ഡിജിപി ഔദ്യോഗിക വാഹനത്തില്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചു; ഐപിഎസ് ഉദ്യോഗസ്ഥയുടെ പരാതി, കേസ്

by News Desk 6 | March 1, 2021 8:36 am

ഐപിഎസ് ഉദ്യോഗസ്ഥയുടെ ലൈംഗിക പീഡന പരാതിയില്‍ ഡിജിപിക്കെതിരെ കേസ്. ഔദ്യോഗിക വാഹനത്തില്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചു എന്ന വനിതാ എസ്പിയുടെ പരാതിയില്‍ ഡിജിപി രാജേഷ് ദാസിനെതിരെ തമിഴ്‌നാട് സിബി- സിഐഡിയാണ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. പരാതി കൊടുക്കാന്‍ പോകുന്നതിനിടെ വഴിമധ്യേ തടയാന്‍ ശ്രമിച്ചു എന്ന പരാതിയില്‍ ചെങ്കല്‍പേട്ട് എസ്പി ഡി കണ്ണനെതിരെയും എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

മുഖ്യമന്ത്രിയുടെ സന്ദര്‍ശന വേളയില്‍ സുരക്ഷയ്ക്കായി നിയോഗിക്കപ്പെട്ട തന്നെ ഔദ്യോഗിക വാഹനത്തില്‍ വച്ച് രാജേഷ് ദാസ് പീഡിപ്പിക്കാന്‍ ശ്രമിച്ചു എന്നതാണ് പരാതി. തമിഴ്‌നാട് ഡിജിപി ജെ കെ ത്രിപാദിയുടെ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് സിബി- സിഐഡി അന്വേഷണം ഏറ്റെടുത്തത്. സ്ത്രീത്വത്തെ അപമാനിക്കല്‍, ഉപദ്രവിക്കല്‍ തുടങ്ങി വിവിധ വകുപ്പുകള്‍ അനുസരിച്ചാണ് നടപടി.

എഫ്‌ഐആറില്‍ ചെങ്കല്‍പേട്ട് എസ്പി ഡി കണ്ണന്റെ പേരുമുണ്ട്. പരാതി കൊടുക്കാന്‍ പോകുന്നതിനിടെ വഴിമധ്യേ വനിതാ എസ്പിയെ തടയാന്‍ ശ്രമിച്ചു എന്ന പരാതിയിലാണ് എസ്പി ഡി കണ്ണനെതിരെ കേസ്. ചെന്നൈയിലേക്ക് പോകുന്ന വഴിയാണ് തടയാന്‍ ശ്രമിച്ചത്. രാജേഷ് ദാസിന്റെ ഉത്തരവ് അനുസരിച്ചാണ് തടയാന്‍ ശ്രമിച്ചതെന്നാണ് കണ്ണന്റെ വാദം. ഐപിഎസ് ഉദ്യോഗസ്ഥയുടെ പരാതിയില്‍ നിര്‍ബന്ധിത അവധിയിലാണ് എസ്പി. നേരത്തെ വനിതാ എസ്പിയുടെ പരാതിയില്‍ ആഭ്യന്തര സമിതിക്ക് സര്‍ക്കാര്‍ രൂപം നല്‍കിയിരുന്നു.

Endnotes:
  1. ചിട്ടയായ പ്രവർത്തനങ്ങളിലൂടെ കോവിഡിനെ തുരത്തിയ ഈ രാജ്യങ്ങളെ പരിചയപ്പെടാം. മുന്നിൽ നിന്ന് നയിച്ച ഭരണാധികാരികളെയും ഒപ്പം ചിട്ടയായി നിയമങ്ങൾ അനുസരിച്ച് കോവിഡിനെ പടികടത്തിയ ജനങ്ങളെയും ആദരവോട് നോക്കി ലോകജനത: https://malayalamuk.com/the-people-of-the-world-respect-the-rulers-who-led-from-the-front-and-the-people-who/
  2. ഭാര്യ ട്രാഫിക് ബ്ലോക്കിൽ പെട്ടു; ട്രാഫിക് ചുമതലയുള്ള ഉദ്യോഗസ്ഥനെ ഓഫീസിൽ വിളിച്ചുവരുത്തി ശകാരിച്ചു ഡിജിപി, പണിഷ്മെന്റ് ആയി രാത്രി വൈകിയും ഓഫീസിൽ നിർത്തി…..: https://malayalamuk.com/dgps-wife-stuck-in-traffic-snarl-traffic-acs-and-cis-made-to-stand-till-midnight-as-punishment/
  3. കര്‍ദിനാള്‍ ആലഞ്ചേരിക്കെതിരേ വ്യാജരേഖ; ഒന്നാം പ്രതി ഫാ. പോള്‍ തേലക്കാട്ട്, രണ്ടാം പ്രതി ബിഷപ്പ് ജേക്കബ് മനത്തോടത്ത്, വിവാദത്തില്‍ ആടിയുലഞ്ഞ് സിറോ മലബാര്‍ സഭ: https://malayalamuk.com/fake-documents-against-cardinal/
  4. പ്രതിയെ കുടുക്കാൻ മുക്കാൽ ലക്ഷത്തോളം പാഷൻ പ്രോ ബൈക്കുകൾ പരിശോധിച്ച പോലീസ്; ഒടുവിൽ പൂന്തുറ വിലാസം കിട്ടിയതോടെ പ്രതിയെ തിരിച്ചറിഞ്ഞു, ഐപിഎസ് ഉദ്യോഗസ്ഥയുടെ മാല പൊട്ടിക്കാൻ ശ്രമിച്ച പ്രതിയെ കുടുക്കിയത് ഇങ്ങനെ ?: https://malayalamuk.com/trivandrum-aishwarya/
  5. കെഎസ്ആര്‍ടിസി ബസ്സില്‍ കന്യാസ്ത്രീയെ പീഡിപ്പിക്കാന്‍ ശ്രമം; കണ്ടക്ടർ അറസ്റ്റിൽ: https://malayalamuk.com/nun-aginsited-rape-attempt-in-ksrtc-bus/
  6. തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ വാഹനത്തില്‍ നിന്ന് വീണു: എംഎല്‍എ കാരാട്ട് റസാഖിന് പരുക്ക്: https://malayalamuk.com/karat-rassaq-mla-injured-during-election-campaign/

Source URL: https://malayalamuk.com/woman-ips-officer-alleges-dgp-rajesh-das-sexually-harassed/