സുപ്രധാന ഘട്ടം പിന്നിട്ട് ചന്ദ്രയാന്‍ 2; വിക്രം ലാന്‍ഡറും ഓര്‍ബിറ്ററും വേര്‍പെട്ടു, ഇനി ചരിത്ര നിമിഷത്തിലേക്ക്
by News Desk 6 | September 2, 2019 4:11 pm
ഇന്ത്യയുടെ അഭിമാന ചാന്ദ്ര ദൗത്യമായ നിർണായകമായ ഘട്ടവും പിന്നിട്ട് ചന്ദ്രനോട് കൂടുതൽ അടുക്കുന്നു. ഓര്‍ബിറ്ററും വിക്രം ലാന്‍ഡറും പേടകത്തില്‍ നിന്ന് വേര്‍പെടുന്ന പ്രക്രിയ പൂര്‍ത്തിയായത് ഇന്ന ഉച്ചയോടെ പൂർത്തിയായത്. ഇന്ന് ഉച്ചയ്ക്ക് 1.15 നായിരുന്നു മുൻ നിശ്ചയിച്ച പ്രകാരം സുപ്രധാന ഘട്ടം പിന്നിട്ടിത്. ഉപഗ്രഹത്തിന്റെ അവസാനത്തെ ഭ്രമണപഥമാറ്റം ഇന്നലെ പൂര്‍ത്തിയായിരുന്നു.
സെപ്തംബർ ഏഴിന് ചന്ദ്രോപരിലത്തിൽ ഇറങ്ങുന്ന വിക്രം ലാന്‍ഡർ വരും ദിവസങ്ങളിൽ ഘട്ടം ഘട്ടമായി ചന്ദ്രനോട് അടുക്കും. എന്നാൽ ചന്ദ്രനില്‍ നിന്ന് 119 കിലോമീറ്റര്‍ അടുത്ത ദൂരവും 127 കിലോമീറ്റര്‍ അകന്ന ദൂരവുമായിട്ടുള്ള ഭ്രമണപഥത്തില്‍ ഓര്‍ബിറ്റര്‍ തുടരും.
ഓര്‍ബിറ്ററിൽ നിന്നും വേർപ്പെട്ട വിക്രം ലാന്‍ഡർ ചൊവ്വാഴ്ച രാവിലെ ഒന്‍പതിനും പത്തിനും ഇടയിൽ അടുത്ത ഭ്രമണ പഥമായ 109 കിലോമീറ്റര്‍ അടുത്തേക്ക് മാറ്റും. പിന്നാലെ ചന്ദ്രനില്‍ നിന്ന് 36 കിലോമീറ്റര്‍ അകലെയുള്ള ഭ്രമണപഥത്തിലേക്ക് ബുധനാഴ്ചയും ലാന്‍ഡർ മാറും.
സെപ്റ്റംബര്‍ ഏഴിന് പുലര്‍ച്ചെ 1.30 നും 2.30 നും ഇടയിലായിരിക്കും വിക്രം ലാന്‍ഡര്‍ ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തില്‍ ഇറങ്ങുക. ഇതിന് മുന്നോടിയായി വിക്രം ലാന്‍ഡറിന്റെ വേഗത സ്വയം കുറയ്ക്കണം. ദക്ഷിണ ധ്രുവത്തിലെ മാന്‍സിനസ് സി, സിംപെലിയസ് എന്‍ എന്നീ ക്രേറ്ററുകള്‍ക്കിടയിലാണ് ലാന്‍ഡര്‍ ഇറങ്ങുന്നത്.
Endnotes:- #ISRO: https://twitter.com/hashtag/ISRO?src=hash&ref_src=twsrc%5Etfw
- #Chandrayaan2: https://twitter.com/hashtag/Chandrayaan2?src=hash&ref_src=twsrc%5Etfw
- https://t.co/mSgp79R8YP: https://t.co/mSgp79R8YP
- pic.twitter.com/jP7kIwuZxH: https://t.co/jP7kIwuZxH
- September 2, 2019: https://twitter.com/isro/status/1168433881109819392?ref_src=twsrc%5Etfw
- ചന്ദ്രയാന്‍ 2 പകര്‍ത്തിയ ചന്ദ്രന്റെ ആദ്യ ചിത്രം; സെപ്റ്റംബര്‍ ഏഴിനായിരിക്കും ചരിത്രപരമായ ലാന്‍ഡിങ്, വ്യക്തമാക്കി ഐഎസ്ആര്‍ഒ: https://malayalamuk.com/first-moon-image-captured-by-chandrayaan-2-released-by-isro/
- ചന്ദ്രയാനില്‍ അനിശ്ചിതത്വം….! ആശയവിനിമയം നഷ്ടമായി; വെറും 2.1 കിലോമീറ്റര്‍ ഉയരെ വച്ച് ഉദ്വേഗത്തിന്റെയും അനിശ്ചിതത്വത്തിന്റെയും നിമിഷങ്ങള്‍….: https://malayalamuk.com/indian-chandrayaan-2-moon-landing-mission/
- പിന്തുണച്ചതിന് നന്ദി…! ഇസ്രോയുടെ ട്വീറ്റ്; വിക്രം ലാന്‍ഡറിന്റെ ആയുസ്സ് ശനിയാഴ്ച തീരും, ബന്ധം വീണ്ടെടുക്കാമെന്ന പ്രതീക്ഷയില്ല: https://malayalamuk.com/isro-vikram-lander-new-update/
- വിക്രം ലാന്‍ഡറുമായി ബന്ധപ്പെടാനാകുന്നില്ല; ചന്ദ്രയാന്‍ 2-വില്‍ പ്രതീക്ഷ മങ്ങുന്നു: https://malayalamuk.com/chandrayaan-2-hopes-fading-as-window-of-opportunity/
- ഇന്ത്യയുടെ കോട്ടം ആഘോഷമാക്കി അന്താരാഷ്ട്ര മാധ്യമങ്ങൾ; എലൈറ്റ് ക്ലബില്‍ കയറാന്‍ ഇന്ത്യ ഇനിയും കാത്തിരിക്കണമെന്ന് കുറിച്ച് ന്യൂയോര്‍ക്ക് ടൈംസ്: https://malayalamuk.com/new-york-times-about-chandrayaan-2-india-elite-club-statement/
- വിക്രം ലാൻഡർ ചന്ദ്രനിൽ ഇറങ്ങിയ സ്ഥലം കണ്ടെത്തി; ലാൻഡർ കിടക്കുന്നത് ചെരിഞ്ഞ്, ഉയരുന്ന പ്രതീക്ഷയിൽ ഇസ്രോ….: https://malayalamuk.com/chandrayaan-2-updates-lets-hope-for-the-best/
Source URL: https://malayalamuk.com/vikram-lander-successfully-separates-from-chandrayaan-2/