ചൈനീസ് കമ്പനി ഹുവായിയെ കുറിച്ച് യുകെയ്ക്ക് യുഎസിന്റെ മുന്നറിയിപ്പ് .

by News Desk | December 29, 2019 3:30 am

ജയേഷ് കൃഷ്ണൻ വി ആർ , മലയാളം യുകെ ന്യൂസ് ടീം

ചൈനയുടെ ഹുവായ് ഫൈവ് ജി ടെലികമ്മ്യൂണിക്കേഷൻ ശൃംഖലയ്ക്ക് അനുവാദം നൽകരുതെന്ന് യുഎസ് ബ്രിട്ടനോട് ആവശ്യപ്പെട്ടു. ടെലികോം ഭീമന്റെ സാന്നിധ്യം ബ്രിട്ടന്റെ ആഭ്യന്തര വിദേശ രഹസ്യാന്വേഷണ ഏജൻസികളായ MI5 , M16 എന്നിവയ്ക്ക് ഭീഷണിയാണെന്ന് യുഎസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് റോബർട്ട് ഓ ബ്രെയൻ പറഞ്ഞു. യുകെയുടെ ആണവ രഹസ്യങ്ങളോ ,MI5 , M16 എന്നിവയിൽ നിന്നുള്ള രഹസ്യങ്ങളോ മോഷ്ടിക്കപ്പെടാൻ സാധ്യതയുണ്ട് എന്ന് ബ്രെയൻ എം മുന്നറിയിപ്പ് നൽകി .

ദേശീയ സുരക്ഷാ അപകടമുണ്ടാക്കുന്ന കമ്പനികൾ നിർമ്മിച്ച ടെലികമ്യൂണിക്കേഷൻ ഉപകരണങ്ങൾ ഉപയോഗിക്കുന്നതിൽ നിന്ന് യുഎസ് കമ്പനികളെ തടയുന്ന എക്സിക്യൂട്ടീവ് ഉത്തരവിൽ മെയ് മാസത്തിൽ ട്രംപ് ഒപ്പുവച്ചിരുന്നു. ദേശീയ സുരക്ഷാ ആശങ്കകൾ ചൂണ്ടിക്കാട്ടി യുഎസ് ഹുവായ് കമ്പനിയെ വ്യാപാര കരിമ്പട്ടികയിൽ ഉൾപ്പെടുത്തിയിരുന്നു .

ഹുവായ് ഫൈവ് ജിയിൽ ചൈനീസ് ചാരവൃത്തിക്ക് പ്രവേശനം നൽകുന്ന ഉപകരണങ്ങൾ ഉണ്ടോ, അത് ഫൈവ് ഐസ് ഇൻറലിജൻസ് ആയ അമേരിക്ക, യുകെ, കാനഡ, ഓസ്ട്രേലിയ, ന്യൂസിലൻറ്, എന്നിവയുടെ നെറ്റ് വർക്ക് ഭിന്നിപ്പിക്കുമോ എന്ന ചോദ്യങ്ങളാണ് ഉയർന്നു വന്നിരിക്കുന്നത് .

ഫൈവ് ഐസ് ഇൻറലിജൻസിലെ മറ്റു രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ ബ്രിട്ടൻ ഉറച്ച നിലപാട് സ്വീകരിച്ചിരുന്നു. ഹുവായുടെ ഫൈവ് ജി ഉൽപ്പന്നങ്ങൾ കുറഞ്ഞ സെൻസിറ്റീവ് പ്രദേശങ്ങളിൽ ഉപയോഗിക്കുമെന്ന് സൂചിപ്പിച്ചിരുന്നു.

യുഎസും ചൈനയും പുതുവർഷാരംഭത്തിൽ ഒരു വ്യാപാര കരാറിൽ ഒപ്പുവെക്കും എന്ന് പ്രഖ്യാപിച്ചതിനാൽ ബ്രെയൻ നടത്തിയ പ്രസ്താവനയിൽ ഹുവായ് ഉടൻ അഭിപ്രായപ്പെടില്ല.

ബ്രിട്ടൻ പ്രധാനമന്ത്രി ബോറിസ് ജോൺസൺ ഹുവായ് ഒഴിവാക്കില്ലെന്ന് കമ്പനി വിശ്വസിക്കുന്നു. തെളിവുകളുടെയും വസ്തുതകളുടെയും അടിസ്ഥാനമാക്കിയുള്ള സമീപനമാണ് യുകെ സ്വീകരിക്കുന്നത്. അതുകൊണ്ടു ഹുവായിയെ യുകെ സ്വീകരിക്കുമെന്ന് ഉറപ്പുണ്ട് എന്ന് ഹുവായിയുടെ പ്രസിഡന്റ് വിക്ടർ സങ് പറഞ്ഞു.

Endnotes:
  1. കൊച്ചിന്‍ ഷിപ്പ്‌യാഡില്‍ 146 അവസരം; ഇപ്പോള്‍ അപേക്ഷിക്കാം: https://malayalamuk.com/opportunity-cochin-shipyard/
  2. ലോകമെങ്ങും ചൈനയുടെ മറ്റൊരു നിരീക്ഷണക്കണ്ണ് ബെയ്ദു പ്രാബല്യത്തിൽ വരുന്നതോടെ സ്വന്തം ഗതിനിർണയ സംവിധാനമുള്ള ലോകത്തെ നാലാമത്തെ രാജ്യമാകും ചൈന: https://malayalamuk.com/china-will-become-the-fourth-country-in-the-world-to-have-its-own-tracking-system-new/
  3. നടനും മിമിക്രി കലാകാരനുമായ കലാഭവന്‍ ജയേഷ് അന്തരിച്ചു: https://malayalamuk.com/kalabhavan-jayesh-dies-of-cancer/
  4. ചൈനയ്‌ക്കെതിരെ തന്ത്രപരമായ നീക്കവുമായി ഇന്ത്യ. ഇന്ത്യന്‍ സൈന്യം ചൈനീസ് ഭാഷ പഠിക്കുന്നു; പുതിയ നീക്കത്തില്‍ ആശങ്ക രേഖപ്പെടുത്തി ചൈന: https://malayalamuk.com/chinese-security-experts-worried-as-indian-soldiers-learn-their-language/
  5. ഇന്ത്യ ചൈന തർക്കത്തിൽ ശ്വാസം മുട്ടി ചൈനീസ് കമ്പനികൾ. ഇന്ത്യയിൽ കളം പിടിക്കാൻ ദക്ഷിണ കൊറിയൻ കമ്പനികൾ: https://malayalamuk.com/chinese-companies-suffocated-in-india-china-dispute/
  6. ക്യാമ്പസ് രാഷ്ട്രീയവും, വിദ്യാർത്ഥി പ്രസ്ഥാനങ്ങളും : ജയേഷ് കൃഷ്ണൻ വി ആർ: https://malayalamuk.com/kerala-campus-politics-and-student-movements/

Source URL: https://malayalamuk.com/us-warns-about-chinese-company-huawei/