മോദിയുടെ ജീവിതം എല്ലാവരും മാതൃകയാക്കണമെന്ന് ട്രംപ്; മോദിയെ എല്ലാവരും സ്നേഹിക്കുന്നു, മോദി കർക്കശക്കാരൻ

by News Desk 6 | February 24, 2020 2:32 pm

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജീവിതം എല്ലാവരും മാതൃകയാക്കണമെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. അഹമ്മദാബാദിലെ മോട്ടെര സ്‌റ്റേഡിയത്തില്‍ നമസ്‌തേ ട്രംപ് പരിപാടിയില്‍ പ്രസംഗിക്കുകയായിരുന്നു ട്രംപ്. മോദിയുടെ നേതൃത്വത്തില്‍ ലഭിച്ച സ്വീകരണം മഹത്തായ അംഗീകാരമാണ്. മോദിയെ എല്ലാവരും സ്‌നേഹിക്കുന്നു. എന്നാല്‍ മോദി കര്‍ക്കശക്കാരനാണ് – ട്രംപ് പറഞ്ഞു. നമസ്‌തേ പറഞ്ഞുകൊണ്ടാണ് ട്രംപ് പ്രസംഗം തുടങ്ങിയത്. നേരത്തെ ട്രംപിനും ഭാര്യ മെലാനിയയ്ക്കും കുടുംബത്തിനും സ്വാഗതം പറഞ്ഞ പ്രധാനമന്ത്രി നരേന്ദ്ര മോദി, ടെക്‌സാസിലെ ഹൂസ്റ്റണില്‍ തനിക്ക് നല്‍കിയ സ്വീകരണത്തെക്കുറിച്ചും ഹൗഡി മോദി പരിപാടിയെക്കുറിച്ചും പറഞ്ഞിരുന്നു. ഹിന്ദിയിലാണ് മോദി പ്രസംഗിച്ചത്. ഭാരത് മാതാ കി ജയ് എന്ന് മൂന്ന് തവണ വിളിക്കുകയും ജനക്കൂട്ടത്തെക്കൊണ്ട് വിളിപ്പിക്കുകയും ചെയ്ത ശേഷം മോദി നമസ്തേ ട്രംപ് എന്ന് മൂന്ന് തവണ പറഞ്ഞു.

ഇന്ത്യയുമായുള്ള പ്രതിരോധ സഹകരണം ശക്തിപ്പെടുത്തുമെന്നും ലോകത്തെ ഏറ്റവും മികച്ച സൈനിക സാമഗ്രികള്‍ ഇന്ത്യക്ക് നല്‍കുമെന്നും ട്രംപ് പറഞ്ഞു. ലോകത്തെ ഏറ്റവും മികച്ച ആയുധങ്ങള്‍ നിര്‍മ്മിക്കുന്നത് അമേരിക്കയാണെന്നും ട്രംപ് അവകാശപ്പെട്ടു. യുഎസിന്റെ ഏറ്റവും വലിയ പ്രതിരോധപങ്കാളിയാണ് ഇന്ത്യ എന്നും ട്രംപ് പറഞ്ഞു. മൂന്ന് ബില്യൺ ഡോളറിൻ്റെ പ്രതിരോധ കരാർ ഇന്ത്യയുമായുണ്ടാകുമെന്ന് ട്രംപ് പറഞ്ഞു. ഇന്ത്യയുടെ മതസൌഹാർദ്ദത്തെ ട്രംപ് പ്രശംസിച്ചു. അമേരിക്ക ഇന്ത്യയെ സ്നേഹിക്കുന്നതായും ട്രംപ് പറഞ്ഞു. സ്വാമി വിവേകാനന്ദനേയും സച്ചിൻ ടെണ്ടുൽക്കറേയും വിരാട് കോഹ്ലിയേയും ട്രംപ് പ്രസംഗത്തിൽ പരാമർശിച്ചു.

ട്രംപ് പ്രസംഗിച്ചതിന് ശേഷവും മോദി പ്രസംഗിച്ചു. ഭാരത് മാതാ കി ജയ് എന്നും ഇന്ത്യ – യുഎസ് ഫ്രണ്ട്ഷിപ്പ് എന്നും പറഞ്ഞുകൊണ്ടാണ് മോദി പ്രസംഗം തുടങ്ങിയതും അവസാനിപ്പിച്ചതും. ട്രംപിൻ്റെ ഭാര്യയും യുഎസ് ഫസ്റ്റ് ലേഡിയുമായ മെലാനിയ ട്രംപ് നടത്തുന്ന സാമൂഹ്യപ്രവർത്തനങ്ങളെ മോദി പ്രശംസിച്ചു. നേരത്തെ മഹാത്മഗാന്ധിയുടെ സബർമതി ആശ്രമം ട്രംപ് സന്ദർശിച്ചിരുന്നു. അഹമ്മദാബാദിലെ പരിപാടിക്ക് ശേഷം ട്രംപും സംഘവും ആഗ്രയിലേയ്ക്ക് തിരിക്കും.

#WATCH[1] live: US President Donald Trump and PM Narendra Modi speak at ‘Namaste Trump’ event at Motera Stadium in Ahmedabad https://t.co/arJBVLFAJu[2]

— ANI (@ANI) February 24, 2020[3]

Endnotes:
  1. #WATCH: https://twitter.com/hashtag/WATCH?src=hash&ref_src=twsrc%5Etfw
  2. https://t.co/arJBVLFAJu: https://t.co/arJBVLFAJu
  3. February 24, 2020: https://twitter.com/ANI/status/1231853867060477952?ref_src=twsrc%5Etfw
  4. ‘മാന്‍ വേഴ്‌സസ് വൈല്‍ഡ്’ ഞാൻ ഹിന്ദി സംസാരിച്ചപ്പോൾ ബ്രിട്ടീഷ് അവതാരകൻ ബെയര്‍ ഗ്രില്‍സിന് എങ്ങനെ മനസിലായി; എല്ലാവര്‍ക്കും സംശയമുള്ള കാര്യം, മോദിയുടെ വെളിപ്പെടുത്തൽ: https://malayalamuk.com/technology-helped-bear-grylls-understand-hindi/
  5. എൻആർജി സ്റ്റേഡിയം ഇന്ത്യൻ മനുഷ്യകടൽ; ഹൂസ്റ്റണിൽ മലയാളത്തിലും ‘സൗഖ്യം’ പറഞ്ഞു മോദി: https://malayalamuk.com/howdy-modi-pm-speech-malayalam/
  6. അന്‍പതിനായിരത്തിലേറെ ഇന്ത്യാക്കാരെ സാക്ഷിയാക്കി നിറഞ്ഞ സദസിൽ ‘ഹൗഡി മോദി’ ഇസ്ലാമിക തീവ്രവാദത്തിനെതിരെ ഒരുമിച്ച്; മോദിയുടെ വാക്കുകളിൽ അടുത്ത തവണയും ‘ട്രംപ്’….: https://malayalamuk.com/key-highlights-of-pm-modis-speech-at-houstons-howdy-modi/
  7. റഷ്യന്‍ ബന്ധത്തിന്റെ തെളിവുകള്‍, ബലാത്സംഗം, നികുതി തട്ടിപ്പ് ഉൾപ്പെടെ ക്രിമിനൽ കേസുകളും; വൈറ്റ്ഹൗസിനു വെളിയില്‍ ട്രംപിനെ കാത്തിരിക്കുന്നത് ഗുരുതര നടപടികൾ: https://malayalamuk.com/us-presidential-elections-2020-live-updates-donald-trump-joe-biden-kamala-harris-ruth-bader-ginsburg/
  8. 2002ൽ മോദിയെ പുറത്താക്കാൻ വാജ്പേയ് തീരുമാനിച്ചിരുന്നു; തടഞ്ഞത് അന്ന് വാജ്പേയ് മന്ത്രി സഭയിലെ ആഭ്യന്തര മന്ത്രിയായിരുന്ന എൽ.കെ അദ്വാനി: https://malayalamuk.com/narendra-modi-atal-bihari-vajpayee-advani-bjp-yashwant-sinha/
  9. അമേരിക്കന്‍ പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപിന്റെ ഇന്ത്യൻ സന്ദര്‍ശനം; സ്വീകരിക്കാന്‍ എഴുപത് ലക്ഷം പേരെ അണിനിരത്തുമെന്ന് മോദി ഉറപ്പുനൽകിയതായി ട്രംപ്: https://malayalamuk.com/modi-promised-5-7-million-will-attend-gujarat-event/

Source URL: https://malayalamuk.com/us-president-donald-trump-praises-prime-minister-narendra-modi-namaste-trump/