ജീവിതത്തില്‍ ഇപ്പോഴും എല്ലാത്തിനും ഭാഗ്യം നിങ്ങള്‍ക്കൊപ്പം ഉണ്ടാകണം എന്നില്ല. എന്നാല്‍ ചില കാര്യങ്ങള്‍ ചെയ്‌താല്‍ സൗഭാഗ്യങ്ങള്‍ നിങ്ങളെ വിട്ടുപോകില്ല എന്നാണു ശാസ്ത്രം പറയുന്നത്. നിത്യജീവിതത്തിലെ പലകാര്യങ്ങളും വാസ്തു നോക്കി ചെയ്യുന്നവരാണ് നമ്മളില്‍ പലരും.

വാസ്തുവും ഭാഗ്യവും പരസ്പരം ബന്ധപ്പെട്ടു കിടക്കുന്നു എന്നതു തന്നെ ഇതിന് കാരണം. അങ്ങനെയെങ്കില്‍ ഇനി കിടയ്ക്കയുമായി ചുറ്റിപ്പറ്റിയുള്ള കുറച്ച് കാര്യങ്ങള്‍ക്കൂടി ശ്രദ്ധിച്ചോളൂ…കൂടുതല്‍ ഭാഗ്യം നിങ്ങളെ തേടി എത്തട്ടേ… സ്വര്‍ണ്ണം, വെള്ളി, ചെമ്പ്, ഇരുമ്പ്, ചന്ദനം എന്നിവയ്ക്ക് ഭാഗ്യത്തെ ആഗിരണം ചെയ്യാനുള്ള കഴിവുണ്ട്. അതുകൊണ്ടു തന്നെ ഇവ കിടയ്ക്കയ്ക്ക് അടിയില്‍ കരുതുന്നത് നിങ്ങള്‍ക്ക് ഭാഗ്യം കൊണ്ടുവരും. സ്വര്‍ണ്ണവും വെള്ളിയും നിങ്ങളുടെ ദോഷങ്ങളെ അകറ്റുകയും ഭാഗ്യം കൊണ്ടുവരികയും ചെയ്യും. അതിനാല്‍ സ്ത്രീകള്‍ സ്വര്‍ണ്ണപാദസ്വരം അണിയുന്നതും ഭാഗ്യം കൊണ്ടുവരും. വെള്ളിപ്പാത്രത്തില്‍ അല്‍പ്പം വെള്ളം നിറച്ച് കട്ടിലിനടിയില്‍ വയ്ക്കുന്നത് വാസ്തു പ്രകാരം ഉത്തമമാണ്.

ചന്ദനത്തിന്റെ കഷ്ണങ്ങള്‍ തലയിണയ്ക്ക് അടിയില്‍ സൂക്ഷിക്കുന്നത് സൗഭാഗ്യങ്ങള്‍ നിങ്ങളെ വിട്ടകലാതിരിക്കാന്‍ സഹായിക്കും. നമ്മുടെ സൗഭാഗ്യങ്ങളെ തട്ടിത്തെറിപ്പിക്കുന്നതില്‍ ദേഷ്യത്തിന് വലിയ പങ്കുതന്നെ ഉണ്ട്. അതുകൊണ്ട് തന്നെ ദേഷ്യത്തെ അകറ്റിയാല്‍ തന്ന ജീവിതത്തില്‍ ഐശ്വര്യം വന്നുചേരും. ദേഷ്യത്തെ അകറ്റാനായി കിടക്കയ്ക്ക് അരുകില്‍ ചെമ്പുപാത്രം സൂക്ഷിക്കുന്നത് വാസ്തുപ്രകാരം ഉത്തമമാണ്.