Education

ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (ഐഐടി) ആഗോളതലത്തില്‍ വിപുലീകരിക്കാന്‍ ഒരുങ്ങുന്നു. യുകെ, യുഎഇ, ഈജിപ്ത്, സൗദി അറേബ്യ, ഖത്തർ, മലേഷ്യ, തായ്‌ലൻഡ് എന്നീ രാജ്യങ്ങള്‍ ഐഐടി ക്യാമ്പസുകള്‍ക്ക് അനുയോജ്യമായ സ്ഥലങ്ങളാണെന്ന് കണ്ടെത്തി.

ആഗോളവിപുലീകരണത്തിനായി കേന്ദ്രം നിയോഗിച്ച പ്രത്യേക സമിതിയാണ് നിര്‍ദേശം മുന്നോട്ട് വച്ചിരിക്കുന്നത്. ഐഐടി കൗൺസിൽ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺ ഡോ കെ രാധാകൃഷ്ണന്റെ നേതൃത്വത്തിലുള്ള 17 അംഗ സമിത വിദ്യാഭ്യാസ മന്ത്രാലയത്തിന് സമർപ്പിച്ച റിപ്പോർട്ട് പ്രകാരം ഈ ഏഴ് രാജ്യങ്ങളും ഐഐടിക്ക് അനുയോജ്യമായ നിരവധി പ്രധാന ഘടകങ്ങളുണ്ട്.

അക്കാദമിക് വശം, മികച്ച വിദ്യാര്‍ഥികളേയും അധ്യാപകരേയും ആകര്‍ഷിക്കുന്നതിന് അനുകൂലമായ അന്തരീക്ഷം, ഐഐടിയുടെ ബ്രാന്‍ഡിങ്ങിനെ പിന്തുണയ്ക്കുന്ന സാധ്യതകള്‍ തുടങ്ങിയവയെല്ലാം പ്രധാന ഘടകങ്ങളില്‍ ഉള്‍പ്പെടുന്നു. വിദേശ രാജ്യങ്ങളിലുള്ള ഇന്ത്യന്‍ മിഷനുകളുടെ 26 തലവന്മാരുമായി ചര്‍ച്ച ചെയ്തതിന് ശേഷമാണ് റിപ്പോര്‍ട്ട് തയാറാക്കിയത്. വിദേശകാര്യ മന്ത്രാലയത്തിലെ സാമ്പത്തിക നയതന്ത്ര വിഭാഗം ഫെബ്രുവരി രണ്ട്, മാർച്ച് 28 തീയതികളിൽ സമിതിയും എംബസി ഉദ്യോഗസ്ഥരും തമ്മിൽ രണ്ട് വെർച്വൽ സെഷനുകൾ സംഘടിപ്പിച്ചിരുന്നു.

യുഎഇ, സൗദി അറേബ്യ, ഈജിപ്ത്, മലേഷ്യ എന്നീ രാജ്യങ്ങളിലേക്ക് ഐഐടി ഡല്‍ഹിയാണ് തിരഞ്ഞെടുക്കപ്പെട്ടതെന്ന് സമിതിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. 2022-23 ല്‍ ഓണ്‍ലൈനായെങ്കിലും തുടക്കം കുറിക്കാന്‍ ഈജിപ്ത് താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടില്‍ നിന്ന് മനസിലാകുന്നത്. എന്നാല്‍ സമിതിയിതിന് അനുകൂലമായ നിലപാടായിരുന്നില്ല സ്വീകരിച്ചത്.

ഐഐടി വിദേശരാജ്യങ്ങളിലേക്കും വിപുലീകരിക്കുക എന്ന ആശയം പുതിയതല്ല. അബുദാബിയിലെ വിദ്യാഭ്യാസ വകുപ്പുമായി ഐഐടി ഡല്‍ഹി ഇതിനോടകം തന്നെ ചര്‍ച്ചകള്‍ ആരംഭിച്ചു കഴിഞ്ഞു. ശ്രീലങ്ക, നേപ്പാള്‍, താന്‍സാനിയ എന്നീ രാജ്യങ്ങളാണ് ഐഐടി മദ്രാസ് ലക്ഷ്യമിടുന്നത്.

നിലവിലെ ചര്‍ച്ചകള്‍ നടക്കുന്നത് ഐഐടിയുടെ ഓരോ കേന്ദ്രങ്ങളും പ്രത്യേകമായിട്ടാണ്. ഇത് ഒരു കുടക്കീഴിലാക്കാനുള്ള ശ്രമമാണ് ഇപ്പോള്‍ നടക്കുന്നത്. ഇന്ത്യന്‍ ഇന്റര്‍നാഷണല്‍ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി എന്ന പേരിലായിരിക്കും ഇവ സ്ഥാപിക്കപ്പെടുക.

സമിതിയുടെ റിപ്പോർട്ടിൽ ഭൂട്ടാൻ, നേപ്പാൾ, ബഹ്‌റൈൻ, ജപ്പാൻ, താൻസാനിയ, ശ്രീലങ്ക, വിയറ്റ്‌നാം, സെർബിയ, സിംഗപ്പൂർ, ദക്ഷിണ കൊറിയ, ഉസ്‌ബെക്കിസ്ഥാൻ എന്നിവ തിരഞ്ഞെടുക്കപ്പെട്ട രാജ്യങ്ങളുടെ താഴെയായാണ് വരുന്നത്. അധികാരികള്‍ ഈ രാജ്യങ്ങളിലും ഐഐടി സ്ഥാപിക്കാനുള്ള ക്രമീകരണങ്ങള്‍ നടത്തണമെന്ന് സമിതി ശുപാര്‍ശ ചെയ്തിട്ടുണ്ട്.

സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികം ആഘോഷിക്കുന്ന ഇന്ത്യയ്ക്ക് സമ്പൂർണ്ണ ധനസഹായ സ്കോളർഷിപ്പുകൾ ബ്രിട്ടൻ വാഗ്ദാനം ചെയ്യുന്നു.അന്താരാഷ്ട്ര തലത്തിലുള്ള ഇന്ത്യയിലെ പ്രമുഖ ബിസിനസ്സ് ഗ്രൂപ്പുകളുമായുള്ള പങ്കാളിത്തത്തോടെയാണ് പദ്ധതി നടപ്പിലാക്കുകയെന്ന് ബ്രിട്ടൻ ബുധനാഴ്ച പ്രഖ്യാപിച്ചു.ഓഫർ ചെയ്യുന്ന പ്രോഗ്രാമുകളിൽ ഒരു വർഷത്തെ മാസ്റ്റേഴ്സ് പ്രോഗ്രാമിനുള്ള ചെവനിംഗ് സ്കോളർഷിപ്പുകൾ ഉൾപ്പെടുന്നു, യുകെ സർവകലാശാലയിൽ ഏത് വിഷയവും പഠിക്കാനുള്ള അവസരവും.

കൂടാതെ, ഇന്ത്യയിലെ ബ്രിട്ടീഷ് കൗൺസിൽ സ്ത്രീകൾക്കായി സയൻസ്, ടെക്നോളജി, എഞ്ചിനീയറിംഗ്, മാത്തമാറ്റിക്സ് (STEM) എന്നിവയിൽ ഏകദേശം 18 സ്കോളർഷിപ്പുകൾ വാഗ്ദാനം ചെയ്യുന്നു.ഇവയ്‌ക്കൊപ്പം ആറ് ഇംഗ്ലീഷ് സ്‌കോളർഷിപ്പുകളും ബ്രിട്ടീഷ് കൗൺസിൽ വാഗ്ദാനം ചെയ്യുന്നുണ്ട്.സെപ്തംബർ മുതൽ ഇന്ത്യൻ വിദ്യാർത്ഥികൾക്ക് യുകെയിൽ പഠിക്കാൻ 75 സമ്പൂർണ്ണ ധനസഹായ സ്കോളർഷിപ്പുകൾ ബ്രിട്ടൻ വാഗ്ദാനം ചെയ്യുന്നു.

ഇന്ത്യൻ വിദ്യാർത്ഥികൾക്ക് തിരഞ്ഞെടുക്കാൻ 150 ലധികം യുകെ സർവകലാശാലകളിലായി 12,000 കോഴ്സുകൾ ഉൾക്കൊള്ളുന്നു . 1983 മുതൽ ആഗോള നേതാക്കളെ വളർത്തിയെടുക്കാൻ ലക്ഷ്യമിട്ടുള്ള 150 രാജ്യങ്ങളിൽ യുകെ ഗവൺമെന്റിന്റെ അന്താരാഷ്ട്ര അവാർഡ് പദ്ധതിയാണ് ചെവനിംഗ് പദ്ധതി. 3,500-ലധികം പൂർവ്വ വിദ്യാർത്ഥികളുള്ള ലോകത്തിലെ ഏറ്റവും വലിയ ഷെവനിംഗ് പരിപാടിയാണ് ഇന്ത്യയുടെ ചെവനിംഗ്.

“ഇന്ത്യയുടെ 75-ാം വർഷത്തിൽ, ഇത് ഒരു വലിയ നാഴികക്കല്ലാണ്,” ഇന്ത്യയിലെ ബ്രിട്ടീഷ് ഹൈക്കമ്മീഷണർ അലക്സ് എല്ലിസ് ലണ്ടനിൽ നടന്ന ഇന്ത്യ ഗ്ലോബൽ ഫോറത്തിന്റെ യുകെ-ഇന്ത്യ വീക്കിൽ പറഞ്ഞു.”വ്യവസായത്തിലെ ഞങ്ങളുടെ പങ്കാളികളിൽ നിന്നുള്ള അസാധാരണമായ പിന്തുണക്ക് നന്ദി, ഇന്ത്യൻ വിദ്യാർത്ഥികൾക്ക് യുകെയിലെ ഏറ്റവും മികച്ച അനുഭവങ്ങൾ ഈ പഠനകാലയളവിൽ ലഭിക്കും’’

എച്ച്എസ്ബിസി, പിയേഴ്സൺ ഇന്ത്യ, ഹിന്ദുസ്ഥാൻ യൂണിലിവർ, ടാറ്റാ സൺസ്, ഡ്യുലിംഗോ എന്നിവ ഇന്ത്യയുടെ 75-ാം സ്വാതന്ത്ര്യ വാർഷികം ആഘോഷിക്കുന്നതിനുള്ള ഈ സംരംഭത്തെ പിന്തുണയ്ക്കുന്ന കമ്പനികളിൽ ഉൾപ്പെടുന്നു.75 സ്കോളർഷിപ്പുകളുടെ ഭാഗമായി എച്ച്എസ്ബിസി ഇന്ത്യ 15 സ്കോളർഷിപ്പുകളും പിയേഴ്സൺ ഇന്ത്യ രണ്ടെണ്ണവും ഹിന്ദുസ്ഥാൻ യുണിലിവർ, ടാറ്റ സൺസ്, ഡ്യുവോലിംഗോ എന്നിവ ഓരോന്നും സ്പോൺസർ ചെയ്യും.

പൂർണമായും ധനസഹായം നൽകുന്ന സ്കോളർഷിപ്പുകളിൽ ട്യൂഷൻ, ജീവിതച്ചെലവ്, ഒരു വർഷത്തെ ബിരുദാനന്തര പ്രോഗ്രാമിനുള്ള യാത്രാ ചെലവ് എന്നിവ ഉൾപ്പെടുന്നു.അവാർഡിന് അർഹത നേടുന്നതിന് അപേക്ഷകർക്ക് കുറഞ്ഞത് രണ്ട് വർഷത്തെ പ്രവൃത്തിപരിചയം ആവശ്യമാണ്.

കുട്ടികള്‍ക്ക് മെച്ചപ്പെട്ട വിദ്യഭ്യാസം നല്‍കുക എന്നത് കേവലം മാതാപിതാക്കളുടെ സഹജാവബോധം മാത്രമല്ല. തങ്ങളുടെ കുട്ടികള്‍ക്ക് ഏറ്റവും മികച്ചത് ഉറപ്പാക്കേണ്ടത് ഒരു രക്ഷിതാവിന്റെ ഉത്തരവാദിത്തം കൂടിയാണ്. ഒരു കുട്ടിയുടെ വികസനത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട വശമാണ് ഒരു കുട്ടിയുടെ സ്കൂൾ വിദ്യാഭ്യാസം. ഓരോ മാതാപിതാക്കളും അവരുടെ കുട്ടിക്ക് ഏറ്റവും മികച്ച സ്കൂൾ തിരഞ്ഞെടുക്കാൻ ആഗ്രഹിക്കുന്നു. ലോകത്തിന്റെ പല ഭാഗങ്ങളിലും സുസ്ഥിരമായ ഒരു വിദ്യാഭ്യാസ സമ്പ്രദായം പ്രദാനം ചെയ്യുന്നതിനായി പൊതു-സ്വകാര്യ സ്കൂൾ സംവിധാനങ്ങൾ പരസ്പരം യോജിച്ച് പ്രവർത്തിക്കുന്നു. പൊതുവിദ്യാഭ്യാസം ലോകമെമ്പാടും സൌജന്യമാണെങ്കിലും. സ്വകാര്യ സ്കൂൾ സംവിധാനങ്ങൾക്കുള്ള ഫീസിന് നിർവചിക്കപ്പെട്ട പരിധിയില്ല.

ബ്യൂ സോലെയിൽ ആൽപൈൻ കോളേജ്, സ്വിറ്റ്സർലൻഡ്.

50-ലധികം വ്യത്യസ്ത രാജ്യങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികൾ സ്കൂളിൽ പഠിക്കുന്നു. 4:1 എന്ന വിദ്യാർത്ഥികളുടെ അധ്യാപക അനുപാതത്തിൽ ചെറിയ ക്ലാസുകളിൽ വിദ്യാർത്ഥികളെ പഠിപ്പിക്കുന്നു. അക്കാദമിക് പാഠ്യപദ്ധതി ഫ്രഞ്ച്, ഇംഗ്ലീഷ് ഭാഷകളിൽ പഠിപ്പിക്കുന്നു. വിദ്യാർത്ഥികളുടെ എണ്ണം 260 മാത്രമേയുള്ളൂ എന്നാല്‍ വാർഷിക ട്യൂഷൻ ഫീസ് ഏകദേശം Rs. 1,23,00,000.

ലെയ്സിൻ അമേരിക്കൻ സ്കൂൾ, സ്വിറ്റ്സർലൻഡ്

സ്വിറ്റ്‌സർലൻഡിലെ ലെയ്‌സിൻ എന്ന പർവത നഗരത്തിലെ ഒരു ബോർഡിംഗ് സ്‌കൂളാണ് ലെയ്‌സിൻ അമേരിക്കൻ സ്കൂൾ. ലെയ്‌സിൻ അമേരിക്കൻ സ്‌കൂളിലെ വിദ്യാർത്ഥികൾക്കുള്ള അക്കാദമിക് പ്രോഗ്രാം ഡിപ്ലോമ ഇയേഴ്‌സ് പ്രോഗ്രാമിൽ 11, 12 ഗ്രേഡുകൾ അവസാനിക്കുന്നു. അവരുടെ ഡിപ്ലോമ വർഷങ്ങളിൽ. വിദ്യാർത്ഥികൾക്ക് ഒരു ഇന്റർനാഷണൽ ബാക്കലറിയേറ്റ് അല്ലെങ്കിൽ യുഎസ് ഹൈസ്കൂൾ ഡിപ്ലോമ തിരഞ്ഞെടുക്കാം. വിദ്യാർത്ഥികളുടെ എണ്ണം 340, വാർഷിക ട്യൂഷൻ ഫീസ് Rs. 80,00,000/-

തിങ്ക് ഗ്ലോബൽ സ്കൂൾ.

ഗ്ലോബൽ സ്കൂൾ ഒരു ട്രാവലിംഗ് ഹൈസ്കൂളാണ്, തിങ്ക് ഗ്ലോബൽ സ്കൂളിലെ വിദ്യാർത്ഥികൾ പ്രതിവർഷം നാല് രാജ്യങ്ങളിൽ താമസിക്കുന്നു. ആകെ വിദ്യാർത്ഥികളുടെ എണ്ണം 60. മൊത്തം പഠനച്ചെലവ് ഏകദേശം Rs. 70,00,000.

ഹർട്ട്വുഡ് ഹൗസ് സ്കൂൾ, സറേ, യുകെ

ഏത് കോമ്പിനേഷനിലും പഠിക്കാൻ കഴിയുന്ന 22 എ-ലെവൽ വിഷയങ്ങൾക്കായി ഹർട്ട്‌വുഡ് വിദ്യാർത്ഥികളെ സജ്ജമാക്കുന്നു. ഹർട്ട്‌വുഡിനായുള്ള കുട്ടികളുടെ തിരഞ്ഞെടുപ്പുകൾ പ്രധാനമായും അഭിമുഖത്തിനിടയിൽ രൂപപ്പെട്ട ഇംപ്രഷനുകളും വിദ്യര്‍ത്ഥികള്‍ മുന്നേ പഠിച്ചിരിന്നു സ്കൂൾ നൽകിയ റഫറൻസും അടിസ്ഥാനമാക്കിയുള്ളതാണ്. വിദ്യാർത്ഥികളുടെ എണ്ണം ഏകദേശം ഓരോ ടേമിനും 350-ഓളം വരും. ട്യൂഷൻ ഫീസ് Rs. 25,00,000.

എന്‍ജിനിയര്‍ – 80: യോഗ്യത: മെക്കാനിക്കല്‍/തെര്‍മല്‍/മെക്കാനിക്കല്‍ ആന്‍ഡ് ഓട്ടോമേഷന്‍/പവര്‍ എന്‍ജിനിയറിങ്/ഇലക്ട്രിക്കല്‍/ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്‌സ്/ഇലക്ട്രിക്കല്‍, ഇന്‍സ്ട്രുമെന്റേഷന്‍ ആന്‍ഡ് കണ്‍ട്രോള്‍ എന്‍ജിനിയറിങ് ബിരുദം. ഒരു വര്‍ഷത്തെ പ്രവൃത്തിപരിചയം. പ്രത്യേക പരിശീലന കോഴ്‌സുകള്‍ ചെയ്തിരിക്കണം.

പ്രോജക്ട് എന്‍ജിനിയര്‍- 13: യോഗ്യത: ഇലക്ട്രിക്കല്‍/ഇലക്ട്രോണിക്‌സ് ആന്‍ഡ് ടെലികമ്യൂണിക്കേഷന്‍സ്/ഇലക്ട്രോണിക്‌സ് ആന്‍ഡ് ഇന്‍സ്ട്രുമെന്റേഷന്‍/സിവില്‍ എന്‍ജിനിയിറിങ് ബിരുദം. ഒരുവര്‍ഷത്തെ പ്രവൃത്തിപരിചയം. പ്രോജക്ട് മാനേജ്‌മെന്റിലുള്ള സര്‍ട്ടിഫിക്കറ്റുള്ളവര്‍ക്ക് മുന്‍ഗണന. ഒരു ഒഴിവിലേക്ക് ഏത് എന്‍ജിനിയറിങ് ബിരുദക്കാര്‍ക്കും അപേക്ഷിക്കാം.

ലിസ മാത്യു, മലയാളം യു കെ ന്യൂസ്‌ ടീം

യു കെ :- 2022 ലെ എ ലെവൽ, ജി സി എസ്‌ പരീക്ഷകളെ സംബന്ധിച്ച് വ്യക്തത വേണമെന്ന് അധ്യാപകരും അധ്യാപക സംഘടനകളും ആവശ്യപ്പെട്ടിരിക്കുകയാണ്. ഈ വർഷം കോവിഡ് മൂലം പരീക്ഷകൾ ഒഴിവാക്കിയിരുന്നു. സ്കൂളുകൾ തന്നെയായിരുന്നു തങ്ങളുടെ വിദ്യാർത്ഥികളുടെ ഗ്രേഡുകൾ നിർണയിച്ചത്. എന്നാൽ ഇത് തങ്ങൾക്ക് വളരെയധികം സമ്മർദം നൽകുന്നുണ്ടെന്നും, അതിനാൽ അടുത്തവർഷത്തെ തീരുമാനങ്ങൾ മുൻകൂട്ടി പ്രഖ്യാപിക്കണമെന്നുമാണ് അധ്യാപകർ ആവശ്യപ്പെട്ടിരിക്കുന്നത്. 2022 ലെ ക്വാളിഫിക്കേഷൻ പ്ലാനുകളെ സംബന്ധിച്ച് ഉടൻ തീരുമാനമുണ്ടാകുമെന്ന് വെൽഷ് ഗവൺമെന്റ് അറിയിച്ചിട്ടുണ്ട്.

അധ്യാപകർ വളരെയധികം സമ്മർദ്ദം അനുഭവിക്കുന്നുണ്ടെന്ന് ഒരു അധ്യാപിക ബിബിസി വെയിൽസിനു നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി. സ്കൂളിൽ അദ്ധ്യാപകർ തന്നെ ഗ്രേഡുകൾ നിശ്ചയിക്കുന്നതിനാൽ, വിദ്യാർഥികൾ ഉദ്ദേശിക്കുന്ന ഗ്രേഡ് കിട്ടിയില്ലെങ്കിൽ അധ്യാപകരെ കുറ്റപ്പെടുത്തുക എന്ന പ്രവണതയാണ് ഇപ്പോൾ ഉണ്ടാകുന്നത് എന്ന് അവർ പറഞ്ഞു. ഇതോടൊപ്പം തന്നെ വിദ്യാർത്ഥികൾക്ക് അവർ ആഗ്രഹിക്കുന്ന യൂണിവേഴ്സിറ്റി അഡ്മിഷൻ കിട്ടിയില്ലെങ്കിൽ, അധ്യാപകരുടെ കുറ്റമായാണ് അവർ വിലയിരുത്തുന്നത്. ഇത് അധ്യാപകർക്ക് മേൽ ഏൽപ്പിച്ച മാനസിക സമ്മർദ്ദം വളരെയധികം ആണ്.

2020 ന്റെ ഭൂരിഭാഗം സമയവും സ്കൂൾ അടച്ചിരുന്നതിനാലും, ഓൺലൈൻ ക്ലാസുകൾ ആയതിനാലും പരീക്ഷ നടത്തേണ്ട എന്ന തീരുമാനത്തിലേക്ക് സർക്കാർ എത്തിച്ചേർന്നിരുന്നു. അതിനു പകരമായി ഗ്രേഡുകൾ നൽകുക എന്ന മാർഗമാണ് അവലംബിച്ചത്. എന്നാൽ ഈ സിസ്റ്റം നടപ്പിലാക്കിയത് കൂടുതൽ പ്രശ്നങ്ങളിലേക്ക് വഴിതെളിച്ചു എന്നാണ് നിലവിൽ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. ഇതിനുശേഷം അധ്യാപകർ നൽകിയ റിസൾട്ടുകൾക്ക് മേൽ എക്സാമിനിങ് ഒഫീഷ്യൽസ് മേൽനോട്ടം വഹിച്ചിരുന്നു. എന്നാൽ ഇങ്ങനെ മേൽനോട്ടം വഹിച്ച ഉദ്യോഗസ്ഥർ അധ്യാപകർ നൽകിയ ഗ്രേഡുകൾ വളരെയധികം താഴ്ത്തിയതായി ആരോപണങ്ങൾ ഉയർന്നിട്ടുണ്ട്. ഇതേതുടർന്ന് ഇത്തരത്തിൽ മേൽനോട്ട സംവിധാനം ഉപേക്ഷിച്ച്, അധ്യാപകർ നൽകിയ ഗ്രേഡുകൾക്ക് തന്നെ അംഗീകാരം നൽകിയിരുന്നു. ഇത്തരത്തിൽ വീഴ്ച സംഭവിച്ചതിന് വിദ്യാഭ്യാസമന്ത്രി ഖേദം പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. അതിനാൽ തന്നെയാണ് അടുത്തവർഷത്തെ സംവിധാനങ്ങളെ സംബന്ധിച്ച് വ്യക്തത വേണമെന്ന ആവശ്യം ഉയർന്നു വന്നിരിക്കുന്നത്.

കോവിഡ് പ്രതിസന്ധി വർദ്ധിച്ചില്ലെങ്കിൽ പരീക്ഷകൾ നടത്തുവാൻ തന്നെയാണ് തീരുമാനം എന്നാണ് നിലവിൽ അധികൃതർ വ്യക്തമാക്കിയിരിക്കുന്നത്. വെൽഷ് ഗവൺമെന്റിനോട് ചേർന്ന് ഇത് സംബന്ധിച്ച് ഉടൻ തീരുമാനം ഉണ്ടാകുമെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്.

സംസ്ഥാനത്ത് ഇന്ന് ലക്ഷക്കണക്കിന് വിദ്യാർത്ഥികൾ പരീക്ഷാ കേന്ദ്രത്തിലേക്ക്. എസ്എസ്എൽസി, പ്ലസ് ടു, പരീക്ഷകളാണ് ഇന്ന് ആരംഭിക്കുന്നത്. വെള്ളിയാഴ്ച വിഎച്ച്എസ്ഇ പരീക്ഷയും ആരംഭിക്കുന്നതോടെ ഈ മൂന്നുവിഭാഗങ്ങളിലുമായി ഒമ്പതുലക്ഷത്തോളം വിദ്യാർത്ഥികൾ പരീക്ഷയെഴുതും.

എസ്എസ്എൽസി പരീക്ഷ 29നും ഹയർസെക്കൻഡറി, വിഎച്ച്എസ്ഇ പരീക്ഷകൾ 26നും അവസാനിക്കും. 2947 കേന്ദ്രങ്ങളിലായി 4,22,226 പേരാണ് എസ്എസ്എൽസി പരീക്ഷയെഴുതുന്നത്. ഇതിൽ 2,15,660 പേർ ആൺകുട്ടികളും 2,06,566 പേർ പെൺകുട്ടികളുമാണ്. ഗൾഫിൽ ഒമ്പതുകേന്ദ്രങ്ങളിലായി 573ഉം ലക്ഷദ്വീപിൽ ഒമ്പതുകേന്ദ്രങ്ങളിലായി 627ഉം പേർ പരീക്ഷയെഴുതുന്നുണ്ട്.

4,46,471 പേരാണ് 2004 കേന്ദ്രങ്ങളിലായി ഹയർസെക്കൻഡറി പരീക്ഷയെഴുതുന്നത്. ഇതിൽ 2,26,325 പേർ ആൺകുട്ടികളും 2,20,146 പേർ പെൺകുട്ടികളുമാണ്. 27,000 വിദ്യാർത്ഥികളാണ് വിഎച്ച്എസ്ഇ പരീക്ഷയെഴുതുന്നത്. ടിഎച്ച്എസ്എൽസി വിഭാഗത്തിൽ 48 കേന്ദ്രങ്ങളിലായി 2889 വിദ്യാർത്ഥികൾ പരീക്ഷയെഴുതുന്നുണ്ട്. തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയിലെ എടരിക്കോട് വികെഎംഎം എച്ച്എസിലാണ് കൂടുതൽ (2076) കുട്ടികൾ പരീക്ഷയെഴുതുന്നത്.

വ്യാഴാഴ്ചയും തിങ്കളാഴ്ചയും ഉച്ചയ്ക്ക് 1.40 മുതലും വെള്ളിയാഴ്ച ഉച്ചയ്ക്ക് 2.40 മുതലുമാണ് എസ്എസ്എൽസി പരീക്ഷ. റംസാൻ നോമ്പ് പ്രമാണിച്ച് 15 മുതൽ 29 വരെയുള്ള പരീക്ഷകൾ രാവിലെ 9.40നു തുടങ്ങും. ഹയർസെക്കൻഡറി, വിഎച്ച്എസ്ഇ പരീക്ഷകൾ രാവിലെ 9.40നാണ്.

അതേസമയം, കോവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിച്ചായിരിക്കണം പരീക്ഷകളുടെ നടത്തിപ്പ് എന്ന് പൊതുവിദ്യാഭ്യാസവകുപ്പ് നിർദേശിച്ചു. വിദ്യാർത്ഥികൾ മുഖാവരണവും സാനിറ്റൈസറും ഉപയോഗിക്കണം. ശരീരോഷ്മാവ് അളക്കാനുള്ള സംവിധാനങ്ങൾ പരീക്ഷാകേന്ദ്രത്തിലൊരുക്കും. വിദ്യാർത്ഥികളെ കൂട്ടംകൂടാൻ അനുവദിക്കില്ല. പരീക്ഷാകേന്ദ്രത്തിന്റെ പ്രവേശനകവാടത്തിലും ക്ലാസ് മുറികൾക്കുമുന്നിലും വിദ്യാർത്ഥികൾക്ക് കൈകഴുകാൻ സോപ്പും വെള്ളവും ഒരുക്കണം. ശീതീകരിച്ച മുറികളിൽ പരീക്ഷ നടത്തരുത്. വായുസഞ്ചാരമുള്ള മുറികളാവണം പരീക്ഷയ്ക്ക് ഉപയോഗിക്കാൻ.

ക്ലാസ് മുറികളിൽ വെച്ച് പേന, ഇൻസ്ട്രുമെന്റ് ബോക്‌സ് എന്നിവ കൈമാറ്റംചെയ്യാൻ അനുവദിക്കില്ല. കോവിഡ് പോസിറ്റീവായ വിദ്യാർത്ഥികൾ പരീക്ഷ എഴുതുന്നുണ്ടെങ്കിൽ ആരോഗ്യപ്രവർത്തകരെ അറിയിക്കുകയും വിദ്യാർത്ഥിയും ഇൻവിജിലേറ്ററും പിപിഇ കിറ്റ് ധരിക്കുകയും വേണം. ക്വാറന്റീനിലുള്ളവർക്ക് സാനിറ്റൈസ്ഡ് കോറിഡോർ ഒരുക്കും.

ലോകത്തിന് 2015ല്‍ തന്നെ മുന്നറിയിപ്പ് നല്‍കിയ വ്യക്തിയാണ് മൈക്രോസോഫ്റ്റ് സ്ഥാപകനായ ബില്‍ ഗേറ്റ്‌സ്. 100 ശതമാനം കൃത്രിമമായി നിര്‍മിക്കുന്ന ബീഫ് കഴിക്കാന്‍ ലോകം തയാറാവണമെന്നും മുന്നറിയിപ്പ് നല്‍കിയതും ബില്‍ ഗേറ്റ്‌സ് തന്നെ.

ഇപ്പോഴിതാ ഭൂമിയേയും കാലാവസ്ഥാ ക്രമത്തേയും മാറ്റി മറിക്കാന്‍ ശേഷിയുള്ള ഒരു ആശയവുമായി ബില്‍ഗേറ്റ്‌സ് എത്തിയിരിക്കുന്നു. ആഗോള താപനത്തെ നേരിടാന്‍ ഭൂമിയിലെത്തുന്ന സൂര്യപ്രകാശത്തിന്റെ അളവ് കുറക്കുക എന്നതാണ് ബില്‍ഗേറ്റ്‌സ് മുന്നോട്ടുവെക്കുന്ന ആശയം. അതായത് സൂര്യനെ ഭാഗികമായി മറയ്ക്കുക.എന്നാൽ, ആശയം വെറുതേയങ്ങ് പറഞ്ഞു പോവുക മാത്രമല്ല ബിൽഗേറ്റ്സ് ചെയ്തത്, ഹാര്‍വാര്‍ഡ് സര്‍വകലാശാലയില്‍ സോളാര്‍ എൻജിനീയറിങ് റിസര്‍ച്ച് പ്രോഗ്രാമിന് വേണ്ട സാമ്പത്തിക സഹായങ്ങളും ബില്‍ഗേറ്റ്‌സ് നല്‍കി കഴിഞ്ഞു.

അന്തരീക്ഷ ഊഷ്മാവ് രേഖപ്പെടുത്തി തുടങ്ങിയശേഷമുള്ള ഏറ്റവും ചൂടേറിയ അഞ്ച് വര്‍ഷങ്ങളാണ് 2015 മുതല്‍ 2019 വരെയുള്ളത്. ആഗോളതാപനത്തെ നേരിടാനുള്ള മാര്‍ഗങ്ങള്‍ എത്രയും വേഗം സ്വീകരിക്കേണ്ടതുണ്ടെന്ന് ശാസ്ത്രലോകം പലപ്പോഴായി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇതിനു പറ്റിയ മാര്‍ഗമാണ് ഭൂമിയിലേക്ക് സൂര്യപ്രകാശം എത്തുന്നത് കുറയ്ക്കുക എന്നത്. എന്നാൽ, ഇതേക്കുറിച്ച് ആർക്കും വ്യക്തതയില്ലെങ്കിലും അതിന്റെ സാധ്യതകളെക്കുറിച്ച് മനസ്സിലാക്കുക എന്നതാണ് ബില്‍ഗേറ്റ്‌സിന്റെ സാമ്പത്തിക സഹായത്തില്‍ നടക്കുന്ന പഠനം ലക്ഷ്യം വെക്കുന്നത്.

ന്യൂസ് ഡെസ്ക് മലയാളം യുകെ

ലണ്ടൻ : പല തൊഴിൽമേഖലയെയും കടുത്ത പ്രതിസന്ധിയിലേക്ക് തള്ളിവിട്ടാണ് കോവിഡ് നീങ്ങുന്നത്. എന്നാൽ അതേസമയം തന്നെ ചില തൊഴിലുകളുടെ അവശ്യകതയും ഏറിവന്നു. കൊറോണ വൈറസിനോട് പടപൊരുതിയ എൻ‌എച്ച്‌എസ് സ്റ്റാഫുകളുടെ പ്രതിബദ്ധതയിൽ ആയിരക്കണക്കിന് ആളുകൾ പ്രചോദനം ഉൾക്കൊണ്ടിരിക്കുന്നതിനാൽ നഴ്‌സിംഗ് അപേക്ഷകൾ കുതിച്ചുയർന്നു. യൂണിവേഴ്‌സിറ്റി ആപ്ലിക്കേഷൻ ബോഡി യുസി‌എ‌എസിൽ നിന്നുള്ള പുതിയ വിവരങ്ങൾ പ്രകാരം ഈ ശരത്കാലത്തിൽ നഴ്സിംഗ് പഠിക്കാൻ 60,000-ത്തിലധികം ആളുകൾ അപേക്ഷ സമർപ്പിച്ചു. ഇത് കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് മൂന്നിലൊന്ന് (32%) കൂടുതലാണ്. എല്ലാ പ്രായക്കാർക്കും ഈ തൊഴിലിനോടുള്ള താല്പര്യം ഉയർന്നിട്ടുണ്ട്. സ്കൂളിൽ നിന്നും പഠിച്ചിറങ്ങിയ 16,560 പേർ നഴ്സിംഗ് മേഖല തിരഞ്ഞെടുത്തു. യൂണിവേഴ്സിറ്റി അപേക്ഷകൾ‌ക്കുള്ള സമയപരിധി ജനുവരി 29 ആയതിനാൽ‌, സംഖ്യ ഇനിയും ഉയരുമെന്ന് യു‌സി‌എ‌എസ് കണക്കാക്കുന്നു.

മെഡിസിൻ, ഡെന്റിസ്ട്രി എന്നിവയ്ക്കുള്ള അപേക്ഷകൾ 103,910 ൽ നിന്ന് 124,160 ആയും എഞ്ചിനീയറിംഗിനായുള്ള അപേക്ഷകൾ 148,450 നിന്ന് 154,970 ആയും ഉയർന്നു. റോയൽ കോളേജ് ഓഫ് നഴ്‌സിംഗിലെ ഇംഗ്ലണ്ട് ഡയറക്ടർ മൈക്ക് ആഡംസ് യുവജനങ്ങളുടെ ഈ താല്പര്യത്തെ പ്രശംസിച്ചു. ഇത് എൻ എച്ച് എസ് ജീവനക്കാരുടെ കുറവ് ഒരുപരിധി വരെ നികത്തുന്നതിന് കാരണമാകുമെന്ന് അദ്ദേഹം പറഞ്ഞു. ആൺകുട്ടികളെക്കാൾ കൂടുതൽ പെൺകുട്ടികൾ മെഡിസിനും ഡെന്റിസ്ട്രിക്കും വൈദ്യശാസ്ത്രവുമായി ബന്ധപ്പെട്ട വിഷയങ്ങൾക്കും അപേക്ഷിച്ചിട്ടുണ്ടെന്ന് യു‌സി‌എ‌എസ് കണക്കുകൾ വ്യക്തമാക്കുന്നു.

“എൻ‌എച്ച്‌എസിന്റെയും ഈ രാജ്യത്തിന്റെയും നായകരായി ഡോക്ടർമാരേക്കാൾ കൂടുതൽ നഴ്സുമാരെ കാണേണ്ടതുണ്ട്. ഒരു നഴ്സിന്റെ സേവനത്തോടുള്ള താല്പര്യം ചെറുപ്പക്കാർക്കിടയിൽ ഗണ്യമായി ഉയർന്നിട്ടുണ്ട്. ഈ ഒരു മാറ്റം ശുഭസൂചനയാണ്.” ; വിദ്യാഭ്യാസ മേഖലയിൽ 25 വർഷത്തെ പരിചയമുള്ള കരിയർ കൺസൾട്ടന്റ് സൂസൻ സ്മിത്ത് പറഞ്ഞു. ട്യൂഷൻ ഫീസ്, ജീവിതച്ചെലവ് എന്നിവയ്ക്കുള്ള സർക്കാർ പിന്തുണ നീക്കം ചെയ്തതിനെ തുടർന്ന് നഴ്സിംഗ് ബിരുദങ്ങളിലേക്കുള്ള അപേക്ഷകൾ കുറഞ്ഞു കൊണ്ടിരിക്കുകയാണെന്ന് ഇംഗ്ലണ്ടിന്റെ ആർ‌സി‌എൻ ഡയറക്ടർ മൈക്ക് ആഡംസ് പറഞ്ഞു. പതിനായിരക്കണക്കിന് ഒഴിവുകൾ ഉള്ളതിനാൽ ഓരോരുത്തർക്കും അവരുടെ വിദ്യാഭ്യാസത്തിലൂടെ ശരിയായ ജോലിയിലേക്കുള്ള പിന്തുണ നൽകേണ്ടതുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. സാമ്പത്തിക സമ്മർദ്ദം കാരണം വിദ്യാർത്ഥികൾ പഠനം ഉപേക്ഷിക്കുന്നില്ലെന്ന് ഉറപ്പുവരുത്തുന്നതിനായി മുഴുവൻ ട്യൂഷൻ ഫീസ് ഫണ്ടിംഗും ലിവിങ് കോസ്റ്റ് സപ്പോർട്ടും നൽകിയാണ് ഇത് ആരംഭിച്ചതെന്ന് അദ്ദേഹം പറഞ്ഞു. നിലവിലെ നഴ്സിംഗ് സ്റ്റാഫുകളെ സംബന്ധിച്ചിടത്തോളം, അവർക്ക് ശമ്പള വർദ്ധനവ് നൽകണമെന്ന് ആർ‌സി‌എൻ ആവശ്യപ്പെട്ടിട്ടുണ്ട്.

RECENT POSTS
Copyright © . All rights reserved