ഉത്തർപ്രദേശിലും ബിജെപിയുടെ വൻ കുതിപ്പ്; തകർന്നടിഞ്ഞു മഹാസഖ്യം

by News Desk 6 | May 23, 2019 4:53 am

എസ്പി-ബിഎസ്പി മഹാസഖ്യം ഉയര്‍ത്തിയ വെല്ലുവിളികളെ അതിജീവിച്ച് ബിജെപി മുന്നേ 36 സീറ്റുകളിൽ ബിജെപി മുന്നേറ്റമാണ്. 14 സീറ്റുകളിലാണ് ആദ്യ ഫലസൂചനങ്ങൾ എത്തുമ്പോൾ മഹാസഖ്യ സ്ഥാനാർഥികൾ മുന്നിട്ടുനിൽക്കുന്നത്. 5 സീറ്റിൽ കോണ്‍ഗ്രസും ലീഡ് ചെയ്യുന്നു. എക്സിറ്റ് പോളുകള്‍ പ്രവചനങ്ങളിൽ മഹാസഖ്യകുതിപ്പ് പ്രവചിച്ചിരുന്നെങ്കിലും ആദ്യമണിക്കൂറുകളില്‍ ബിജെപി വെല്ലുവിളികളെ അതിജീവിക്കുന്ന ചിത്രമാണ് കാണാൻ സാധിക്കുന്നത്

80 സീറ്റുകളുള്ള ഉത്തർപ്രദേശ് ആണ് വിധി നിർണയത്തിൽ ഏറ്റവും നിർണായകമായ സംസ്ഥാനം. ‌എക്സിറ്റ് പോളില്‍ പ്രവചിച്ച ബിജെപി മുന്നേറ്റം ശരിവച്ചാണ് ആദ്യസൂചനകള്‍. ലീഡ് നില എന്‍ഡിഎ ഇരുനൂറ് കടന്നു. 210 സീറ്റിലാണ് മുന്നേറ്റം. 85 സീറ്റുകളില്‍ മാത്രമാണ് മുന്നേറ്റം. രാജസ്ഥാനിലും കര്‍ണാടകയിലും ബി.ജെ.പി മുന്നേറ്റം പ്രകടം. ഉത്തര്‍പ്രദേശിലും മഹാരാഷ്ട്രയിലും ബിഹാറിലും ബി.ജെ.പി മുന്നേറ്റം തുടരുന്നു. കോണ്‍ഗ്രസ് നേതാക്കളെല്ലാം പിന്നിലാണ് എന്നതും ശ്രദ്ധേയം. പഞ്ചാബിലും കേരളത്തിലും മാത്രമാണ് യുപിഎക്ക് മുന്നേറ്റം. ഹിന്ദി ഹൃദയഭൂമിയിലും ബിജെപി മുന്നേറ്റമാണ്. രാജസ്ഥാനിലും കര്‍ണാടകത്തിലും എന്‍ഡിഎ മുന്നിലാണ്. തമിഴ്നാട്ടിൽ ഡിഎംകെ സഖ്യവും മഹാരാഷ്ട്രയിലും മധ്യപ്രദേശിലും ഡൽഹിയിലും ബിജെപി മുന്നിട്ടുനില്‍ക്കുന്നു.

Endnotes:
  1. കണക്കുകൂട്ടലുകൾക്കും അപ്പുറം ബിജെപിയുടെ സീറ്റ് വളർച്ച ; വീണ്ടും തുണച്ച് യുപി, അടിതെറ്റി പ്രാദേശിയപാർട്ടികളും: https://malayalamuk.com/up-election-result-2019/
  2. പുതിയ സർവ്വേ ഫലം ഇങ്ങനെ ? എൻഡിഎക്ക് കേവലഭൂരിപക്ഷത്തിലേക്ക് ഇനിയും സീറ്റുകൾ വേണം; കേരളത്തിൽ 14 സീറ്റ് യുഡിഎഫിന്…: https://malayalamuk.com/government-ians-election-survey/
  3. കോണ്‍ഗ്രസ് സര്‍ക്കാരിനെ വീഴ്ത്താന്‍ 60 കോടിയും മന്ത്രിപദവും വാഗ്ദാനം നൽകി; ബിജെപിയെ വെട്ടിലാക്കി ബിഎസ്പി എംഎൽഎ രമാഭായ് സിങ്ങിന്റെ വെളിപ്പെടുത്തൽ: https://malayalamuk.com/bsp-mla-reveals-bjp-offered-money-and-ministerial-berth-in-madhya-pradesh/
  4. എസ്പിയും ബിഎസ്പിയും, മഹാസഖ്യം, മോദിയുടെ ഉറക്കം കെടുത്തി മായാവതി; പുതിയ പ്രഖ്യാപനങ്ങളുമായി സംയുക്ത വാര്‍ത്താസമ്മേളനം: https://malayalamuk.com/bsp-chief-mayawati-and-sp-supremo-akhilesh-yadav-address-the-media-in-lucknow-on-saturday/
  5. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപി അക്കൗണ്ട് തുറക്കുമോ ? ഈ ആറ് മണ്ഡലങ്ങളില്‍ ഒന്ന് ബിജെപിയെ തുണയ്ക്കും, സാധ്യതകള്‍ ഇങ്ങനെ….!: https://malayalamuk.com/lok-sabha-election-kerala-bjp-open-an-account/
  6. രാജസ്ഥാനിൽ കോൺഗ്രസ് സർക്കാരിനുള്ള പിന്തുണ പിൻവലിക്കാൻ ഒരുങ്ങി ബിഎസ്പി: https://malayalamuk.com/bsp-may-withdraw-support-to-congress-government-in-rajasthan/

Source URL: https://malayalamuk.com/up-lead-election-2019/