ബിജെപിക്ക് അടിപതറുന്നുവോ ? രാജസ്ഥാനിലും മധ്യപ്രദേശിലും എക്സിറ്റ്പോള്‍ ഫലങ്ങളിൽ കോണ്‍ഗ്രസ് മുന്നേറ്റം…

by News Desk 6 | December 7, 2018 2:22 pm

രാഷ്ട്രീയ കേന്ദ്രങ്ങളെ അമ്പരപ്പിച്ച് മധ്യപ്രദേശിലും കോണ്‍ഗ്രസ് മുന്നേറ്റം. അഞ്ചിടങ്ങളിലെയും വോട്ടെടുപ്പ് പൂര്‍ത്തിയായതിന് പിന്നാലെ പുറത്തിറങ്ങിയ എക്സിറ്റ്പോള്‍ ഫലങ്ങളിലാണ് കോണ്‍ഗ്രസ് മുന്നേറ്റം. മധ്യപ്രദേശില്‍ കോണ്‍ഗ്രസ് ഏറ്റവും വലിയ ഒറ്റകക്ഷിയാകുമെന്ന് എക്സിറ്റ് പോള്‍ ഫലങ്ങള്‍ വ്യക്തമാക്കുന്നു. ഇന്ത്യ ടുഡേ, സി.വോട്ടര്‍ , എ.ബി.പി എക്സിറ്റ് പോള്‍ ഫലങ്ങള്‍ കോണ്‍ഗ്രസിന് അനുകൂലമാണ്യ ബി.ജെ.പി മുന്നേറ്റം നടത്തുമെന്ന് ടൈംസ് നൗ, ജന്‍ കി ബാത് എക്സിറ്റ് പോള്‍ ഫലങ്ങളും പറയുന്നു.

ഇന്ത്യ ടുഡേ– കോണ്‍ഗ്രസ് 104– 122, ബി.ജെ.പി 102– 120

സി.വോട്ടര്‍ : കോണ്‍ഗ്രസ്– 110– 126, ബി.ജെ.പി–90– 106

എ.ബി.പി: കോണ്‍ഗ്രസ്– 126, ബി.ജെ.പി–94

ജന്‍ കി ബാത്: ബി.ജെ.പി–108– 128, കോണ്‍ഗ്രസ്– 95–115

ടൈംസ് നൗ –ബി.ജെ.പി– 126 സീറ്റ്, കോണ്‍ഗ്രസ്–89,ബി.എസ്.പി–6

രാജസ്ഥാന്‍ കോണ്‍ഗ്രസ് നേടുമെന്ന് ടൈംസ് നൗ,ഇന്ത്യ ടുഡേ, സി വോട്ടര്‍ എക്സിറ്റ് പോള്‍ ഫലങ്ങള്‍ വ്യക്തമാക്കുന്നു.

ബി.ജെ.പി ഭരണം നിലനിര്‍ത്തുമെന്ന് ജന്‍ കി ബാത് (റിപ്പബ്ളിക് ടി.വി) എക്സിറ്റ് പോളും പ്രവചിക്കുന്നു.

രാജസ്ഥാന്‍ കോണ്‍ഗ്രസ് നേടുമെന്ന് എക്സിറ്റ് പോള്‍

ടൈംസ് നൗ– CNX :കോണ്‍ഗ്രസ്– 105, ബി.ജെ.പി– 85

ഇന്ത്യ ടുഡേ: കോണ്‍ഗ്രസ് 119– 141, ബി.ജെ.പി 55–72

സി വോട്ടര്‍: കോണ്‍ഗ്രസ് 129–145, ബി.ജെ.പി 52–68

ജന്‍ കി ബാത്: ബി.ജെ.പി– 83–103, കോണ്‍ഗ്രസ് 81– 101

ഛത്തീസ്ഗഡില്‍ ഇഞ്ചോടിഞ്ച് പോരാട്ടമെന്നാണ് എക്സിറ്റ് പോള്‍ പ്രവചിക്കുന്നത്. ബി.ജെ.പി ഭരണം നിലനിര്‍ത്തുമെന്ന്ടൈംസ് നൗ, ജന്‍ കി ബാത് എക്സിറ്റ് പോള്‍ പ്രവചിക്കുന്നു. കോണ്‍ഗ്രസ് ഭൂരിപക്ഷം നേടുമെന്ന് സി.വോട്ടര്‍, ഇന്ത്യ ടുഡേ ഫലങ്ങള്‍ പറയുന്നു.

ടൈംസ് നൗ: ബി.ജെ.പി–46. കോണ്‍ഗ്രസ് – 35

ജന്‍ കി ബാത്: ബി.ജെ.പി–44, കോണ്‍ഗ്രസ് –40

സി വോട്ടര്‍: കോണ്‍ഗ്രസ് –46,ബി.ജെ.പി – 39,

ഇന്ത്യ ടുഡേ: കോണ്‍ഗ്രസ് 55–65, ബി.ജെ.പി 21–31

തെലങ്കാനയില്‍ ടി.ആര്‍.എസ്

തെലങ്കാനയില്‍ ടി.ആര്‍.എസ് വീണ്ടും ഭരണം നേടുമെന്ന് എക്സിറ്റ് പോള്‍

ടൈംസ് നൗ, ഇന്ത്യ ടുഡേ, ജന്‍ കി ബാത് ഫലങ്ങള്‍ ടി.ആര്‍.സിന് അനുകൂലം

മിസോറമില്‍ കോണ്‍ഗ്രസിന് തിരിച്ചടി

മിസോറമില്‍ എം.എന്‍.എഫ് ഭൂരിപക്ഷം നേടുമെന്ന് ജന്‍ കി ബാത് എക്സിറ്റ് പോള്‍

Endnotes:
  1. ഉപതെരഞ്ഞെടുപ്പ് എക്സിറ്റ് പോള്‍ ഫലങ്ങളിൽ യുഡിഎഫ് മുന്നിൽ; ഒരിടത്ത് എല്‍ഡിഎഫ്, മഹാരാഷ്ട്രയും ഹരിയാനയും എന്‍ഡിഎ തൂത്തുവാരും…: https://malayalamuk.com/exit-polls-predicts-huge-victory-to/
  2. എൻഡിഎ തരംഗം ;ബിജെപി തനിച്ച് ഭൂരിപക്ഷത്തിലേക്ക്: https://malayalamuk.com/lok-sabha-election-2019-counting-day-updates/
  3. അച്ഛാ ദിൻ വന്നില്ല,,,!!! വിജയം ചായ വിതരണം ചെയ്ത് ആഘോഷിച്ചു ഗെഹ്‌‌ലോട്ട്: https://malayalamuk.com/ashok-gehlot-twitter/
  4. മാണിയെ എൻഡിഎയിലേക്ക് കൊണ്ടുവരാൻ ഇടനിലക്കാരനായി ചർച്ച നടത്തിയിരുന്നു; ജോസ് കെ മാണിക്കും കെ.എം മാണിക്കും താൽപര്യമുണ്ടായിരുന്നു, വെളിപ്പെടുത്തലുമായി പിസി തോമസ്: https://malayalamuk.com/pc-thomas-reveals-that-he-tried-to-facilitate-jose-k-manis-entry-to-nda/
  5. കോൺഗ്രസേ.. എന്തേ നീ ഇനിയെങ്കിലും നന്നാവാത്തേ ?… നിന്നെ നന്നാവാൻ സമ്മതിക്കാത്തത് ഈ പാഴ് കിഴവന്മാരല്ലേ ? ഒന്നോർത്തോ …. ഇന്ത്യയുടെ വളർച്ചയ്ക്കും തകർച്ചയ്‌ക്കും നീ തന്നെയാണ് കാരണം: https://malayalamuk.com/congress-never-learn-their-mistake/
  6. ശിവസേന തനി സ്വരൂപം കാണിച്ചു തുടങ്ങി . പകച്ച് കോൺഗ്രസും എൻസിപിയും.: https://malayalamuk.com/shiv-sena-votes-with-govt-awkward-rahul-gandhi-says/

Source URL: https://malayalamuk.com/vote-2018-exit-polls/