ജീവിത ചിത്രം : രാജു കാഞ്ഞിരങ്ങാട് എഴുതിയ കവിത

രാജു കാഞ്ഞിരങ്ങാട് വരയ്ക്കുന്നുണ്ട് ഒരാൾ ജീവിത ചിത്രം പാടത്തും, പറമ്പിലും. പെരുമ്പാമ്പുപോലെ നീണ്ടു – വളഞ്ഞ വഴി മൂടി കിടക്കുന്ന തൊട്ടാവാടികളും, തുമ്പച്ചെടികളും മാടിയൊതുക്കുന്നുണ്ട് പച്ചച്ചായം പോലെ നുള്ളിനുള്ളി – വെയ്ക്കുന്നുണ്ട് തകര താളാം ചപ്പിൽ തോട്ടരികിലെ ചാലിലൂടെ ഒഴുകി വരുന്ന കവിതയെ തിരിച്ചുവിടുന്നുണ്ട് പല കൈവഴികളായി പാവലിൽ, വെണ്ടയിൽ വരച്ചു ചേർക്കുന്നുണ്ട് പൂവിൻ ചിത്രങ്ങൾ കവിതാക്ഷരമായ് വിരിഞ്ഞു നിൽപ്പുണ്ട് കായകൾ ഒരു മരം വരച്ചു ചേർത്തിരിക്കുന്നു താഴെ തണൽ വിയർപ്പു വരച്ച ഉപ്പിൻ ചിത്രം ഒപ്പിയെടുക്കുന്നു … Continue reading ജീവിത ചിത്രം : രാജു കാഞ്ഞിരങ്ങാട് എഴുതിയ കവിത