എക്സെറ്ററിൽ കണ്ടെത്തിയ രണ്ടാം ലോകമഹായുദ്ധകാലത്തെ ബോംബ് 2,600 പൗരന്മാരെ ഒഴിപ്പിച്ചതിനുശേഷം നിർവീര്യമാക്കി

by News Desk | February 28, 2021 4:38 am

ന്യൂസ് ഡെസ്ക് മലയാളം യുകെ

നിയന്ത്രിത സ്ഫോടനത്തിലൂടെ ആൾനാശം ഇല്ലാത്ത രീതിയിലാണ് ബോംബ് നിർവീര്യമാക്കിയത്. പ്രാദേശിക സമയം വൈകിട്ട് 6.10ന് ശേഷം നടന്ന സ്ഫോടനം മൈലുകളോളം ദൂരത്തിൽ കേൾക്കാമായിരുന്നു. പൊട്ടിത്തെറിയുടെ ശക്തിയെപ്പറ്റി ജനങ്ങൾ ട്വിറ്ററിൽ വാചാലരായി.

വെള്ളിയാഴ്ച രാവിലെ 9 മണിയോടെ ഗ്ലെന്റൺ റോഡിലെ യൂണിവേഴ്സിറ്റി ഓഫ് എക്സെറ്ററിൽ റോയൽ നേവി ബോംബ് ഡിസ്പോസൽ ടീം വിന്യസിക്കപ്പെട്ടു. രണ്ടാം ലോകമഹായുദ്ധത്തിൽ സ്ഫോടനം നടക്കാതിരുന്ന വസ്തു കണ്ടെത്തിയത് യൂണിവേഴ്സിറ്റിയുടെ വെസ്റ്റ്‌ ക്യാമ്പസിലെ ബിൽഡിങ് സൈറ്റിൽ നിന്നാണ്. ഒരു രാത്രി നീണ്ടുനിന്ന പരീക്ഷണങ്ങൾക്കൊടുവിൽ ശനിയാഴ്ച നിയന്ത്രിത സ്ഫോടനത്തിലൂടെ ബോംബ് നിർവീര്യമാക്കാൻ തീരുമാനിക്കുകയായിരുന്നു. 2600 ഓളം വരുന്ന പ്രദേശവാസികളെ സംഭവസ്ഥലത്തുനിന്നും അടിയന്തരമായി ഒഴിപ്പിച്ചു.

400 മീറ്റർ ചുറ്റളവിലുള്ള റോഡുകൾ മുഴുവൻ അടച്ചിട്ടതായി ഡേവൺ ആൻഡ് കോൺവാൾ പോലീസ് പറഞ്ഞു. ” സ്ഫോടനത്തിനുശേഷം ഉള്ള മറ്റ് നടപടികൾ ഒരു ദിവസത്തിനുള്ളിൽ തന്നെ പൂർത്തിയാകുമെന്നാണ് കരുതുന്നത് ” പോലീസ് പറഞ്ഞു.

” മിലിറ്ററിയും പോലീസും മറ്റ് ഉദ്യോഗസ്ഥരും ചേർന്ന് അത്യന്തം സുരക്ഷിതമായ രീതിയിലാണ് കാര്യങ്ങൾ മുന്നോട്ടു കൊണ്ടുപോകുന്നതെന്ന് പ്രദേശവാസികൾക്ക് ഉറപ്പുനൽകിയിട്ടുണ്ട്.” ഇത്തരത്തിലുള്ള സമാനതകളില്ലാത്ത സാഹചര്യങ്ങളിലാണ് കോവിഡ്-19 സോഷ്യൽ ഡിസ്റ്റൻസിങ് നിയമങ്ങൾക്ക് അയവ് നൽകാൻ സാധിക്കുന്നത് എന്നും പൊലീസ് കൂട്ടിച്ചേർത്തു.

Endnotes:
  1. ചാമ്പ്യൻസ് ലീഗ് ഫൈനൽ; രണ്ടു താര രാജക്കന്മാരിൽ ആരുടെ വിജയം, റൊണാള്‍ഡോയോ മുഹമ്മദ് സലായോ മികച്ചത്: https://malayalamuk.com/2018_uefa_champions_league_final/
  2. മാതൃ ഭക്തരാൽ നിറഞ്ഞു കവിഞ്ഞു വാൽസിംഗ്ഹാം; മൂന്നാമത് ഗ്രേറ്റ് ബ്രിട്ടൺ തീർത്ഥാടനം മരിയൻ പ്രഘോഷണമായി: https://malayalamuk.com/malabarpilgrimage-walsigham-2019/
  3. ഐടി കമ്പനിയിൽ ബോംബ് സ്ഥാപിച്ച അതെ സ്ഥാപനത്തിലെ യുവ എന്‍ജിനീയര്‍ അറസ്റ്റില്‍: https://malayalamuk.com/to-extort-money-from-it-firm-chennai-techie-sets-off-mini-bomb-at-tech-park/
  4. ബോംബ് ഭീഷണിയും, അടിയന്തരമായി ലണ്ടനില്‍ ഇറക്കിയ എയർ ഇന്ത്യ വിമാനവും; കള്ളി പൊളിഞ്ഞു, പേടിച്ചത് ബ്രിട്ടനും ഡെര്‍ബി അടക്കമുള്ള പ്രദേശങ്ങളിലെ ജനതയും…..: https://malayalamuk.com/e-mail-says-bomb-in-bags-but-ai-left-most-behind/
  5. സിസ്റ്റര്‍ ദിവ്യയുടെ മരണത്തിൽ ദുരൂഹത; കണ്ടും കേട്ടും ഇരിക്കാനാവില്ല, ഈ മരണത്തിനെങ്കിലും നീതി കിട്ടുമോ? ലൂസി കളപ്പുരയ്ക്കല്‍: https://malayalamuk.com/lucy-kalappura-talk-about-sister-divya-death/
  6. കൊടികുത്തിയ തിരുവാതിരക്കാരെ തോൽപ്പിക്കുന്ന കൃത്യതയോടെ എസ് എം എ യുവനിരയുടെ മാസ്മരിക പെർഫോമൻസ്.. കുള്ളൻ ഡാൻസുമായി അജി മംഗലത്തും എബിൻ ബേബിയും.. എങ്ങനെ ആളെ കൂട്ടാം എന്ന് കാണിച്ച പ്രസിഡന്റ് വിജി കെ പി… ‘കാർമേഘം’ കടൽ കടന്നപ്പോൾ സ്റ്റോക്ക് ഓൺ ട്രെന്റിൽ ഗംഭീര ഓണവുമായി എസ് എം എ…: https://malayalamuk.com/sma-stoke-on-trent-onam-22-sept-2019/

Source URL: https://malayalamuk.com/world-war-ii-bomb-found-in-exeter-defused/