Spiritual

സ്റ്റോക്ക് ഓണ്‍ ട്രെന്ഡ്:  സ്റ്റോക്ക് ഓൺ ട്രെന്റിലെ യാക്കോബായ സുറിയാനി ഓര്‍ത്തഡോക്സ് വിശ്വാസികളുടെ ചിരകാല അഭിലാഷത്തിന് സാക്ഷാൽക്കാരം. യുകെയിലേക്കുള്ള പ്രവാസജീവിത നാളുകലും വർഷങ്ങളും കടന്നു പോയിട്ടും തങ്ങളുടെ വിശ്വാസ ജീവിത സാഹചര്യങ്ങൾക്ക് ഒരു പള്ളി വേണം എന്ന ചിന്തയും അതിനുള്ള ശ്രമങ്ങളുമാണ് ഇപ്പോൾ ഫലപ്രാപ്തിയിലെത്തിയിരിക്കുന്നത്.

യുകെ – അയർലൻഡ് ഇടവകകളുടെ പാത്രിയാർക്കൽ വികാരി അന്തിമോസ് മാത്യൂസ് മെത്രാപ്പോലീത്തയാണ് ഇതിനുള്ള അനുമതി കൊടുത്തിരിക്കുന്നത്. ‘സെന്റ് കുര്യയാക്കോസ് യാക്കോബായ സുറിയാനി ഓര്‍ത്തഡോക്സ് കോൺഗ്രിഗേഷൻ’ എന്നാണ് സ്റ്റോക്ക് ഓൺ ട്രെന്റ് ഇടവകയെ നാമകരണം ചെയ്‌തിരിക്കുന്നത്‌. ഇരുപതോളം കുടുംബങ്ങൾ ആണ് സ്റ്റോക്ക് ഓൺ ട്രെന്റിൽ ഇപ്പോൾ ഉള്ളത്. ഇടവക ഇൻചാർജ് ആയി ഫാദർ ഗീവർഗ്ഗീസ് തണ്ടായതിനാണ് ഇപ്പോഴുള്ള താൽക്കാലിക ചുമതല നൽകിയിരിക്കുന്നത്. സ്റ്റോക്ക് ഓൺ ട്രെന്റിലെ വിശ്വാസികളുടെ  നടത്തിയ നിരന്തരമായ ശ്രമങ്ങളുടെ ആകെതുകയാണ് സ്റ്റോക്ക് വിശ്വാസ സമൂഹത്തിന് ഉണ്ടായ ഇപ്പോഴത്തെ ആഗ്രഹ സഫലീകരണം. മാസത്തിലെ എല്ലാ മൂന്നാം ഞായറാഴ്ച്ചയും സ്റ്റോക്ക് ഓൺ ട്രെന്റിൽ കുർബാന ഉണ്ടാകുന്നതാണ്.

വിശ്വാസികൾ ആയിരിക്കുന്ന സ്ഥലത്തു തന്നെ ഒരു പള്ളി ലഭിച്ചപ്പോൾ അതിയായ സന്തോഷം ഇടവക അംഗങ്ങൾ പങ്കുവെക്കുന്നു. കേരളത്തിലെ സാമൂഹിക ചുറ്റുപാടുകളിൽ നിന്നും പ്രവാസികളായി യുകെയിലേക്കു പറിച്ചു നടപ്പെട്ട ആദ്യകാലങ്ങളിൽ ആര്ക്കും ഇല്ലാതിരുന്ന ആശങ്കകൾക്ക് തുടക്കം കുറിച്ചത് കുട്ടികൾ ഉണ്ടാകുകയും, അവരുടെ വളർച്ചയിൽ മാതാപിതാക്കൾ പിന്തുടർന്ന് വളർന്ന ജീവിത സാഹചര്യങ്ങളും മൂല്യങ്ങളും എങ്ങനെ പകർന്നു നൽകും എന്ന ചിന്ത ഉടലെടുത്തതോടെയാണ്.

കുട്ടികളുടെ ജീവിതത്തിൽ സ്വാധീനിക്കുന്നത് അവർ കാണുന്നതും ജീവിക്കുന്നതുമായ സമൂഹത്തിലെ സാമൂഹിക ചുറ്റുപാടുകൾ ആണ്. ഇത്തരം പ്രതികൂല സാഹചര്യങ്ങളിലും നല്ലതേത് ചീത്തയേത് എന്ന തിരിച്ചറിവ് കുട്ടികളിൽ എത്തിക്കാൻ ഒരു പരിധിവരെ വിശ്വാസങ്ങൾക്ക് കഴിയുമെന്ന് തെളിയിക്കപ്പെട്ട വസ്തതുതയാണ്.

പള്ളിയുടെ ട്രസ്റ്റിയായി ബിനോയി കുര്യനും (07525013428) സെക്രട്ടറി ആയി റെയ്‌നു തോമസും (07916292493) സേവനം ചെയ്യുന്നു. എല്ലാ ശിശ്രുഷകൾക്കും സ്റ്റാഫോർഡ് ഷെയറിലെയും സമീപ പ്രദേശങ്ങളിലെയും എല്ലാ  വിശ്വാസികളെയും അംഗങ്ങളെയും  പ്രാർത്ഥനാപൂർവ്വം ക്ഷണിച്ചുകൊള്ളുന്നതായും പള്ളി കമ്മിറ്റി അറിയിച്ചിട്ടുണ്ട്.

ഷൈമോൻ തോട്ടുങ്കൽ

ലിവർപൂൾ : ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപത വികാരി ജെനറൽ മോൺ . ജിനോ അരീക്കാട്ട് എം.സി.ബി.എസ്‌. എഴുതിയ ഏറ്റവും പുതിയ ക്രിസ്തീയ ഭക്തി ഗാനം “തൂവെള്ളയപ്പത്തിൽ” എന്ന ഗാനം നവമാധ്യമങ്ങളിൽ വൈറൽ ആയി മുന്നേറുന്നു , ക്രിസ്തീയ ഭക്തിഗാന രംഗത്തു തനതായ വ്യക്തി മുദ്ര പതിപ്പിച്ച ഫാ. മാത്യൂസ് പയ്യപ്പിള്ളിൽ എം.സി.ബി.എസ് സംഗീതം നിർവഹിച്ച ഈ ഗാനം ഒരാഴ്ച കൊണ്ട് തന്നെ യൂട്യൂബിൽ ഇരുപത്തി ഒരായിരത്തിലേറെ ആളുകളാണ് കേട്ടത് .

കെസ്റ്ററിന്റെ സ്വർഗീയ ശബ് ദത്തിൽ റെക്കോർഡ് ചെയ്തിരിക്കുന്ന മനോഹരമായ ഈ ഗാനത്തിന്റെ ദൃശ്യാവിഷ്‌കാരത്തിന്റെ സംവിധാനം നിർവഹിച്ചിരിക്കുന്നത് ഫാ. ബിബിൻ ഏഴുപാക്കൽ എം.സി.ബി.എസ് ആണ് , വിശുദ്ധ കുർബാന സ്വീകരണത്തിന് ആലപിക്കാവുന്ന ഭക്തി നിർഭരമായ രീതിയിൽ ലളിതമായ വരികളും , സംഗീതവും നിർവഹിച്ചിരിക്കുന്ന ഈ ഗാനത്തിന്റെ ദൃശ്യാവിഷ്ക്കരണവും ഏറെ ശ്രദ്ധേയമായിട്ടുണ്ട് .

യു കെ മലയാളിയായ ജോബി സൈമൺ താഴത്തെറ്റ്‌ നിർമ്മിച്ച ഈ ആൽബത്തിൽ ഫാ. ജോബി തെക്കേടത്ത് , ടിജോ ജോസ് , സ്കറിയ ,ജെറി എന്നിവരാണ് അഭിനയിച്ചിരിക്കുന്നത് , ഒട്ടേറെ ക്രിസ്തീയ ഗാനങ്ങൾക്ക് ഓർക്കസ്‌ട്രേഷൻ നിർവ ഹിച്ചിട്ടുള്ള പ്രതിഭാ ധനനായ സംഗീതജ്ഞൻ ബിനു മാതിരമ്പുഴ ആണ് ഓർക്കസ്‌ട്രേഷൻ നിർവഹിച്ചത് , സോഷ്യൽ മീഡിയയിൽ ഇതിനോടകം ഹിറ്റായ ഈ ഗാനത്തിന്റെ കരോക്കെയും യു ട്യൂബിൽ ലഭ്യമാണ് . പ്രഥമ ദിവ്യകാരുണ്യ സ്വീകരണ ശുശ്രൂഷകളിൽ ഒക്കെ ഗായകസംഘങ്ങൾ ആലപിക്കുവാൻ തുടങ്ങിയ ഈ ഗാനം ഒട്ടേറെ ഹൃദയങ്ങൾക്ക് ശാന്തിയും സമാധാനവും പകർന്നു നൽകും എന്നുറപ്പാണ്.

സുധീഷ് തോമസ്

18 കുട്ടികൾ വെള്ള വസ്ത്രമണിഞ്ഞ് മുടിയും ചൂടി മാലാഖമാരെപ്പോലെയും 12 അപ്പസ്തോലന്മാരെ പ്രതിനിധീകരിക്കുമാറ് 12 അൾത്താര ബാലിക ബാലന്മാരും പരിശുദ്ധ ത്രിത്വത്തിന്റെ പ്രതീകമായി മുഖ്യകാർമ്മികൻ മാർ ജോസഫ് സ്രാമ്പിക്കൽ പിതാവിന്റെയും സഹകാർമികരായി ഫാ. ജോ മൂലച്ചേരി, ഫാ. ജോർജ് എട്ടുപറയിൽ എന്നിവരുടെ കൂട്ടായ്മയിലും ശുഭ വസ്ത്രങ്ങൾ അണിഞ്ഞ വിശുദ്ധ ഗണത്തിനു പ്രതീകാത്മകമായ വിശ്വാസികളുടെ സാന്നിധ്യവും കുട്ടികളുടെ വസ്ത്രത്തിന് യോജിച്ച വിധത്തിൽ വെള്ളയും പച്ചയും കലർന്ന പുഷ്പ ലതാതികൾ കൊണ്ട് അലങ്കരിച്ച ദേവാലയത്തിൽ സ്വർഗീയ സംഗീതം ആലപിച്ച ഗായക സംഘത്തിന്റെ ഗാനങ്ങളുടെ പശ്ചാത്തലത്തിൽ ദിവ്യകാരുണ്യ തിരുകർമ്മങ്ങൾക്ക് സ്റ്റോക്ക് ഓൺ ട്രെൻഡിലെ സെൻറ് ജോസഫ് ദേവാലയം വേദിയായപ്പോൾ സാക്ഷാൽ സ്വർഗ്ഗം താഴ്ന്നിറങ്ങി ദേവാലയത്തിൽ സമ്മേളിച്ച സ്വർഗ്ഗീയാനുഭൂതി ഉളവാക്കി.

സീറോ മലബാർ ഗ്രേറ്റ് ബ്രിട്ടൺ രൂപതയുടെ ഏറ്റവും വലിയ മിഷനുകളിൽ ഒന്നായ അവർ ലേഡി ഓഫ് പെർപ്പച്വൽ ഹെൽപ്പ് മിഷൻ സ്റ്റോക്ക് ഓൺ ട്രെൻഡിൽ ജൂലൈ മാസം പതിനെട്ടാം തീയതി ഉച്ചകഴിഞ്ഞ് 2. 30 pm സ്റ്റോക്ക് ഓൺ ട്രെൻഡിലുള്ള സെൻറ് ജോസഫ് ദേവാലയത്തിൽ വച്ച് നടന്ന 18 കുട്ടികളുടെ ദിവ്യകാരുണ്യ സ്വീകരണം മാർ ജോസഫ് സ്രാമ്പിക്കൽ പിതാവിൻറെ മുഖ്യകാർമികത്വത്തിലും ഫാ. ജോ മൂലച്ചേരി (ബിഷപ്പ് സെക്രട്ടറി), മിഷൻ വികാരി ഫാ. ജോർജ് എട്ടു പറയിൽഎന്നിവരുടെ സഹകാർമികത്വത്തിലും നടത്തപ്പെട്ടു. 2. 30 pm ന് 18 കുട്ടികൾ പ്രദിക്ഷിണമായി മാർ ജോസഫ് പിതാവിന്റെയും മറ്റ് വൈദികരുടെയും അൾത്താര ശുശ്രൂഷകരുടെയും അധ്യാപകരുടെയും ഒപ്പം ദേവാലയത്തിൽ പ്രവേശിച്ചപ്പോൾ ദിവ്യകാരുണ്യ തിരുകർമങ്ങൾക്ക് തുടക്കംകുറിച്ചു.

 

കഴിഞ്ഞ മൂന്നര മാസത്തോളമായി മതബോധന അധ്യാപകരായ ജാസ്മിൻ സജി ടീച്ചർ, ജസ്റ്റിൻ കുര്യൻ സാർ എന്നിവരുടെ ശിക്ഷണത്തിൽ ആണ് ദിവ്യകാരുണ്യ സ്വീകരണത്തിനു വേണ്ടി കുട്ടികളെ ഒരുക്കിയത്. 23 ഘട്ടങ്ങളായി കുട്ടികളെ എങ്ങനെ വിശ്വാസജീവിതത്തിൽ വിശുദ്ധ കുർബാനയ്ക്കും ദിവ്യകാരുണ്യത്തിനും വിശുദ്ധ കുമ്പസാരത്തിനും അതോടൊപ്പം ദൈവപ്രമാണങ്ങൾക്കും മറ്റു കൂദാശകൾക്കുമുള്ള പ്രാധാന്യത്തെപ്പറ്റി കുട്ടികളെ ബോധ്യപ്പെടുത്തുകയും ചെയ്തു. ജ്ഞാനത്തിലും പ്രായത്തിലും യേശു വളർന്നുവന്നത് പോലെ ഈ കുട്ടികൾ സഭയ്ക്കും സമൂഹത്തിലും കുടുംബത്തിനും മാതൃകാപരമായി വിശുദ്ധ ജീവിതം നയിക്കുവാൻ പ്രചോദനമേകുന്ന തരത്തിൽ അവരെ ഒരുക്കുകയും ചെയ്തു.

367 കുട്ടികൾ മതബോധനം അഭ്യസിക്കുന്ന ഓഫ് മിഷനിൽ 39 കുട്ടികളെ ദിവ്യകാരുണ്യ സ്വീകരണത്തിന് ഒരുക്കുകയും അതിൽ 18 കുട്ടികൾ അന്നേദിവസം പ്രഥമ ദിവ്യകാരുണ്യം സ്വീകരിക്കുകയും ചെയ്തു. ദിവ്യകാരുണ്യ സ്വീകരണ ദിവ്യബലി സന്ദേശത്തിൽ മാർ ജോസഫ് സ്രാമ്പിക്കൽ പിതാവ് ദിവ്യകാരുണ്യ സ്വീകരണത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് കുട്ടികൾക്ക് ബോധ്യപ്പെടുത്തിക്കൊടുത്തു. ദിവ്യകാരുണ്യ സ്വീകരണത്തിലൂടെ നമുക്ക് ലഭിക്കുന്ന മൂന്ന് പ്രധാന അനുഗ്രഹമായ പാപത്തിൽ നിന്നുള്ള മോചനം നിത്യമായ രക്ഷ നിത്യമായ ജീവിതം ഇവ കുട്ടികൾക്ക് വിവരിച്ചു കൊടുക്കുകയും ചെയ്തു. അതുകൂടാതെ സർവ്വാധിപനായ പിതാവ്, പുത്രൻ പരിശുദ്ധാത്മാവായ ത്രീ ഏക ദൈവം നമ്മളിൽ വന്ന് വസിക്കുന്ന സമയമാണ് ദിവ്യകാരുണ്യ സ്വീകരണം. പാപമാണ് നമ്മളെ ഈശോയിൽ നിന്നും അകറ്റുന്നത് എന്നും ഉദ്ബോധിപ്പിക്കുകയുണ്ടായി . വിശുദ്ധ കുർബാന എന്നത് സ്വർഗ്ഗത്തിൽ നിന്ന് ഇറങ്ങിവരുന്ന ജീവനുള്ള അപ്പമാണ്.

ദിവ്യബലിക്കുശേഷം മാർ ജോസഫ് സ്രാമ്പിക്കൽ പിതാവ് കുട്ടികൾക്ക് വിശുദ്ധ വസ്തുക്കൾ വെഞ്ചരിച്ചു നൽകുകയും അതോടൊപ്പം ദിവ്യകാരുണ്യ സാക്ഷ്യപത്രം, ബൈബിൾ എന്നിവ നൽകുകയും, കുട്ടികൾക്കും മാതാപിതാക്കൾക്കുമൊപ്പം ഫോട്ടോ എടുക്കുകയും ചെയ്തു . കേക്ക് മുറിച്ച് കുട്ടികൾക്ക് നൽകുകയും ചെയ്തു. തുടർന്ന് മിഷൻ വികാരി ഫാ.ജോർജ് എട്ടുപറയിൽ തന്റെ നന്ദി പ്രകാശന സമയത്ത് മാർ ജോസഫ് സ്രാമ്പിക്കൽ പിതാവിന്റെ ശുശ്രൂഷകൾക്കും സഹായങ്ങൾക്കും സ്നേഹത്തിനും പ്രത്യേകം നന്ദി അറിയിക്കുകയും, പിതാവ് നമുക്ക് ആത്മീയ അപ്പനാണെന്ന കാര്യം ഓർമിപ്പിക്കുകയും ചെയ്തു.അതുപോലെ തന്നെ പിതാവിൻറെ സെക്രട്ടറിയായ ഫാ.ജോ മൂലച്ചേരിയുടെ സഹകാർമികത്വത്തിനും സഹായത്തിനും പ്രത്യേകം നന്ദി അറിയിക്കുകയും ചെയ്തു.കൂടാതെ ഈ ദിവ്യകാരുണ്യ സ്വീകരണം ഒരു സ്വർഗ്ഗീയ അനുഭൂതി ആക്കിയ വിവിധ കമ്മിറ്റി അംഗങ്ങൾക്ക് അച്ഛൻ പ്രത്യേക നന്ദി അറിയിച്ചു.വിവിധ ഉത്തരവാദിത്വങ്ങൾ വഹിച്ച സൺഡേസ്കൂൾ ഹെഡ് ടീച്ചർ,മതബോധന അധ്യാപകർ,അൾത്താര ശുശ്രൂഷകർ,അവരെ ഒരുക്കിയ സഹായികൾ,ദേവാലയം മനോഹരമായി അലങ്കരിച്ച മാതൃവേദി അംഗങ്ങൾ,മനോഹരമായി സ്വർഗ്ഗീയ ഗാനം ആലപിച്ച ഗായകസംഘങ്ങൾ,ദിവ്യകാരുണ്യ സ്വീകരണത്തിൽ സഹായിച്ച 3 കൈക്കാരന്മാർ, കൂടാതെ ദിവ്യകാരുണ്യ സ്വീകരണത്തിന് എല്ലാവിധ സഹായങ്ങളും ഈ കൂട്ടായ്മയിൽ വച്ച് ദിവ്യകാരുണ്യ സ്വീകരണം നടത്തിയ കുട്ടികളുടെ മാതാപിതാക്കൾ എന്നിവരെ പ്രത്യേകം നന്ദി അറിയിച്ചു കൊണ്ട് ദിവ്യകാരുണ്യ തിരുകർമ്മങ്ങൾക്ക് തിരശീലവീണു.കൂടാതെ ഈ സുശ്രൂഷകൾ മിഷൻറെ ഫേസ്ബുക്ക് പേജിലും യൂട്യൂബിലും ലൈവായി ടെലികാസ്റ്റ് ചെയ്യുകയുമുണ്ടായി.

ബിനോയ് എം. ജെ.

നമ്മുടെ ജീവിതം സംഭവിക്കുന്നത് നിത്യതയിൽ ആണ്. പക്ഷേ നമുക്ക് അത് അങ്ങനെ അനുഭവപ്പെടുന്നില്ല. നാം സദാ സമയത്തിൽ ജീവിക്കുന്നു. എവിടെ നിന്നാണ് ഈ സമയം വരുന്നത്? ആൽബർട്ട് ഐൻസ്റ്റീൻ ഇപ്രകാരം പറയുന്നു.” നിങ്ങൾ ഒരു സുന്ദരിയോട് സംസാരിച്ചു കൊണ്ടിരിക്കുകയാണ് എങ്കിൽ മണിക്കൂറുകൾ നിങ്ങൾക്ക് നിമിഷങ്ങൾ പോലെ അനുഭവപ്പെടും. എന്നാൽ നിങ്ങൾ ഒരു തീക്കട്ടയുടെ പുറത്ത് ഇരിക്കുകയാണെങ്കിൽ നിമിഷങ്ങൾ നിങ്ങൾക്ക് മണിക്കൂറുകൾ പോലെ അനുഭവപ്പെടും.” വേദനയിൽ നിന്നുമാണ് സമയം അനുഭവപ്പെടുന്നത് എന്ന് ഇതിൽ നിന്നും മനസ്സിലാക്കാം.

മരണമാകുന്നു അടിസ്ഥാനപരമായ വേദന . മരണം മുന്നിൽ ഉള്ളപ്പോൾ സമയം അനുഭവപ്പെടുന്നു. നാം ദിവസങ്ങളും മാസങ്ങളും വർഷങ്ങളും എണ്ണുകയാണ്. മരണത്തിലേക്ക് ഇനി എത്ര സമയം കൂടി ബാക്കി? മരണം ആകുന്ന പ്രശ്നം പരിഹരിക്കപ്പെടാതെയും വിചിന്തനം ചെയ്യപ്പെടാതെയും മനസ്സിന്റെ ഏതോ കോണിൽ അടിച്ചമർത്തപ്പെട്ടു കിടക്കുന്നു. അതിനുവേണ്ടി തന്നെ മാനസിക ഊർജ്ജത്തിന്റെ (libido) നല്ലൊരുഭാഗവും ചെലവിടുന്നു . നാമതിനെ ഭാവിയിലേക്ക് തള്ളിവിടാൻ ശ്രമിക്കുന്നു. നാം അതിനെ മറക്കുകയും നിഷേധിക്കുകയും ചെയ്യുന്നു. എന്നാലും അത് ഉണ്ടെന്ന് നമുക്കറിയാം. അതുകൊണ്ടുതന്നെ നമ്മുടെ മനസ്സ് സദാ ഭാവിയിൽ പരതി കൊണ്ടിരിക്കുന്നു. മനസ്സിനെ വർത്തമാനത്തിലേക്ക് കൊണ്ടുവരുവാൻ എത്രമാത്രം ശ്രമിച്ചാലും മനസ്സ് വർത്തമാനത്തിലേക്ക് വരുന്നില്ല. എന്താണ് ഇതിന്റെ മന:ശ്ശാസ്ത്രം?

നമ്മുടെ ഏറ്റവും പ്രധാനപ്പെട്ട പ്രശ്നം- മരണം -ഭാവിയിൽ ആണ് കിടക്കുന്നത് എന്നതുതന്നെ! ആ പ്രശ്നത്തെ ഭാവിയിലെങ്കിലും പരിഹരിക്കുവാൻ ശ്രമിച്ചാൽ അതിൻറെ തീവ്രത കുറയുന്നതായി കാണുവാൻ കഴിയും. എങ്ങനെയാണ് ഈ പ്രശ്നത്തെ പരിഹരിക്കുക? മരണം നിഷേധാത്മകമായ ഒരു പ്രതിഭാസം ആണെങ്കിൽ അതിന് ഭാവാത്മകമായ മറ്റൊരു വശം കൂടി ഉണ്ട്. അത് പുനർജ്ജന്മം ആകുന്നു. മരണവും പുനർജ്ജന്മവും ഒരേ നാണയത്തിന്റ രണ്ട് വശങ്ങൾ പോലെയാണ് .ജനിക്കുന്നവന് മരണം നിശ്ചയം! മരിക്കുന്നവന് ജനനം നിശ്ചയം! ആയതിനാൽ മരണത്തിന്റെ മേൽ വിജയം വരിക്കണം എന്നുള്ളവർ പുനർജ്ജന്മത്തെ മനസ്സിൽ സദാ ധ്യാനിച്ച് കൊള്ളുക. മരണത്തെക്കുറിച്ച് മാത്രം ചിന്തിക്കുന്നത് ക്ലേശകരമാണ്. അത് നിഷേധാത്മകമാണ്! എന്നാൽ പുനർജ്ജന്മം ആകട്ടെ അത്യന്തം ഭാവാത്മകം ആകുന്നു. അതിന്റെ മുന്നിൽ മരണം അസാധുവാണ്. പുനർജ്ജന്മത്തെ കുറിച്ച് ആവോളം ധ്യാനിക്കുന്നവന്റെ മരണം സ്വയം തിരോഭവിക്കുന്നതായി കാണാം.

പുതിയ ഒരു ജന്മം; പുതിയ മാതാപിതാക്കൾ ;പുതിയ സഹോദരങ്ങൾ; പുതിയ ബന്ധുമിത്രാദികൾ; പുതിയ വീട്; പുതിയ വിദ്യാലയവും പുതിയഅയൽവക്കവും; പുതിയ ശൈശവവും പുതിയ കൗമാരവും ;പുതിയ ശരീരവും പുതിയ വ്യക്തിത്വവും; പുതിയ പ്രവർത്തന മണ്ഡലങ്ങൾ .എല്ലാം പുതുമയുള്ളവ. ഇത് മനോഹരമായി തോന്നുന്നില്ലേ ? ഭാസുരമായ ഈ പുതിയ ജീവിതത്തിനുവേണ്ടി പഴയതിനെ തിരസ്കരിക്കുവാൻ നമുക്ക് മടി തോന്നുകയില്ല. അപ്പോൾ നമ്മുടെ ജീവിതം നിത്യതയിലേക്ക് നീളുന്നു. ജന്മങ്ങൾ ഒന്നിന് പിറകെ ഒന്നായി സംഭവിച്ചു കൊള്ളട്ടെ. പക്ഷേ നമുക്ക് മരണഭയമില്ല. ഇവിടെ സകല വേദനകളും സമയവും തിരോഭവിക്കുന്നു. പിന്നീട് നിങ്ങൾക്ക് ഭാവിയിൽ പരതേണ്ട ആവശ്യം വരില്ല. നിങ്ങൾ വർത്തമാനത്തിൽ ആവും ജീവിക്കുക. അപ്പോൾ നിങ്ങൾക്ക് നിർവ്വാണം അനുഭവപ്പെടും.

 

ബിനോയ് എം.ജെ.
30 വർഷങ്ങളായി തത്വചിന്ത പഠിക്കുകയും 20 വർഷങ്ങളായി സാധന ചെയ്യുകയും ചെയ്യുന്നു .
28-മത്തെ വയസ്സിൽ ഔപചാരിക വിദ്യാഭ്യാസം ഉപേക്ഷിച്ചു. മാതാ അമൃതാനന്തമയിയുടെയും സദ്ഗുരു ജഗ്ഗി വാസുദേവൻെറയും ശിഷ്യനാണ്.

 

ലോകത്തിലെ വിവിധ രാജ്യങ്ങളിലായി ആയിരക്കണക്കിന് കുഞ്ഞുങ്ങളെ ക്രിസ്തുമാർഗ്ഗത്തിലേക്ക് നയിച്ചുകൊണ്ടിരിക്കുന്ന സെഹിയോൻ യുകെ മിന്സ്ട്രിയുടെ സ്കൂൾ ഓഫ്‌ ഇവാഞ്ചലൈസേഷൻ ടീം , ജീവിത വഴികളിൽ അടിപതറാതെ മുന്നേറുവാൻ യേശുവിനെ രക്ഷകനും നാഥനുമായി സ്വീകരിക്കുവാൻ ഉദ്ബോധിപ്പിച്ചുകൊണ്ട് , കുട്ടികൾക്കും ടീനേജുകാർക്കുമായി സ്കൂൾ അവധിക്കാലത്ത് 2021 ജൂലൈ 26 മുതൽ 29 വരെ (തിങ്കൾ , ചൊവ്വ , ബുധൻ , വ്യാഴം ദിവസങ്ങളിൽ ) ഓൺലൈനിൽ സൂം പ്ലാറ്റ് ഫോമിൽ രണ്ട് ധ്യാനങ്ങൾ നടത്തുന്നു.

www.sehionuk.org/register എന്ന വെബ്സൈറ്റിൽ സീറ്റുകൾ രജിസ്റ്റർ ചെയ്യാം.
സെഹിയോൻ യുകെയുടെ കിഡ്സ് ഫോർ കിങ്‌ഡം , ടീൻസ് ഫോർ കിങ്‌ഡം ടീമുകൾ ശുശ്രൂഷകൾ നയിക്കും . രാവിലെ 11 മുതൽ ഉച്ചയ്ക്ക് 2 മണിവരെയാണ് 9 വയസ്സുമുതൽ 12 വരെയുള്ള പ്രീ ടീൻസ് കുട്ടികളുടെ ധ്യാനം . വൈകിട്ട് 4 മുതൽ രാത്രി 7 വരെയാണ് 13വയസ്സുമുതലുള്ള ടീനേജുകാർക്ക് ധ്യാനം നടക്കുക.

കുട്ടികളുടെ ആത്മീയ , മാനസിക വളർച്ചയെ മുൻനിർത്തിയുള്ളതും അവരുടെ അഭിരുചിക്കിണങ്ങിയതുമായ വിവിധ പ്രോഗ്രാമുകളും ശുശ്രൂഷകളും ധ്യാനത്തിന്റെ ഭാഗമാകും. സെഹിയോൻ യുകെ സ്കൂൾ ഓഫ്‌ ഇവാഞ്ചലൈസേഷൻ ടീം ഈ അനുഗ്രഹീത ശുശ്രൂഷയിലേക്ക് എല്ലാ കുട്ടികളെയും യേശുനാമത്തിൽ ക്ഷണിക്കുന്നു .

കൂടുതൽ വിവരങ്ങൾക്ക് ;
തോമസ് 07877508926.

സെഹിയോൻ യുകെ മിനിസ്ട്രിയുടെ നേതൃത്വത്തിൽ എല്ലാ മൂന്നാം ശനിയാഴ്ച്ചയും നടക്കുന്ന ദിവ്യകാരുണ്യ ആരാധനയും രോഗശാന്തി ശുശ്രൂഷയും ജൂലൈ 17 ന് ഇന്ന് നടക്കും. ഡയറക്ടർ റവ.ഫാ.ഷൈജു നടുവത്താനിയിൽ നയിക്കുന്ന ശുശ്രൂഷയിൽ സെഹിയോൻ മിനിസ്ട്രിയുടെ മുഴുവൻ സമയ ശുശ്രൂഷകനും വചന പ്രഘോഷകനുമായ ബ്രദർ. നോബിൾ ജോർജ് പങ്കെടുക്കും . യുകെ സമയം വൈകിട്ട് 7 മുതൽ രാത്രി 8.30 വരെയാണ് നൈറ്റ് വിജിൽ .യുകെ സമയത്തിന് ആനുപാതികമായി വിവിധ രാജ്യങ്ങളിൽ സമയക്രമം വ്യത്യസ്തമായിരിക്കും.

ഓൺലൈനിൽ സൂം ആപ്പ് വഴി 86516796292 എന്ന ഐഡിയിൽ ഈ ശുശ്രൂഷയിൽ ഏതൊരാൾക്കും പങ്കെടുക്കാവുന്നതാണ്. താഴെപ്പറയുന്ന ലിങ്ക് വഴി സെഹിയോൻ യുകെ യുടെ പ്രത്യേക വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗങ്ങളാകുന്നതിലൂടെ ഏതൊരാൾക്കും പ്രാർത്ഥനയും രോഗശാന്തി ശുശ്രൂഷയും സാധ്യമാകുന്നതാണ്.

https://chat.whatsapp.com/CT6Z3qBk1PT7XeBoYkRU4N

മാസത്തിലെ എല്ലാ മൂന്നാമത്തെ ശനിയാഴ്ചയും സൂം വഴി
https://us02web.zoom.us/j/86516796292

വിവിധ രാജ്യങ്ങളിലെ സമയക്രമങ്ങൾ ;

യുകെ & അയർലൻഡ് 7pm to 8.30pm.
യൂറോപ്പ് : 8pm to 9.30pm
സൗത്ത് ആഫ്രിക്ക : 9pm to 10.30pm
ഇസ്രായേൽ : 9pm to 10.30pm
സൗദി : 10pm to 11.30pm.
ഇന്ത്യ 11. 30 pm
ഓസ്‌ട്രേലിയ( സിഡ്നി ) : 6am to 7.30am.
നൈജീരിയ : 8pm to 9.30pm.
അമേരിക്ക (ന്യൂയോർക്ക് ): 2pm to 3.30pm

എല്ലാ മൂന്നാം ശനിയാഴ്ച്ചകളിലും നടക്കുന്ന ഈ അനുഗ്രഹീത ശുശ്രൂഷയിലേക്ക് സെഹിയോൻ മിനിസ്ട്രി ഏവരെയും യേശുനാമത്തിൽ ക്ഷണിക്കുന്നു .

ശ്രീ നാരായണ ഗുരുദേവന്റെ ദർശനങ്ങൾ മുറുകെ പിടിച്ച സന്യാസി ശ്രേഷ്ഠൻ, ഒരു പതിറ്റാണ്ടോളം ശിവഗിരി മഠത്തിന്റെ മഠാധിപതി, ശ്രീനാരായണ ദർശനങ്ങൾ ജനങ്ങളിലെത്തിക്കാൻ ജീവിതം സമർപ്പിച്ച ആചാര്യൻ, ശിവഗിരിയെ ഗുരുധർമ്മത്തിൽ നിന്നും വ്യതിചലിക്കാതെ കൈപിടിച്ച് ലക്ഷ്യസ്ഥാനത്തേക്ക് കൊണ്ടു പോയ മഹാവ്യക്തിത്വം. സനാതന ധർമ്മത്തെ കുറിച്ച് ആഴത്തിൽ അറിവുണ്ടായിരുന്ന പൂജനീയ പ്രകാശാനന്ദ സ്വാമിജിയുടെ വിടവാങ്ങൽ നമുക്ക് തീരാനഷ്ടമാണ്.

സ്വാമിജിയുടെ ഓർമ്മയ്ക്ക് മുന്നിൽ പ്രണാമം അർപ്പിച്ചു കൊണ്ട് സേവനം യു കെ ജൂലൈ 18 ഞായറാഴ്ച യുകെ സമയം ഉച്ചക്ക് 1:30ന് സൂം മീറ്റിംഗിലൂടെ ഒത്തു ചേരുകുകയാണ്. ഈ അനുസ്മരണ യോഗത്തിൽ ശിവഗിരി മഠത്തിൽ നിന്നും മുൻ ജനറൽ സെക്രട്ടറി ബ്രഹ്മശ്രീ ഋതംഭരാനന്ദ സ്വാമിജി, പ്രകാശനന്ദ സ്വാമിജിയുടെ ശിഷ്യൻ ബ്രഹ്മശ്രീ.ഗുരുപ്രസാദ് സ്വാമിജി മറ്റു മഹത് വ്യക്തിത്വങ്ങൾ പങ്കെടുക്കുന്നു. ഈ അനുസ്മരണ യോഗത്തിൽ പങ്കുചേരുവാൻ എല്ലാ ഗുരുഭക്തരെയും ക്ഷണിക്കുന്നതായി സേവനം യു കെ ഡയറക്ടർ ബോർഡ്‌ അറിയിച്ചു.

Join Zoom Meeting
Meeting ID: 327 255 9245Passcode: Sevanamuk
വിശദവിവരങ്ങൾക്ക് :-
uksevanam@gmail.com
07474 01 8484

ബിനോയ് എം. ജെ.

അനന്താനന്ദത്തെ കുറിച്ച് പറയുമ്പോൾ എല്ലാവരും അത്ഭുതപ്പെടുന്നു . ഇത് നടക്കാൻ പോകുന്ന കാര്യമല്ല – എന്നവർ വാദിക്കുന്നു. ഇത് വെറും തട്ടിപ്പാണെന്നും ഏട്ടിലെ പശു പുല്ല് തിന്നുകയില്ലെന്നും അവർ പറയുന്നു. യഥാർത്ഥത്തിൽ ആർഷഭാരത സംസ്കാരത്തിൽ അനന്താനന്ദത്തിൽ എത്തിയവർ അനേകം ഉണ്ടായിരുന്നു. ആ സംസ്കാരം ഇന്ന് അന്യംനിന്ന പോലെ തോന്നുന്നു. പശ്ചാത്യ സംസ്കാരത്തിന്റെ അതിപ്രസരത്തിൽ നാം അതെല്ലാം മറന്നു കളഞ്ഞു . മനുഷ്യന്റെ എല്ലാ പ്രവർത്തികളും ചിന്തകളും ആനന്ദത്തെ ലക്ഷ്യമാക്കി ആണ് പോകുന്നത്. അതിനാൽ തന്നെ അനന്താനന്ദം നമ്മുടെ പരമമായ ലക്ഷ്യവും ആണ്.

അനന്താനന്ദത്തിൽ എത്തിച്ചേരുവാനുള്ള മാർഗ്ഗമെന്താണ്? എല്ലാത്തരം പ്രശ്നങ്ങളിൽ നിന്നും മോചിതരാവുക. ‘ചിന്ത’ മനസ്സിന്റെ ആനന്ദത്തെ കാർന്നുതിന്നുന്ന ഒന്നാണ്. ചിന്ത എവിടെ നിന്നും വരുന്നു? പ്രശ്നങ്ങളിൽ നിന്നും ആശയക്കുഴപ്പങ്ങളിൽ നിന്നുമാണ് ചിന്ത വരുന്നത്. ചിന്തിക്കാത്തവരായി ആരും തന്നെയില്ല. ഇതിന്റെയർത്ഥം നമ്മുടെ തലയിൽ എന്തോ വലിയ പ്രശ്നമോ ആശയക്കുഴപ്പമോ കയറിക്കൂടിയിട്ടുണ്ട് എന്നതാണ് .അതിനെക്കുറിച്ച് നാം ബോധവാന്മാരാകണം എന്നില്ല. താൻ സുഖമായി ജീവിക്കുന്നു എന്ന് എല്ലാവരും പറയുന്നു . എന്നാൽ അതൊരു ഭംഗിവാക്ക് മാത്രമാണ്. ഒരു പ്രശ്നം മാറുമ്പോൾ മറ്റൊരു പ്രശ്നം വരുന്നു. ഒരു ചിന്ത തീരുന്നതിനു മുൻപ് മറ്റൊരു ചിന്ത പ്രത്യക്ഷപ്പെടുന്നു. പ്രശ്നങ്ങളുടെയും ചിന്തകളുടെയും നാനാത്വത്തിൽ ഒരുതരം ഏകത്വം ഉണ്ടെന്ന് കരുതുന്നതിൽ യാതൊരു തെറ്റുമില്ല .എന്താണാ ഏകത്വം? വാസ്തവത്തിൽ എല്ലാവരുടെയും പ്രശ്നം ഒന്ന് തന്നെയാണ്. ‘ആഗ്രഹ’മാണതെന്ന് ശ്രീബുദ്ധൻ വാദിച്ചു. ‘പാരതന്ത്ര്യം’ ആണതെന്ന് വിവേകാനന്ദൻ വാദിക്കുന്നു. ‘മായാ ബന്ധനം’ ആണതെന്ന് മറ്റ് ചിലർ പറയുന്നു .ഇവയെല്ലാംതന്നെ ഒരേ സത്യത്തിന്റെ വിവിധ മുഖങ്ങൾ മാത്രമാണ്.

ദുഃഖങ്ങളും പ്രശ്നങ്ങളും വെറുതെ ഉണ്ടാകുന്നതല്ല .അവയുടെ പിറകിൽ ഒരു കാരണം കിടപ്പുണ്ട് .ഒരു പ്രശ്നം മാറുമ്പോൾ മറ്റൊരെണ്ണം വരുന്നു. ഇത് അവസാനമില്ലാതെ പോകുന്നു. കാരണം നാം പ്രശ്നത്തിന്റെ അടിസ്ഥാന കാരണത്തെ പരിഗണിക്കുന്നില്ല. അങ്ങനെ ഒരു കാരണം ഉള്ളതായി നാം സമ്മതിക്കുന്നുമില്ല. ഇവിടെയാണ് നമുക്ക് പിഴവ് പറ്റുന്നത്. പ്രശ്നത്തെക്കുറിച്ചുള്ള അവബോധമാണ് പ്രശ്നപരിഹാരത്തിലേക്കുള്ള ആദ്യപടി .ഒരേ പ്രശ്നം പല വ്യക്തികളിൽ പല രീതികളിൽ പ്രത്യക്ഷപ്പെടുന്നു. അത് ഇല്ലാത്തവരായി ആരും തന്നെ ഇല്ല .ഇത് മാനവരാശിയെ ബാധിച്ചിരിക്കുന്ന ഒരു രോഗമാണ്. ഇതിൽ നിന്ന് വിമോചനം നേടുന്നവർ ഭിന്നർ ആയി കാണപ്പെടുന്നു. അവർ അനന്താനന്ദത്തിന്റെ ഉടമകളാണ്. അവർക്ക് എല്ലാം അറിയാം .അവർ കൽപിക്കുന്നതെന്തും സംഭവിക്കുന്നു. അങ്ങനെയുള്ളവർ ഇന്നും ജീവിച്ചിരിപ്പുണ്ട്. വരും യുഗങ്ങളിൽ ആയിരക്കണക്കിന് ഉണ്ടാവുകയും ചെയ്യും. അനന്താനന്ദത്തിൽ എത്തിയവർ ക്രമേണ ഈശ്വരനിൽ ലയിക്കുന്നു. അവർ പിന്നീട് മനുഷ്യരല്ല. കാരണം അവരുടെ കുറവുകളും പ്രശ്നങ്ങളും തിരോഭവിച്ചിരിക്കുന്നു. അവർ പൂർണ്ണരാണ്. അവരിൽ ഈശ്വരൻ പ്രകാശിക്കുന്നു. അവർ ജനനമരണങ്ങളിൽ നിന്നും മോചനം നേടിയിരിക്കുന്നു! അവർ സംസാരസാഗരം താണ്ടിയിരിക്കുന്നു! എന്റെയും നിങ്ങളുടെയും ആത്യന്തികമായ ജീവിതലക്ഷ്യം ഇതാകുന്നു. എല്ലാ ക്ലേശങ്ങൾക്കും പ്രാരാബ്ധങ്ങൾക്കും അപ്പുറം പോവുക. ദുഃഖനിവൃത്തിയിൽ എത്തുക . അനന്താനന്ദത്തിൽ എത്തുക.

 

ബിനോയ് എം.ജെ.
30 വർഷങ്ങളായി തത്വചിന്ത പഠിക്കുകയും 20 വർഷങ്ങളായി സാധന ചെയ്യുകയും ചെയ്യുന്നു .
28-മത്തെ വയസ്സിൽ ഔപചാരിക വിദ്യാഭ്യാസം ഉപേക്ഷിച്ചു. മാതാ അമൃതാനന്തമയിയുടെയും സദ്ഗുരു ജഗ്ഗി വാസുദേവൻെറയും ശിഷ്യനാണ്.

 

ബ്രിട്ടനിലെ സീറോ മലബാർ സഭയുടെ പ്രശസ്തമായ വാൽസിംഗ്ഹാം തീർത്ഥാടനം ഭക്താദരപൂർവ്വം നാളെ നടത്തപ്പെടും. ബ്രിട്ടനിൽ സീറോ മലബാർ രൂപത രൂപീകൃതമായ കാലം മുതൽ രൂപതാ അദ്ധ്യക്ഷൻ മാർ. ജോസഫ് സ്രാമ്പിക്കലിൻ്റെ നേരിട്ടുള്ള നേതൃത്വത്തിലാണ് വാൽസിംഗ്ഹാം തീർത്ഥാടനം നടത്തപ്പെടുന്നത്. മുൻവർഷങ്ങളിൽ തീർഥാടനത്തോടനുബന്ധിച്ച് ബ്രിട്ടൻ്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ആയിരക്കണക്കിന് വിശ്വാസികളാണ് തീർത്ഥാടന നഗരിയിലേയ്ക്ക് ഒഴുകി എത്തിയിരുന്നതെങ്കിൽ കർശനമായ കോവിഡ് മാനദണ്ഡങ്ങൾക്ക് വിധേയമായി നടത്തപ്പെടുന്ന ഈ വർഷത്തെ തീർത്ഥാടനത്തിൽ പങ്കെടുക്കാൻ മുൻകൂട്ടി രജിസ്റ്റർ ചെയ്ത 300 പേർക്ക് മാത്രമാണ് അവസരമുള്ളത്. തോമസ് പാറക്കണ്ടത്തിലച്ചൻ്റെ നേതൃത്വത്തിൽ ഹേവർഹിൽ സീറോ മലബാർ കമ്യൂണിറ്റിയാണ് ഗ്രേറ്റ് ബ്രിട്ടൺ സീറോ മലബാർ രൂപതയുടെ അഞ്ചാമത് വാൽസിംഗ്ഹാം മരിയൻ തീർത്ഥാടനത്തിന് ആതിഥേയത്വം വഹിക്കുന്നത്.

മുൻകാലങ്ങളിൽ നിന്ന് വ്യത്യസ്തമായി പരിമിതമായ ആളുകൾക്ക് മാത്രമേ തീർഥാടനത്തിൽ പങ്കെടുക്കുവാൻ അവസരമുള്ളതിനാൽ യൂട്യൂബ്, ഫെയ്സ്ബുക്ക് മുതലായ സോഷ്യൽ മീഡിയ വേദികളിലൂടെ ലൈവ് സംപ്രേഷണം ഉണ്ടായിരിക്കുന്നതാണ്. പ്രവേശന പാസ് ഇനിയും ലഭിക്കാത്തവർ എത്രയും വേഗം സംഘാടകരുമായി ബന്ധപ്പെടണമെന്നും, അഭിവന്ദ്യ പിതാവിൻറെ മുഖ്യകാർമികത്വത്തിൽ നടക്കുന്ന തീർത്ഥാടനത്തിൽ രൂപതാ സമൂഹത്തിൻ്റെ മുഴുവൻ പ്രാർത്ഥന ഉണ്ടാവണമെന്നും തീർത്ഥാടന കോർഡിനേറ്ററും, ഗ്രേറ്റ് ബ്രിട്ടൺ സീറോ മലബാർ സഭയുടെ വികാരി ജനറാളുമായ ഫാ. ജിനോ അരിക്കാട്ട് വിശ്വാസികളോട് അഭ്യർത്ഥിച്ചു.

തീർത്ഥാടന പരിപാടികളും, തിരുകർമ്മങ്ങളും കാണാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.

http://www.youtube.com/WalsinghamCatholicTV

വാൽസിംഗ്ഹാം: ഇംഗ്ലണ്ടിലെ പുണ്യപുരാതന മരിയൻ തീർത്ഥാടനകേന്ദ്രമായ വാൽസിംഗ്ഹാമിലേക്ക് ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ നേതൃത്വത്തിൽ നടത്തിവരാറുള്ള മരിയൻ തീർത്ഥാടനം ജൂലൈ 17 ശനിയാഴ്ച നടക്കും. ഹെവർഹിൽ സീറോ മലബാർ കമ്മ്യൂണിറ്റിയാണ് ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ അഞ്ചാമത് വാൽസിംഗ്ഹാം മരിയൻ തീർത്ഥാടനത്തിന് നേതൃത്വം നൽകുന്നത്.

കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ ഗവണ്മെന്റിന്റെ നിയന്ത്രണങ്ങൾ പാലിച്ചു കൊണ്ട് പരിമിതമായ ആളുകളെ പങ്കെടുപ്പിച്ചുകൊണ്ടാണ് ഈ വർഷവും തീർത്ഥാടനം നടത്തുക. പരമാവധി 300 പേർക്കാണ് ഇത്തവണത്തെ വാൽസിംഗ്ഹാം തീർത്ഥാടനത്തിൽ പ്രവേശനം ലഭിക്കുന്നത്. മുൻകൂട്ടി ബുക്ക് ചെയ്തവർക്ക് മാത്രമേ തിരുനാളിൽ പങ്കെടുക്കുവാൻ സാധിക്കുകയുള്ളൂ.

RECENT POSTS
Copyright © . All rights reserved