച്ചതെന്തേ… അഡ്വ.…: https://malayalamuk.com/mullapperiyar-agreement-adv-russel-joy-reveals-the-truth/
  3. കുട്ടനാട് അക്ഷരാർത്ഥത്തിൽ മുങ്ങി; ജനം ഒഴുകുന്നു ചങ്ങനാശേരിയിലേക്ക്……: https://malayalamuk.com/changanacherry-rescue-camp-kuttanad-save/
  4. അദ്ഭുതങ്ങൾ നിറഞ്ഞ ല​ണ്ട​നി​ലെ ബ​ക്കിം​ഗ് ഹാം ​കൊ​ട്ടാ​രം: https://malayalamuk.com/buckingham-palace/
  5. യു​എ​സ് നാ​വി​ക സേ​ന​യ്ക്ക് വി​ല​ക്കേ​ർ​പ്പെ​ടു​ത്തി ചൈ​ന; ഹോ​ങ്കോം​ഗ് തു​റ​മു​ഖ​ങ്ങ​ളി​ലേ​ക്ക് പോ​കാ​നാ​കി​ല്ല: https://malayalamuk.com/china-denies-us-navy-vessels-hong-kong-port-visits/
  6. 100 കോടിയുടെ ഫ്‌ളാറ്റ് തകര്‍ത്താലും നീരവ് മോദിക്ക് ലണ്ടനില്‍ സുഖ ജീവിതം; താമസിക്കുന്നത് 72 കോടി വിലയുള്ള ഫ്‌ളാറ്റില്‍, വീ​ഡി​യോ ദൃ​ശ്യ​ങ്ങ​ള്‍ ടെ​ല​ഗ്രാ​ഫ് പു​റ​ത്തു​വി​ട്ടു: https://malayalamuk.com/indias-most-wanted-man-nirav-modi-accused-of-1-5bn-fraud-living-openly-in-london/

Source URL: https://malayalamuk.com/uk-with-special-visa-for-hong-kong-people/