കനത്ത മഴയില്‍ വേളിയിലെ കെടിഡിസിയുടെ ഫ്ലോട്ടിങ് റസ്റ്റോറന്റ് മുങ്ങി; ഒരുനില പൂര്‍ണമായും വെള്ളത്തിനടിയിൽ
by News Desk 6 | May 13, 2020 12:18 pm
ചൊവ്വാഴ്ച പെയ്ത കനത്ത മഴയില്‍ വേളിയിലെ കെടിഡിസിയുടെ ഫ്ലോട്ടിങ് റസ്റ്റോറന്റ് മുങ്ങി. രണ്ടുനില റസ്റ്റോറന്റിന്റെ ഒരുനില പൂര്‍ണമായും വെള്ളത്തിനടിയിലായി. വേളി ടൂറിസ്റ്റ് വില്ലേജിലെ ഏറ്റവും പ്രധാന ആകര്‍ഷണമാണ് കനത്ത മഴയെ തുടര്‍ന്ന് കായലില്‍ മുങ്ങിപ്പോയത്.
രണ്ടുമണിക്കൂര്‍ നീണ്ടുനിന്ന ശക്തമായ മഴയില്‍ വേളി കായലില്‍ ജലനിരപ്പ് ഉയര്‍ന്നതോടെയാണ് റസ്റ്റോറന്റ് മുങ്ങിയത്. ആറുമാസം മുന്‍പാണ് 75 ലക്ഷം രൂപ ചെലവഴിച്ച് ഫ്ലോട്ടിങ് റസ്റ്റോറന്റ് നവീകരിച്ചത്. മലിനജലം കളയുന്ന സംവിധാനത്തിലൂടെ കായല്‍ വെള്ളം കയറിയതാവാമെന്ന് നിര്‍മ്മാണ കമ്പനിയുടെ വിശദീകരണം.
എന്നാല്‍ സംഭവത്തില്‍ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് രംഗത്ത് വന്നു. ലോക്ഡൗണായതിനാല്‍ ആരുമില്ലാതിരുന്നതിനാല്‍ അപകടം ഒഴിവായി. റെസ്റ്റോറന്റിലെ മലിനജലം പുറത്തേക്ക് കളയാനുള്ള സംവിധാനത്തിലൂടെ കായല്‍ വെള്ളം അകത്ത് കയറിയതാണ് മുങ്ങാന്‍ കാരണമെന്നും ജീവനക്കാരുടെ അശ്രദ്ധയാണിതിന് കാരണമെന്നുമാണ് നിര്‍മ്മിച്ച സ്വകാര്യകമ്പനിയുടെ വിശദീകരണം. വെള്ളം കയറി തുടങ്ങിയതോടെ ഫയര്‍ ഫോഴ്സ് എത്തി വെള്ളം മാറ്റാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല.
Endnotes:- കോരിച്ചൊരിയുന്ന മഴ, 2 മരണം;മൂന്നാറില്‍ പാലം തകർന്നു; നിലമ്പൂരിലും, വാഗമണ്ണില്‍ ഉരുള്‍പൊട്ടല്‍ ;വയനാട്ടില്‍ ആയിരങ്ങള്‍ ദുരിതാശ്വാസ ക്യാംപില്‍: https://malayalamuk.com/monsoon-has-reached-kerala-heavy-rains-from-tomorrow/
- ലീഡ്സിലെ തറവാട് റെസ്റ്റോറന്റ് ഇംഗ്ലണ്ടിലെ മികച്ച പത്ത് റെസ്റ്റോറന്റുകളിൽ മൂന്നാമത്. ഭക്ഷണ ലോകത്തിൽ മലയാളത്തിന്റെ രുചി വാനോളമുയർന്നു. ഭക്ഷണപ്രിയൻമാർക്കിനി സുവർണ്ണകാലം.: https://malayalamuk.com/the-25-best-indian-restaurants-in-england/
- ലീഡ്സിലെ തറവാട് റെസ്റ്റോറന്റ് ഇംഗ്ലണ്ടിലെ മികച്ച പത്ത് ഇന്ത്യൻ റെസ്റ്റോറന്റുകളിൽ മൂന്നാമത്. ഭക്ഷണ ലോകത്തിൽ മലയാളത്തിന്റെ രുചി വാനോളമുയർന്നു. ഭക്ഷണപ്രിയൻമാർക്കിനി സുവർണ്ണകാലം.: https://malayalamuk.com/best-indian-restaurants-in-uk/
- രണ്ടാഴ്ചയായി നിർത്താതെ പെയ്ത മഴ മൂലം ഉണ്ടായ വെള്ളപ്പൊക്കത്തിൽ മുഴുവനായും മുങ്ങി ബ്രിട്ടനിലെ വീടുകൾ. ജോർജ്ജ് കൊടുങ്കാറ്റ് കനത്ത നാശം വിതച്ചു കൊണ്ടിരിക്കുന്നു.: https://malayalamuk.com/storm-jorge-batters-uk-to-make-it-wettest-february-for-more-than-150-years-2/
- കൊച്ചിയില്‍ തൊഴിലാളിയെ മർദിച്ചത് കണ്ടു ചോദ്യം ചെയ്ത യുവാവിനെ ഹോട്ടല്‍ ഉടമയും മറ്റു ജീവനക്കാരും ചേര്‍ന്ന് തല്ലിച്ചതച്ചു: https://malayalamuk.com/kochi-restaurant-owner-and-staffs-cruelly-beaten-a-man/
- ഡിസ്ലെക് സിയ ബാധിച്ച് സ്കൂളിൽ നിന്ന് പുറത്താക്കിയ 12 വയസ്സുകാരൻ സ്വന്തമായി റസ്റ്റോറന്റ് ആരംഭിച്ചു : ഒമാറി മക്ക് വീന്റെ വിജയകഥ പ്രചോദനകരം: https://malayalamuk.com/a-12-year-old-boy-who-was-expelled-from-school-for-dyslexia-has-started-his-own-restaurant/
Source URL: https://malayalamuk.com/veli-floating-restaurant/