കാനഡയിലെ ഇന്ത്യന്‍ റസ്‌റ്റോറന്റില്‍ സ്‌ഫോടനം: 15 പേര്‍ക്ക് പരിക്ക്, മൂന്നു പേരുടെ നില ഗുരുതരം 0

ടൊറെന്റൊ: കാനഡയിലെ ഇന്ത്യന്‍ റസ്‌റ്റോറന്റില്‍ വന്‍ സ്‌ഫോടനത്തില്‍ 15ലധികം ആളുകള്‍ക്ക് പരിക്ക്. മൂന്നുപേരുടെ പരിക്ക് ഗുരുതരമാണ്. കാനഡയിലെ മിസ്സിസൗഗ നഗരത്തിലെ റസ്റ്റോറന്റിലാണ് സ്‌ഫോടനമുണ്ടായിരിക്കുന്നത്. ടൊറെന്റോ നഗരത്തോട് ചേര്‍ന്ന് കിടക്കുന്ന നഗരമാണിത്. വ്യാഴാഴ്ച പ്രദേശിക സമയം വൈകിട്ട് 10.30നായിരുന്നു സ്‌ഫോടനമുണ്ടായത്. ഐഇഡി ഉപയോഗിച്ചാണ്

Read More

30കാരനായ മകന്‍ വീട്ടില്‍ നിന്ന് പോകുന്നില്ല; കോടതിയെ സമീപിച്ച് മാതാപിതാക്കള്‍ 0

മാതാപിതാക്കളുടെ പരാതിയില്‍ 30കാരനായ മകന്‍ വീട്ടില്‍ നിന്ന് പുറത്തു പോകണമെന്ന് കോടതി. ന്യൂയോര്‍ക്കിലാണ് സംഭവം. മൈക്കിള്‍ റോറ്റോന്‍ഡോ വീട്ടില്‍ നിന്ന് പോകാന്‍ തയ്യാറാകാത്തതിനെത്തുടര്‍ന്ന് മാതാപിതാക്കളായ ക്രിസ്റ്റീനയും മാര്‍ക്ക് റോറ്റോന്‍ഡോയും കോടതിയെ സമീപിക്കുകയായിരുന്നു. തനിക്ക് ജോലി ചെയ്യാന്‍ കഴിയാത്തതിനാല്‍ വാടക കൊടുക്കാന്‍ കഴിയില്ലെന്നും

Read More

സ്ത്രീകളെ മര്‍ദ്ദിച്ചെന്നാരോപണം; #മീടൂ കാംപെയ്‌ന്റെ ഭാഗമായിരുന്ന ന്യൂയോര്‍ക്ക് അറ്റോര്‍ണി ജനറല്‍ രാജിവെച്ചു 0

ന്യൂയോര്‍ക്ക്: സ്ത്രീകളെ മര്‍ദ്ദിച്ചെന്ന ആരോപണത്തിന് പിന്നാലെ ന്യൂയോര്‍ക്ക് അറ്റോര്‍ണി ജനറല്‍ എറിക് ഷ്‌നൈഡര്‍മാന്‍ രാജിവെച്ചു. നാല് സ്ത്രീകളാണ് എറികിനെതിരെ ആരോപണം ഉന്നയിച്ചിരുന്നത്. ഇവരില്‍ രണ്ട് പേര്‍ എറികിന്റെ മുന്‍ സുഹൃത്തുക്കളാണ്. ന്യൂയോര്‍ക്കര്‍ മാഗസിനാണ് ആരോപണം പുറത്തു കൊണ്ടു വന്നത്. ആരോപണങ്ങളെ ഷ്‌നൈഡര്‍മാന്‍

Read More

അമേരിക്കയെയും കാറ്റി പെറിയെയും വിസ്മയിപ്പിച്ച ഇന്ത്യൻ പെൺകൊടി…  പ്രേക്ഷക ഹൃദയങ്ങൾ കരസ്ഥമാക്കി അവസാന റൗണ്ടിലെത്തിയ അലീസ്സാ… 0

പ്രശസ്ത സംഗീതജ്ഞരായ കാറ്റി പെറി, ലൂക്ക് ബ്രയാന്‍, ലയണല്‍ റിച്ചി എന്നിവരാണ് ഷോയുടെ വിധികര്‍ത്താക്കള്‍. അലീസ്സ ഒടുവില്‍ നടത്തിയ പ്രകടനത്തെ വിസ്മയമെന്നാണ് ഇവര്‍ വിശേഷിപ്പിച്ചത്.

Read More

കാമുകനെ സ്വന്തമാക്കാൻ കാമുകന്റെ ഭാര്യയെ കൊലപ്പെടുത്താൻ ഓണ്‍ലൈന്‍ ക്വട്ടേഷന്‍; തിരുവല്ലാക്കാരി നഴ്സ് അമേരിക്കയില്‍ അറസ്റ്റില്‍ 0

കാമുകനായ ഡോക്ടറെ സ്വന്തമാക്കാന്‍ അദ്ദേഹത്തിന്റെ ഭാര്യ കൊലപ്പെടുത്താന്‍ ഓണ്‍ലൈന്‍ ക്വട്ടേഷന്‍ നല്‍കിയ മലയാളി നഴ്‌സ് അമേരിക്കയില്‍ അറസ്റ്റില്‍. തിരുവല്ല കീഴ് വായ്പ്പൂര്‍ സ്വദേശിയായ ടീന ജോണ്‍സ് ആണ് അറസ്റ്റിലായത്. ചിക്കാഗോയിലെ മേവുഡിലെ ലയോള മെഡിക്കല്‍ യൂണിവേഴ്‌സിറ്റിയിലെ നഴ്‌സാണ് ടീന ജോണ്‍സ്. കരിഞ്ചന്തക്കാരും

Read More

അമേരിക്കയില്‍ അപകടത്തില്‍പ്പെട്ട മലയാളി കുടുംബത്തിലെ നാല് പേരുടെ മൃതദേഹം കണ്ടെത്തി 0

വാഷിങ്ടണ്‍: അമേരിക്കയില്‍ അപകടത്തില്‍പ്പെട്ട മലയാളി കുടുംബത്തിലെ നാലുപേരുടെയും മൃതദേഹങ്ങള്‍ കണ്ടെത്തി. ഇവര്‍ സഞ്ചരിച്ചിരുന്ന വാഹനം ഒഴുക്കില്‍പ്പെട്ട് കാണാതാവുകയായിരുന്നു. ദിവസങ്ങള്‍ നീണ്ട തെരച്ചിലിന് ശേഷമാണ് മൃതദേഹങ്ങള്‍ കണ്ടെടുത്തത്. നാല് പേരുടെ മൃതദേഹം ജീര്‍ണിച്ച നിലയിലായതുകൊണ്ട് നാട്ടിലെത്തിക്കാന്‍ കഴിയില്ലെന്ന് കേസ് അന്വേഷിക്കുന്ന അമേരിക്കന്‍ ഏജന്‍സി വ്യക്തമാക്കി.

Read More

ഈല്‍ നദിയിലെ അപകടം: സന്ദീപിന്റെയും മകളുടെയും മൃതദേഹങ്ങള്‍ കണ്ടെടുത്തു. മകന് വേണ്ടിയുള്ള തിരച്ചില്‍ തുടരുന്നു. 0

കാലിഫോര്‍ണിയയ്ക്ക് സമീപം കാര്‍  ഈല്‍ നദിയില്‍ വീണുണ്ടായ അപകടത്തില്‍ കാണാതായ മലയാളി കുടുംബത്തിലെ ഗൃഹനാഥന്‍ സന്ദീപ്‌ തോട്ടപ്പള്ളി (42)യുടെയും മകള്‍ സാച്ചി തോട്ടപ്പള്ളി(09)യുടെയും മൃതദേഹങ്ങള്‍ കൂടി കണ്ടെടുത്തു. സന്ദീപിന്‍റെ ഭാര്യ സൗമ്യ തോട്ടപ്പള്ളി(38)യുടെ മൃതദേഹം വെള്ളിയാഴ്ച ഈല്‍ നദിയില്‍ നിന്നും കണ്ടെടുത്തിരുന്നു. 

Read More

ഈല്‍ നദിയില്‍ നിന്ന് കണ്ടെത്തിയത് സൗമ്യ തോട്ടപ്പള്ളിയുടെ മൃതദേഹം; സന്ദീപിനും മക്കള്‍ക്കുമായി തെരച്ചില്‍ തുടരുന്നു 0

വാഷിങ്ടണ്‍: അമേരിക്കയിലെ കാലിഫോര്‍ണിയയില്‍ കാണാതായ മലയാളി കുടുംബത്തിലെ ഒരാളുടെ മൃതദേഹം കണ്ടെത്തി. ഈല്‍ നദിയില്‍ നിന്ന് കണ്ടെത്തിയത് സൗമ്യ തോട്ടപ്പള്ളിയുടെ (38) മൃതദേഹമാണെന്ന് തിരിച്ചറിഞ്ഞു. കൊച്ചി കാക്കനാട് പടമുകള്‍ സ്വദേശിയാണ് സൗമ്യ. സൗമ്യയുടെ ഭര്‍ത്താവിനും മക്കള്‍ക്കുമായുള്ള തെരച്ചില്‍ തുടരുകയാണ്. പോര്‍ട്‌ലാന്‍ഡില്‍നിന്ന് സാന്‍

Read More

നാലംഗ മലയാളി കുടുംബം യുഎസിൽ യാത്രയ്ക്കിടെ ഒഴുക്കിൽപ്പെട്ടെന്ന് പൊലീസ് സ്ഥിരീകരിച്ചു; ഈല്‍ നദിയില്‍ കാണപ്പെട്ട സ്ത്രീയുടെ മൃതദേഹം കാണാതായ യുവതിയുടെ എന്ന് സംശയിക്കുന്നു 0

ഇവർ സഞ്ചരിച്ച വാഹനത്തിന് സമാനമായ വാഹനം ഡോറ ക്രീക്കിന് അടുത്തുവച്ച് റോഡിൽനിന്ന് ഈൽ നദിയിലേക്ക് വീണതായി അധികൃതർക്ക് വിവരം ലഭിച്ചിട്ടുണ്ട്. രക്ഷാപ്രവർത്തകർ സ്ഥലത്തെത്തി യാത്രക്കാരെ രക്ഷപെടുത്താൻ ശ്രമം നടത്തിയിരുന്നു. എന്നാൽ വാഹനം പൂർണമായി ഒഴുക്കിൽപ്പെട്ട് നദിയിൽ കാണാതായെന്നാണ് വിവരം.മലയാളി കുടുംബത്തിന്റെ വാഹനം തന്നെയാണോ ഇതെന്ന് സ്ഥിരീകരിക്കാൻ അധികൃതർ തയ്യാറായിട്ടില്ല.

Read More

കാലിഫോര്‍ണിയയില്‍ കാണാതായ മലയാളി കുടുംബം ഒഴുക്കില്‍ പെട്ടതായി സൂചന; ദൃക്സാക്ഷി മൊഴിയെ തുടര്‍ന്ന് തെരച്ചില്‍ നടക്കുന്നു 0

വാഷിങ്ടണ്‍: അമേരിക്കയിലെ കാലിഫോര്‍ണിയയില്‍ കാണാതായ മലയാളി കുടുംബത്തിന്റെ വാഹനം നദിയില്‍ ഒഴുക്കില്‍പ്പെട്ടതാകാമെന്ന് അധികൃതര്‍. സന്ദീപ് തോട്ടപ്പള്ളി (42) ഭാര്യ സൗമ്യ (38) മക്കളായ സിദ്ധാര്‍ത്ഥ് (12) സാചി (ഒന്‍പത്) എന്നിവരെയാണ് ഇവര്‍ സഞ്ചരിച്ചിരുന്ന വാഹനമുള്‍പ്പടെ ഏപ്രില്‍ അഞ്ചുമുതല്‍ കാണാതായത്. പോര്‍ട്‌ലാന്‍ഡില്‍നിന്ന് സാന്‍

Read More