രാജു കാഞ്ഞിരങ്ങാട്
വരയ്ക്കുന്നുണ്ട് ഒരാൾ ജീവിത ചിത്രം പാടത്തും, പറമ്പിലും. പെരുമ്പാമ്പുപോലെ നീണ്ടു – വളഞ്ഞ വഴി മൂടി കിടക്കുന്ന തൊട്ടാവാടികളും, തുമ്പച്ചെടികളും മാടിയൊതുക്കുന്നുണ്ട് പച്ചച്ചായം പോലെ നുള്ളിനുള്ളി – വെയ്ക്കുന്നുണ്ട് തകര താളാം ചപ്പിൽ തോട്ടരികിലെ ചാലിലൂടെ ഒഴുകി വരുന്ന കവിതയെ തിരിച്ചുവിടുന്നുണ്ട് പല കൈവഴികളായി പാവലിൽ, വെണ്ടയിൽ വരച്ചു ചേർക്കുന്നുണ്ട് പൂവിൻ ചിത്രങ്ങൾ കവിതാക്ഷരമായ് വിരിഞ്ഞു നിൽപ്പുണ്ട് കായകൾ ഒരു മരം വരച്ചു ചേർത്തിരിക്കുന്നു താഴെ തണൽ വിയർപ്പു വരച്ച ഉപ്പിൻ ചിത്രം ഒപ്പിയെടുക്കുന്നു അയാൾ വാഴക്കൂമ്പിൽ ഉഞ്ഞാലാടുന്നു അണ്ണാൻ പൊട്ടിയ സ്ലേറ്റിൽ കണക്കുമാഷ്തന്ന മൊട്ട പോലെ വിണ്ടനിലത്ത് ചാഞ്ഞു കിടക്കുന്നു മത്തൻ മഞ്ഞവെയിൽ പടിഞ്ഞാട്ടെ കുന്നിറ- ങ്ങുന്നു തൊടിയിലൊരാൾ വരച്ച ചിത്രത്തിന്റെ മിനുക്ക് പണിയിലാണ്
സ്ഥലം :- കണ്ണൂർ ജില്ലയിലെ തളിപ്പറമ്പിലുള്ള കാഞ്ഞിരങ്ങാട് അച്ഛൻ :- കല്ല്യാടൻ വീട്ടിൽ കണ്ണൻ നായർ അമ്മ :- കെല്ലറേത്ത് കാർത്ത്യായനിയമ്മ ഭാര്യ :- അഴീക്കോടൻ ശോഭന മക്കൾ:- രസ്ന ,രസിക, രജിഷ ജോലി: – തളിപ്പറമ്പ ആർട്സ് & സയൻസ് കോളേജ് കാഞ്ഞിരങ്ങാട് ആനുകാലികങ്ങളിൽ എഴുതാറുണ്ട് ആകാശവാണിയിൽ കഥ, കവിത അവതരിപ്പിക്കാറുണ്ട് തുളുനാട് മാസിക പുരസ്കാരം, ചിലങ്കം മാസിക ജനപ്രിയ പുരസ്കാരം, മലയാള രശ്മി മാസിക പുരസ്കാരം,കണ്ണൂർ നർമ്മവേദി പുരസ്കാരം, ചിലങ്ക സാംസ്കാരിക വേദി പുരസ്കാരം, യുവ ആർട്സ് ജില്ലാതല പുരസ്കാരം, പാലക്കാട് സൃഷ്ടികവിതാ പ്രത്യേക ജൂറി പുരസ്കാരം, KCEU കണ്ണൂർ ജില്ലാതല കവിതാ പുരസ്കാരം, വിരൽ മാസിക പുരസ്കാരങ്ങൾ ( 2018, 2019) തിരുവനന്തപുരം (കലാലയ കൂട്ടായ്മ പുരസ്കാരം 20l 8, വാലെന്റൈൻ പുരസ്കാരം 2019, സ്പെഷ്യൽ അവാർഡ് )എന്നിവ ലഭിച്ചിട്ടുണ്ട് പ്രസിദ്ധീകരിച്ച പുസ്തകൾ:- 1, ആസുരകാലത്തോടു വിലാപം 2 ,കാൾ മാർക്സിന് 3, കണിക്കൊന്ന (ബാലസാഹിത്യം ) 4. ഒരു സ്ത്രീയും പറയാത്തത് എന്നീ കവിതാ സമാഹാരങ്ങൾ ‘ബാനത്തെ വിശേഷങ്ങൾ’എന്ന നോവൽ മലയാള രശ്മി മാസികയിൽ ഖണ്ഡശ്ശ: പ്രസിദ്ധീകരിച്ചു.
ഫോൺ :- 9495458138
Email – rajukanhirangad@gmail.com
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മലയാളം യുകെയുടേതല്ല!