മകളെ ലൈംഗിക പീഡനത്തിനിരയാക്കിയ യുവാവിനോടൊപ്പം വീട്ടമ്മ ഒളിച്ചോടി; സംഭവം മലപ്പുറത്ത്, രണ്ടുപേരും അറസ്റ്റിൽ….

by News Desk 6 | October 24, 2020 3:25 pm

മകളെ പീഡിപ്പിച്ച കാമുകന്റെ കുടെ യുവതി ഒളിച്ചോടിയ സംഭവത്തിൽ ഇരുവരും അറസ്റ്റിലായി. മലപ്പുറം വളാഞ്ചേരിയിലാണ് സംഭവം. മൂന്നരയും, ഒമ്പതും വയസുള്ള മക്കളെ ഉപേക്ഷിച്ച് 28 വയസ്സുള്ള യുവതി ഒളിച്ചോടിയത്. ഒമ്പതു വയസുള്ള മൂത്ത മകളെ പീഡിപ്പിച്ച അയല്‍വാസിയായ കാമുകനൊപ്പമാണ് യുവതി ഒളിച്ചോടിയത്. 2019 മാര്‍ച്ചിലാണ് ഇരുവരും നാട് വിട്ടത്.

തന്നെ അയൽവാസിയായ അമ്മയുടെ സുഹൃത്ത് പീഡിപ്പിച്ച വിവരം മകൾ പറഞ്ഞു. എന്നാൽ ഇക്കാര്യം അച്ഛനോട് പറയരുതെന്നായിരുന്നു യുവതി മകളോട് ആവശ്യപ്പെട്ടത്. അച്ഛനോട് ഇക്കാര്യം പറഞ്ഞാല്‍ താന്‍ അയല്‍വാസിയായ യുവാവിനോടൊപ്പം പോകുമെന്ന് യുവതി കുട്ടിയെ ഭീഷണിപ്പെടുത്തുകയും ചെയ്തു.

പെണ്‍കുട്ടി പൊലീസില്‍ പരാതി നല്‍കിയതോടെ യുവതി കാമുകനോടൊപ്പം ഒളിച്ചോടി പോവുകയായിരുന്നു. തമിഴ്‌നാട്, കര്‍ണാടക തുടങ്ങിയ സംസ്ഥാനങ്ങളിലായി ഒരു വര്‍ഷത്തോളമായി ഇവര്‍ ഒളിവില്‍ കഴിയുകയായിരുന്നു.

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചതിന് യുവാവിനെതിരെയും, പീഡന വിവരം അറിഞ്ഞിട്ടും മറച്ചുവെച്ചതിനും ഇരുവര്‍ക്കുമെതിരെ പോക്‌സോ പ്രകാരം കേസെടുത്തു. പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ ഉപേക്ഷിച്ചതില്‍ ജുവൈനല്‍ ജസ്റ്റിസ് ആക്ട് പ്രകാരം യുവതിക്കെതിരെയും കേസെടുത്തിട്ടുണ്ട്.

Endnotes:
  1. ആൻഡ്രൂ രാജകുമാരനെതിരെ ശക്തമായ ജനരോഷം. രാജപദവികളിൽ നിന്ന് ഒഴിവാക്കി തടിതപ്പാൻ എലിസബത്ത് രാജ്ഞി . കാരണം ബാലപീഡകനുമായിട്ടുള്ള അടുത്തബന്ധം .അങ്ങനെ പുകഞ്ഞ കൊള്ളി പുറത്ത് .: https://malayalamuk.com/prince-andrews-accuser/
  2. മലപ്പുറത്ത് തിയറ്ററിനുള്ളിൽ ബാലികയ്ക്ക് നേരെ ലൈംഗിക പീഡനം; തിയറ്റർ ഉടമകൾ മൈകാറിയ ദൃശ്യങ്ങൾ സഹിതം ചൈൽഡ്‌ലൈൻ,മധ്യവയസ്‌ക്കനെതിരെ കേസെടുത്തു…..: https://malayalamuk.com/edappal-cinema-theatre-sexual-abuse-case/
  3. ലോക്ക്ഡൗണ്‍ മുതല്‍ ഭർത്താവ് കുളിക്കുന്നില്ല: ലൈംഗിക ബന്ധത്തിന് നിര്‍ബന്ധിക്കുന്നുവെന്ന പരാതിയുമായി ഭാര്യ: https://malayalamuk.com/woman-complaint-against-husband/
  4. മലപ്പുറത്ത് തിയേറ്ററില്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതി പിടിയില്‍: https://malayalamuk.com/sexual-attack-on-ten-year-old-girl/
  5. റേറ്റ് അനുസരിച്ചു ലൈംഗികതയില്‍ ഏതു തരം പരീക്ഷണവും നടത്താം; മലയാളികൾക്കും പ്രിയപ്പെട്ട ലൈംഗിക കേന്ദ്രമായി തായ്‌ലൻഡ്, നിരത്തി നിർത്താൻ നടൻ പെണ്‍കുട്ടികളും: https://malayalamuk.com/thailand-sex-tourism-malayali-women/
  6. ഗര്‍ഭിണിയായ മകളെ ക്രൂര പീഡനത്തിനിരയാക്കിയ പിതാവിന് ജീവപര്യന്തം ശിക്ഷ: https://malayalamuk.com/father-raped-pregnant-daughter/

Source URL: https://malayalamuk.com/woman-ran-away-with-lover-who-raped-her-daughter/